Wednesday, December 17, 2008

പരീക്ഷണം തുടങ്ങി...

അതെ. കേരള യൂണിവേഴ്സിറ്റിയുടെ "പരീക്ഷ മാമാങ്കം" തുടങ്ങി. ഇനി അതിന് വേണ്ടി തകര്‍ത്തു പഠിക്കണം. എല്ലാ പുസ്തകങ്ങളും അരച്ച് കലക്കി കുടിക്കണം. പുസ്‌തകം മുഴുവനും കാണാതെ പഠിക്കണം. ഇയാള്‍ക്ക് എല്ലാം അറിയാമായിരിക്കും, ഇയാള്‍ വലിയ ബില്‍ ഗേറ്റ്സ് ആയിരിക്കാം, എന്നാലും പുസ്‌തകം കാണാതെ പഠിച്ച് എഴുതിയാല്‍ മതി. ഇല്ലെങ്കില്‍ വലിയ മാര്‍ക്ക് കിട്ടുമെന്നും ഇയാള്‍ വ്യാമോഹിക്കണ്ട. കേട്ടോ...?

വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ അതുപോലെ എടുത്തു ഉത്തര കടലാസില്‍ പേസ്റ്റ് ചെയ്തു കൊടുത്താലും മാര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. പിന്നെ എന്തിനാ പരീക്ഷ എഴുതുന്നത്? എന്തോന്നാ എഴുതേണ്ടത്?

സിമ്പിള്‍. കാര്യം നിസാരം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: ഉത്തരക്കടലാസ് നോക്കുന്ന ആളുടെ കയ്യിലുള്ള "answer key" എന്താണെന്ന് മുന്‍കൂട്ടി പ്രവചിക്കുക. അത് എഴുതി വയ്ക്കുക. തീര്‍ന്നു. നിങ്ങള്‍ പാസ് ആകുന്നു.

അയ്യോ.. അടുത്ത എക്സാം... മറ്റന്നാള്‍. ഞാന്‍ പോകുന്നു...

1 comment:

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...