Tuesday, March 24, 2009

സമ്മാനം - 2500 രൂപ കിട്ടി. എന്താ പരിപാടി?

കഴിഞ്ഞ ശനിയാഴ്ച കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റ് ആയിരുന്നു "colloquium" എന്നാണു നമ്മുടെ കോളേജ് ടെക്നിക്കല്‍ ഫെസ്റ്റിന്റെ പേര്. ഞാനും പങ്കെടുത്തു. കോഡ് ഡീബഗ്ഗിങ്ങ്, പിന്നെ വെബ് ഡിസൈനിംഗ്. ഡീബഗ്ഗിങ്ങ് എഴുത്ത് പരീക്ഷ ആയിരുന്നു. എഴുതിപ്പിടിപ്പിച്ചു. ഒന്നും കിട്ടിയില്ല. പാവം ഞാന്‍.

പിന്നെ വെബ് ഡിസൈനിംഗ്. രണ്ടു വിഷയം തന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോപ്പ്, അല്ലെങ്ങില്‍ ഒരു ബുക്ക് ഷോപ്പ്. ഞാന്‍ കാര്‍ ഷോപ്പ് തന്നെ ചെയ്തു. പിന്നെ, അവിടെ വന്ന ആളിന്‍റെ വക കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാത്തിനും ഉത്തരം പറഞ്ഞു. ഹാ.. ഒന്നാം സമ്മാനം കിട്ടി. (വന്നത് ഒരു വിവരമുള്ള ജഡ്ജ് ആയതുകൊണ്ട് സമ്മാനം കിട്ടി. അല്ലെങ്ങില്‍ വേറെ ആരുടേങ്കിലും മനോഹരമായ "ഗ്രാഫിക്സ്" കണ്ടു മാര്‍ക്ക് കൊടുത്തേനെ...)

സമ്മാനം - 2500 രൂപ കിട്ടി. എന്‍റെ ക്ലാസ്സിലെ അശ്വതിയും മീനുവും പേപ്പര്‍ അവതരിപ്പിച്ചു ഒന്നാം സമാനം നേടി. അവര്‍ക്ക് കിട്ടി 4000 രൂപ. ഇനിയെന്താ പരിപാടി? അല്പം എടുത്തു എല്ലാര്‍ക്കും മുട്ടായി വാങ്ങണം. പിന്നെ? പിന്നെ?

ഞാന്‍ ചിന്തിച്ചു - ഈ രൂപ കൊണ്ടു ജീവിതകാലം മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം. എന്ത് ചെയ്യാം? ഒരു ഡ്രസ്സ് വാങ്ങിയാല്‍? അത് വേണ്ട, കുറേകാലം കഴിയുമ്പോള്‍ അതൊക്കെ ചെറുതാകും, കീറിപ്പോകും. പിന്നെ? എന്ത് വാങ്ങണം?

അപ്പൊ അതാ വരുന്നു ഐഡിയ...!

ഞാന്‍ .... ഞാന്‍ ... സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ചു. എ ക്ലാസ്സ് അംഗത്വം എടുക്കാന്‍ 400 രൂപ. അപ്പോള്‍... അതെ... എന്നെന്നും അതൊരു നല്ല തീരുമാനം ആയിരിക്കും... അല്ലെ? സ്വന്തം പൈസ കൊണ്ടു എന്നെന്നും ഉപകാരപ്പെടുന്ന ഒരു കാര്യം ചെയ്‌താല്‍... എന്ത് രസമായിരിക്കും... അല്ലെ? അതിന് ഒരു പ്രത്യേക സുഖമല്ലേ...?

ഹ, ഇനി ക്ലാസ്സ് തീരാന്‍ അധികം നാളുകള്‍ ഇല്ല... കുറച്ചു ഓട്ടോഗ്രാഫ് എഴുതാനുണ്ട്... പോകട്ടെ?

4 comments:

  1. 2500 രൂപയിൽ നിന്ന് 400ല്ലേ കഴിഞ്ഞുള്ളൂ... ബാക്കി എന്നതാ ചെയ്യുന്നേ...അഭിനന്ധനങ്ങൾ!ആശംസകൾ.

    ReplyDelete
  2. എന്ത് ചെയ്യണം എന്ന് തീരുമാനിച്ചില്ല. എന്തായാലും, ചിലവാക്കാന്‍ ഒരു മടി.. ഞാന്‍ ഒരു പിശുക്കന്‍ ആണെന്ന് തോന്നുന്നു.... അയ്യോ...

    ReplyDelete
  3. അഭിനന്ദനങ്ങള്‍.........ഇനിയും ഇതുപോലെ സമ്മാനങ്ങള്‍ കിട്ടട്ടെ....

    ReplyDelete
  4. ഇത്തവണ (2013) അത് എനിക്കായിരുന്നു . ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയിരുന്നു ടോപിക് . അപ്പോഴുംഉണ്ടായിരുന്നു ഒരുപാട് ഗ്രാഫിക്സ് ഉള്ള ചിത്രങ്ങളും അക്ഷരങ്ങളും ഓടുകയും ചാടുകയും ചെയ്യുന്ന കുറെ വെബ്സൈറ്റ് . ജഡ്ജ് നു വിവരം ഉള്ളത് കൊണ്ട് എനിക്ക് കിട്ടി. സമ്മാന തുക കൂടി കെട്ടൊ... 3000 ആയി... :-)

    ReplyDelete