Saturday, April 11, 2009

അങ്ങനെ അവസാന college day കഴിഞ്ഞു .

എന്‍റെ ജീവിതത്തിലെ അവസാന കോളേജ് ഡേ. 4 വര്‍ഷം ജീവിച്ച ഈ കോളേജ് വിട്ടുപിരിയാന്‍ സമയം ആയിരിക്കുന്നു. ഇനി കൃത്യം 5 ദിവസങ്ങള്‍ കൂടി മാത്രമെ ക്ലാസ്സ് ഉള്ളൂ.. ഇത്രയും അടുത്തെത്തിയപ്പോള്‍ ക്ലാസില്‍ എല്ലാര്‍ക്കും വിഷമം. ശത്രുതയൊക്കെ മറന്നുതുടങ്ങി ചിലര്‍. അടിപിടി കൂടിയതൊക്കെ എങ്ങോ പോയി. ആ ദിവസങ്ങള്‍ ഇനി വല്ലാതെ മിസ്‌ ചെയ്യുമല്ലോ എന്ന വിഷമം ആണ്.

കോളേജ് ഡേയ്ക്ക് ഞങ്ങളുടെ ക്ലാസ്സ് മുഴുവനും സ്റ്റേജില്‍ കയറി. എല്ലാരും ഡാന്‍സ് ചെയ്തു. പിന്നെ എല്ലാരും കൂടി ഒരുമിച്ചു ഡാന്‍സ് ചെയ്തു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം.. എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. ആരും കൂവിയില്ല. എല്ലാരും നന്നായി enjoy ചെയ്തു. കാരണം, എല്ലാരുടെ മുഖത്തും ആവേശത്തിന്റെ തിളക്കം ഉണ്ടായിരുന്നു. ആ ആവേശം എല്ലാരുടെയും മനസിലേക്ക് നന്നായി pass ചെയ്യാനും കഴിഞ്ഞു ഞങ്ങള്‍ക്ക്... ഒത്തിരി സന്തോഷം ഉണ്ട്..

ഇനി ഇതുപോലൊരു പരിപാടി ഉണ്ടാകില്ല എന്ന് അറിയാവുന്നതുകൊണ്ട്‌ കഴിയുന്ന വിധത്തിലൊക്കെ ഞങ്ങള്‍ ആദി തകര്‍ത്തു. പുതിയ പല ഡാന്‍സ് സ്റ്റെപ്പ് കണ്ടുപിക്കുകയും ചെയ്തു. ഹ.. ഇനി എന്നാടോ നമ്മള്‍ ഇതുപോലെ...? ഇല്ല...

ക്ലാസ്സില്‍ ഈ ആഴ്ച അധികം ആരും ഉണ്ടായില്ല. കുറേപേര്‍ മുങ്ങി. മറ്റുള്ളോര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ പോയി. ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു. പിന്നെ സ്റ്റാഫ് റൂമില്‍ ഒക്കെ കേറി കുറെ ഫോട്ടോസ് എടുത്തു. ഇനി അധികം നാളുകള്‍ ഇല്ല. എല്ലാം പെട്ടെന്ന് ചെയ്യണം...

ഇനി വീണ്ടും കുറെ ഓര്‍മകളുമായി വരാം. അതുവരെ ബൈ...

3 comments:

  1. Hello.., I feel ur pain and mood now. Wish you all the best. Let whole of ur life be so joyful as in dance stage

    ReplyDelete
  2. തിരിഞ്ഞ് നോക്കുമ്പോള്‍ നെടുവീര്‍പ്പിടുവാന്‍ ചില നിമിഷങ്ങള്‍... ഓരോ ഘട്ടങ്ങളിലും ഇതേ വികാരം. ഇത് ഇവിടെ തീരുന്നുവല്ലോ എന്ന്... പക്ഷേ ജീവിതം വീണ്ടും മുന്നോട്ട് തന്നെ.. ഇത് പോലെ ഇനിയും എത്രയോ കിടക്കുന്നു.

    ReplyDelete
  3. Da Plz send me an invitation 2 our blogspot….

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...