Monday, December 02, 2013

കാറും കൂട്ടുകാരനും കല്യാണവും

ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.



അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.

അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.

അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ അവര്‍ ഒരുമിച്ചു അവരുടെ വണ്ടിയില്‍ ഓഫീസില്‍ പോകാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്കും.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ എന്റെകൂടെ വരാന്‍ തുടങ്ങി.

ഇത്തവണ അവള്‍ പുറകിലും അവന്‍ മുന്നിലും. എത്ര നിര്‍ബന്ധിച്ചിട്ടും അവനു പുറകില്‍ ഇരിക്കണ്ടാത്രേ!

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു കാമുകിയായി.

അതിനുശേഷം എന്റെ കാമുകിയും ഞാനും കൂടി മുന്നിലിരിക്കും, അവനും അവന്റെ ഭാര്യയും കൂടി പുറകിലിരിക്കും. ഞാനും എന്റെ കാമുകിയും കൂടി മുന്നിലിരുന്നു  സ്വപ്‌നങ്ങള്‍ നെയ്യുമ്പോള്‍ അവനും ഭാര്യയും കൂടി പുറകിലിരുന്ന് അവരുടെ സ്വപ്‌നങ്ങള്‍ നെയ്യാനെടുത്ത ലോണിന്റെ തിരിച്ചടവിനെക്കുറിച്ച് സംസാരിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞ് എന്റെയും കാമുകിയുടെയും വിവാഹം കഴിഞ്ഞു.

സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകണ്ടാ എന്ന് കരുതിയാകണം, അവനും അവളും കുറച്ചുനാള്‍ ഞങ്ങളുടെ കൂടെ വന്നില്ല. ഞാനും ഭാര്യയും മുന്നിലിരുന്നു യാത്രചെയ്തു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവനും ഭാര്യയും ഞങ്ങളുടെ കൂടെ വരാന്‍ തുടങ്ങി.

ഇപ്പോള്‍ ഭാര്യമാര്‍ രണ്ടുപേരും പുറകിലും, ഞാനും അവനും കൂടി മുന്നിലും ഇരുന്നാണ് യാത്ര.

ഞാനും കൂട്ടുകാരനും കൂടി പെട്രോളിന്‍റെ വിലകയറ്റത്തെയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഞങ്ങളുടെ ഭാര്യമാര്‍ പിന്നിലിരുന്ന് സ്വര്‍ണത്തിന്‍റെ വിലയേയും ഓഫീസിലെ പരദൂഷണങ്ങളും സംസാരിക്കുന്നു!

"അതേയ്, ദേ മനുഷ്യാ നിങ്ങള് കേള്‍ക്കാനാ പറയുന്നത്, വീട്ടില് അരി തീര്‍ന്നു, ഇന്ന് വൈകിട്ട് വാങ്ങിയില്ലെങ്കില്‍ രാത്രി കല്ലും വിഴുങ്ങി കിടന്നുറങ്ങാം..!"

"നിങ്ങള് ചിരിക്കുകയൊന്നും വേണ്ട... നാളെ പല്ലുതേയ്ക്കാന്‍ പേസ്റ്റ് ഇല്ല, പറഞ്ഞേക്കാം!"

ഈ കാര്‍ യാത്ര തുടരും!

59 comments:

  1. കാറില്‍ പോയിട്ടല്ലേ ഇങ്ങനെയൊക്കെ..? വല്ല ബസ്സിലോ ട്രെയിനിലോ സഞ്ചരിച്ചു കൂടെ...? :) :)

    ReplyDelete
    Replies
    1. ജീവിതമാകെ ഒരു കെ.എസ്.ആര്‍.ടി.സി യാത്രയായതുപോലെ :-) താങ്ക്സ് റോസമ്മാ!

      Delete
  2. നന്നായി എഴുതി...മാറുന്ന ജീവിത സാഹചര്യങ്ങൾ :)

    ReplyDelete
    Replies
    1. @അശ്വതി അതെയതെ! മുഴുവനും മാറ്റം :-) താങ്ക്സ് ട്ടോ!

      Delete
  3. നാളെ വായിക്കാന്‍ പേസ്റ്റ് ഇല്ല, പറഞ്ഞേക്കാം...കാലം മാറി ,തുടരട്ടെ യാത്ര .

    ReplyDelete
    Replies
    1. പോസ്റ്റുകള്‍ ഇല്ലാതെന്തു ജീവിതം! ആകെ പോസ്റര്‍ ആകും! അല്ലെ? യാത്ര തുടരും!

      Delete
  4. മിന്നാരത്തിലെ ജഗതിയുടെ ഡയലോഗ് ഓര്‍മ്മവരുന്നു...
    ഇതിപ്പോ മുന്പില്‍ ഇരുന്നാലും പിന്നില്‍ ഇരുന്നാലും കാര്യം നടന്നല്ലോ.

    ReplyDelete
    Replies
    1. ജഗതിച്ചേട്ടന്റെ സ്വരത്തില്‍ "കാര്യം" എന്നുദ്ദേശിക്കുന്നത് :-) ങേ! ഹഹ!

      Delete
  5. ഇതെല്ലാം കണ്ടും കേട്ടും കാറ് ഓടി കൊണ്ടേയിരിക്കുന്നു....

    ആശംസകള്‍

    ReplyDelete
    Replies
    1. ഇനിയും ഈ യാത്ര ബഹുദൂരം തുടരട്ടെ എന്ന് കരുതുന്നു! താങ്ക്സൂ!

      Delete
  6. കൊള്ളാം വിഷ്ണു.
    നന്നായിപ്പറഞ്ഞു
    കാലികം
    രൂപാന്തരം
    ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി :-) രൂപാന്തരങ്ങളല്ലോ ജീവിതം!

      Delete
  7. വായിച്ച് അവസാനിപ്പിച്ചപ്പോള്‍ അറിയാതെ ഒരു ചെറുചിരി വിരിഞ്ഞു. കൊള്ളാം കേട്ടൊ വിഷ്ണു ഈ യാത്ര

    ReplyDelete
    Replies
    1. ഹഹ, പിന്നല്ല അജിത്തേട്ടാ, എന്നും ചിരിച്ചുകൊണ്ട് തന്നെ യാത്ര ചെയ്യണമെന്നു ആഗ്രഹം :-)

      Delete
  8. അല്ലാ, ഈ കാമുകിയോ ഭാര്യയോ ഇല്ലാത്തവര്‍ എപ്പോഴും മുന്‍സീറ്റില്‍ തന്നെ ഇരിക്കുമോ..?

    എന്തായാലും "കാര്‍" അതിന്‍റെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കും.. :)

    ReplyDelete
    Replies
    1. ഡോക്ടറേ!! ഭാര്യയോ കാമുകിയോ ഇല്ലാത്തവര്‍ ഒറ്റയ്ക്ക് കാല്‍നടയായി പോകുന്നതാണ് അനുഭവങ്ങള്‍ പഠിപ്പിച്ചത് :-( ഹിഹി... ;-)

      Delete
  9. ഹാ!!! ചില പച്ച പരമാര്‍ത്ഥങ്ങള്‍ ;)

    ReplyDelete
    Replies
    1. അതെയതെ, നല്ല ഒന്നാംതരം പച്ച പരമാര്‍ത്ഥം !!! എല്ലാരും ഇങ്ങനെയാ അല്ലെ :-) നിക്ക് സന്തോഷായി!!

      Delete
  10. കല്യാണം കഴിഞ്ഞ ആദ്യ നാളില്‍ ഭാര്യ പറഞ്ഞത് ഭര്‍ത്താവ് കേള്‍ക്കും പിന്നെ കുറച്ചു നാള്‍ ഭര്‍ത്താവ് പറഞ്ഞത് ഭാര്യ കേള്‍ക്കും പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞാല്‍ രണ്ടാളും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും എന്ന് പറയുന്നത് ഇതാണല്ലേ :)

    ReplyDelete
    Replies
    1. അത് കലക്കി .... ഇങ്ങനെയൊരു നഗ്നസത്യം എനിക്ക് അറിയില്ലായിരുന്നു, ബൈ ദി ബൈ, അയാം സ്റ്റില്‍ എ ബാച്ചിലര്‍ :-)

      Delete
  11. മനസ്സിലെ സ്ഥാനം പോലെ കാറിലും സ്ഥാനം അല്ലെ?
    നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. :-) താങ്ക്സ്! അത് തന്നെ, മനസിലെ സ്ഥാനം പോലെ - അവര്‍ക്ക് നമ്മള്‍ മുന്നിലും, നമുക്ക് അവര്‍ക്ക് പിന്നിലും ... ഹഹ!

      Delete
  12. Good one. Changing times, When kids come in, the situation again will change.

    ReplyDelete
    Replies
    1. When kids come, they both sit at home, and we together enjooooooy the ride again just like the very beginning! ;-) The anti-climax: in the night, they sleep, we look after the kids!

      Delete
  13. ഹഹഹ ഒറ്റ കെട്ടുമതി ജീവിതം മാറാന്‍ ....അല്ലേ ..!!! കൊള്ളാം.... ആശംസകള്‍...

    ReplyDelete
    Replies
    1. അതെ! ഒറ്റ കെട്ട് മതി, ഒറ്റക്കെട്ടായി ജീവിക്കാനും ഒറ്റക്കിട്ട് പോകാനും ഒറ്റക്കെട്ടില്‍ തീരാനും!

      Delete
  14. യാത്രയിലെ മാറ്റങ്ങള്‍ കൊള്ളാം.

    ReplyDelete
    Replies
    1. ഹഹ, താങ്ക്സ് റാംജിയേട്ടാ .... വായിച്ചതില്‍ സന്തോഷം!

      Delete
  15. ഇതാണ് അസ്ലി യാത്ര !
    ജീവിതമെന്ന പൂന്തോണിയിലൂടെയുള്ള മനോഹര യാത്ര !!
    കുറെ ചിന്തിച്ചു ..കുറച്ചു ചിരിച്ചു ...
    അസ്രൂസാശംസകള്‍ :)

    ReplyDelete
    Replies
    1. :-) ;-) വായിച്ചതിലും, അത് വായിച്ചു ചിന്തിച്ചതിലും സന്തോഷം :-) താങ്ക്സ് ട്ടോ! ഇനിയും എത്തുമല്ലോ!

      Delete
  16. രസകരം..യാഥാര്‍ത്ഥ്യവും..യാത്രയ്ക്ക് വിഘ്നങ്ങളൊന്നും നേരിടാതിരിക്കട്ടെ..

    ReplyDelete
    Replies
    1. വിഘ്നങ്ങളൊന്നും ഇല്ലാതെ ഒരു യാത്ര തുടങ്ങണമെന്ന് പ്രതീക്ഷിക്കുന്നു :-)

      Delete
  17. യാത്ര തുടരുന്നൂ ..ശുഭ യാത്ര നേര്‍ന്നു വരൂ..

    ReplyDelete
    Replies
    1. ഈ വാഹനത്തില്‍ ഇടയ്ക്കിടെ അന്‍വര്‍ക്കായും ഉണ്ടാകാറുണ്ടല്ലോ :-) ഈ യാത്ര അടിപൊളിയാക്കണം!!!!

      Delete
  18. കൊള്ളാം വിഷ്ണു,നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. നന്ദി അനാമികാ, വീണ്ടും കണ്ടതില്‍ സന്തോഷം :-)

      Delete
  19. കൊള്ളാം ..നന്നായിട്ടുണ്ട് ജീവിതമാകുന്ന യാത്ര!...:)

    ReplyDelete
    Replies
    1. ജീവിതമൊരു നീണ്ട യാത്രയത്രേ മാനുഷര്‍ ചൊല്ലുന്നൂ :-) താങ്ക്സ് ട്ടോ!

      Delete
  20. കാറിലും ബാസ്സിലുമോക്കെയിരുന്നു ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നതിന്റെ ആകെതുകയാണല്ലോ ജീവിതം. വിഷയം പുതുമയുള്ളത്. നന്നായി കുറിച്ചിട്ടു.

    ReplyDelete
    Replies
    1. ഹഹ, താങ്ക്സ് മാഷേ, സന്തോഷം! സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയില്ലെങ്കില്‍ പിന്നെ എന്ത് അര്‍ത്ഥമാണ് അല്ലെ :-) ഇങ്ങനെ നെയ്തു നെയ്തു മുന്നോട്ട്!

      Delete
  21. ചിന്തിക്കേണ്ട വിഷയം തന്നെ ..... ആശംസകള്‍ ...

    ReplyDelete
    Replies
    1. ഹഹ, തീര്‍ച്ചയായും! ചിന്തിച്ചു ചിന്തിച്ചു ഒരു വഴിയാകുമേ :-} നന്ദി ട്ടോ!

      Delete
  22. Replies
    1. ഇങ്ങനെയൊരു അവലോകനത്തില്‍ പരാമര്‍ശിച്ചതിനു പ്രത്യേകം നന്ദി! മാത്രവുമല്ല, ഇങ്ങനെയൊരു ശ്രമം തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു!

      http://varikalkidayil.blogspot.in/2014/01/blog-post.html

      Delete
  23. കാറിന് കേടൊന്നും വരാതിരുന്നാ നന്ന്‍ :)

    ReplyDelete
    Replies
    1. ദൈവമേ കേടുവരുത്താതെ സൂക്ഷിക്കണേ :-) :-)
      ഇല്ല, കേടു വരില്ല എന്ന് കരുതാം!

      വായനക്ക് നന്ദി ട്ടോ!

      Delete
  24. കൊള്ളാം ജീവിത യാത്ര..മുൻപിലിരുന്നും പിന്നിലിരുന്നും ഒപ്പമിരുന്നും..

    നല്ല നിരീക്ഷണം. നനുത്ത ഹാസ്യം.

    ReplyDelete
    Replies
    1. ഹഹ, സന്തോഷം മനോജേട്ടാ... വായനയ്ക്കും അഭിപ്രായത്തിനും!

      Delete
  25. അതാ പറയുന്നത് ,വിവാഹം കഴിഞ്ഞാല്‍ വേഗം നാട് വിട്ടോളണം ...
    ലളിത സുന്ദര 'കാതലുള്ള' ഹാസ്യം

    ReplyDelete
    Replies
    1. ആ പറയുന്നതില്‍ സത്യമില്ലാതില്ല എന്നാണു പലരുടെയും അഭിപ്രായം. വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ് സംഗതിയത്രെ!

      വായനക്കും അഭിപ്രായത്തിനും സന്തോഷം :-)

      Delete
  26. ഹഹ...ഇത് കലക്കി...

    ReplyDelete
  27. kollam....ellavarudeyum jeevithathil nadakunnath lalitamai paranju

    ReplyDelete
  28. കല്ല്യാണം കഴിഞ്ഞ് മധുവിധു കഴിയുന്ന
    വരെ മാത്രമേ ആണൊരുത്തന് സ്റ്റീയറിങ്ങ് വീൽ
    കണ്ട്രോൾ ചെയ്യാനാവു എന്നത് ഒരു ലോക തത്വമാണ് കേട്ടൊ വിഷ്ണു...!

    പിന്നെയുള്ള കാലം മുഴുവൻ സൈഡ് / ബായ്ക്ക്
    സീറ്റ് ഡ്രൈവിങ്ങാ‍ൽ ഈ ജീവിതവണ്ടി നിയന്ത്രിക്കപ്പെടും ...

    ReplyDelete
  29. This comment has been removed by the author.

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...