2009 ഇങ്ങെത്തി, അതിനിടെ 12 ദിവസങ്ങളും കടന്നു പോയി... നോക്കണേ, കാലം കടന്നു പോകുന്ന ഒരു സ്പീഡ്...!
പലപ്പോഴും കേട്ടിട്ടുണ്ട്, ഇപ്പൊ സമയത്തിന് "ഭയങ്കര" സ്പീഡ് ആണ് എന്ന്. എന്താ, അത് സത്യമാണോ? പണ്ടും ഇന്നും നമ്മുടെ ക്ലോക്ക് ഒരേ സ്പീഡില്‍ തന്നെയല്ലേ പോകുന്നത്? അതെ. പിന്നെ എന്താ?
നമ്മുടെ ജീവിതം ഫാസ്റ്റ് ആയി. അതാണ് കാരണം.
ഇനി നാളെ കോളേജില്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ പോകണം. അവസാന സെമസ്റ്റര്‍ ആണ്. നോക്കിക്കോ, ഈ സെമസ്റ്ററില്‍ ഞാന്‍ 100% ഹാജര്‍ വാങ്ങും. കഴിഞ്ഞ തവണയൊക്കെ കിട്ടിയില്ല. ഇനി എത്ര പനി പിടിച്ചാലും ഞാന്‍ പോകും... കോളേജ് മുഴുവന്‍ പനി പകര്‍ന്നു പിടിച്ചാലും സാരമില്ല. അയ്യട... അങ്ങനെ ഇപ്പൊ ഹാജര്‍ കുറവായി പ്രശ്നം ഉണ്ടാകണ്ടല്ലോ... ഹാ...
പിന്നെ പുതിയ പണികള്‍ തരപ്പെടുത്തണം... ഈ വര്‍ഷം മുതല്‍ സ്വന്തം ജീവിതത്തിന്‍റെ വഴികള്‍ കണ്ടെത്തണം... ഹാ, ജീവിതം, ahead!
No comments:
Post a Comment