ഞങ്ങളുടെ കോളേജിലെ അവസാന സെമസ്റ്റര്‍ ക്ലാസ്സ് ഇന്നു തുടങ്ങി. ഇനി ഏപ്രില്‍ 12 വരെ മാത്രമെ ക്ലാസ്സ് ഉള്ളൂ. അത് കഴിഞ്ഞാല്‍ ഫൈനല്‍ എക്സാം, അതും കഴിഞ്ഞാല്‍ പിന്നെ എല്ലാരും പിരിയുന്നു.
എനിക്കറിയില്ല, ഈ പിരിയുന്ന കൂട്ടുകാര്‍ എല്ലാരും വീണ്ടും ഒരുമിച്ചു കൂടുമോ എന്ന്... ഒരുപക്ഷെ എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളില്‍ പെട്ടു മറ്റുള്ളോരെ എല്ലാം മറക്കുമോ? അതോ എന്നും എല്ലാര്‍ക്കും ഓരോ മിസ് കാള്‍ എങ്കിലും കൊടുക്കുമോ?
ഈ സൌഹൃദങ്ങള്‍ എന്നെന്നും കാത്തുസൂക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സെമസ്റ്റര്‍ കൂടി കഴിഞ്ഞാല്‍ ഇനി ഇതുപോലെ ഒരുമിച്ചു കൂടിയുള്ള പരിപാടികള്‍ ഇല്ല... കാലം കുറെ കഴിയുമ്പോള്‍ ജീവിതത്തിന്‍റെ ഉന്നതികള്‍ എത്തിപ്പിടിക്കാനുള്ള പാച്ചിലില്‍ ആയിരിക്കും എല്ലാരും... ഇന്നത്തെ കുറിച്ചോര്‍ത്തു അന്ന് എല്ലാര്‍ക്കും നൊമ്പരപ്പെടാം... നിറം ചാര്‍ത്തിയ ഈ ഓര്‍മ്മകള്‍ ജീവിതത്തില്‍ നിറഞ്ഞു നിലക്കുവോളം ഈ ദിവസങ്ങള്‍ ഒരു വേദന തന്നെ ആയിരിക്കും. ഈ കോളേജ് ലൈഫിനെ സ്നേഹിക്കുന്ന ആരും ഈ കഴിഞ്ഞുപോയ 4 വര്‍ഷങ്ങള്‍ ഒരിക്കലും മറക്കില്ല... I am sure...
എനിക്കും വേദനിക്കുന്നു... എന്‍റെ കാതില്‍ സമയം മന്ത്രിക്കുന്ന പോലെ - "Sorry, I can't wait..."
da really touching....i can't think abt our last day in college,bt we shud go forward....
ReplyDelete