ഇന്ന് ഫെബ്രുവരി 8. എന്റെ പ്രിയപ്പെട്ട മൊബൈല്‍ വാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. എന്റെ ജീവിതത്തിലെ ആദ്യ മൊബൈല്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്. ഈ മൊബൈല്‍ എനിക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതം തന്നെയാണ്. എന്റെ "ലൈഫ് സ്റ്റൈല്‍" തന്നെ മാറി. എന്താ, എല്ലാര്ക്കും ഇങ്ങനെയൊക്കെ തന്നെയാകും അനുഭവം, അല്ലെ? ആയിരിക്കണം.
കഴിഞ്ഞ ഫെബ്രുവരി 8ന് ഞാനും അശ്വിനും കൂടി തിരുവനന്തപുരത്ത് സ്റ്റാച്യൂവിലുള്ള ട്വിന്‍സ് മൊബൈല്‍ എന്ന ഷോപ്പില്‍ നിന്നുമാണ് എന്റെ Motorola w230 വാങ്ങിയത്. അവിടെ നിന്നു തന്നെയാണ് എന്റെ vodafone കണക്ഷന് എടുത്തത്. അവര്‍ കുറെ സിം എടുത്തു കാണിച്ചു. അതില്‍ ഇഷ്ടമുള്ളത് എടുക്കാന്‍. എനിക്ക് കൂട്ടുമ്പോള്‍ എന്റെ ഭാഗ്യ നമ്പര്‍ - 9 - വരുന്നതു വേണം. പക്ഷെ അവിടെ നിന്നു കൊച്ചു കുട്ടികളെ പോലെ എണ്ണി നോക്കാന്‍ ഒരു മടി. പിന്നെ ഞാന്‍ രണ്ടും കല്പ്പിച്ചു കണ്ടപ്പോള്‍ കൗതുകം തോന്നിയ ഒരു നമ്പര്‍ എടുത്തു. വീട്ടിലെത്തി മൊബൈല്‍ ആദ്യത്തെ ചാര്‍ജിനു വെച്ചു. അതുകഴിഞ്ഞ് എനിക്ക് കിട്ടിയ നമ്പര്‍ കൂട്ടിനോക്കി - അത്ഭുതം! അത് കൂട്ടിയപ്പോള്‍ എന്റെ പ്രിയപ്പെട്ട നമ്പര്‍ തന്നെ കിട്ടി!
ഈ മൊബൈല്‍ എന്റെ ജീവിതത്തിലെ ആദ്യ മൊബൈല്‍ ആയതുകൊണ്ട് തന്നെ, വേറൊരു പുതിയ മൊബൈല്‍ വാങ്ങിയാലും, ഇതു കൈമാറാതെ എന്റെ കൂടെ സൂക്ഷിച്ചു വയ്ക്കണം എന്നാണു എന്റെ ആഗ്രഹം.
പിറന്നാള്‍ അല്ലെ? എന്ത് സമ്മാനം കൊടുക്കും? ഒരു 100 രൂപയ്ക്കു ചാര്‍ജ് ചെയ്താലോ? വേറെ എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?
പിന്നെ, ആളുകള്‍ പറയാറുണ്ട്, ചെറുപ്പക്കാരെ മൊബൈല്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത് എന്ന്. എന്റെ അഭിപ്രായത്തില്‍, മൊബൈല്‍ ആയാലും ഇന്റര്‍നെറ്റ് ആയാലും അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നാണു ചിന്തിക്കേണ്ടത്. അതെല്ലേ അതിന്റെ ഒരു "ശരി"... അല്ലേ...?
Happy Birthday to my mobile & vodafone!
HAPPY B'DAY TO UR MOBILE PHONE.......
ReplyDeleteNinakkonnum vera oru paniyum illeda?
ReplyDeleteThanks da...
ReplyDelete