ഇന്നു ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഇന്നു എന്‍റെ ജന്മദിനം ആണ്... 21 വയസ് ആയി... ഹാ... എന്തൊരു അല്‍ഭുതമാണ് ഈ ജീവിതം... ഒരുപാടു സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, കൂട്ടുകാര്‍, ഓര്‍മ്മകള്‍... അങ്ങനെ അങ്ങനെ ഒരു നീണ്ട കഥ പോലെ...
ഇന്നു ഞാന്‍ ആലോചിക്കുകയാണ്... കഴിഞ്ഞ 21 വര്‍ഷങ്ങള്‍ കൊണ്ടു ഞാന്‍ എന്തൊക്കെ നേടി? എന്തൊക്കെ പഠിച്ചു? ഇനി മുന്നിലുള്ള ജീവിതം ഇപ്പൊ കഴിഞ്ഞതിനേക്കാള്‍ അനുഭവങ്ങള്‍ നിറഞ്ഞതാകുമോ? ആകും... അല്ലെ? ഒരുപാടു അനുഭവങ്ങള്‍ നേടി.. ഇനിയും ജീവിതം മുന്നോട്ടു പോകണം. ഇനി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്ര ആരംഭിക്കുകയാണ്... ഒരുപാടു ദൂരം പോകേണ്ടിയിരിക്കുന്നു... എവിടെയെങ്കിലുമൊക്കെ ഒരുമിച്ചു കാണാം...
Friday, November 21, 2008
Wednesday, November 12, 2008
Twenty 20 കണ്ടല്ലോ...
ഇനിയിപ്പോ എന്താ പരിപാടി എന്നറിയില്ല. നാളെ കോളേജ് സെമിനാര്‍. അതിന് വേണ്ടി സ്ലൈഡ് ഉണ്ടാക്കി. ഇനി അല്‍പ്പം ബ്ലോഗിങ്ങ് ആകാമെന്ന് വിചാരിച്ചു. ആദ്യമായി ലിനക്സില്‍ നിന്നും മലയാളത്തില്‍ ബ്ലോഗ് എഴുതുകയാണ്. കാണാന്‍ നല്ല രസം..
കഴിഞ്ഞ ഞായറാഴ്ച ഞാനും മിഥുനും കൂടി twenty 20 കാണാന്‍ പോയി. അടിപൊളി സിനിമ. ഞങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടു. കിടിലം. കിടു കിടിലം. ടിക്കറ്റ് എടുക്കാന്‍ നിന്നത് ഞാന്‍ ആണ്. ഞാന്‍ പുറകില്‍ നോക്കിയപ്പോ 2 വരികള്‍ കാണാം. അതില്‍ ബാല്‍ക്കണി ലൈനില്‍ ഞാന്‍ കയറി നിന്നു. നടന്നു നടന്നു ടിക്കറ്റ് കൌണ്ടര്‍ നു അടുത്തെത്തിയപ്പോ ആണ് ഞാന്‍ കണ്ടത് - അത് ബാല്‍ക്കണി ലൈന്‍ അല്ല..! ഞാന്‍ പതുക്കെ അവനെ വിളിച്ചു അവിടെ നിര്‍ത്തിയിട്ട് മാറി സുഖമായി വായിനോക്കി നിന്നു. അവന്‍ ടിക്കറ്റ് വാങ്ങി. പിന്നെ സിനിമ കാണാന്‍ കയറി.
കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ നിര്‍ത്താതെ കൈയ്യടി കേള്‍ക്കാമായിരുന്നു. അത്രയ്ക്ക് രസമുള്ള സിനിമ. കഴിയുമെങ്കില്‍ ഒന്നുകൂടി കാണണം.
നയന്‍താരയുടെ പാട്ട് ഇഷ്ട്ടപ്പെട്ടില്ല. വെറുതെ വലിച്ചു വാരി ചെയ്തിരിക്കുന്നു. രണ്ടാമത്തെ പാട്ട് നല്ല ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. കണ്ടിരുന്നുപോകും... മൊത്തത്തില്‍ ആ സിനിമ ഒരു അത്ഭുതം തന്നെ.. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്.. അങ്ങനെ എല്ലാരുംകൂടി ആ സിനിമ ഒരു സൂപ്പര്‍ ഹിറ്റ് ആക്കി. എല്ലാം ഭംഗിയായി നടക്കട്ടെ.
നിങ്ങളും പറ്റുമെങ്കില്‍ കാണണം കേട്ടോ... നല്ല രസമുള്ള സിനിമയാ.

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില് ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...