അങ്ങനെ മറ്റൊരു ഓണം കൂടി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം. കുട്ടിക്കാലത്തെ പൂക്കളം, പൂവ് തേടിയുള്ള നെട്ടോട്ടം, കാടും പറമ്പും വയലും കയറിയിറങ്ങി പൂവ് ശേഖരിക്കല്‍... അങ്ങനെ ഓര്‍മ്മകള്‍ ഒരുപാട് കൊണ്ട് തരുകയാണ് ഓരോ ഓണവും. ഒപ്പം തന്നെ ഒരുപാട് പുതിയ പുതിയ അനുഭവങ്ങളും - ഒരുപാട് നാളുകള്‍ കഴിഞ്ഞു വീണ്ടും ഓര്‍ക്കാന്‍ വേണ്ടിയുള്ള ഓര്‍മ്മകള്‍. അങ്ങനെ അങ്ങനെ... പറയാന്‍ ഒരുപാട്...
തല്‍ക്കാലം ഓണത്തെ കുറിച്ച് കൂടുതല്‍ കത്തി വെച്ചു കൂട്ടുന്നില്ല.
(ഒരു യാത്രക്കുള്ള തയ്യാറെടുപ്പാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍. കൂടുതല്‍ വിവരങ്ങളും യാത്ര കുറിപ്പുകളും ചിത്രങ്ങളും തിരികെ വന്നിട്ട് പറയാം. നിരക്ഷരന്‍ ചേട്ടന്‍റെ ചുവടു പിടിച്ചു കുറെ "യാത്രാ വിവരണങ്ങള്‍" ഇടണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ശ്രമം ഉണ്ടായിരിക്കുന്നതാണ്...! ) എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു....!