ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.
അവിടെയാണ് സംഭവങ്ങളുടെ തുടക്കം.
ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.
പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.
അപ്പോഴാണ് നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!
പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.
കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...
പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.
അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...
ഒന്നും മനസിലായില്ല.
പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!
അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!
ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!
Showing posts with label കോളേജ്. Show all posts

Monday, December 13, 2010
Tuesday, December 07, 2010
ഡിസംബര്‍ ... നീ സുന്ദരിയാണ് ...
ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....
(എങ്ങനെ ഉണ്ട് ...? അതാണ് സാഹിത്യം...!)
ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.
അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")
ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ...
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ് ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ് ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ് പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...
നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ് സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.
അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.
കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....
അതുവരേക്കും ബൈ...!

Thursday, November 04, 2010
ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...
ഒരുപാട് നാളുകളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നും എഴുതാന്‍ സമയം കിട്ടാറില്ല എന്ന് പറയുന്നതിലും ഭേദം "മടി" ആണ് എന്ന് പറയുന്നതാകും... ചില സമയത്ത് തിരക്കുകളില്‍ പെട്ട് പോകാറുണ്ട്, അപ്പോഴൊക്കെ കിട്ടുന്ന സമയമൊക്കെ മറ്റു പല പരിപാടികളും ആയിരിക്കും. ബ്ളോഗ് എഴുതാന്‍ അല്പം ക്ഷമ വേണമല്ലോ.... !
ഹൈദരാബാദ് ടൂര്‍ കഴിഞ്ഞു വന്ന് യാത്രാ വിവരണം ഒക്കെ എഴുതണമെന്നു വിചാരിച്ചു. പക്ഷെ അതിന്‍റെ വലിപ്പം ഓര്‍ക്കുമ്പോള്‍ എഴുതാന്‍ ഒരു മടി. അതാണ് പിന്നെയും പിന്നെയും വൈകിയത് തന്നെ. എന്നാലും ചെറിയൊരു വിവരണം എഴുതണമല്ലോ...
എന്തായാലും അന്ന് ഞാന്‍ കൊണ്ടുപോയ ഡയറി യില്‍ ഒന്നും എഴുതാന്‍ കൂടി കഴിഞ്ഞില്ല. 30 പിള്ളാരെ, അതും പല പല തരം കുട്ടികളെ, ഒറ്റക്ക് നയിച്ച് കൊണ്ട് പോകണം. ഷോപ്പിംഗ് കണ്ടാല്‍ ചാടിവീഴുന്നവര്‍, ബസിനു പുറത്തു പോലും ഇറങ്ങാത്തവര്‍, അങ്ങനെ പലവിധം. പക്ഷെ, സത്യം പറയാല്ലോ, പിള്ളാരൊക്കെ നല്ല കുട്ടികള്‍ ആയിരുന്നു. അവരുടെതായ ഒരു "എന്ജോയ്മെന്റ്റ്" ഉണ്ടായിരുന്നു. ആരും കുഴപ്പക്കാര്‍ അല്ല, എനിക്ക് ആരും തലവേദന ഉണ്ടാക്കിയതുമില്ല. എല്ലാം വളരെ "smooth" ആയിരുന്നു.
ആദ്യത്തെ യാത്ര - ഹൈദരാബാദ് വരെയുള്ള ട്രെയിന്‍ യാത്ര - അനുഭവങ്ങളുടെ യാത്ര. കേരളം വിട്ടു പുറത്തു എത്തുമ്പോള്‍ പിന്നെ വഴിയേ പോകുന്ന പശുവും കാളയും പോലും ട്രെയിന്‍ യാത്രക്കാരാകും. ഭിക്ഷക്കാര്‍, ഭരണ ഘടനയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ഹിജടകള്‍ അങ്ങനെ പലതും. (പ്രത്യേക പരിഗണന ഉള്ളതുകൊണ്ട് തന്നെ അവരെ ആരും ഉപദ്രവിക്കില്ല എന്ന് അവര്‍ക്കറിയാം. അത് മുതലെടുത്ത് കാണിക്കുന്ന ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്.)
ഹൈദരാബാദില്‍ ഏറ്റവും പ്രധാനമായി കാണേണ്ട ചിലതാണ് - ബിര്‍ള ടെമ്പിള്‍ , ഗോല്‍കൊണ്ട ഫോര്‍ട്ട് , ചാര്‍മിനാര്‍ , റാമോജി ഫിലിം സിറ്റി എന്നിവ.
ഗോല്‍കൊണ്ട ഫോര്‍ട്ട് ആണ് ഏറ്റവും വലിയ ആകര്‍ഷണം എന്ന് തോന്നിയത്. (ചാര്‍മിനാര്‍ ഒക്കെ സിഗരറ്റ് കവറില്‍ എങ്കിലും കണ്ടിട്ടുണ്ടായിരുന്നു...)
ഗോല്‍കൊണ്ട എന്നത് പുരാതന കാലത്ത് ഹൈദരാബാദ് രാജാവ് പണികഴിപ്പിച്ച ഒരു കോട്ട ആണ്. ഒരു കോട്ട അല്ല, ഒരു വലിയ മല നിറയെ കോട്ടകളും കൊട്ടാരങ്ങളും. കാലപ്പഴക്കം കൊണ്ട് പലതും നാശമായി. എന്നാലും ശാസ്ത്രവും ശില്പകലയും ഒരുമിച്ചു സമന്വയിപ്പിച്ച ഒരു നിര്‍മാണ ശൈലി ആണ് ഗോല്‍കൊണ്ട. ഒരു മണ്ഡപത്തിന് താഴെ നിന്ന് കൈകൊട്ടിയാല്‍ അത് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഫലിക്കുന്ന പ്രതിഭാസം, താഴത്തെ നിലയില്‍ നില്‍ക്കുന്ന തോഴിമാര്‍ സംസാരിക്കുന്നത് മുകളിലത്തെ നിലയിലെ രാജാവിന്റെ മണിയറയില്‍ കേള്‍ക്കുന്ന മെക്കാനിസം, അങ്ങനെ പലതും പലതും. ഒരു പഴഞ്ചന്‍ കോട്ട കാണാന്‍ ആരും വരുന്നില്ല എന്ന് പറഞ്ഞു കുട്ടികള്‍ പിന്‍വാങ്ങാന്‍ നോക്കി. പക്ഷെ നിര്‍ബന്ധിച്ചു പിടിച്ചു കയറ്റി. തുടക്കം മുതല്‍ അവസാനം വരെ നടന്നു കാണുമ്പോള്‍ കുട്ടികള്‍ ഒന്നേ പറയുന്നുള്ളൂ - "Wooowww!!!, Wooooowwww!!!!! Great....!!! Wonderful...!!!!", അവര്‍ തന്നെ പറഞ്ഞു, ഇത് മിസ്സ് ആയിരുന്നെങ്ങില്‍ ജീവിതത്തില്‍ വലിയൊരു കാഴ്ച തന്നെ മിസ്സ് ആയിരുന്നേനെ എന്ന്.
പിന്നെ ബിര്‍ള ടെമ്പിള്‍ കണ്ടു - അത് പൂര്‍ണമായും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഒരു വലിയ അമ്പലം ആണ്. പുരാതനമായ ഒന്നും തന്നെ അല്ല, എന്നാലും, അതിന്‍റെ മനോഹരമായ ശില്പ ഭംഗി ആണ് നമ്മളെ ആകര്‍ഷിക്കുന്നത്. അതിന്‍റെ മുകളില്‍ നിന്നാല്‍ ഹൈദരാബാദ് മുഴുവനും കാണാം.
ഞാന്‍ ഇതിനു മുന്‍പ് കണ്ട ഒരു കാര്യം മാത്രമേ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മിസ്സ് ആകാതെ കാണണം എന്ന് പറഞ്ഞിട്ടുള്ളൂ - താജ് മഹല്‍ . ഇനി ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി - "റാമോജി ഫിലിം സിറ്റി"
"ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് റാമോജി ഫിലിം സിറ്റി ആണെന്ന്" ആരോ പറഞ്ഞതുപോലെ ഓര്‍ക്കുന്നു. സത്യമാണ്. സ്വര്‍ഗ്ഗ തുല്യമാണ് അവിടത്തെ കാഴ്ചകള്‍ . നമ്മുടെ ഭാരതത്തില്‍ ഇത്രയും ഭംഗി ഉള്ള ഒരു സ്ഥലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ടു കണ്ണ് തള്ളി എന്നേ പറയാന്‍ കഴിയൂ.
പല മലയാളം സിനിമകളിലും കണ്ട സ്ഥലം ആണ്. (ഉദയനാണ് താരം ഓര്‍ക്കുന്നില്ലേ..?)
സിനിമ നിര്‍മാണത്തിന് വേണ്ടി റാമോജി റാവു 1996 ഇല്‍ തുടങ്ങിയ ഫിലിം സിറ്റി ഇന്ന് 2000 ഏക്കര്‍ സ്ഥലത്ത് വിശാലമായി പറന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് റാമോജി ഫിലിം സിറ്റി. അതിനകത്ത് പലതരം വീടുകള്‍ , കാട്, മലകള്‍ , പൂന്തോട്ടങ്ങള്‍ , പാര്‍ക്ക്, ഹോട്ടല്‍ , എന്നുവേണ്ട, നമുക്ക് എന്തൊക്കെ വേണമോ, അതിന്‍റെ എല്ലാം സെറ്റ് ഇട്ടിട്ടുണ്ട്. 400 രൂപ ടിക്കറ്റ് എടുത്താല്‍ അവരുടെ തന്നെ ബസില്‍ നമ്മളെ കൊണ്ടുപോകും. പിന്നെ അവിടെ എവിടെയെങ്കിലും ഇറക്കി വിടും. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, കാണാം, എന്തും ചെയ്യാം. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ല... അതാണ് കുഴപ്പം..!
പിന്നെ തിരികെ ബാംഗ്ലൂര്‍ എത്തി, അവിടെ പ്രത്യേകിച്ച് കാണാന്‍ തന്നെ ഒന്നും ഇല്ല. "ഷോപ്പിംഗ്" തന്നെ ആണ് പരിപാടി.
പിന്നെ തിരികെ കേരളത്തിലേക്കുള്ള യാത്ര ആയിരുന്നു... ടൂര്‍ എല്ലാരും ആസ്വദിച്ചു എന്നത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു...
ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ... ആശ്വാസമായി...!

Wednesday, March 17, 2010
ബൈനറി സെര്‍ച്ചും, പിന്നെ ഒരു മാജിക്കും.
അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.
ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച് എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്.
ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.
എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M ആണോ വിചാരിച്ചത്?"
എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.
എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക് കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.
എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!
ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.
വീണ്ടും കാണുംവരെ ബൈ...!

Tuesday, March 02, 2010
കോളേജില്‍ തിരികെ - അദ്ധ്യാപനം - പുതിയൊരു ലോകത്തേക്ക് ...
അങ്ങനെ, ഇന്ന്, ഈ മനോഹരമായ മാര്‍ച്ച് 1 നു ഞാന്‍ എന്‍റെ കോളേജില്‍ തിരികെ എത്തി. ഇത്തവണ അദ്ധ്യാപകന്‍ ആയിട്ടാണ്. പുതിയൊരു രൂപത്തില്‍, പുതിയൊരു ഭാവത്തില്‍.
എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു മേഖല ആണ് അദ്ധ്യാപനം - എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ - കാരണങ്ങള്‍ ഒരുപാടുണ്ട്. ചിലതൊക്കെ പറയാം.
എന്‍റെ ജീവിതത്തില്‍ ഒരുപാട് നല്ല നല്ല കാര്യങ്ങള്‍ പറഞ്ഞുതന്ന, എന്നെ ജീവിതത്തില്‍ ഇതുവരെ എത്തിച്ചതില്‍ മുഖ്യ പങ്ക് എന്‍റെ അദ്ധ്യാപകര്‍ക്ക് തന്നെയാണ്. വീട്ടുകാര്‍ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ അറിവ് പകര്‍ന്നു തരുന്നത് അധ്യാപകര്‍ ആണ്. മാതാ-പിതാ-ഗുരു-ദൈവം. മാതാവ് പിതാവിനെയും, പിതാവ് ഗുരുവിനെയും, ഗുരു ദൈവത്തെയും കാട്ടിക്കൊടുക്കുന്നു എന്നൊരു സാരം. ഗുരു കാട്ടിക്കൊടുക്കുന്ന ആ ദൈവം "അറിവ്" തന്നെയാണ്. ആ അറിവ് ഉപയോഗിച്ചാണല്ലോ ജീവിതത്തിന്‍റെ പടവുകള്‍ കയറുന്നതും, ദൈവത്തിലേക്ക് എത്തുന്നതും.
ഗുരു എന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെയാണ്. ഉത്തരവാദിത്വമുള്ള ഒരു തൊഴില്‍. ആ പ്രധാനപ്പെട്ട സ്ഥാനം കാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.
പിന്നെ, പഠിക്കുന്നത് എന്താണ്, അത് ജീവിതത്തില്‍ എന്തിനുവേണ്ടിയാണ് പഠിക്കുന്നത് എന്നൊക്കെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ, ഞാന്‍ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കുമ്പോള്‍ അത് ജീവിതത്തില്‍ എവിടെ ആണ് ഉപയോഗപ്പെടുക എന്ന് കൂടി പഠിപ്പിക്കും എന്ന് ഉറപ്പിച്ചിരുന്നു.
ഒരു ഇംഗ്ലീഷ് പഴമൊഴി ആണ് ഓര്‍മ വരുന്നത് -
ഒരു മനുഷ്യന് നിങ്ങള്‍ ഒരു മീനിനെ പിടിച്ചു നല്‍കുന്നു. അപ്പോള്‍ നിങ്ങള്‍ ആ മനുഷ്യന്‍റെ അന്നത്തെ വിശപ്പ് മാറ്റുന്നു. അടുത്ത ദിവസം അയാള്‍ ഒറ്റക്ക് ആകുമ്പോള്‍?
പക്ഷെ, നിങ്ങള്‍ അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അയാളുടെ ജീവിതകാലത്തെ മുഴുവന്‍ വിശപ്പും മാറ്റുകയാണ്. നാളെ നിങ്ങള്‍ പോകുമ്പോള്‍ അയാള്‍ സ്വയം മീന്‍ പിടിച്ച് വിശപ്പ് മാറ്റും.
ഈ പറഞ്ഞ വാക്കുകള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒന്നാണ്. അതിനുള്ളിലെ അര്‍ത്ഥം ഉള്‍ക്കൊള്ളുക. അത് അദ്ധ്യാപനത്തില്‍ ഏറ്റവും വിലപ്പെട്ട ഒരു പാഠം തന്നെയാണ്.
ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ എന്നെ ഈ മേഖലയിലേക്ക് പലപ്പോഴും ആകര്‍ഷിച്ചിരുന്നു. അപ്പോഴാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട്-ടൈം കോഴ്സ് ലെ ഗസ്റ്റ് ലക്ചറര്‍ ആകാന്‍ അവസരം കിട്ടിയത്. അതിനൊപ്പം തന്നെ ഞാന്‍ പഠിച്ച കോളേജില്‍ അവസരം കിട്ടുകയും ചെയ്തു.
ഇന്ന് ആദ്യത്തെ ദിവസം ആയിരുന്നു. ക്ലാസ്സ് എടുക്കുകയും ചെയ്തു. എന്തായാലും പഠിച്ച കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരു അനുഭവം ആയി മാറുകയായിരുന്നു. ഇനി കൂടുതല്‍ കൂടുതല്‍ അനുഭവങ്ങളും പ്രതീക്ഷകളുമായി മുന്നോട്ട്....

"Give a man a fish; you have fed him for today. Teach a man to fish; and you have fed him for a lifetime"
ഒരു മനുഷ്യന് നിങ്ങള്‍ ഒരു മീനിനെ പിടിച്ചു നല്‍കുന്നു. അപ്പോള്‍ നിങ്ങള്‍ ആ മനുഷ്യന്‍റെ അന്നത്തെ വിശപ്പ് മാറ്റുന്നു. അടുത്ത ദിവസം അയാള്‍ ഒറ്റക്ക് ആകുമ്പോള്‍?
പക്ഷെ, നിങ്ങള്‍ അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അയാളുടെ ജീവിതകാലത്തെ മുഴുവന്‍ വിശപ്പും മാറ്റുകയാണ്. നാളെ നിങ്ങള്‍ പോകുമ്പോള്‍ അയാള്‍ സ്വയം മീന്‍ പിടിച്ച് വിശപ്പ് മാറ്റും.
ഈ പറഞ്ഞ വാക്കുകള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒന്നാണ്. അതിനുള്ളിലെ അര്‍ത്ഥം ഉള്‍ക്കൊള്ളുക. അത് അദ്ധ്യാപനത്തില്‍ ഏറ്റവും വിലപ്പെട്ട ഒരു പാഠം തന്നെയാണ്.
ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ എന്നെ ഈ മേഖലയിലേക്ക് പലപ്പോഴും ആകര്‍ഷിച്ചിരുന്നു. അപ്പോഴാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട്-ടൈം കോഴ്സ് ലെ ഗസ്റ്റ് ലക്ചറര്‍ ആകാന്‍ അവസരം കിട്ടിയത്. അതിനൊപ്പം തന്നെ ഞാന്‍ പഠിച്ച കോളേജില്‍ അവസരം കിട്ടുകയും ചെയ്തു.
ഇന്ന് ആദ്യത്തെ ദിവസം ആയിരുന്നു. ക്ലാസ്സ് എടുക്കുകയും ചെയ്തു. എന്തായാലും പഠിച്ച കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരു അനുഭവം ആയി മാറുകയായിരുന്നു. ഇനി കൂടുതല്‍ കൂടുതല്‍ അനുഭവങ്ങളും പ്രതീക്ഷകളുമായി മുന്നോട്ട്....
Saturday, June 13, 2009
ഒരു യുഗത്തിനു കൂടി വിരാമം...
...തീര്‍ന്നു.
അങ്ങനെ എന്‍റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം.... നമ്മുടെ കോളേജ് ലൈഫ്....
ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍. കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്... അങ്ങനെ.
പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്‍റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...
പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര്‍ ഉണ്ടാകുന്നത് എന്ത് രസമാണ്... അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, മ്യൂസിയം പോയി വായിനോക്കി ഇരിക്കുക.. സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.
ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...
തീരാതിരുന്നെങ്കില്‍....

Friday, May 29, 2009
നീണ്ട ഇടവേള... പരീക്ഷ ആണേ...
അതെ.. ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറെ നാളായി.. ഒരു മാസത്തോളം ആകുന്നു.. ഇത്രയും നീണ്ട ഇടവേള മുന്പ് വന്നിട്ടില്ല എന്ന് തോന്നുന്നു...
അവസാന സെമസ്റ്റര്‍ പരീക്ഷ ആണ്. പിന്നെ പ്രൊജക്റ്റ് ചെയ്യുന്ന തിരക്കുകള്‍, പിന്നെ പഠിത്തം, പാര്‍ട്ടി, ആഘോഷം .. അങ്ങനെ ഒരുപാട്.. എല്ലാം കൂടി ആയപ്പോള്‍ ഒന്നു സമാധാനമായി രണ്ടക്ഷരം ഇവിടെ എഴുതാന്‍ സമയം ഇല്ല. അതാണ് ഒരു ഇടവേള. ഇപ്പൊ ഒരു ചെറിയ "ഗ്യാപ്പ്" കിട്ടി. അതിനിടയില്‍ ആണ് ഇവിടെ എത്തിയത്...
വീണ്ടും തിരികെ എത്തും. കൂടുതല്‍ വിശേഷങ്ങളുമായി. അപ്പോള്‍ കൂടുതല്‍ പറയാം...
അതുവരെ ബൈ!

Friday, May 01, 2009
കോളേജ് ജീവിതം തീര്‍ന്നു. ഇനി സ്വന്തം ജീവിതം...
4 വര്‍ഷം നീണ്ട മറ്റൊരു ജീവിത ഘട്ടം കൂടി കടന്നുപോകുന്നു. ഏതൊരാളിനും മനോഹരമായ ഒരു കാലം തന്നെയാണ് കോളേജ്. അല്ലേ?
ഇന്നലെ ഞങ്ങളുടെ final years' day ആയിരുന്നു. ബാക്കി എല്ലാ ബാച്ചും വളരെ നേരത്തെ "ആഘോഷം" നടത്തിയതുകൊണ്ട് അവരൊക്കെ മാന്യമായി സസ്പെന്‍ഷന്‍ വാങ്ങി വീട്ടിലിരുന്നു. നമ്മള്‍ മാത്രം ഉണ്ടായിരുന്നു കോളേജില്‍. എന്തൊരു രസമായിരുന്നു എന്നോ...? അടിച്ച് പൊളിച്ചു.
ഒത്തിരി അടുത്തിട്ട് പിരിയുന്നതിന്‍റെ ഒരു വിഷമം നേരിട്ടു അനുഭവിച്ചാലേ മനസിലാകൂ... നമ്മളെല്ലാം രാവിലെ വന്നു നമ്മുടെ projector ഓണ്‍ ചെയ്തു പഴയ ഫോട്ടോസ്, വീഡിയോ എല്ലാം കാണിച്ചു. അതൊക്കെ കണ്ടപ്പോള്‍, 4 വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് പോയി എന്ന് ആലോചിച്ചു... വരുമ്പോള്‍ എല്ലാരേം കാണാന്‍ കൊച്ചു കുട്ടികള്‍. ഇപ്പോഴോ, എല്ലാരും വലിയ "അണ്ണന്മാരും" "ചേച്ചിമാരും" ആയിരിക്കുന്നു. 4 വര്‍ഷത്തെ കോളേജ് ലൈഫ് എല്ലാരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു!
പിന്നെ നമ്മുടെ staff advisers വന്നു അവരുടെ വക ഒരു ചെറിയ ട്രീറ്റ് തന്നു. അവര്‍ നമ്മളെ 3 വര്‍ഷം സഹിച്ചതിന് ഓസ്കാര്‍ കൊടുക്കണം... പിന്നെ നമ്മള്‍ അവര്‍ക്ക് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്തത് സമ്മാനമായി കൊടുത്തു. പിന്നെ കിട്ടിയ ട്രീറ്റ് പൊതി തുറന്നു തീറ്റ മത്സരം തുടങ്ങി.
പിന്നെ ഞാനും രൂപികയും കൂടി ക്യാമറ എടുത്തു പുറത്തേക്കിറങ്ങി. കോളേജ് വിജനമായത് കാരണം കോളേജ് മുഴുവനും ഓടി നടന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കോളേജ് സ്റ്റോറില്‍ പോയി ഫോട്ടോ എടുത്തു. പിന്നെ സ്റ്റാഫ് റൂമില്‍ എല്ലാം കേറി ഫോട്ടോ എടുത്തു, ലാബില്‍ കേറി... അങ്ങനെ കുറെ ഫോട്ടോസ്... പിന്നെ തിരികെ ക്ലാസ്സില്‍ എത്തി. അപ്പോഴേക്കും ചിക്കന്‍ ബിരിയാണി എത്തി. ഹായ്...!
പിന്നെ നമ്മുടെ ടീച്ചേഴ്സ് എല്ലാരും വന്നു. എല്ലാരും നമ്മളെപ്പറ്റി അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മളെല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഒത്തിരി രസമായിരുന്നു. എന്തോ ഒരു തേങ്ങല്‍ കാരണം ഭക്ഷണം ഇറങ്ങാന്‍ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
അത് കഴിഞ്ഞു എല്ലാരും കൈ കഴുകി തിരികെ എത്തി. പിന്നെ നമ്മുടെ ഗ്രൂപ്പ് ഫോട്ടോ പ്രിന്‍റ് ചെയ്ത t-shirt എടുത്തു. അല്ലാരും അതും ഇട്ടു ഒരു ഫോട്ടോ സെഷന്‍. പിന്നെ ആ ഷര്‍ട്ടില്‍ എല്ലാരും പരസ്പരം ഓട്ടോഗ്രാഫ് എഴുതി. അതൊക്കെ ശെരിക്കും രസമായിരുന്നു. ഇനി ഒരിക്കല്‍ പോലും തിരികെ കിട്ടാത്ത രസം...
പിന്നെ നമ്മള്‍ വരിവരിയായി ആ ക്ലാസ്സ് വിട്ടു. മെയിന്‍ ബ്ലോക്കില്‍ പോയി പ്രിന്‍സിപ്പാളിനെ കാണാന്‍. അവിടെ എത്തിയപ്പോ മാഡം വന്നു. ഞങ്ങളെയെല്ലാം സന്തോഷത്തോടെ wish ചെയ്തു. പിന്നെ ഞങ്ങളോട് ഒരുമിച്ചൊരു ഫോട്ടോ. പിന്നെ മാഡം കോളേജ് വിട്ടു. ഇപ്പോള്‍ നമ്മള്‍ മാത്രമായി ആ കോളേജില്‍...
പിന്നെ നേരെ അവിടത്തെ പുല്‍ത്തകിടിയില്‍ കേറി കുറെ ഫോട്ടോസ്. അതും കഴിഞ്ഞപ്പോള്‍ കണ്ണുകെട്ടി കളിച്ചു.
അത് കഴിഞ്ഞു എല്ലാരും കൂടി പടിയില്‍ ഒരുമിച്ചിരുന്നു. ഓരോരുത്തരായി കഴിഞ്ഞ 4 വര്‍ഷത്തെ ജീവിതത്തെ കുറിച്ചു പറയാന്‍ തുടങ്ങി. നല്ല മഴ തുടങ്ങി. ഞങ്ങള്‍ ബ്ലോക്കിന്‍റെ അകത്തു കയറി. പുറത്തു പെരുമഴ. നമ്മുടെയെല്ലാം മനസ്സില്‍ കണ്ണീര്‍ മഴ.
എല്ലാരും ആ 4 വര്‍ഷത്തെ ഓര്‍മ്മകള്‍ പറയുകയാണ്... കുറേപേര്‍ ചെയ്ത തെറ്റുകള്‍ക്കൊക്കെ അവിടെ വച്ചു സോറി പറഞ്ഞു. കുറേപേര്‍ നല്ല നല്ല ഓര്‍മ്മകള്‍ പറഞ്ഞു...
സമയം പൊയ്ക്കൊണ്ടിരുന്നു. മഴ തോര്‍ന്നു. എന്നിട്ടും ആര്‍ക്കും വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. അവസാനം എസ്റ്റേറ്റ് മാനേജര്‍ വന്നു ഞങ്ങളെ ബ്ലോക്കിന് പുറത്തു പോകാന്‍ പറഞ്ഞു. പിന്നെ ആ ബ്ലോക്ക് പൂട്ടി. 6 മണി ആകുന്നതുവരെ നമ്മള്‍ ആ ബ്ലോക്കിന് പുറത്തു നിന്നു അനുഭവങ്ങളൊക്കെ പറഞ്ഞു. പിന്നെ എല്ലാരും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷത്തോടെ യാത്രയായി...
അങ്ങനെ ആ കോളേജ് ജീവിതം അവിടെ അവസാനിച്ചു...
ഇനി ഇതുപോലൊരു കോളേജ് ജീവിതം ഉണ്ടാകില്ല. നമ്മളെല്ലാം ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ആണ് ഈ കോളേജില്‍ പഠിച്ചത്. അത് ജീവിതത്തിലെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിച്ചു. ഒരുപാടു നല്ല സുഹൃത്തുക്കളെ കിട്ടി. പുതിയ ബന്ധങ്ങളും അനുഭവങ്ങളും... അങ്ങനെ ഒരു വലിയ യാത്രയുടെ അന്ത്യം ആയിരുന്നു ഇന്നലെ.
ഒരു ജീവിതത്തിലെ ഉത്സവ കാലം തന്നെയാണ് കോളേജ് ലൈഫ്... പറയാതെ പറ്റില്ല. അത്രയ്ക്ക് രസമായിരുന്നു...
പിന്നെ, എനിക്ക് എന്‍റെ ക്ലാസ്സിലെ 4 പേരെക്കുറിച്ച് പറയണം...
ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒരു വലിയ സംഭവം തന്നെയാണ് എന്ന് അവരെ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. പ്രണയം, വിരഹം, ദേഷ്യം, പക എന്നൊക്കെ ഒരുപാടു വികാരങ്ങള്‍ നാമെല്ലാം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, "friendship" എന്നൊരു വികാരം കൂടി ഉണ്ടെന്നു അവര്‍ പഠിപ്പിച്ചു. എനിക്ക് തോന്നുന്നു, ഒരുപക്ഷെ പ്രണയത്തേക്കാള്‍ തീവ്രമായ ഒരു വികാരം ആണ് "friendship" എന്നത്.
സ്വന്തം ഫ്രണ്ട്സ് നു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് അവര്‍. അവരെ ഫ്രണ്ട് ആയി കിട്ടുന്നവര്‍ വളരെ enjoy ചെയ്യും...
എനിക്ക് നേരിട്ടു അറിയാവുന്ന 3 പേര്‍ ആണ് ഇത്. വേറെ ആരെങ്കിലും ഇങ്ങനെ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാകും.
അവര്‍ - അശ്വതി.പി, അരവിന്ദ്, വിഷ്ണു മേനോന്‍.
അവര്‍ ജീവിതത്തില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ നേടട്ടെ... ആശംസകള്‍...
അടുത്ത വ്യക്തി - ഗോപാലിക. ഒരു അത്ഭുത വ്യക്തി തന്നെയാണ്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കാരക്ടര്‍. ഒരുപാടു കുസൃതി ആണ് മനസ് നിറയെ. പിന്നെ ജീവിതത്തെ കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടും. പിന്നെ, പുതിയ അറിവുകള്‍ നേടാനും അവ പ്രയോഗികമാക്കാനും അതീവ താല്‍പ്പര്യമാണ്. നമ്മുടെ ക്ലാസ്സില്‍ ഞാന്‍ കണ്ടിട്ടുള്ള, പുതിയ പുതിയ കാര്യങ്ങളെ കുറിച്ചു അറിവുള്ള ആകെ ഒരു പെണ്‍കുട്ടി. ഓരോരോ വേലത്തരങ്ങള്‍ ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തപോലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. പേരു കൊണ്ടു മാത്രമല്ല, സ്വഭാവം കൊണ്ടും വ്യത്യസ്തയാണ് ഗോപു. ചിലപ്പോഴൊക്കെ അവളുടെ classmate ആയതില്‍ സന്തോഷം തോന്നും... അത്രയ്ക്ക് different തന്നെയാണ് ഗോപു. നമ്മുടെയെല്ലാം ഒരു അനിയത്തിയെ പോലെ. ഗോപുവിനും ആശംസകള്‍...
ഇനി കോളേജ് ലൈഫ് അധികമില്ല. പരീക്ഷ കൂടി കഴിയുമ്പോള്‍ എല്ലാം തീരുന്നു...
ഇനി യാത്ര ഇല്ല...

Saturday, April 11, 2009
അങ്ങനെ അവസാന college day കഴിഞ്ഞു .
എന്‍റെ ജീവിതത്തിലെ അവസാന കോളേജ് ഡേ. 4 വര്‍ഷം ജീവിച്ച ഈ കോളേജ് വിട്ടുപിരിയാന്‍ സമയം ആയിരിക്കുന്നു. ഇനി കൃത്യം 5 ദിവസങ്ങള്‍ കൂടി മാത്രമെ ക്ലാസ്സ് ഉള്ളൂ.. ഇത്രയും അടുത്തെത്തിയപ്പോള്‍ ക്ലാസില്‍ എല്ലാര്‍ക്കും വിഷമം. ശത്രുതയൊക്കെ മറന്നുതുടങ്ങി ചിലര്‍. അടിപിടി കൂടിയതൊക്കെ എങ്ങോ പോയി. ആ ദിവസങ്ങള്‍ ഇനി വല്ലാതെ മിസ് ചെയ്യുമല്ലോ എന്ന വിഷമം ആണ്.
കോളേജ് ഡേയ്ക്ക് ഞങ്ങളുടെ ക്ലാസ്സ് മുഴുവനും സ്റ്റേജില്‍ കയറി. എല്ലാരും ഡാന്‍സ് ചെയ്തു. പിന്നെ എല്ലാരും കൂടി ഒരുമിച്ചു ഡാന്‍സ് ചെയ്തു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം.. എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. ആരും കൂവിയില്ല. എല്ലാരും നന്നായി enjoy ചെയ്തു. കാരണം, എല്ലാരുടെ മുഖത്തും ആവേശത്തിന്റെ തിളക്കം ഉണ്ടായിരുന്നു. ആ ആവേശം എല്ലാരുടെയും മനസിലേക്ക് നന്നായി pass ചെയ്യാനും കഴിഞ്ഞു ഞങ്ങള്‍ക്ക്... ഒത്തിരി സന്തോഷം ഉണ്ട്..
ഇനി ഇതുപോലൊരു പരിപാടി ഉണ്ടാകില്ല എന്ന് അറിയാവുന്നതുകൊണ്ട് കഴിയുന്ന വിധത്തിലൊക്കെ ഞങ്ങള്‍ ആദി തകര്‍ത്തു. പുതിയ പല ഡാന്‍സ് സ്റ്റെപ്പ് കണ്ടുപിക്കുകയും ചെയ്തു. ഹ.. ഇനി എന്നാടോ നമ്മള്‍ ഇതുപോലെ...? ഇല്ല...
ക്ലാസ്സില്‍ ഈ ആഴ്ച അധികം ആരും ഉണ്ടായില്ല. കുറേപേര്‍ മുങ്ങി. മറ്റുള്ളോര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ പോയി. ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു. പിന്നെ സ്റ്റാഫ് റൂമില്‍ ഒക്കെ കേറി കുറെ ഫോട്ടോസ് എടുത്തു. ഇനി അധികം നാളുകള്‍ ഇല്ല. എല്ലാം പെട്ടെന്ന് ചെയ്യണം...
ഇനി വീണ്ടും കുറെ ഓര്‍മകളുമായി വരാം. അതുവരെ ബൈ...

Wednesday, September 24, 2008
അന്നൊരിക്കല്‍, വീണ്ടുമൊരു ഒന്നുചേരല്‍...
വര്‍ഷം 2025. നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. മോഹന്‍ദാസ് കോളേജ് കാമ്പസ്. അവിടെ കാമ്പസിന് മുന്നില്‍ ഒരു പൂത്ത മരം.. തറയില്‍ പൂക്കള്‍ പരവതാനി വിരിച്ചതുപോലെ കിടക്കുന്നു. അവിടെ കുറെ കാറുകള്‍, അവിടെ കുറച്ചു കുടുംബങ്ങള്‍ നില്‍ക്കുന്നുണ്ട് ... ആരും അപരിചിതരായ മുഖങ്ങള്‍ അല്ല. എല്ലാരുടെയും മുഖം ഓര്‍മയുണ്ട്... പക്ഷെ ആരൊക്കെയാണെന്ന് പേരു പറയാന്‍ പറ്റുന്നില്ല. എന്നാലും അവരെല്ലാം ഏറെ മാറിപ്പോയി എന്ന് പറയാം. ഓരോരുത്തരും മറ്റുള്ളവരെ കാണുമ്പോള്‍ അത്ഭുതപ്പെടുന്നുണ്ട്...
2009 പാസ്-ഔട്ട് കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്‍റെ റീയൂണിയന്‍ ആണ് അന്ന് രാത്രി നടക്കാന്‍ പോകുന്നത്. ഒരുപാട് കാലങ്ങള്‍ക്കു ശേഷം ആ ക്ലാസ്സിലെ കൂട്ടുകാര്‍ ഒന്നിച്ചുകൂടുകയാണ്.. അന്ന് പഠിക്കുന്ന സമയത്തു കുറെയേറെ പിരിയാനാകാത്ത കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു... പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം ജീവിതത്തിന്‍റെ യാത്രയിലേക്ക് വഴിതിരഞ്ഞു പോകേണ്ടിവന്നു.. അവിടെ ഒരു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ കൂട്ടുകാരുമായി പിരിയേണ്ടിവന്നു. പക്ഷെ, നമ്മുടെയെല്ലാം മനസിലെ സ്നേഹബന്ധങ്ങള്‍ മായ്ക്കാന്‍ കാലത്തിനു പോലും കഴിയില്ല. അവിടെ എത്തിയവരില്‍ പഴയ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാരും ഒരുമിച്ചുകൂടി സന്തോഷിക്കുന്നുണ്ടായിരുന്നു.
സമയം കടന്നുപോകുകയാണ്... പലരും വരുന്നതേയുള്ളൂ... മിക്കവാറും എല്ലാ പെണ്‍കുട്ടികളുടെയും കുടുംബവും ഉണ്ട്... അവരുടെയൊക്കെ മക്കള്‍ ഇപ്പൊ +2 നും 10 ലുമൊക്കെ പഠിക്കുന്നു. സത്യം പറഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ വയ്യ. ആണ്‍കുട്ടികള്‍ മിക്കവാറും വലിയ പുരുഷകേസരിമാരായി വലിയ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അവരുടെയെല്ലാം കല്യാണം കഴിഞ്ഞു . മിക്കവരും ഭാര്യക്കൊപ്പം ആണ് വന്നത്. അവരുടെ കൂടെ കുഞ്ഞുകുട്ടികളും ഉണ്ട്. പിന്നെ പഴയ ടീച്ചേഴ്സ് വരുന്നു... അതില്‍ പലരുടെയും മുടി നരച്ചുതുടങ്ങി.. അവരുടെ മക്കളും കൂടെയുണ്ട്. എല്ലാരും കൂടി ആയപ്പോള്‍ ആകെ ബഹളം. പണ്ടു പഠിക്കുന്ന കാലത്തു അവരോട് ഉടക്കിയവരും ഇവിടെ ഇന്നു വന്നിട്ടുണ്ട്. അവരൊക്കെ അന്ന് കാണിച്ച പരിപാടികള്‍ ഓര്‍ത്ത് ചിരിക്കുന്നുണ്ടായിരുന്നു...
അന്ന് പഠിക്കുന്ന കാലത്തു പ്രണയിച്ചു നടന്നവരും അവിടെ എത്തിയിട്ടുണ്ട്. ചില പ്രണയങ്ങള്‍ വിവാഹത്തില്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് അത് വെറുമൊരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ മാത്രമായി. കാലത്തിനു പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങള്‍ പണ്ടു ഒളിച്ചും പതുങ്ങിയും, പിന്നെ പരസ്യമായും പ്രണയിച്ചു നടന്ന ആ രംഗങ്ങള്‍ പലരുടെയും ഓര്‍മയില്‍ വന്നു.. അതൊക്കെ ഒരു ചിരിയില്‍ ഒതുക്കി അവര്‍ മറ്റുള്ളവരെ നോക്കിക്കൊണ്ടിരുന്നു... ഇപ്പൊ ഏകദേശം എല്ലാപേരും എത്തി.. ഇനി ആരെങ്കിലും ഉണ്ടോ? അവരെല്ലാം ചുറ്റും നോക്കാന്‍ തുടങ്ങി. ഇല്ല, എല്ലാ കൂട്ടുകാരും ഉണ്ട്. പഴയ അദ്ധ്യാപകര്‍ എല്ലാരും ഉണ്ട്... ഇനി നമുക്കു പാര്‍ട്ടി തുടങ്ങാം...
എല്ലാരും അവിടെ മെയിന്‍ ബ്ലോക്കിന് മുകളിലത്തെ നിലയിലുള്ള ഹാളിലേക്ക് നടന്നു. പുറത്തു ഇരുട്ട് വീണു തുടങ്ങി. ആ പഴയ സുഹൃത്തുക്കള്‍ അല്ലാതെ വേറെ ആരും ആ പരിസരത്ത് ഇല്ല. സുഖമുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അവര്‍ ആ പടികള്‍ കയറുമ്പോള്‍ പഴയ കാലം ഓര്‍മിച്ചു.. ഒരുപാടു തവണ സെമിനാര്‍, ആര്‍ട്സ്, ക്വിസ് എന്നൊക്കെ പറഞ്ഞു ആ പടികള്‍ കയറിയതാണ്. ഇന്നു അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ് തുടിക്കുന്നു. പുറത്തെ തണുപ്പ് കൂടുമ്പോഴും അവരുടെ മനസ്സില്‍ ഊഷ്മളമായ ഓര്‍മ്മകള്‍ ആണ്...
ആ ഹാളിലേക്ക് എല്ലാരും കയറി. കുറച്ചുപേര്‍ സ്റ്റേജില്‍ ഇരിക്കുന്നു. പഴയ കിടിലങ്ങള്‍ തന്നെ. അവരൊക്കെ ആകെ മാറി. മീറ്റിംഗ് തുടങ്ങി. അപ്പോള്‍ അതാ ഒരു വിശിഷ്ടാതിഥി വരുന്നു... നമ്മുടെ പഴയ പ്രിന്‍സിപ്പാള്‍. എല്ലാപേരും എഴുന്നേറ്റു നിന്നു. ഇപ്പൊ നല്ല പ്രായം ഉണ്ട്. മുടി മുഴുവനും നരച്ചു. പ്രായത്തിന്‍റെ തളര്‍ച്ച ഉണ്ടെങ്ങിലും പഴയ കുട്ടികളെ വീണ്ടും കണ്ടപ്പോള്‍ ഉള്ള സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു... അവര്‍ എല്ലാരെയും സന്തോഷത്തോടെ അഭിസംബോധന ചെയ്തു. പഠിക്കുമ്പോള്‍ അവരുടെ കണ്‍വെട്ടത്തു പെടാതെ ഓടി ഒളിച്ചിരുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ എല്ലാരുടെയും മനസ്സില്‍ ചിരി പടര്‍ന്നു.
അപ്പോഴേക്കും ആരോ പറഞ്ഞു പഴയ കൂട്ടുകാര്‍ എല്ലാം ഒരിക്കല്‍ കൂടി ഒരുമിച്ചിരുന്നു കാണണം എന്ന്. അപ്പോള്‍ തന്നെ എല്ലാരും ആവേശത്തോടെ ചാടി എഴുന്നേറ്റു. അവരുടെ കുടുംബം മുഴുവനും ഒരുവശത്ത് ഇരുന്നു. പഴയ കൂട്ടുകാര്‍ എല്ലാരും കൂടി മറുവശത്തും. സത്യം പറഞ്ഞാല്‍ ആ കാഴ്ച വല്ലാത്ത ഒരു അനുഭൂതി തന്നെ. ഇത്തരം ഒരു കൂടിച്ചേരല്‍ എന്ത് വലിയ സന്തോഷമാണ്.. അപ്പോള്‍ വീണ്ടും ഒരു നിര്‍ദേശം - പഴയ സ്റ്റാഫ് അഡ്വൈസേഴ്സ് സ്റ്റേജില്‍ കയറി നമ്മുടെയെല്ലാം പേരു പറയണം.. എന്തായിത്? ഇപ്പൊ എല്ലാരും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയോ? പാവം രമ്യ ടീച്ചറും സരിത ടീച്ചറും. അവര്‍ ചിരിച്ചുകൊണ്ട് എഴുനേറ്റു. അവിടെ കൂടിയിരുന്നവരെല്ലാം കൂടി അവരെ രണ്ടുപേരെയും അല്‍ഭുതത്തോടെ നോക്കാന്‍ തുടങ്ങി. അവരുടെയൊക്കെ മാറ്റം എല്ലാരെയും അല്‍ഭുതപ്പെടുത്തി. പഠിക്കുമ്പോള്‍ അവരുമായൊക്കെ കൊമ്പ് കോര്‍ത്ത പലരും ഇപ്പൊ ചിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ ആ കാലം വീണ്ടും തിരിച്ചുകിട്ടിയെങ്ങില്‍ എന്ന് അവര്‍ ഓര്ത്തു... ഇല്ല. തിരിച്ചുകിട്ടാത്തതുകൊണ്ടാണല്ലൊ ആ ഓര്‍മ്മകള്‍ ഇത്രയധികം സുന്ദരമായിരിക്കുന്നത്... മരിക്കുവോളം ആ ഓര്‍മ്മകള്‍ മനസ്സില്‍ നില്‍ക്കണം..
രമ്യ ടീച്ചറും സരിത ടീച്ചറും കൂടി സ്റ്റേജില്‍ കയറി. താഴെ ഇരിക്കുന്നവരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം... കുറച്ചുപേരുടെ പേരുകള്‍ അവര്‍ക്ക് പറയാന്‍ കഴിഞ്ഞു . പിന്നെയും ഓര്‍ത്ത് ഓര്‍ത്ത് അവര്‍ കുറേക്കൂടി പറഞ്ഞു. പിന്നെ അവര്‍ തിരിച്ചു പോയി കസേരകളില്‍ ഇരുന്നു. പിന്നെ അടുത്ത ഊഴം പഠിക്കുന്ന കാലത്തു നമ്മുടെയെല്ലാം പ്രിയപ്പെട്ടവര്‍ ആയിരുന്ന രമ്യ സൗമ്യ ടീച്ചേഴ്സ് ആണ്. അവരെ ഇപ്പൊ തിരിച്ചറിയാന്‍ പറ്റുന്നില്ല. പണ്ടു രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. കാലം ഒരുപാടു കടന്നുപോയത് കൊണ്ടാകും... എന്നാലും ഒരുദിവസം കൂടി അവരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ എല്ലാരും ഒന്നു കൊതിച്ചു. മനസ്സില്‍ ആഗ്രഹം മാത്രമല്ലേ ഉള്ളൂ.. അത് ഇനി എങ്ങനെ സത്യമാകും...?
അന്ന് രാത്രി എല്ലാരും ഹോസ്റ്റലില്‍ നിന്നിട്ട്, പിറ്റേന്ന് 16 വര്‍ഷം മുന്‍പത്തെ പോലെ എല്ലാരും ക്ലാസ്സിലേക്ക് പോകാനുള്ള പ്ലാന്‍ ആയിരുന്നു. രാത്രി ഏറെ വൈകി കളിയും ചിരിയും തന്നെ. ആ വിശാലമായ ക്യാമ്പസ്സില്‍ ആ പഴയ ബാച്ച് മാത്രം. അവര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി... മിക്കവാറും ഇപ്പൊ കുറേപേര്‍ കരയാന്‍ തുടങ്ങും... അത്രയ്ക്ക് വികാരഭരിതമാണ് ഇപ്പൊ ആ ഹാള്‍. പ്രണയിച്ചു നടന്നു പിന്നെ പിരിഞ്ഞവര്‍ ഇപ്പൊ എന്തൊക്കെയോ പറയണം എന്ന വെമ്പലോടെ നില്‍പ്പുണ്ടായിരുന്നു. അതാ ഒരു ചെറിയ കരച്ചില്‍ - ആരാണ് കരയുന്നത്?
രാത്രി 9 ആയപ്പോള്‍ എല്ലാരും ഹോസ്റ്റെലിലേക്ക് നടന്നു. പഴയ അടിപൊളി ഗ്രൂപ്സ് എല്ലാം ഒരുമിച്ചു.. ഒരുപാടു നാളുകള്‍ക്കു ശേഷം. എന്നാലും ഇപ്പൊ പഴയപോലെ അടിച്ചുപൊളിക്കാന്‍ പറ്റില്ല. കാരണം കുടുംബം കൂടെ ഉണ്ട്. എന്നാലും ഗ്രൂപ്സ് എല്ലാം ഒരുമിച്ചപ്പോള്‍ പഴയ കാലം ഓര്‍മയിലേക്ക് വന്നു. പിന്നെ അന്നത്തെ അനുഭവങ്ങളും വീരകൃത്യങ്ങളും എല്ലാം പറയാന്‍ തുടങ്ങി. രാത്രി വൈകിയിട്ടും ഹോസ്റ്റെലില്‍ ബഹളം അവസാനിച്ചില്ല. അവരൊന്നും ഇന്നു ഉറങ്ങില്ലേ? കുറേക്കാലം കഴിഞ്ഞു വീണ്ടും ഒരുമിച്ചു കൂടുന്നതല്ലേ.. അവര്ക്കു പറയാന്‍, പങ്കുവയ്ക്കാന്‍ ഒരുപാടു ഉണ്ട്...
പിറ്റേന്ന്, 2025 നവംബര്‍ 23, ഒരു മനോഹരമായ ഞായറാഴ്ച.
ഇന്നു എല്ലാരും ഒരുമിച്ചു പഴയപോലെ ക്ലാസ്സിലേക്ക് പോവുകയാണ്. ഇന്നു ക്യാമ്പസ്സില്‍ വേറെ ആരുമില്ല. ഞായറാഴ്ച ആയതുകൊണ്ടുതന്നെ വേറെ ആരുടേയും ബഹളവുമില്ല. ക്ലാസ്സ് തുടങ്ങുന്നത് 8.30 നാണ്. അത്ഭുതമെന്നു പറയാം, എല്ലാരും കൃത്യസമയത്തിന് മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കുന്നു. അന്ന് സ്ഥിരമായി താമസിച്ചുവരുന്നവര്‍ ഇന്നു മാത്രം നേരത്തെ എത്തിയോ? അത്ഭുതം! നമ്മുടെ അവസാന ക്ലാസ്സ് നടന്ന റൂമില്‍ തന്നെയാണ് ഇപ്പോഴും ഒരുമിക്കുന്നത്. അന്ന് ഇരുന്നപോലെ തന്നെ ആണ് ഇന്നും ഇരിക്കുന്നത്. കുടുംബത്തെ ക്ലാസ്സിലേക്ക് കൊണ്ടുവന്നില്ല. ഇവിടെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു ശല്യം ആകേണ്ട എന്ന് കരുതി! ഇപ്പൊ ആ ക്ലാസ്സ് റൂമില്‍ പഴയ ബാച്ചും അന്നത്തെ ടീച്ചേഴ്സും മാത്രം. വേറെ ആരുമില്ല. ഇപ്പൊ നമ്മുടെയെല്ലാം പ്രായം കുറയാന്‍ തുടങ്ങിയതുപോലെ.. പഴയ ഓര്‍മ്മകള്‍ വന്നു...
ക്ലാസ്സ് തുടങ്ങുമ്പോള്‍ ആരോ ഒരാള്‍ പഴയ അറ്റെന്‍ഡന്‍സ് ഷീറ്റ് എടുത്തു. എന്നിട്ട് പഴയ ക്ലാസ്സ് നമ്പര്‍ ഓര്‍ത്തു ഓരോരുത്തരും ഹാജര്‍ വിളിക്കാന്‍ പറഞ്ഞു. ഉടനെ ഒരു കൂട്ടച്ചിരി ഉയര്ന്നു... ആദ്യം തന്നെ അജിത്ത് എഴുനേറ്റു "one" വിളിച്ചു. അവനെ കണ്ട എല്ലാരും അല്‍ഭുതപ്പെട്ടു. പഴയ കളിയും തമാശയുമെല്ലാം കുറഞ്ഞു ഗൌരവത്തോടെ ഉള്ള ഒരു കുടുംബനാഥന്‍ ആയിരിക്കുന്നു അവന്‍. പിന്നെ ഓരോരുത്തരായി നമ്പര്‍ വിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ എല്ലാരും മാറി. കളിയും ചിരിയുമെല്ലാം ഒരുപാടു കുറഞ്ഞു. എല്ലാരും വീട്ടമ്മമാരുടെ റോള്‍ ഏറ്റെടുത്തപ്പോള്‍ പിന്നെ കൂട്ടുകാരുമൊത്ത് കൂടാനും കളിക്കാനും ചിരിക്കാനും ഒന്നും അവസരം കിട്ടിയിട്ടില്ല. അതുമല്ല, അന്ന് പഠിക്കുന്ന സമയത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വ്യത്യാസം ഇല്ലാതെ ആയിരുന്നു ക്ലാസ്സില്‍. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. നോക്കണേ, കാലം എന്തുമാത്രം മാറ്റിക്കളഞ്ഞു ഈ മനസുകള്‍... ആഘോഷങ്ങളുടെ 4 വര്‍ഷങ്ങള്‍ എല്ലാം കവര്‍ന്നെടുത്തുകൊണ്ടാണ് സമയം പോയത്. പിന്നെ ജീവിക്കാന്‍ വേണ്ടിയുള്ള തിരക്കിലായിരുന്നു...
അവസാനം 3 വിഷ്ണുമാരും ഒരുമിച്ചു നമ്പര്‍ വിളിച്ചു. വിഷ്ണു മേനോന്‍ ഒരുപാടു മാറി. വിഷ്ണു നിര്‍മലും മാറി. ഇനി ആരാണ് മാറാത്തതായി? എല്ലാരും നമ്പര്‍ വിളിച്ചു കഴിഞ്ഞപ്പോ പലരുടെയും കണ്ണ് നിറഞ്ഞുവോ എന്ന് തോന്നി...
ഇനി ടീച്ചേഴ്സ് വന്നു അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കണം എന്ന് ആരോ പറഞ്ഞു. അങ്ങനെ, അവര്‍ ഓരോരുത്തരും മുന്നോട്ടു വന്നു. കഴിഞ്ഞ കാലത്തിലെ രസകരമായ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. ഇടക്കിടെ ചിരി കേള്‍ക്കാം. പിന്നെ അവര്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ നമ്മുടെ ഊഴമായി. പലര്‍ക്കും പറയാന്‍ വേദനിപ്പിക്കുന്ന ഓര്‍മകളും ഉണ്ടായിരുന്നു. എന്നാലും കുറച്ചുപേര്‍ ഒന്നും പറയില്ല എന്ന വാശിയില്‍ ആയിരുന്നു. അവരെ അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായിരുന്നില്ല. അവരെ പൊക്കി വിടാന്‍ പഴയ കാലത്തു കാണിച്ച ഉത്സാഹം വീണ്ടും വന്നു.. അതുംകൂടി ആയപ്പോ എല്ലാരുടെയും ആവേശം കൂടി. ഇപ്പൊ ആ ക്ലാസ്സ് 16 വര്‍ഷം പിന്നിലേക്കു തിരിച്ചുപോയി... പിന്നെ പഴയതുപോലെ കൂട്ടത്തോടെ ബഹളം തുടങ്ങി. ഈ അവസരം തന്നെ മുതലാക്കി രമ്യ ടീച്ചര്‍ പഴയതുപോലെ "എല്ലാരും മിണ്ടാതിരിക്കൂ" എന്ന് ഉറക്കെ പറഞ്ഞു. അപ്പൊ പെട്ടെന്ന് ആ റൂം നിശ്ശബ്ദമായി. എല്ലാരും രമ്യ ടീച്ചറിന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. രണ്ടു നിമിഷം അങ്ങനെ... എല്ലാരും നിശ്ശബ്ദരായി... പെട്ടെന്ന് പടക്കം പൊട്ടിച്ചതുപോലെ കൂട്ടച്ചിരി ഉയര്‍ന്നു. ആ കൂട്ടച്ചിരിയില്‍ രമ്യ ടീച്ചറും പങ്കുചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ആഘോഷിച്ചു.
ഇന്റര്‍വെല്‍ സമയം ആയപ്പോള്‍ ആരും തിരിച്ചുപോയില്ല. അവിടെ തന്നെ നിന്നു. പഴയ ഒരുപാടു പിണക്കങ്ങളും മറ്റും ഓര്‍ത്തു. അതൊക്കെ ഓര്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നഷ്ടത്തിന്‍റെ നൊമ്പരങ്ങളാണ്. അന്ന് 4 വര്‍ഷം വെറുതെ ആവശ്യമില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങി, പിന്നെ പഠനം കഴിയുന്നതുവരെയും പരസ്പരം മിണ്ടാതിരുന്നു കാലം കഴിച്ചുകൂട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പൊ ദു:ഖം തോന്നുന്നു. അങ്ങനെ പിണങ്ങേണ്ട പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്ന് ഇപ്പൊ എല്ലാര്‍ക്കും തോന്നുന്നു. ഇനി എന്തുപറയാന്‍? കാലം ഒരുപാടു കഴിഞ്ഞു . കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയാറുണ്ട്. ഇപ്പൊ ആര്‍ക്കും ആരോടും ഒരു പിണക്കവുമില്ല. അന്ന് പിണങ്ങിയവരൊക്കെ ഇപ്പൊ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാമായിരുന്നു...
അന്ന് ടീച്ചേഴ്സിനോട് അടിയുണ്ടാക്കിയവരെല്ലാം ഇപ്പൊ നോക്കിയപ്പോ ആ ടീച്ചേഴ്സിനോട് ചെന്നു നിന്നു വളരെ കാര്യമായി സംസാരിക്കുന്നു..! അന്ന് അറിവില്ലാത്ത കാലത്തു ഒരു ആവേശത്തിന്‍റെ പുറത്തു ചെയ്തതാണെന്നും മറ്റും ആരൊക്കെയോ വലിയ കാര്യമായി പറയുന്നതു കേട്ടു. അതൊക്കെ കേട്ട അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാലും കാലത്തിന്റെ കഴിവ് അപാരം തന്നെ...!
അങ്ങനെ ചിരിയും ബഹളവും മറ്റുമായി നമ്മള്‍ അടിച്ചുപൊളിച്ചു. ഉച്ച ഭക്ഷണം കഴിക്കാന്‍ സമയം ആയി. പക്ഷെ ആര്‍ക്കും ഒരു തിരക്കുമില്ല. അന്ന് ക്ലാസ്സ് സമയത്തു ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി സമയം എണ്ണി എണ്ണി നീക്കുമായിരുന്നു. ഇന്നു എല്ലാര്‍ക്കും എന്തുപറ്റി? അന്ന് ഉച്ചക്ക് ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ തന്നെ നാലുവശത്ത് നിന്നും ഓരോരുത്തരായി ചാടിവീഴുമായിരുന്നു. ഇന്നു അതുപോലെ ആരെങ്കിലും ചെയ്യുമോ? എന്തായാലും ഭക്ഷണം റെഡി എന്ന് അവര്‍ വന്നു പറഞ്ഞതിന് ശേഷം ആയിരുന്നു ഞങ്ങള്‍ പോയത്.
പലര്‍ക്കും വീണ്ടും കണ്ടുമുട്ടിയതിന്‍റെ "എന്തോ ഒരു ഇത്" കാരണം ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. എന്നാലും ഫാമിലിയെ ഒഴിവാക്കി എല്ലാരും കൂടി ഒരുമിച്ചിരുന്നു പഴയതുപോലെ തന്നെ ഭക്ഷണം കഴിച്ചു. ആരും അടിപിടി കൂടാന്‍ വന്നില്ല. പിന്നെ എല്ലാരും ഭക്ഷണം കഴിഞ്ഞപ്പോ തിരിച്ചു ക്ലാസില്‍ എത്തി.
ഇനി അടുത്ത പരിപാടി നമ്മുടെ പഴയകാലത്തെ ഫോട്ടോകള്‍ കാണിക്കുന്നതായിരുന്നു. ആദ്യ സെമസ്റ്റര്‍ മുതലേ ഉള്ള ഫോട്ടോസ് കാണിച്ചു. പിന്നെ കുറെ വീഡിയോസ്. അന്ന് ക്ലാസ്സില്‍ കിടന്നു ബഹളം വയ്ക്കുന്നതും, അടികൂടുന്നതും, ഓണം ആഘോഷിക്കുന്നതും, ഓരോ പരിപാടികള്‍ അവതരിപ്പിക്കുന്നതും, ടൂറിനു പോയതുമെല്ലാം. അങ്ങനെ കുറെ സമയം അതെല്ലാം നോക്കി എല്ലാരും അല്‍ഭുതപ്പെട്ടിരുന്നു. അന്നത്തെ ചെറിയ ചെറിയ ഫ്രണ്ട്സ് ഗ്രൂപ്പുകളുടെ ഫോട്ടോസ് എല്ലാം കാണിച്ചു. അത് കാണുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ മഴവില്ല് കാണിക്കുമ്പോള്‍ ഉള്ളതുപോലെ ആയിരുന്നു. അത്രയ്ക്ക് അത്ഭുതമായിരുന്നു എല്ലാരുടെയും മുഖത്ത്.. കഴിഞ്ഞകാലം... അതൊക്കെ ഒരിക്കലും ഇനി തിരിച്ചുകിട്ടില്ല... അതൊക്കെ ഓര്‍ത്തപ്പോള്‍ വീണ്ടും ഒരു ചെറിയ ദു:ഖം... എല്ലാരെയും ഒരുമിച്ചു വീണ്ടും കാണാന്‍ കിട്ടിയ ഈ അവസരം... ഇനി എന്നാണു ഇതുപോലെ വീണ്ടും...?
പിന്നെ സമയം കുറേകൂടി കഴിഞ്ഞു ... സമയം വൈകുന്നേരം ആകുന്നു... എല്ലാരും ഒരുമിച്ചു കൂടിയിട്ടു ഇപ്പൊ 24 മണിക്കൂര്‍ ആകും... ഇതിനേക്കാള്‍ ഏറെ, അന്ന് നമ്മളെല്ലാം 4 വര്‍ഷങ്ങള്‍ ഒരുമിച്ചുകൂടിയതായിരുന്നു... അതൊക്കെ ഇന്നു ഓര്‍മ്മകള്‍ മാത്രമായി.. ഇനി ഇപ്പൊ ഈ 24 മണിക്കൂര്‍ മാത്രം. ഇനി അടുത്തത് ഒരു ഫോട്ടോ സെഷന്‍ ആണ് എന്ന് ആരോ പറഞ്ഞു. ഞങ്ങള്‍ എല്ലാരും റെഡി ആയി. പിന്നെ ഞങ്ങള്‍ അവിടത്തെ ഗ്രൗണ്ടില്‍ ഒരുമിച്ചു നിന്നു. ഒരാള്‍ വന്നു നമ്മുടെ ഫോട്ടോ എടുത്തു. അപ്പോഴേക്കും അവിടന്നും ഇവിടന്നുമായി കുറെയധികം ക്യാമറകള്‍ വന്നു. പിന്നെ അയാള്‍ എല്ലാത്തിലും ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തു കഴിഞ്ഞു പോയപ്പോഴും എല്ലാരും ഒരുമിച്ചു തന്നെ നില്ക്കുന്നു.. എന്തുപറ്റി എല്ലാര്‍ക്കും? ആര്ക്കും പിരിയാന്‍ വയ്യ. ഒരു മടി... ഇനി അടുത്ത പരിപാടി കുടുംബത്തോടൊപ്പം വീടുകളിലേക്ക് തിരിച്ചു പോവുക എന്നതാണ്.
എല്ലാര്‍ക്കും എന്തോ ഒരു വിഷമം അനുഭവപ്പെട്ടു തുടങ്ങി.. ഞങ്ങള്‍ ഓര്‍ത്തു... 16 വര്‍ഷങ്ങള്‍ക്കു മുന്പേ, ഒരു ഓഗസ്റ്റ് മാസം എല്ലാരും പിരിയുന്ന നേരത്ത് ഇതുപോലെ ഒരു വിഷമം എല്ലാര്‍ക്കും അനുഭവപ്പെട്ടിരുന്നു... പിരിയാന്‍ പോകുന്നതിന്‍റെ വിഷമം. എത്രകാലമാണ് നമ്മളെല്ലാം ഒരുമിച്ചു കൂടി ആഘോഷിച്ചിരുന്നത്.. അതുപോലെ ഈ കഴിഞ്ഞ ദിവസവും... ഇനി എന്നാണു വീണ്ടും ഇതുപോലെ ഒന്നിക്കുക? അറിയില്ല. ഒരുപക്ഷെ, സ്വന്തം കോളേജിലെ കൂട്ടുകാരെ പിരിയുന്നതാകും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം... അതൊക്കെ അനുഭവിച്ചല്ലേ പറ്റൂ... അല്ലെ? അതാണല്ലോ ഈ കോളേജ് ലൈഫ്...
പിന്നെയും സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി കരച്ചില്‍ തുടങ്ങിയോ എന്ന് സംശയം.. ടീച്ചേഴ്സിനോട് യാത്ര പറയുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു... എന്തുകൊണ്ടെന്ന് അറിയില്ല. പിന്നെ കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ഓരോരുത്തരായി തിരിച്ചുപോകാന്‍ തുടങ്ങി.. ഫോണ്‍ വിളിക്കാം എന്നൊക്കെ എല്ലാരും പറയുന്നുണ്ടായിരുന്നു. പക്ഷെ ആരാണ് വിളിക്കുക? എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു പോകുകയാണ്... വീണ്ടും എന്ന് ഇതുപോലെ കണ്ടുമുട്ടും...? ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ വയ്യ. എല്ലാരും കാറുകളില്‍ കയറുന്നു, പുറത്തു നോക്കി ബാക്കിയുള്ളവരെ കൈ വീശി കാണിക്കുന്നു, പിന്നെ പോകുന്നു... ജീവിതത്തിലേക്ക്... കാലത്തിലേക്ക് പോകുകയാണ് എല്ലാരും...
വീണ്ടും ഒരു ഒത്തുചേരല്‍ പ്രതീക്ഷിച്ചുകൊണ്ട് എല്ലാരും യാത്രയായി... ഇനിയും കാണാം എന്ന പ്രതീക്ഷയോടെ...

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്. ഏതാനും വർഷങ്ങൾക്കു...
-
വെള്ളം ഒരു വലിയ വിഷയം തന്നെ. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറ...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...