അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.
ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച് എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്.
ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.
എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M ആണോ വിചാരിച്ചത്?"
എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.
എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക് കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.
എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!
ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.
വീണ്ടും കാണുംവരെ ബൈ...!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
:) നല്ലൊരു അധ്യാപഹയനായി മാറിയോ? :)
ReplyDeletekollam tto!
ReplyDeleteഇതുപോലെ ഓരോ അനുഭവങ്ങളുടെ കൂട്ടം ആണല്ലോ ജീവിതം... അല്ലെ?
ReplyDeleteഇതു കലക്കി ഭാഗ്യവാന്‍
ReplyDeleteവണ്‍സ് മോര്‍ പറയാനാളില്ലാത്തതു കൊണ്ട് രക്ഷപെട്ടു ഹ ഹ
ഹ :)
അതെയതെ! വണ്‍സ് മോര്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനെ! :-)
ReplyDelete