കഴിഞ്ഞ ശനിയാഴ്ച കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റ് ആയിരുന്നു "colloquium" എന്നാണു നമ്മുടെ കോളേജ് ടെക്നിക്കല്‍ ഫെസ്റ്റിന്റെ പേര്. ഞാനും പങ്കെടുത്തു. കോഡ് ഡീബഗ്ഗിങ്ങ്, പിന്നെ വെബ് ഡിസൈനിംഗ്. ഡീബഗ്ഗിങ്ങ് എഴുത്ത് പരീക്ഷ ആയിരുന്നു. എഴുതിപ്പിടിപ്പിച്ചു. ഒന്നും കിട്ടിയില്ല. പാവം ഞാന്‍.
പിന്നെ വെബ് ഡിസൈനിംഗ്. രണ്ടു വിഷയം തന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോപ്പ്, അല്ലെങ്ങില്‍ ഒരു ബുക്ക് ഷോപ്പ്. ഞാന്‍ കാര്‍ ഷോപ്പ് തന്നെ ചെയ്തു. പിന്നെ, അവിടെ വന്ന ആളിന്‍റെ വക കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാത്തിനും ഉത്തരം പറഞ്ഞു. ഹാ.. ഒന്നാം സമ്മാനം കിട്ടി. (വന്നത് ഒരു വിവരമുള്ള ജഡ്ജ് ആയതുകൊണ്ട് സമ്മാനം കിട്ടി. അല്ലെങ്ങില്‍ വേറെ ആരുടേങ്കിലും മനോഹരമായ "ഗ്രാഫിക്സ്" കണ്ടു മാര്‍ക്ക് കൊടുത്തേനെ...)
സമ്മാനം - 2500 രൂപ കിട്ടി. എന്‍റെ ക്ലാസ്സിലെ അശ്വതിയും മീനുവും പേപ്പര്‍ അവതരിപ്പിച്ചു ഒന്നാം സമാനം നേടി. അവര്‍ക്ക് കിട്ടി 4000 രൂപ. ഇനിയെന്താ പരിപാടി? അല്പം എടുത്തു എല്ലാര്‍ക്കും മുട്ടായി വാങ്ങണം. പിന്നെ? പിന്നെ?
ഞാന്‍ ചിന്തിച്ചു - ഈ രൂപ കൊണ്ടു ജീവിതകാലം മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം. എന്ത് ചെയ്യാം? ഒരു ഡ്രസ്സ് വാങ്ങിയാല്‍? അത് വേണ്ട, കുറേകാലം കഴിയുമ്പോള്‍ അതൊക്കെ ചെറുതാകും, കീറിപ്പോകും. പിന്നെ? എന്ത് വാങ്ങണം?
അപ്പൊ അതാ വരുന്നു ഐഡിയ...!
ഞാന്‍ .... ഞാന്‍ ... സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ചു. എ ക്ലാസ്സ് അംഗത്വം എടുക്കാന്‍ 400 രൂപ. അപ്പോള്‍... അതെ... എന്നെന്നും അതൊരു നല്ല തീരുമാനം ആയിരിക്കും... അല്ലെ? സ്വന്തം പൈസ കൊണ്ടു എന്നെന്നും ഉപകാരപ്പെടുന്ന ഒരു കാര്യം ചെയ്‌താല്‍... എന്ത് രസമായിരിക്കും... അല്ലെ? അതിന് ഒരു പ്രത്യേക സുഖമല്ലേ...?
ഹ, ഇനി ക്ലാസ്സ് തീരാന്‍ അധികം നാളുകള്‍ ഇല്ല... കുറച്ചു ഓട്ടോഗ്രാഫ് എഴുതാനുണ്ട്... പോകട്ടെ?
Tuesday, March 24, 2009
Monday, March 16, 2009
നാലു വര്‍ഷങ്ങള്‍, ഇവിടെ തീരുന്നു...
ഒരുപാടു പ്രതീക്ഷകളുമായി തുടങ്ങിയ നാലു വര്‍ഷങ്ങള്‍ ഒരു കരിയില പോലെ കൊഴിഞ്ഞു പോവുകയാണ്. ഇവിടെ വന്നിട്ട് എന്തൊക്കെ നേടി? കുറെ അറിവുകള്‍, കുറെ പുതിയ സുഹൃത്തുക്കള്‍, എന്നെന്നു ഓര്‍ത്തിരിക്കാന്‍ കുറെ രസമുള്ളതും രസമില്ലാതതുമായ ഓര്‍മ്മകള്‍... എലാം കൊണ്ടും അടിച്ചുപൊളിച്ച കോളേജ് ജീവിതം...
ക്ലാസ്സില്‍ ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. അഭിമാനത്തോടെ പറയട്ടെ, "ഞാന്‍" തന്നെയാണ് ആദ്യം ഓട്ടോഗ്രാഫ് വാങ്ങുന്ന പരിപാടിക്ക് തുടക്കമിട്ടത്. ഞാന്‍ ഒരു ഡയറി വാങ്ങി. എല്ലാരും അവരവരുടെ ബര്ത്ഡേ വരുന്ന പേജില്‍ എഴുതും. നല്ല രസം തന്നെ. ഒത്തിരി കമന്റ്സ് കിട്ടും...! ഇപ്പൊ എല്ലാരും ഡയറി തന്നെ വാങ്ങുന്നു. എന്തൊരു "ചേഞ്ച്"... അല്ലെ?
ഈ എഴുതുന്ന ഓട്ടോഗ്രാഫ് ഒരു 15 വര്ഷം കഴിഞ്ഞു വായിക്കുമ്പോള്‍ എന്തൊക്കെ രസമായിരിക്കും അല്ലെ? പിന്നെ ഇതു പുത്തന്‍ കാലം. നമ്മുടെ കോളേജ് ജീവിതത്തിന്റെ കുറെ വീഡിയോസ് ഉണ്ട്. ഒരുപാടു ഫോട്ടോസ് ഉണ്ട്. അതെല്ലാം കാണാം..
വീണ്ടും ഇതുപോലെ ഒരുമിച്ചു ക്ലാസ്സ് ഇല്ലല്ലോ എണ്ണ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ആകുന്നു... ഇനിയെന്നാ പ്രിയപ്പെട്ട കൂട്ടരുമൊന്നിച്ചു ഇതുപോലെ വീണ്ടും...? അറിയില്ല... ഓര്‍ക്കുമ്പോള്‍ ദുഃഖം.. പിരിയാന്‍ വയ്യ ആരെയും...

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില് ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...