Monday, March 16, 2009

നാലു വര്‍ഷങ്ങള്‍, ഇവിടെ തീരുന്നു...

ഒരുപാടു പ്രതീക്ഷകളുമായി തുടങ്ങിയ നാലു വര്‍ഷങ്ങള്‍ ഒരു കരിയില പോലെ കൊഴിഞ്ഞു പോവുകയാണ്. ഇവിടെ വന്നിട്ട് എന്തൊക്കെ നേടി? കുറെ അറിവുകള്‍, കുറെ പുതിയ സുഹൃത്തുക്കള്‍, എന്നെന്നു ഓര്‍ത്തിരിക്കാന്‍ കുറെ രസമുള്ളതും രസമില്ലാതതുമായ ഓര്‍മ്മകള്‍... എലാം കൊണ്ടും അടിച്ചുപൊളിച്ച കോളേജ് ജീവിതം...

ക്ലാസ്സില്‍ ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. അഭിമാനത്തോടെ പറയട്ടെ, "ഞാന്‍" തന്നെയാണ് ആദ്യം ഓട്ടോഗ്രാഫ് വാങ്ങുന്ന പരിപാടിക്ക് തുടക്കമിട്ടത്. ഞാന്‍ ഒരു ഡയറി വാങ്ങി. എല്ലാരും അവരവരുടെ ബര്ത്ഡേ വരുന്ന പേജില്‍ എഴുതും. നല്ല രസം തന്നെ. ഒത്തിരി കമന്റ്സ് കിട്ടും...! ഇപ്പൊ എല്ലാരും ഡയറി തന്നെ വാങ്ങുന്നു. എന്തൊരു "ചേഞ്ച്‌"... അല്ലെ?

ഈ എഴുതുന്ന ഓട്ടോഗ്രാഫ് ഒരു 15 വര്ഷം കഴിഞ്ഞു വായിക്കുമ്പോള്‍ എന്തൊക്കെ രസമായിരിക്കും അല്ലെ? പിന്നെ ഇതു പുത്തന്‍ കാലം. നമ്മുടെ കോളേജ് ജീവിതത്തിന്റെ കുറെ വീഡിയോസ് ഉണ്ട്. ഒരുപാടു ഫോട്ടോസ് ഉണ്ട്. അതെല്ലാം കാണാം..

വീണ്ടും ഇതുപോലെ ഒരുമിച്ചു ക്ലാസ്സ് ഇല്ലല്ലോ എണ്ണ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ആകുന്നു... ഇനിയെന്നാ പ്രിയപ്പെട്ട കൂട്ടരുമൊന്നിച്ചു ഇതുപോലെ വീണ്ടും...? അറിയില്ല... ഓര്‍ക്കുമ്പോള്‍ ദുഃഖം.. പിരിയാന്‍ വയ്യ ആരെയും...

3 comments:

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...