ഈ ഒരു ദിവസം കൂടി കഴിയുമ്പോള്‍ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു... ഇന്നത്തെ രാത്രി നമ്മള്‍ 2009 നെ നമ്മുടെ ജീവിതത്തിലേക്ക് ആനയിക്കുന്നു... പുതു വര്‍ഷം കടന്നു വരുമ്പോള്‍ മനസ്സില്‍ പുത്തന്‍ പ്രതീക്ഷകള്‍ നിറയുകയാണ്...
കഴിഞ്ഞ ഒരു വര്‍ഷത്തിലേക്ക് ഒന്നു തിരിഞു നോക്കുന്നത് നല്ലതാണ്.. ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് എന്തോക്കെയെന്നോ...? ഞാന്‍ പല "അബദ്ധങ്ങളില്‍" നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ടു.. ജീവിതം അല്‍പമെങ്കിലും "ഇംപ്രൂവ്" ആയ വര്‍ഷം ആയിരുന്നു എനിക്ക് ഈ 2008. ജീവിതത്തില്‍ ഒരുപാടു അല്‍ഭുതങ്ങള്‍ സംഭവിച്ചു... പുതിയ സുഹൃദ് ബന്ധങ്ങള്‍, പുതിയ പുതിയ ജീവിതാനുഭവങ്ങള്‍, ചെറിയ ചെറിയ പിണക്കങ്ങള്‍, ആ പിണക്കങ്ങള്‍ ഓര്‍ത്തിരുന്നു നൊമ്പരപ്പെടല്‍, പിണക്കങ്ങള്‍ മാറ്റുമ്പോള്‍ ഉള്ള സന്തോഷം... അങ്ങനെ, എനിക്ക് എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ഒരു വര്‍ഷം ആയിരുന്നു ഈ 2008. (പിന്നെ, എനിക്ക് 21 വയസും ആയതു ഈ വര്‍ഷത്തിലാ..!)
വരുന്ന 2009 ഇനിയും ഒരുപാടു പ്രതീക്ഷകളുമായാണ് വരുന്നത്...
ഞങ്ങളുടെ കോളേജില്‍ ഞങ്ങളുടെ അവസാന സെമസ്റ്റര്‍ എത്തി. ഈ 2009 ഓഗസ്റ്റ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാം ഞങ്ങളുടെ ജീവിതത്തിലെ ആദ്യ കലാലയത്തിനോട് വിട പറയുകയാണ്... അത് കഴിഞ്ഞാല്‍ വീണ്ടും എന്ന് കാണും എന്ന് ഒരു ഉറപ്പുമില്ല. ഓരോരുത്തരും സ്വന്തം ജീവിതം പണിതുയര്‍ത്താനുള്ള തത്രപ്പാടില്‍ ആയിരിക്കും... അതിനിടെ ആര്‍ക്കു ആരെ ഓര്‍ക്കാനാണ് സമയം? ആരൊക്കെയാണ് ഈ കോളേജ് ഓര്‍ക്കുന്നത്? അറിയില്ല. അതുകൊണ്ടുതന്നെ, ഈ വര്‍ഷം എല്ലാരും അടിച്ചുപൊളിക്കാന്‍ നോക്കും... അടിച്ച് പൊളിക്കണമല്ലോ... അല്ലേ? പിരിയുമ്പോള്‍ മനസ്സില്‍ നിറയ്ക്കാന്‍ ഒരുപാടു വേണം... എന്നാലേ ഈ ജീവിതത്തില്‍ ഒരു രസമുള്ളൂ...
എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും, വായനക്കാര്‍ക്കും, എന്‍റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍...
ഈ 2009 നല്ല ഒരു വര്‍ഷം ആയിരിക്കട്ടെ എന്ന പ്രതീക്ഷകളുമായി, നമുക്കു ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം...
Wish You a Happy New Year 2009!
Wednesday, December 31, 2008
Wednesday, December 24, 2008
Happy Christmas!
എല്ലാ പ്രയപ്പെട്ട വായനക്കാര്‍ക്കും കൂടുകാര്‍ക്കും സുഹൃത്തുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
Merry X'mas!
Merry X'mas!
ക്രിസ്തുമസ് എത്തിപ്പോയി...
അങ്ങനെ ഒരു വര്‍ഷം കൂടി കഴിയാറായി... ക്രിസ്തുമസ് വന്നെത്തി. ഇനി എല്ലായിടത്തും ആഘോഷങ്ങള്‍ തന്നെ. സന്തോഷിക്കാന്‍ ഒരു അവസരം.. അത് കഴിഞ്ഞു വീണ്ടും പഴയതുപോലെ തിരക്കുകളിലേക്ക്...
ഈ രാത്രിയില്‍ ഒത്തിരി "busy" ആയിരുന്നു... ( അത് മലയാളിയുടെ സ്ഥിരം പ്രയോഗം തന്നെ..) എന്താ ഇത്ര ബിസി? ഒരു ചെറിയ ഡിസൈന്‍ പരിപാടി ഉണ്ടായിരുന്നു. ഇപ്പൊ തീര്‍ന്നു. അപ്പൊ പിന്നെ അല്പം ബ്ലോഗിങ്ങ് ആയിട്ട് പോകാം എന്ന് വിചാരിച്ചു. ഡിസൈന്‍ കാണണോ?
http://www.aamcet.com/
കോളേജിന് വേണ്ടിയാണ്. (ഇങ്ങനെ ചെയ്തു ചെയ്തു പഠിക്കാം!)
ഇനി അധികം ഇരിക്കാനുള്ള കപ്പാസിറ്റി ഇല്ല.. ഞാന്‍ പോകുന്നു... റ്റാ റ്റാ ബൈ ബൈ...

Wednesday, December 17, 2008
പരീക്ഷണം തുടങ്ങി...
അതെ. കേരള യൂണിവേഴ്സിറ്റിയുടെ "പരീക്ഷ മാമാങ്കം" തുടങ്ങി. ഇനി അതിന് വേണ്ടി തകര്‍ത്തു പഠിക്കണം. എല്ലാ പുസ്തകങ്ങളും അരച്ച് കലക്കി കുടിക്കണം. പുസ്‌തകം മുഴുവനും കാണാതെ പഠിക്കണം. ഇയാള്‍ക്ക് എല്ലാം അറിയാമായിരിക്കും, ഇയാള്‍ വലിയ ബില്‍ ഗേറ്റ്സ് ആയിരിക്കാം, എന്നാലും പുസ്‌തകം കാണാതെ പഠിച്ച് എഴുതിയാല്‍ മതി. ഇല്ലെങ്കില്‍ വലിയ മാര്‍ക്ക് കിട്ടുമെന്നും ഇയാള്‍ വ്യാമോഹിക്കണ്ട. കേട്ടോ...?
വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ അതുപോലെ എടുത്തു ഉത്തര കടലാസില്‍ പേസ്റ്റ് ചെയ്തു കൊടുത്താലും മാര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. പിന്നെ എന്തിനാ പരീക്ഷ എഴുതുന്നത്? എന്തോന്നാ എഴുതേണ്ടത്?
സിമ്പിള്‍. കാര്യം നിസാരം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: ഉത്തരക്കടലാസ് നോക്കുന്ന ആളുടെ കയ്യിലുള്ള "answer key" എന്താണെന്ന് മുന്‍കൂട്ടി പ്രവചിക്കുക. അത് എഴുതി വയ്ക്കുക. തീര്‍ന്നു. നിങ്ങള്‍ പാസ് ആകുന്നു.
അയ്യോ.. അടുത്ത എക്സാം... മറ്റന്നാള്‍. ഞാന്‍ പോകുന്നു...

Wednesday, December 10, 2008
ഡിസംബര്‍... പരീക്ഷ... ആഘോഷങ്ങള്‍...
എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കൂടി കടന്നു പോയത്! കൊഴിയുന്ന ഓര്‍മകളുമായി ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, നമ്മളില്‍ എത്രപേരാണ് കഴിഞ്ഞ ദിവസങ്ങളിലേക്ക് തിരിഞു നോക്കാന്‍ ആഗ്രഹിക്കുന്നത്? ആരൊക്കെയാണ് പുതിയ ജീവിത പാഠങ്ങള്‍ പഠിച്ചത്? ഒരുപാടു കാണും.. അല്ലെ? അതൊക്കെ സ്വാഭാവികം...
പിന്നെ, ഇനി വരാന്‍ പോകുന്ന വര്‍ഷം എന്തൊക്കെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്? പുതിയ വല്ല പരിപാടികളും? നടക്കട്ടെ...!
ഈ മാസം ഇനി തലകുത്തി മറിയണം (ഞങ്ങള്‍ക്ക് മാത്രം). സെമിനാര്‍ റിപ്പോര്‍ട്ട്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സീരീസ്, ലാബ് റെക്കോര്‍ഡ്, യൂണിവേഴ്സിറ്റി പരീക്ഷകള്‍, വട്ടി, ചട്ടി, കുട്ട... അങ്ങനെ ഒരുപാടു 'എടുത്താല്‍ പൊങ്ങാത്ത' സാധനങ്ങള്‍ നമ്മുടെ തലയില്‍ ഉണ്ട്... അതിന്‍റെ കൂടെ 'പൂവ് പോലെ' എടുത്തു പൊക്കാവുന്ന ക്രിസ്തുമസ് ആഘോഷങ്ങളും. എല്ലാം കൂടി ഈ ഡിസംബര്‍ ഒരു ലോഡ് ഉണ്ട്. സാരമില്ല. അടുത്ത് വരുന്ന മഞ്ഞു പുതച്ച ജനുവരി അടിപൊളി ആയിരിക്കും... നോക്കിക്കോ...!
ഇനി ഞാന്‍ പോട്ടെ? അല്‍പ്പം തിരക്കുണ്ട്... (ഉറക്കം)

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...