Sunday, July 29, 2012

(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി

മഴയെ സ്നേഹിച്ച പെണ്‍കുട്ടി.

ഓരോ തവണ മഴ പൊഴിയുമ്പോഴും അവള്‍ മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്‍ക്കാന്‍ അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള്‍ പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള്‍ മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.

മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന്‍ പ്രണയിച്ചു.

പക്ഷെ അവള്‍ക്കു അപ്പോഴും ഇഷ്ടം മഴയോടായിരുന്നു. മഴയെ തനിക്കു സ്വന്തമാക്കണമെന്നു അവള്‍ കൂട്ടുകാരോടും ബന്ധുജനങ്ങളോടും പറഞ്ഞു. പക്ഷെ, "മഴയെ വരിക്കുകയോ? അതെങ്ങനെ?" എന്നുപറഞ്ഞു അവരെല്ലാം അവളെ കളിയാക്കി. മഴയെ അല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.


അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച രാജകുമാരന്‍ ഒടുവില്‍ എങ്ങനെയോ അവളെ സ്വന്തമാക്കി.

രാജകുമാരന്റെ സ്വന്തമായിട്ടും അവള്‍ മഴയെ പ്രണയിച്ചു. പിന്നെയും മഴക്കാലം വരാനായി അവള്‍ കാത്തിരുന്നു. ഓരോ മഴയിലും അവള്‍ ആഹ്ളാദിച്ചു. വേനലില്‍ നിനച്ചിരിക്കാതെ പൂഴിമണ്ണിന്റെ സുഗന്ധം പരത്തി കടന്നെത്തുന്ന മഴയില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നു. പിന്നെയും പിന്നെയും അവള്‍ മഴയെ പുണര്‍ന്നു.

കാലം കഴിയവേ അവള്‍ ഒരു അമ്മയായി.

പക്ഷെ, അവള്‍ പിന്നെയും മഴയെ പ്രണയിച്ചുകൊണ്ടേയിരുന്നു. മഴയോട് എന്തെന്നില്ലാത്ത ഒരു ആവേശം അവളുടെ മനസ്സില്‍ നിറഞ്ഞിരുന്നു. മറ്റാരുടെ സ്നേഹത്തേക്കാളും വലുതായിരുന്നു അവള്‍ക്കു മഴയോടുള്ള പ്രണയം.

പിന്നെയും കാലം കടന്നുപോയി. പ്രായം കൂടുംതോറും അവള്‍ക്കു മഴയോടുള്ള പ്രണയം മൂര്‍ച്ചയേറി വന്നു.

ഒരുനാള്‍ ഒരു കൊടും വേനലില്‍, അവള്‍ മഴയെ കാത്തിരിക്കുന്ന നേരത്ത്, അവളുടെ ആത്മാവ് ഭൂമിയില്‍ നിന്നും വിടപറഞ്ഞു. അവളുടെ ആത്മാവ് സ്വര്‍ഗത്തില്‍ എത്തി. അവിടെ ദൈവത്തിന്റെ സന്നിധിയില്‍ അവള്‍ എത്തിച്ചേര്‍ന്നു. അവിടെ അവള്‍ മഴമേഘങ്ങള്‍ക്കിടയില്‍ പാറി നടന്നു.

അവളുടെ ആത്മാവിന്റെ അടുത്ത ജന്മത്തിനു സമയമായപ്പോള്‍ ദൈവം അവളെ അടുത്തു വിളിച്ചു. ഭൂമിയില്‍ ഏത് ജന്മം വേണമെന്ന് ദൈവം അവളോട്‌ ആവശ്യപ്പെട്ടു.

"എനിക്ക് ഇനി ഭൂമിയില്‍ പോകണ്ട" എന്ന് അവളുടെ ആത്മാവ് പറഞ്ഞൊഴിയാന്‍ നോക്കി, പക്ഷെ ദൈവം സമ്മതിച്ചില്ല. ഓരോ ആത്മാവും പുതിയ ജന്മം എടുക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ദൈവം അവളോട്‌ പറഞ്ഞു. ഒടുവില്‍ അവളുടെ മനസിലെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ ദൈവം അത് സമ്മതിച്ചു.

പിന്നീടെല്ലാം ഭൂമിയില്‍ മഴ പൊഴിയുമ്പോള്‍ അവളും ഒപ്പം വരും. അവളുടെ മനസിലെ സന്തോഷം ഏഴു വര്‍ണങ്ങളില്‍ വിരിയും. തന്റെ ഇരു കൈകളും വിടര്‍ത്തി ആവോളം മഴയെ അവള്‍ കെട്ടിപ്പുണരും. അവള്‍ മഴയ്ക്ക്‌ ചന്തമേകും.

മഴയെ സ്നേഹിച്ച പെണ്‍കുട്ടി.

43 comments:

  1. അജിത്July 29, 2012

    മഴയെ കെട്ടിപ്പിടിച്ച പെണ്‍കുട്ടി

    ReplyDelete
  2. സത്യം! അതാണ്‌ സത്യം!

    ReplyDelete
  3. സൂരജ്July 29, 2012

    "അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച രാജകുമാരന്‍ ഒടുവില്‍ എങ്ങനെയോ അവളെ സ്വന്തമാക്കി."

    ആരായിരുന്നു ആ രാജകുമാരന്‍??? .... എങ്ങനെ അവളെ സ്വന്തമാക്കി??? ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ ...

    ReplyDelete
  4. രാജകുമാരന്‍ അല്ലെ, അയാള് വിചാരിച്ചാല്‍ സ്വന്തമാക്കാന്‍ ആണോ പ്രയാസം!
    'ആരായിരുന്നു' എന്നതിന് ഉത്തരമില്ല :-) ആരോ ഒരാള്‍ :-) :-)

    ReplyDelete
  5. മണ്ടൂസൻJuly 29, 2012

    രാജകുമാരന്റെ സ്വന്തമായിട്ടും അവള്‍ മഴയെ പ്രണയിച്ചു. പിന്നെയും മഴക്കാലം വരാനായി അവള്‍ കാത്തിരുന്നു. ഓരോ മഴയിലും അവള്‍ ആഹ്ളാദിച്ചു. വേനലില്‍ നിനച്ചിരിക്കാതെ പൂഴിമണ്ണിന്റെ സുഗന്ധം പരത്തി കടന്നെത്തുന്ന മഴയില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നു. പിന്നെയും പിന്നെയും അവള്‍ മഴയെ പുണര്‍ന്നു.

    വിഷ്ണു നല്ല സാഹിത്യാത്മകമായി പറഞ്ഞിരിക്കുന്നു കാര്യങ്ങളൊക്കെ. എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും മനസ്സിലാക്കാൻ പറ്റാത്ത അത്രയ്ക്കും സാഹിത്യമൊന്നുമില്ല ട്ടോ ഇതിൽ. മണ്ടൂസനും മനസ്സിലാവു,ആക്കി.
    നല്ലതാണ് ട്ടോ. ആശംസകൾ.

    ReplyDelete
  6. നന്ദി മന്വേട്ടാ! പൊട്ടസാഹിത്യം ഓവര്‍ഡോസ് ആയില്ലല്ലോ അല്ലെ; താങ്ക്സ്!

    ReplyDelete
  7. ശശി രാജകുമാരന്‍ ......ഓരോരുത്തര്‍ക്കും ഓരോ നിയോഗം ഉണ്ട് ...ഓരോ ജന്മത്തിനും ...നന്നായി വിഷ്ണു

    ReplyDelete
  8. Joselet JosephJuly 29, 2012

    ഭാവന മഴ നനഞ്ഞു.
    ഓരോ മഴയെത്തുമ്പോഴും അവള്‍ വരും! യാരത്‌??പോപ്പിക്കുട? :)

    ReplyDelete
  9. :-) അത് പോപ്പി അല്ലല്ലോ :-) അതുപോലെ ഒരാള്‍ :-)

    ReplyDelete
  10. മഴയെ സ്നേഹിച്ച പെണ്‍കുട്ടി....:)
    അത്രയ്ക്ക് സാഹിത്യം ഒന്നുമില്ല കേട്ടോ...വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ...കുഞ്ഞി കഥ ആണെങ്കിലും തുടക്കത്തില്‍ ഒരു ഒഴുക്ക് കിട്ടുനില്ല...പിന്നീടങ്ങോട്ട് കുഴപ്പമില്ല...ഞാനും മഴയെ പ്രണയിച്ച പെണ്‍കുട്ടി ആയിരുന്നത് കൊണ്ട് എനിക്കിഷ്ടമായി കഥ...

    ReplyDelete
  11. നന്ദി അനാമികാ :-)
    ഡിക്ഷ്ണറി സാഹിത്യം "ബുജി" ട്രെന്‍ഡ് ആയതുകൊണ്ട് ആരും ചീത്ത പറയരുതല്ലോ എന്നുകരുതിയാണ് "ഓവര്‍ഡോസ്" എന്ന് മുന്നറിയിപ്പ് ഇട്ടതു!

    മഴയെ സ്നേഹിക്കുന്നത് ഒരു വല്ലാത്ത കഴിവ് തന്നാണ് കേട്ടോ :-) വീണ്ടും കാണാം!

    ReplyDelete
  12. ഷാജു അത്താണിക്കൽJuly 29, 2012

    പെരു മഴ തോരാതെ

    ReplyDelete
  13. അതെ. നിയോഗം പോലെ ഓരോരോ മനുഷ്യര്‍ :-)

    ReplyDelete
  14. തോരാതെ തോരാതെ...

    ReplyDelete
  15. വളരെ നന്നായി. അനുഭവകുറിപ്പുകളും വല്ലപ്പോഴും പോരട്ടെ...

    ReplyDelete
  16. താങ്ക്സ് ട്ടാ :-) ഉടനെ തന്നെ രണ്ടെണ്ണം പ്രതീക്ഷിക്കാം!

    ReplyDelete
  17. അനൂപ്‌.July 30, 2012

    നന്നായി .... മഴവില്ല് പോലെ മനോഹരമായ കഥ.... :-)

    ReplyDelete
  18. അഭിപ്രായത്തിന് നന്ദി അനൂപ്‌ :-) വീണ്ടും കാണാം!

    ReplyDelete
  19. ശ്രീക്കുട്ടന്‍July 30, 2012

    തീര്‍ച്ചയായും നവ്യമായ അനുഭൂതി പകരുന്ന കഥ..ഒരു മഴ നനഞ്ഞ പ്രതീതി.

    ReplyDelete
  20. ഒരു കുഞ്ഞു കഥ പക്ഷെ വാക്കുകകള്‍ കുറച്ചു കൂടെ കലാ പരമായി ഉപയോഗിച്ചാല്‍ ഇതൊരു മികച്ച കഥയാകും.

    ReplyDelete
  21. ഒരു മഴ നനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം :-) വീണ്ടും വരുമല്ലോ!

    ReplyDelete
  22. നന്ദി റോസമ്മ :-) കല കൂടിയാല്‍ ബുജി കഥ ആകുമോന്ന് പേടിച്ചു!

    ReplyDelete
  23. മഴയെ സ്നേഹിച്ച പെണ്‍കുട്ടി ,,,,,, simple and beautiful,,,,,

    ReplyDelete
  24. അഭിപ്രായത്തിന് നന്ദി ട്ടാ :-)

    ReplyDelete
  25. നന്നായിരിക്കണു വിഷ്ണുവേ

    ReplyDelete
  26. അഭിപ്രായത്തിനും വായനക്കും നന്ദി സുമേഷേട്ടാ... വീണ്ടും കാണുമല്ലോ!

    ReplyDelete
  27. മനോഹരമായ ഒരു കുഞ്ഞു കഥ..!!

    ReplyDelete
  28. മഴയെ സ്നേഹിച്ച പെണ്‍കുട്ടി...!
    വിഷ്ണുലോകത്തിലെ കുഞ്ഞു കഥ കൊള്ളാം ട്ടോ ..!!

    ReplyDelete
  29. നന്ദി കൊച്ചുമോളെ... വിഷ്ണുലോകത്ത് വീണ്ടും വരുമല്ലോ :-)

    ReplyDelete
  30. "ആയിരങ്ങളില്‍ ഒരുവനും" സന്തോഷം പകരാന്‍ കഴിഞ്ഞതില്‍ സന്തോഷം :-) വീണ്ടും കാണാം!

    ReplyDelete
  31. vishnu...adipoli aakunundu ninte blog..

    ReplyDelete
  32. Thanks goms! :-)
    ആളെ തിരിച്ചറിയില്ല എന്ന് കരുതി അല്ലെ ഗോംസ്...? :-) :-)

    ReplyDelete
  33. കുഞ്ഞു കഥ മനോഹരമായി അവതരിപ്പിച്ചു.. ഒരു മഴ നനഞ്ഞ പ്രതീതിയോടെ,
    ഭാവുകങ്ങള്‍..

    ReplyDelete
  34. അഭിപ്രായത്തിന് നന്ദി പാസ്സഞ്ചര്‍ മാഷേ! വീണ്ടും കാണാം ട്ടോ!

    ReplyDelete
  35. illa..nee kandupidikkumennu enikku nanne urapaayirunnadaa..

    ReplyDelete
  36. 'മഴയെ സ്നേഹിച്ച പെണ്‍കുട്ടി' മനോഹരമായിരിക്കുന്നു വിഷ്ണു.
    :- മഴയെ സ്നേഹിച്ച മറ്റൊരു പെണ്‍കുട്ടി

    ReplyDelete
  37. നന്ദി ലേഖ! ഇവിടെ കമന്റുന്ന എല്ലാ പെണ്കുട്ട്യോളും മഴയെ സ്നേഹിക്കുന്നവര്‍ ആണല്ലോ! :-)

    ReplyDelete
  38. mazhaye snehikkunna mattoru penkuti

    ReplyDelete
  39. അപ്പോള്‍ ശെരിക്കും മനസിലായിക്കാണുമല്ലോ :-) അല്ലെ!
    നന്ദി ട്ടോ :-)

    ReplyDelete
  40. ഇതാണല്ലേ മഴയെ സ്നേഹിച്ച ആ പെണ്‍കുട്ടി.... എന്നെ പോലെ തന്നെ :)

    ReplyDelete
    Replies
    1. എന്റെ സ്ഥിരം ഡൌട്ട് ആണ്, എല്ലാ പെണ്‍കുട്ടികള്‍ക്കും മഴയോട് എന്താ ഇത്ര പ്രണയം എന്ന്!!!

      എന്താ അതിന്റെ ഗുട്ടന്‍സ്‌???

      Delete
    2. അതാന്നോ വേറെ ഒന്നുമില്ല കുട്ടി
      മഴ പ്രണയമാണ് ,
      പ്രണയം മഴയും

      Delete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...