Tuesday, July 10, 2012

(മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"

ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.

കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.

ശംഖുമുഖം തീരത്ത്‌ ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക്‌ കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം - ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!

പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.

തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ ... പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് - "അത്... അത്... അശ്വതി അല്ലെ?! അതെ! അശ്വതി!!" - വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ "ലൈനടിച്ചു" നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!

ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???

"മോനെ... മനസ്സില്‍ ലഡ്ഡു പൊട്ടി!"

അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു - "അശ്വതീ... അച്ചൂ...!"

വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. "മന്വേട്ടാ... നിങ്ങളോ? എന്താ ഇവിടെ?" - അവള്‍ ചോദിച്ചു.

"ഒന്നുമില്ല അച്ചൂ... വെറുതെ കറങ്ങാന്‍ ... ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??"

"കല്യാണമൊന്നും ആയില്ല ഏട്ടാ..."

മോനെ... മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!

"വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?"

"ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല..."

മോനെ...!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ...!!!

"അപ്പൊ... കല്യാണം കഴിക്കണ്ടേ???"

(അവള്‍ നാണത്തോടെ) - "ഹും... വേണം!"

ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.

നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!

"അച്ചൂ...! അച്ചൂ....!" - അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.

അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.

അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.

"ആരാ അച്ചൂ ഇത്?" - കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.

"ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു" - അവള്‍ പറഞ്ഞു.

അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.

"വാവ്വ്...! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് ...!" - അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.

ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. "വീ" വിഷ് യൂ... അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ "വീ" എന്ന് പറയണമെങ്കില്‍ ... അയാള്‍ അച്ചുവിന്‍റെ...?

"മനു ചേട്ടാ, ഇത് ആനന്ദ്‌ മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?" - അശ്വതി പറഞ്ഞു.

"ഓ... ആ... എ... ആ.... വരാം വരാം..." - ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.

"ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!...! ബൈ..!" - അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.

അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക്‌ നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .

അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്...! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?

"പുല്ല്... അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ..." എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.

പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു... തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.

അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക്‌ താഴുന്നുണ്ടായിരുന്നു.

 

38 comments:

 1. നല്ലൊരു ലഡു തന്നെ വിഷ്ണൂ... രസകരം.... സംഗതി ഇങ്ങനൊക്കെയാൺ

  ReplyDelete
 2. അതെയതെ. ലഡ്ഡു പൊട്ടിക്കാന്‍ വേണ്ടിയാണോ നമ്മളൊക്കെ ജനിച്ചത്‌ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും!

  ReplyDelete
 3. ഇനി ചാടിക്കേറി ലഡ്ഡു പൊട്ടിക്കെണ്ടാ. കാര്യങ്ങള്‍ ഒക്കെ ശരിക്കും ഉറപ്പിച്ചിട്ടു മതി.:)

  ReplyDelete
 4. യേയ് അത് ഞാനല്ല... മനു... മനു!

  ReplyDelete
 5. penpillare kanumbo chumma ledu pottikkunna ellavarkkum etoru paaadam ayirikkanam :P

  ReplyDelete
 6. അശ്വതി അഥവാ അച്ചു സംദുഷ്ടയാണ്

  ReplyDelete
 7. അത് കലക്കി...!

  ഏയ്‌ ഒന്ന് നിന്നേ, എന്ത്? "സംദുഷ്ട" - അത് അക്ഷരപിശാചോ അതോ അര്‍ത്ഥസമ്പൂര്‍ണമോ?

  ReplyDelete
 8. to to TOOO!! ladu pottiyatha... :p

  ReplyDelete
 9. Rosili JoyJuly 10, 2012

  ബാക്കി വന്ന ലട്ടുകള്‍ പൂത്തു പോകാതെ സൂക്ഷിച്ചു വെക്കുക. ഇത് പോലെ ഓരോരോ സമയങ്ങളില്‍ എടുത്തു പൊട്ടിക്കാം.
  എഴുത്ത് ഇഷ്ടപ്പെട്ടു.

  ReplyDelete
 10. നന്ദി റോസമ്മ!

  ബാക്കിയുള്ള ലഡ്ഡു ഉടനെയൊന്നും പൂക്കുമെന്നു തോന്നുന്നില്ല. അവന്റെ മനസ് തണുത്തു മരവിച്ച നല്ല ഒന്നാന്തരം ഫ്രിഡ്ജ് ആണ്...!


  ആ മരവിപ്പില്‍ അല്പം ചൂട് പകര്‍ന്നു ആ ലഡ്ഡു ഒക്കെ പുറത്തെടുത്തു പൊട്ടിക്കാന്‍ ഇനി ആരാണാവോ വരുക! ഹഹ!

  ReplyDelete
 11. മണ്ടൂസൻJuly 10, 2012

  സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എന്റെ വിശേഷങ്ങൾ വെള്ളം തൊടാതെ പറഞ്ഞപ്പഴേ ഞാനൂഹിച്ചു നീയത് കഥയാക്കും ന്ന്.! എടാ വഞ്ചകാ സാമ ദ്രീഹീ, നീയൊക്കെ സുഖമായി ജീവിക്കുമെടാ,വളരെ സുഖമായി.! എന്നേപറ്റിള്ള കഥയും പടച്ചു വിട്ട് നീ വല്ല്യേ മിനത്ഥാകാരനായി ഞെളിഞ്ഞു നടക്കുന്നു. ന്നാലും കുഴപ്പല്ല്യാ,'കുറച്ച് ടൈം പോയാലെന്താ വിഷ്ണൂന്റെ സ്വഭാവം മനസ്സിലായല്ലോ ?'


  ആശംസകൾ.

  ReplyDelete
 12. മണ്ടൂസൻJuly 10, 2012

  സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എന്റെ വിശേഷങ്ങൾ വെള്ളം തൊടാതെ പറഞ്ഞപ്പഴേ ഞാനൂഹിച്ചു നീയത് കഥയാക്കും ന്ന്.! എടാ വഞ്ചകാ സാമ ദ്രീഹീ, നീയൊക്കെ സുഖമായി ജീവിക്കുമെടാ,വളരെ സുഖമായി.! എന്നേപറ്റിള്ള കഥയും പടച്ചു വിട്ട് നീ വല്ല്യേ മിനിക്കഥാകാരനായി ഞെളിഞ്ഞു നടക്കുന്നു. ന്നാലും കുഴപ്പല്ല്യാ,'കുറച്ച് ടൈം പോയാലെന്താ വിഷ്ണൂന്റെ സ്വഭാവം മനസ്സിലായല്ലോ ?'
  ആശംസകൾ.

  ReplyDelete
 13. എന്ത്...? അപ്പൊ നിങ്ങള്ടെ ജീവിതത്തില്‍ ഇങ്ങനെയും ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? അത് എന്നോട് പറഞ്ഞില്ലായിരുന്നല്ലോ!!!!


  "മനു" എന്നത് വെറുമൊരു സാങ്കല്‍പ്പികന്‍ മാത്രമാണ്! ഒരുപാട് ലഡ്ഡു പൊട്ടിക്കുകയും മറ്റുള്ളോര്‍ പൊട്ടിക്കുന്നത് നേരിട്ട് കാണുകയും ചെയ്ത അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതിയ ഒരു കഥ മാത്രമാണിത്!


  നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : പ്രസ്തുത കഥയില്‍ പറയുന്ന "മനു" വിന് പ്രശസ്ത ബ്ലോഗ്ഗര്‍ "മണ്ടൂസനുമായി" (http://manndoosan.blogspot.in/) യാതൊരു സാമ്യവുമില്ല. അഥവാ സാമ്യം തോന്നിയാല്‍ "ലഡ്ഡു പൊട്ടിച്ച" ലക്ഷക്കണക്കിന് ചെറുപ്പക്കാരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നതാണ് എന്നര്‍ത്ഥം!

  ReplyDelete
 14. സത്യമായും ഇത് ഒരു autobiography അല്ലയോ എന്ന് എനിക്ക് സംശയം ഉണ്ട്.

  ReplyDelete
 15. ഏയ്‌ ഒരിക്കലുമല്ല. ഇത് അനേകം പേരുടെ biography ആണ്! അല്ലെ? അല്ലെ!!! അതേന്ന് ...!

  ReplyDelete
 16. വെള്ളിക്കുളങ്ങരക്കാരന്‍July 11, 2012

  കൊള്ളാട്ടാ ലഡ്ഡു ചുള്ളാപ്പീ...

  ReplyDelete
 17. ഹഹ..
  താങ്ക്സ്! ന്നാലും എല്ലാരും എന്തിനാ എന്നെ തെറ്റിദ്ധരിക്കണെ ഞാനാണ് ലഡ്ഡു പോട്ടിച്ചതെന്നു!!!

  ReplyDelete
 18. eda enikkariyam manu aranennu.....nee orikkalum marakkatha sthalamalley shankumukham....enthayalum neee anu manu ennu njan arodum parayilla...ketto.....secret ayi irikattey....

  ReplyDelete
 19. പോടാ പോ... സീക്രട്ട് ആയിട്ട് തന്നെ വച്ചോ... ഞാന്‍ ഒന്നും പറയുന്നില്ല!!!

  ReplyDelete
 20. Noushad mangalathop kuwaitJuly 17, 2012

  അവസാനം പറഞ്ഞപോലെ പൊട്ടിയ ലഡ്ഡു കമ്പ്ലീറ്റ് വേസ്റ്റ് ആയി..

  ReplyDelete
 21. മനു ഒരു ബേക്കറിയിലെ കംപ്ലീറ്റ് ലഡ്ഡുവും പൊട്ടിച്ചല്ലോ....മനുവിന് ഇതല്ലെങ്കില്‍ വേറൊരാള്‍ വരും. അന്നയാള്‍ ജിലേബി പൊട്ടിക്കട്ടെ. അല്ല പിന്നെ. ...:-)

  ReplyDelete
 22. ഇനിയിപ്പോള്‍ അങ്ങനെയൊക്കെ പറയാം

  ReplyDelete
 23. superb n interesting story. sathyam para, aarude storyaanu ith??????

  ReplyDelete
 24. ഹേയ് എന്റെ ദുരന്തകഥ അല്ല ഇത്... വേറെ ഒരുപാട് പേരുടെ കഥ ആണ് കേട്ടോ!

  ReplyDelete
 25. പൊട്ടിക്കാന്‍ ലഡ്ഡു ഇനിയും ബാക്കി ഉണ്ടാകുമല്ലോ :-) എന്ന് പ്രത്യാശിക്കാം!

  ReplyDelete
 26. ലഡ്ഡുവും ജിലേബിയും പൊട്ടിച്ചു അവസാനം അവനു "പഞ്ചാര" യുടെ അസുഖം വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം!

  ReplyDelete
 27. Vishnu oru kamantu malayalthil yezhuthi pakshe postaan pattunnilla gmailil malayalathil yezhuthi copy and paste paripaadiyanu yentethu pakshi paste cheyyaan pattunnilla ithentha ingane mattoru comment box yerppeduthuka like bloggerile ppole. i am really surprised how these Malayalm comments appeared here pl. advise
  best regards
  philip ariel

  ReplyDelete
 28. reply sent to your mail :-) അപ്പൊ കമന്‍റുമല്ലോ :-)

  ReplyDelete
 29. വിഷ്ണു കഥ നന്നായിരിക്കുന്നു

  പക്ഷെ ഇതിനെ മിനികഥ എന്ന് പറയാമോ?

  പകരം ചെറുകഥയെന്നാക്കുന്നതാകും ശരി എന്ന് തോന്നുന്നു

  കാരണം കഥക്ക് മിനിയേക്കാള്‍ നീളം കൂടുതലും ഉണ്ട്

  ഏതായാലും ലഡ്ഡു പൊട്ടലിന്റെയും ചീറ്റലിന്റെയും ആരവം ഇപ്പോഴും കേള്‍ക്കുന്നു

  പിന്നതിനെ ഈ തല വാചകത്തില്‍ തിരുകിക്കയ റ്റിയതിന്റെ

  പിന്നിലെ രഹസ്യവും പിടി കിട്ടിയില്ല. വീണ്ടും പോരട്ടെ

  ശംഖു മുഖ വിശേഷങ്ങള്‍

  ReplyDelete
 30. നന്ദി ഫിലിപ്പേട്ടാ. സത്യത്തില്‍ "ചെറുകഥ" എന്നതിന്‍റെ ഇംഗ്ലീഷ് ആണ് "മിനിക്കഥ" എന്നാണ് ഞാന്‍ കരുതിയിരുന്നത്! ഇപ്പോഴല്ലേ സംഗതി മനസിലായത് ... നന്ദി :-)  പിന്നെ "മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി" ഇവിടെ വളരെ പ്രശസ്തമായ ഒരു വാചകമാണ്. അത് തലക്കെട്ടില്‍ വന്നാല്‍ വളരെ നല്ലതാകുമെന്നു തോന്നിയിരുന്നു.


  തീര്‍ച്ചയായും വീണ്ടും വിശേഷങ്ങള്‍ വരുന്നതാണ് :-) സപ്പോര്‍ട്ട് ചെയ്യുമല്ലോ :-)

  ReplyDelete
 31. Hi Vishnu,
  Veendum
  vannu,
  vaayichu,
  valare
  santhosham,
  thudaruka
  yathra.
  Kaathirikkunnu.
  aashamsakal

  ReplyDelete
 32. ഹ ഹ...നല്ല കഥ...ലഡ്ഡു പൊട്ടല്‍ ഏറ്റുവാങ്ങാന്‍ മനുവിന്റെ ജീവിതം പിന്നെയും ബാക്കി... :-)

  ReplyDelete
 33. Kannan NairJuly 28, 2012

  ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.


  Kidu..... :)

  ReplyDelete
 34. പാവം മനു! അല്ലെ!

  ReplyDelete
 35. ഹഹ... അതെയതെ... ഒരുപാട് ലഡ്ഡു!
  താങ്ക്സ് :-)

  ReplyDelete
 36. ഇത് താങ്കളുടെ സ്വൊന്തം കഥയും കഥാപാത്രങ്ങളും ...............ആണല്ലേ

  ReplyDelete
 37. ശെടാ .. എല്ലാരും എന്നോട് ഇത് തന്നെ ചോദിക്കുന്നു... അതെന്താ???!!!

  ReplyDelete
 38. സ്വന്തമായി ബേക്കറിയുണ്ടോ മനുവിന് ?
  ഇത്രയേറെ ലെഡു പൊട്ടിക്കാൻ :-)

  ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...