ആരുടേയും ഹൃദയത്തില്‍ ഒരു ഞെട്ടലുണ്ടാക്കുന്ന ആ സ്ഥിരം ശബ്ദത്തോടെ ഒരു ആംബുലന്‍സ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ പാഞ്ഞെത്തി. ആംബുലന്‍സ് നിര്‍ത്തിയതും ആശുപത്രിയുടെ ഉള്ളില്‍ നിന്നും രണ്ടു നഴ്സുമാരും അറ്റന്‍ഡര്‍മാരും ഒരു സ്ട്രെച്ചറുമായി എത്തിയിരുന്നു. വര്‍ഷങ്ങളായി ഇതേ രംഗം അവര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്കൊണ്ടാകാം, നിര്‍വികാരതയോടെ അവര്‍ ആംബുലന്‍സ് നോക്കി നിന്നു. അതിനുള്ളില്‍ നിന്നും പുറത്തു വരുന്നത് ജീവനുള്ളതോ ഇല്ലാത്തതോ എന്ന് മാത്രം അറിയണം.
പെട്ടെന്ന് ഒരു അറ്റന്‍ഡര്‍ ആംബുലന്‍സിന്റെ ഡോര്‍ വലിച്ചു തുറന്നു. ഉള്ളില്‍ നിന്നും സ്ട്രെച്ചര്‍ പിടിച്ചു പുറത്തെടുത്തു - ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി - അനക്കമില്ലാതെ കിടക്കുന്നു. കൂടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ടുപേര്‍. അതെ, അച്ഛനും അമ്മയും ആയിരിക്കണം, അവര്‍ ആ പെണ്‍കുട്ടിയെ നോക്കി നിലവിളിച്ചു കരയുന്നുണ്ടായിരുന്നു.
നഴ്സുമാരുടെ സഹായത്തോടെ അവര്‍ ആ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. നഴ്സുമാര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ ചോര തുടച്ചുനീക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടര്‍ വന്നു.