Tuesday, February 12, 2013

ഏഴ് ഒറ്റവരി കഥകള്‍




1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര്‍ വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.


2. വിശപ്പ്
നക്ഷത്രഹോട്ടലില്‍ നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിയ ആള്‍ നിലത്തെറിഞ്ഞിട്ട് പോയ പല്ലുകുത്തിയെ നോക്കിനിന്ന യാചകന്‍റെ എച്ചില്‍പ്പൊതി തെരുവുനായ നക്കിത്തീര്‍ത്തു.

3. സ്ത്രീധനം
സ്ത്രീധനം ചോദിച്ചുവാങ്ങി ജീവിതം ആഘോഷിച്ച അയാള്‍ ഇപ്പോള്‍ വെറും ധനം ചോദിച്ചുവാങ്ങി സന്തോഷം നല്‍കുന്ന സ്ത്രീകളെ അന്വേഷിച്ചു നടപ്പാണ്.

4.പുച്ഛം
ബൈക്കില്‍ പാഞ്ഞുപോകുന്ന രണ്ടു പയ്യന്മാര്‍ റോഡിലേക്ക് തുപ്പിയത് പുറകില്‍ വന്ന ബൈക്ക് യാത്രികന്റെ പുറത്തേക്ക് തെറിച്ചുവീണു.. "എവിടെ നോക്കിയാടാ പുല്ലേ തുപ്പുന്നത്" എന്ന അയാളുടെ ചോദ്യത്തിന് ഒരു ഒന്നാംതരം പുച്ഛം പാസാക്കിയ പയ്യന്മാര്‍ മുന്നിലെ ബസിനെ ഓവര്‍ടേക്ക് ചെയ്യാനായി ബസിന്‍റെ ഒരു വശത്തേക്ക് കയറിയതും ബസിനുള്ളില്‍ നിന്നും ആരോ ഒരാള്‍ പുറത്തേക്ക് തലയിട്ടു ഛര്‍ദ്ദിച്ചതും ഒരുമിച്ചായിരുന്നു.

5.അന്വേഷണം
സ്കൂള്‍ കഴിഞ്ഞപ്പോള്‍ ഡിഗ്രിക്ക് പോകുന്നില്ലേ എന്നായി അന്വേഷണം. ഡിഗ്രി കഴിഞ്ഞപ്പോള്‍ ജോലി കിട്ടാത്തതിലായി അന്വേഷണം. ജോലി കിട്ടിയപ്പോ പെണ്ണു കെട്ടുന്നില്ലേ എന്നായി അന്വേഷണം. പെണ്ണുകെട്ടി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഉണ്ടാകുന്നില്ലേ എന്നായി അന്വേഷണം. കുട്ടികള്‍ ഉണ്ടായപ്പോ അവരെ ഏതു സ്കൂളില്‍ ചേര്‍ക്കും എന്നായി അന്വേഷണം. (സ്കൂള്‍ കഴിഞ്ഞപ്പോള്‍ ...)

6. മൊബൈല്‍ ഫോണ്‍
അന്ന് പിരിഞ്ഞതിന് ശേഷം വന്ദനത്തിലെ ഗാഥയും ഉണ്ണികൃഷ്ണനും ഈയിടെ വീണ്ടും കണ്ടുമുട്ടി. ഇരുവരും തങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണിനെ ഒരു ഗദ്ഗദത്തോടെ നോക്കി.

7. ബുക്കുകള്‍
ഫേസ്ബുക്കും പാസ്‌ബുക്കും മാത്രമല്ല ജീവിതം എന്ന് മനസിലാക്കിയപ്പോഴേക്കും സര്‍വീസ്‌ ബുക്കും തീര്‍ന്നുകഴിഞ്ഞു.


_________________________________________________________________________
മറ്റു കഥകള്‍ കൂടി :

- ദൈവത്തിന്‍റെ പൂച്ച
- "മുഖം വ്യക്തമല്ല"
- മഴയെ സ്നേഹിച്ച പെണ്‍കുട്ടി
ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം
- "മരണത്തിന്‍റെ തേരാളി!"

66 comments:

  1. കൊള്ളാം... :)
    വിശപ്പ്‌ കൂടുതല്‍ ഇഷ്ടായി..
    സ്ത്രീധനം രസിച്ചതുമില്ല..

    ReplyDelete
  2. പോസ്റ്റുകള്‍
    ഒത്തിരി എഴുതാന്‍ നേരം തികയാഞ്ഞപ്പോള്‍ അയാള്‍ ഒറ്റ വരി പോസ്റ്റ്‌ എഴുതി തുടങ്ങി
    കമന്റ്‌
    ഒറ്റ വരി ആയാലും ആശയം ഒറ്റയല്ല!

    ReplyDelete
  3. അന്വേഷണം ,മൊബൈല്‍ ഫോണ്‍ :) ഒറ്റവരി തുടരാം സംഭവം കലക്കി.

    ReplyDelete
  4. ഒറ്റ വരികളില്‍ ഒതുങ്ങാത്ത ആശയവുമായി ഒറ്റവരി കഥകള്‍ :) കൊള്ളാലോ :)

    ReplyDelete
  5. സമയം തികയാത്തതു കൊണ്ടാണോ ഒറ്റ വരിയിലേക്ക് മാറിയത് ...? എന്തായാലും നന്നായിട്ടുണ്ട് , പ്രത്യേകിച്ച് വിശപ്പ്‌ , അന്വേഷണം ....

    ReplyDelete
  6. ഒറ്റവരിക്കഥ എന്നു പറയാമോ?
    ഉണ്ണിക്കഥയെന്നൊ മിനിക്കഥ എന്നോ പറയരുതോ?
    അതോ ഒരു ഫുള്‍ സ്റ്റോപ്പ്‌ ഇല്ലാതെ ഒരു ഖണ്ഡിക
    എഴുതി വിടുന്നതിനെ ഒറ്റവരി എന്നു പറയുമോ എന്റെ വിഷ്ണു,
    അല്ല വെറുതെ ഒരു സംശയം ചോദിച്ചതാ കേട്ടോ!!!
    എല്ല വരികളും എനിക്കിഷ്ടമായി കേട്ടോ,
    ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ വിഷ്നു തിരക്കാണല്ലേ.

    ReplyDelete
  7. അടിപൊളി ആയിട്ടുണ്ട്‌ ! :)

    ReplyDelete
  8. സംഭവം കൊള്ളാലോ !!!!!!!!

    ReplyDelete
  9. നന്നായിരിക്കുന്നു.. വിശപ്പു മനോഹരം

    ReplyDelete
  10. കുറെയേറെ വരികളില്‍ ഒതുങ്ങാത്ത ഒറ്റവരികള്‍ എല്ലാം നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  11. എല്ലാം വായിച്ചു, ചിലതൊക്കെ ഇഷ്ടമായി, കുറച്ചു നാനോ കഥകള്‍ ഇവിടെയും വായിക്കൂ!

    ReplyDelete
  12. ഓരോന്നിനും ഓരോ കാരണങ്ങള്‍ ഉണ്ട് .
    ഈ ചിത്രത്തിലെ മഴവില്ല് ആണ് എന്നെ ആകര്‍ഷിച്ചത് . mazhavillu.com ഓര്‍മവന്നു
    അങ്ങനെ ഇവിടെയെത്തി, പെട്ടെന്ന് വായിച്ചു തീര്‍ക്കാവുന്ന കുറഞ്ഞ വരികളാണ് എനിക്കേറ്റവും ഇഷ്ടം. ഏഴു വര്‍ണ്ണങ്ങള്‍ പോലെ മനോഹരമാണ് ആശയങ്ങളും അഭിനന്ദനങ്ങള്‍.

    ReplyDelete
  13. ഇതെന്താ കേരള കഫെ ആണോ......
    ഏതായാലും ശ്രമം നന്നായി..

    ReplyDelete
  14. @മനോജ്‌ ഡോക്ടര്‍
    വായനക്ക് നന്ദി ഡോക്ടര്‍ :-) സ്ത്രീധനം ... അതെയതെ!

    @അന്‍വര്‍ ഇക്കാ
    സത്യം സത്യം!!!

    @കാത്തി അനീഷ്‌
    അപ്പൊ തുടരാം ... അല്ലെ :-) നന്ദി ട്ടോ!

    @അനാമിക
    വായനക്ക് നന്ദി ട്ടോ! വീണ്ടും വരണം!

    @അനൂപ്‌
    അങ്ങനെയും പറയാം! ടപ്പേ ടപ്പേ ന്നു കഥ പറയാം! വായനക്ക് നന്ദി :-)

    @ഏരിയല്‍ മാഷ്‌
    അല്പം തിരക്കും പിന്നെ ഇന്റര്‍നെറ്റ് പിണക്കവും ആയിരുന്നു :-)
    ഒറ്റവാചകകഥ എന്നതാണോ കൂടുതല്‍ നല്ലത്?
    വായനക്ക് നന്ദി ട്ടോ :-)

    @പ്രേമന്‍
    നന്ദി മച്ചാ നന്ദി!!!

    @ദിനേശ്‌
    ഹഹ... കൊള്ളാമോ? അത് കേട്ടാല്‍ മതി :-) നന്ദി ട്ടോ!

    @രാജീവ്‌
    "വിശപ്പ്" ഇങ്ങനെ ഒരു അവസരം ഉണ്ടായപ്പോള്‍ തോന്നിയ ആശയമാണ് :-)
    അഭിപ്രായത്തിന് നന്ദി ട്ടോ :-)

    @റാംജിയേട്ടന്‍
    അഭിപ്രായത്തിന് ഒരുപാട് നന്ദി റാംജിയേട്ടാ...
    ഈ പ്രോത്സാഹനങ്ങള്‍ ഒത്തിരി സന്തോഷം നല്‍കുന്നു!

    @പ്രവീണ്‍
    അത് കൊള്ളാം... ലിങ്ക് തന്നത് നന്നായി! വായിക്കട്ടെ!

    @അബ്ദുള്‍ജലീല്‍
    മഴിവില്ല് കണ്ട് എത്തിയ ആള്‍ കഥ വായിച്ചു ഇഷ്ടപെട്ടത്തില്‍ പെരുത്ത് സന്തോഷം!
    ഒപ്പം നന്ദിയും :-)

    @വിനീത്
    ഹഹ ... നെത്തോലി ചെറിയ മീനല്ല!!!
    താങ്ക്സ് ട്ടാ!!!

    ReplyDelete
  15. kollam...oru manju thulliyil vasantham theertha pole.....

    ReplyDelete
    Replies
    1. മഞ്ഞുതുള്ളി ... വസന്തം... അത് നല്ലൊരു ഭാവനയാണല്ലോ! താങ്ക്സ് ട്ടോ :-)

      Delete
  16. ഇത് ഒറ്റവരിയല്ലല്ലോ ,ഒരു സെന്‍ടെന്‍സ് ഉണ്ട്ട്ടോ ,എന്തായാലും എല്ലാം വളരെ നന്നായിരിക്കുന്നു ,വിശപ്പ് ഏറെ ഇഷ്ടമായി !

    ReplyDelete
    Replies
    1. ഹഹ, സത്യം :-) എന്നാലും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം! നന്ദി ട്ടോ!

      Delete
  17. ഒരു വരിയില്‍ ഒതുങ്ങുന്നില്ലെങ്കിലും ഒരു വാചകത്തില്‍ ഒതുങ്ങുന്ന കഥകള്‍ . കൊള്ളാം ആശയവും തിരഞ്ഞെടുത്ത രീതിയും

    ReplyDelete
    Replies
    1. ഒരുവാചകം എന്നത് തന്നെയാണ് സത്യം! അഭിപ്രായത്തിനു സന്തോഷം ട്ടോ! :-) വീണ്ടും കാണുന്നു നമ്മള്‍ !

      Delete
  18. എല്ലാ കഥയും അതികേമം വിഷ്ണു. ഒത്തിരി ഇഷ്ടമായി.

    ReplyDelete
    Replies
    1. ഇഷ്ടമായോ? സന്തോഷം ജോസഫേട്ടാ :-) പെട്ടെന്ന് വന്ന ആശയങ്ങള്‍ ആണ് പെട്ടെന്ന് കുറിച്ചത്... :-) വീണ്ടും കാണാം!

      Delete
  19. ഈ അവസരത്തില്‍ മറ്റൊരിടത്ത് കണ്ടുമുട്ടിയ അഞ്ചു "ഒറ്റവരി കവിതകള്‍ " കൂടി ഇവിടെ പങ്കുവെയ്ക്കാം!

    http://shirazvty.blogspot.in/2013/02/blog-post_17.html

    ReplyDelete
  20. വാസ്തവത്തില്‍ പല കഥകളും ഒറ്റ വരിയിലോ വാചകത്തിലോ ഒതുക്കാവുന്നതേയുള്ളൂ, വെറുതെ വലിച്ചുനീട്ടി ചളമാക്കുന്നതാണ്. അഭിനന്ദനങ്ങള്‍ .....

    ReplyDelete
    Replies
    1. അത് ഉള്ളത് തന്നെ! ഒറ്റവരിയില്‍ നിന്നല്ലോ മൂവായിരം എപ്പിസോടുള്ള മെഗാ സീരിയല്‍ ജനിക്കുന്നതും!!

      വായനക്ക് താങ്ക്സ് ട്ടോ :-)

      Delete
  21. സംഭവം കലക്കി.....എല്ലാ കഥയും അതികേമം

    ReplyDelete
    Replies
    1. ഹഹ.. വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ... വീണ്ടും കാണാം!

      Delete
  22. ഒറ്റവരിക്കഥകള്‍ സൂപ്പറായിട്ടുണ്ട് കേട്ടോ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ :-) ഞങ്ങള്‍ക്കൊക്കെ അജിതെട്ടനെ വലിയ ഇഷ്ടമാ :-)

      Delete
  23. വളരെ മനോഹരമായിരിക്കുന്നു..

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ സന്തോഷം ട്ടോ! വീണ്ടും എത്തുമല്ലോ :-)

      Delete
  24. നന്നായിരിക്കുന്നു എല്ലാ വരികളും

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി നീലിമാ :-)

      Delete
  25. സംഭവം കലക്കി... :)

    ReplyDelete
    Replies
    1. ഡോക്ടറെ നന്ദി നന്ദി !!! :-)

      Delete
  26. 6. മൊബൈല്‍ ഫോണ്‍
    അന്ന് പിരിഞ്ഞതിന് ശേഷം വന്ദനത്തിലെ ഗാഥയും ഉണ്ണികൃഷ്ണനും ഈയിടെ വീണ്ടും കണ്ടുമുട്ടി. ഇരുവരും തങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണിനെ ഒരു ഗദ്ഗദത്തോടെ നോക്കി.

    Kalakki

    ReplyDelete
    Replies
    1. ഹഹ.. അതെയതെ! മൊബൈല്‍ ചിലപ്പോള്‍ ദൈവവും മറ്റു ചിലപ്പോള്‍ വില്ലനും ആകുന്നു!!!

      Delete
  27. ഇഷ്ടപ്പെട്ടു.....മനോഹരം....
    വായിച്ചു തീര്‍ന്നില്ല എന്ന മനോവിഷമം ഇല്ല..കാരണം സമയത്തിന്‍റെ കുറവ് തന്നെ...ചെറിയ കഥയും ഒത്തിരി ചിന്തയും...

    ഇനിയും എഴുതൂ.....ആശംസകള്‍.....

    ReplyDelete
    Replies
    1. ഒന്നിനും സമയം ഇല്ലന്നേ! എഴുതാനും, വായിക്കാനും! അപ്പൊ നുറുങ്ങുകള്‍ ആയിട്ട് തന്നെ പറയുന്നതാണ് തമ്മില്‍ ഭേദം!

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ട്ടോ!

      Delete
  28. അടിപൊളിയായിട്ടുണ്ട് മോനെ

    ReplyDelete
    Replies
    1. താങ്ക്സ് ജെപീ ... വളരെകാലത്തിനു ശേഷം ഒരു താങ്ക്സ് :-)

      Delete
  29. കലക്കി കേട്ടോ എല്ലാം കലക്കി......

    ആശംസകള്‍. ഇതാണോ ഹൈക്കു കഥ (നാവു നീട്ടിയ സ്മൈലി)

    ReplyDelete
    Replies
    1. താങ്ക്സ് ട്ടാ...!

      ഹൈക്കു എന്നാൽ കുറുംകവിത എന്നല്ലേ? ഇത് കുറുംകഥയും. അപ്പൊ ഇത് ഹൈക്കു കഥ തന്നെ!

      Delete
  30. ഒറ്റവരികള്‍ ആണെകിലും ഒരു നൂറു പേജില്‍ എഴുതിയാലും തീരത അര്‍ഥങ്ങള്‍ ഉണ്ട് ...ആശംസകള്‍

    ReplyDelete
    Replies
    1. ആഹാ, വായിച്ചു അല്ലെ :-) താങ്ക്സ് ട്ടോ! വീണ്ടും കാണാം!

      Delete
  31. വളരെ ഇഷ്ടായി.. തുടരൂ.. ആശംസകൾ.. :))

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി ട്ടോ! താങ്ക് യൂ!

      Delete
  32. This comment has been removed by the author.

    ReplyDelete
  33. എല്ലാത്തിനും ഈശ്വരന്‍ സാക്ഷി

    ReplyDelete
    Replies
    1. എല്ലാത്തിനും സാക്ഷിയായി ഈശ്വരന്‍ മാത്രം! സാക്ഷിയാക്കി എന്നതാണ് സത്യം!

      Delete
  34. നല്ല വരികള്‍
    ബ്ലോഗില്‍ ഒരു 'കൊച്ചു'കഥാകാരി ഉണ്ടായിരുന്നു.
    കൊലുസ്.
    ഇതുപോലുള്ള മിനിക്കഥകള്‍ എഴുതിയിരുന്ന അവരെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
    Replies
    1. ഓര്‍മകളുടെ കിലുക്കം പകരാന്‍ കഴിഞ്ഞതില്‍ സന്തോഷം കണ്ണൂരാനേയ്! വീണ്ടും കാണുമല്ലോ അല്ലെ? വായക്കു നന്ദി :-)

      Delete
  35. എല്ലാ വരിയിലും എത്രയേറെ കഥകള്‍ ..തികച്ചും അന്വര്‍ത്ഥമായ വരികള്‍ ..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ട്ടോ :-)

      Delete
  36. vishnuvey aorutharathil anveshanam thannalley nammalokke jeevichu theerkunney

    ReplyDelete
    Replies
    1. പിന്നല്ല! ഈ അന്വേഷണത്തില്‍ ചില ചില നല്ല മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാം! അത്രതന്നെ!

      Delete
  37. വിശപ്പ്, പുച്ഛം ഇഷ്ടമായി.... :)

    ReplyDelete
    Replies
    1. :-) വായനക്ക് നന്ദി കേട്ടോ! വീണ്ടും വരുമല്ലോ!

      Delete
  38. Visiting VISHNULOKAM for the first time today .... Liked 1,2 ,4,5,6... Keep writing...

    ReplyDelete
    Replies
    1. And wished if you visit always from today :-) താങ്ക്സ് ഉട്ടോപ്യാ! അടുത്ത സിനിമയ്ക്ക്‌ പോകണ്ടേ? ;-)

      Delete
  39. ഒരു വരിയിലും ഒതുങ്ങാത്ത അര്‍ത്ഥതലങ്ങള്‍ !
    ഗുഡ് വിഷ്ണു ..
    അസ്രൂസാശംസകള്‍

    ReplyDelete
  40. പുതുമയുണ്ട് വരികളിലും അവതരണത്തിലും.. വിശപ്പും ബുക്കുകളും കൂടുതല്‍ ഇഷ്ടം. :)

    ReplyDelete
  41. kollam...sir nannayittundu.......:)

    ReplyDelete
  42. നന്നായിരിക്കുന്നു...

    ReplyDelete
  43. സപ്ത സമസ്യാ ഒറ്റ വാചക കഥകൾ...

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...