കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.
അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ് അടച്ചിരുന്നു.
പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്റെ കോള്‍ ആണ്. അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്:
ഒരു പെണ്‍കുട്ടി എവിടുന്നോ ഓടിവന്നു എന്റെ കാറിന്റെ ഡോര്‍ തുറന്നു അകത്ത് കയറി ഇരുന്നു! അവള് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തും നെറ്റിയിലും വിയര്‍പ്പ് തുള്ളികള്‍ തിളങ്ങുന്നു. ചുരിദാര്‍ ആണ് വേഷം. കാണാന്‍ തെറ്റില്ല. ദയനീയ ഭാവത്തോടെ എന്റെ മുഖത്ത് നോക്കി അവള് അവളുടെ ഷാള്‍ പിടിച്ചു നേരെയിട്ടു.
"പ്ലീസ്, വണ്ടി എടുക്കൂ, പ്ലീസ് ....!!!"
അവള് അങ്ങനെ പറഞ്ഞതും ഞാന്‍ ആകെ പരവശനായി. ആരാണ്, എന്താണ് എന്നൊന്നും അറിയാതെ ഒരു പെണ്‍കുട്ടി, ഏതോ ഒരുത്തന്റെ കാറില്‍ കയറിയിട്ട് "വണ്ടി എടുക്കൂ" എന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണ്???
ഇവള് ആരാണ്? എന്താണ് ഇവളുടെ ഉദ്ദേശം? ഇവള് എന്നെ കൊള്ളയടിക്കാന്‍ വന്നതാണോ? ഇവളുടെ കയ്യില്‍ ആയുധം ഉണ്ടാകുമോ? എന്നെ വശപ്പെടുത്തിയിട്ട് സൂത്രത്തില്‍ കൊള്ളയടിക്കാന്‍ ആണോ ഇവളുടെ ഉദ്ദേശം? വിവാഹിതനായ ഞാന്‍ ഇങ്ങനൊരു പെണ്ണിന്റെ കൂടെ ഈ രാത്രിയില്‍ യാത്ര ചെയ്താല്‍ അറിയാവുന്ന ആരേലും കണ്ടാല്‍ എനിക്ക് ചീത്തപ്പേര് ആകുമോ?
എന്റെ മനസ്സില്‍ ആയിരം ചോദ്യങ്ങളായി.
ഞാന്‍ ദേഷ്യപ്പെട്ടു - "ഇയാള്‍ ആരാ? ഒന്ന് ഇറങ്ങി പോയെ, എനിക്ക് പോകാനുള്ളതാ, ഇറങ്ങ് ... ഹും, ഇറങ്ങാന്‍ ...!!"
എന്റെ ആക്രോശം കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു. വളരെ ദയനീയമായി, കരഞ്ഞുകൊണ്ട് അവള് പറഞ്ഞു - "ദയവു ചെയ്ത് എന്നെ രക്ഷിക്കണം, എന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ ആക്കിയാലും മതി, പ്ലീസ് ...!"
ഇത്രയും പറഞ്ഞു അവള് പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഒപ്പം ഞാനും നോക്കി. ഏതോ നാലുപേര്‍ ഓടി വരുന്നതും, ദൂരെ നിന്നും എന്റെ കാറിലേക്ക് നോക്കുന്നതും അവര്‍ തിരികെ പോകുന്നതും ഞാന്‍ കണ്ടു.
സംഗതിയുടെ കിടപ്പ് ഞാന്‍ ഊഹിച്ചു - ആരൊക്കെയോ ഇവളെ ഓടിച്ചതാണ്. സ്വന്തം മാനം രക്ഷിക്കാന്‍ ആണ് ഇവള് ഓടിയത്. അങ്ങനെ ആണ് ഒരു അഭയമെന്നോണം എന്റെ കാറില്‍ ഓടിക്കയറിയത് . അപ്പൊ ഞാന്‍ ഇനി അവളെ രക്ഷിക്കണം. ഒരുപക്ഷെ ഇവളെ ഈ സമയത്ത് രക്ഷിക്കാന്‍ ആയിരിക്കണം ദൈവം എന്നെ ഇവിടെ എത്തിച്ചതും. ഞാന്‍ ഇവളെ രക്ഷിക്കണം.
ഊഹങ്ങള്‍ എന്തായാലും, തെല്ല് സംശയത്തോടെ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മുന്നോട്ടു പോകുമ്പോള്‍ അവള് കാര്യം പറഞ്ഞു...
കൊല്ലത്ത് നിന്നും ഇവിടെ ജോലിക്ക് വന്നതാണ് അവള് . നഗരത്തിലെ ഹോസ്റ്റലില്‍ ആണ് അവളുടെ താമസം. ദിവസവും ജോലി കഴിഞ്ഞു എത്തുമ്പോള്‍ രാത്രി എട്ടു മണിയാകും. ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ജോലി ഉണ്ടായിരുന്നതുകൊണ്ട് ഹോസ്റ്റലില്‍ തിരികെ എത്താന്‍ വൈകി. മൊബൈലില്‍ ചാര്‍ജ് ഇല്ലാതിരുന്നത് കാരണം നേരത്തെ ഹോസ്റ്റലില്‍ വിളിച്ചു പറയാന്‍ കഴിഞ്ഞില്ല. അങ്ങനെ രാത്രി വിജനമായ വഴിയിലൂടെ അവള് ഹോസ്ടലിലേക്ക് നടക്കുമ്പോള്‍ ആരോ പിന്തുടരുന്നതായി അവള്‍ക്കു തോന്നി. പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അവളെ പിന്തുടരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെയാണ്. ഭയപ്പാടോടെ വേഗത്തില്‍ നടന്നെങ്കിലും പിന്തുടരുന്നവരുടെയും വേഗത കൂടി. അതോടെ അവള് നന്നേ പേടിച്ചു. ഓടാന്‍ തുടങ്ങിയപ്പോള്‍ അവരും പുറകെ ഓടാന്‍ തുടങ്ങി. അങ്ങനെയാണ് ഓടിയോടി അവള് എന്റെ കാറില്‍ എത്തിയത്.
എന്തായാലും ഇനി ഞാന്‍ ഒറ്റയ്ക്ക് ഇവളെ ഹോസ്റ്റലില്‍ തിരികെ കൊണ്ടുചെന്നു എത്തിക്കുന്നത് നല്ലബുദ്ധി അല്ല. മാത്രമോ, ഇനിയും അവളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തും?
അങ്ങനെ അടുത്തു കണ്ട പോലീസ് വാഹനതിനടുത്തു ഞാന്‍ വണ്ടി നിര്‍ത്തി. പുറത്തിറങ്ങി പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞു. പിന്നെ അവരുടെ സഹായത്തോടെ അവളെ അവളുടെ ഹോസ്റ്റലില്‍ സുരക്ഷിതയായി എത്തിച്ചു. അവളെ ഹോസ്റ്റലില്‍ വിട്ടു ഞാനും പോലീസുകാരും തിരികെ വരുമ്പോഴും വഴിയരുകില്‍ കുറെ കഴുകന് കണ്ണുകള്‍ അടുത്ത ഇരയെ നോക്കിയിരിക്കുന്നത് കാണാമായിരുന്നു.
+++ +++ +++ +++ +++
ഈയിടെ ഡല്‍ഹി സംഭവം ഉണ്ടായപ്പോള്‍ പഴയ ഈ കഥ ഞാന്‍ ഓര്‍ത്തു.
അങ്ങനെ കുറെ കാലങ്ങള്‍ക്കു ശേഷം അവളെ ഫോണില്‍ വിളിച്ചു. അവളെ അവസാനമായി കാണുന്നത് അവളുടെ വിവാഹത്തിനാണ്. ആഗ്രഹിച്ചതുപോലെ നല്ലൊരു ജോലിയും, ജീവിതപങ്കാളിയെയും അവള്‍ക്കു കിട്ടി. അതിനു ശേഷം തിരക്കുകള്‍ കാരണം പരസ്പരം കോണ്ടാക്റ്റ് ഇല്ലായിരുന്നു.
ഒത്തിരി കാലം കഴിഞ്ഞുള്ള എന്റെ കാള്‍ അവള് വളരെ സന്തോഷത്തോടെയാണ് അറ്റന്‍ഡ് ചെയ്തത്. അവള്‍ക്കൊരു കുഞ്ഞു ജനിച്ച സന്തോഷവാര്‍ത്ത ആവേശത്തോടെ എന്നോട് പറയുമ്പോള്‍ അവളുടെ ആ സന്തോഷം എന്റെ കണ്ണില്‍ തുള്ളിയായി പൊടിഞ്ഞു വീണു.
അവളുടെ കുഞ്ഞിനെ കാണാനായി കഴിഞ്ഞ ദിവസം ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞ്. കുഞ്ഞുങ്ങള്‍ എന്നും ഓമനയാണല്ലോ!
കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നെ ഞാന്‍ തിരികെ വീട്ടിലേക്ക് യാത്രയായി.
+++ +++ +++ +++ +++
തിരികെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ എന്റെ ചിന്തകള്‍ കാടുകയറി. സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതയല്ല. ഈ സമൂഹം എന്താ ഇങ്ങനെ? എന്നാണു ഇതിനൊരു അറുതി ഉണ്ടാവുന്നത്? എവിടെയാണ് പ്രശ്നം? വിദ്യാഭ്യാസമോ? വേഷത്തിലോ? മനുഷ്യരുടെ മനസിലോ?
എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ നേരമില്ല. പെട്ടെന്ന് വീട്ടില്‍ എത്തണം.
ഭാര്യയും മൂന്നു വയസുകാരി മകളും വീട്ടില്‍ ഒറ്റയ്ക്കാണ്.
ഇത് ഒറ്റപ്പെട്ട ഒരു സംഭവം അല്ല എന്ന് മാത്രം പറയട്ടെ... ദയനീയം.. പേടിക്കാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ..
ReplyDeleteപിന്നെ താങ്കള്‍ വിവാഹിതനാണെന്ന് അറിയില്ലായിരുന്നു... :)
എന്നാല്‍ ഞാന്‍ വിവാഹിതനല്ല കേട്ടോ :-)
Deleteമുന്‍പ് ഉണ്ടായ ഒരു അനുഭവത്തെ അവശ്യം വേണ്ട ചില മാറ്റങ്ങള്‍ വരുത്തി പറഞ്ഞതാണ് ആദ്യത്തെ രണ്ടു ഭാഗങ്ങള്‍
മൂന്നാമത് എഴുതിയത് ഒരു പൊതുവായ ചിന്തയും. പെണ്മക്കളുള്ള ഒരു അച്ഛന്റെ, ഒരു ഭര്‍ത്താവിന്റെ, ഒരു കാമുകന്റെ, അല്ലെങ്കില്‍ ഒരു സഹോദരന്റെ മനസിലുള്ള ഭയം ഇത് തന്നെ!
വായനക്കും അഭിപ്രായത്തിനും നന്ദി :-) ഭയപ്പാടില്ലാതെ ജീവിക്കാവുന്ന ഒരു സമൂഹത്തിനായി പ്രാര്‍ഥിക്കാം!
കടലിതാ ശാന്തമായോർമ്മകൾ തപ്പുന്നു ഒരു ഡിസംബർ ത്യാഗതീരം കടക്കുന്നു...
ReplyDeleteവിവാഹിത്നാകാതെ ഈ കഥ പറയാന്‍ കഴിയില്ലായിരുന്നോ? പഴയ പോസ്റ്റുകളുടെ നിലവാരം എത്തിയില്ല കേട്ടോ?
ReplyDelete" സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ് ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു കരുതണം." (gr8 Viddiman)
"എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ നേരമില്ല. പെട്ടെന്ന് വീട്ടില്‍ എത്തണം."
ReplyDeleteഇത് തന്നെയാണ് ഇന്നത്തെ പ്രശ്നം.
ചിന്തിക്കാന്‍ ഒരു വഴി തുറന്നിട്ടത് നന്നായി.
നന്നായി. കഥയും, ചെയ്തതും
ReplyDelete
ReplyDeleteകഥ ഇഷ്ടമായി. ആശംസകൾ
hehe....
ReplyDeleteഭയപ്പാടില്ലാതെ ജീവിക്കാന്‍ എന്ന് കഴിയും നമ്മുടെ സമൂഹത്തില്‍ പെണ്ണിന്?????
ReplyDeleteഎന്ന് തീരും സ്ത്രീ തന് ദുഖം ഇന്നീ മണ്ണിലെ ............
ReplyDeleteതീര്‍ച്ചയായും ഇതിനൊരു അറുതി ഉണ്ടാവണം. മാറ്റമുണ്ടാകേണ്ടതു് മനുഷ്യന്റെ മനസ്സില്‍ തന്നെ.
ReplyDeleteഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക തന്നെ വേണം. ഭരണകൂടവും, ഒപ്പം വ്യക്തികളടങ്ങുന്ന സമൂഹവും. അന്യ സംസ്ഥാന തൊഴിലാളികള്‍ ഒരു ഘടകം മാത്രമാണ്. നമ്മുടെ സമൂഹത്തിലെ ആണുങ്ങള് എന്താ മോശമാണോ?
ReplyDeleteഓരോ അനുഭവങ്ങള്‍
ReplyDelete@കാത്തി
ReplyDeleteഅരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ കടലിതാ ശാന്തമായോർമ്മകൾ തപ്പുന്നു ഒരു ഡിസംബർ ത്യാഗതീരം കടക്കുന്നു...
@അന്‍വര്‍ ഇക്കാ
എന്നാല്‍ സത്യമായും ഇത് അല്പം മാറ്റം വരുത്തിയ ഒരു അനുഭവം ആണ്!
അടുത്തതില്‍ നിലവാരം കൂട്ടണം!
@റാംജിയേട്ടന്
അത് സത്യമാണ്. ചിന്തിച്ചു നിന്നാല്‍ ഉള്ളതും കൂടി പോകുമെന്ന അവസ്ഥ!
@സുമോ
കഥയല്ലിത് ... ജീവിതം! :-(
@മധുസൂദനന് സര്
വായനക്കു നന്ദിയുണ്ട്! വീണ്ടും വരുമല്ലോ!
@ശലീര്‍,
@മിനി,
@എഴുത്തുകാരി
പെണ്ണിന്റെ ഭയപ്പാട് ഈ ലോകത്ത് നിന്ന്തന്നെ മായുമെന്നു തോന്നുന്നില്ല.
ഒപ്പം തന്നെ പെണ്ണിനെ സ്നേഹിക്കുന്ന ഓരോ പുരുഷന്റെയും മനസ്സില്‍ അതേ ഭയപ്പാട് ഉണ്ടെന്നുള്ളത് സത്യം :-( :-(
@മോഹന്‍ പുത്തന്‍ചിറ
സത്യം പറഞ്ഞാല്‍ ഈ പഴഞ്ചന്‍ നിയമത്തില്‍ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. അതിലും കഷ്ടമാണ് കൊള്ളക്കാരുടെ ഈ ഭരണകൂടം. ഇനി നമ്മുടെ നാട് നന്നാവണമെങ്കില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണം എന്ന് മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ :-( :-(
@അജിത്തെട്ടന്
അതെ, ഓരോ അനുഭവങ്ങളും ഓരോരോ പാഠങ്ങള്‍ അജിത്തെട്ടാ!
ആ നല്ല മനസ്സിനു ഒരായിരം അഭിനന്ദനങ്ങള്‍ മാഷേ. അന്ന് അങ്ങനെ ചെയ്യാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ...
ReplyDeleteവിഷ്ണു ഹരിദാസ് കഥ നന്നായിട്ടുണ്ട്. ഭാഷക്ക് ഒന്നുക്കൂടി താളം വരേണ്ടതുണ്ട് ആശംസകള്‍
ReplyDeleteആശംസകള്‍...
ReplyDelete:)
ReplyDeleteനല്ല കഥ ആയിട്ടുണ്ട്
ReplyDeleteഇന്ന് നാട്ടിൽ പെണ്മക്കളുള്ള ഒരു അച്ഛന്റെ,
ReplyDeleteഒരു ഭര്‍ത്താവിന്റെ, ഒരു കാമുകന്റെ, അല്ലെങ്കില്‍
ഒരു സഹോദരന്റെ മനസിലുള്ള ഭയം ഇതൊക്കെ തന്നെയാനല്ലോ അല്ലേ ഭായ്