ഇത് വിഷ്ണു

പേര് വിഷ്ണു. അനന്ത പദ്മനാഭന്റെ സ്വന്തം തിരുവനന്തപുരം തന്നെയാണ് ഈ വിഷ്ണുവിന്റെയും ലോകം. തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരു തനി മലയാളി.

രണ്ടു വര്‍ഷം അദ്ധ്യാപകന്‍ ആയിരുന്നു. പിന്നെ ഒരു കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയും, ഒട്ടും താമസിയാതെ തന്നെ അവിടന്ന് തിരിച്ചുവന്നു ഇഷ്ടമേഖലയായ ഐ.ടി മുഴുവന്‍സമയ ജോലിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

മുന്‍പ് സ്ഥിരമായി ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം "വിഷ്ണുലോകം" എന്ന പേരുമായി വീണ്ടും തിരിച്ചു വരുന്നു... പുതിയ പോസ്റ്റുകള്‍ എഴുതാനും, മറ്റു ചില പോസ്റ്റുകള്‍ വായിക്കാനും.... :-)

ഞാന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ കറങ്ങിനടക്കാറുണ്ട്... ഇതാ, അവിടെയൊക്കെ എന്നെ കണ്ടുപിടിക്കാനുള്ള  ലിങ്കുകള്‍ ...

Facebook · Twitter ·  · Pinterest

ഇ-മെയില്‍ അയക്കാം - hvishnu999@gmail.com

ചില നന്ദിവാക്കുകള്‍ :-)

  • ഇതുവരെ എത്തിച്ച ദൈവത്തിനു ആദ്യമേ നന്ദി :-) തുടര്‍ന്നും കൂടെ ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുന്നു.

  • ചിന്തിക്കാനുള്ള ബുദ്ധി ഉപദേശിച്ചു തന്ന എന്‍റെ അധ്യാപകര്‍ക്ക് നന്ദി. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് "മോനെ നിന്‍റെ മേഖല കമ്പ്യൂട്ടര്‍ സയന്‍സ് ആണ്" എന്ന് എന്നോട് ഉപദേശിച്ച അനിത ടീച്ചര്‍ ആണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിവിളക്ക്. പത്താം ക്ലാസില്‍ വെച്ച് അനിത ടീച്ചര്‍ എന്നെ ചൂരല്‍ കൊണ്ട് ഷട്ടില്‍ കളിക്കുന്നതുപോലെ താറുമാറാ അടിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു...! പിന്നീട് ജീവിതത്തില്‍ എവിടെയൊക്കെ വിജയിച്ചോ, അതൊക്കെ അന്നത്തെ ആ "ഷട്ടില്‍ കളി" യുടെ ഫലമാണ് :-) :-)

  • മലയാള ബൂലോകത്തിലെ മുടിചൂടാമന്നനായ നിരക്ഷരന്‍ ( അഥവാ മനോജേട്ടന്‍ ) - കക്ഷിയെ ആണ് ഞാന്‍ ബൂലോകത്ത് ആദ്യമായി കാണുന്ന മലയാളി ബ്ലോഗ്ഗര്‍ . മനോജേട്ടന്‍ എന്നും ഒരു ഇന്‍സ്പിരേഷന്‍ തന്നെ!

  • ഈ ബ്ലോഗ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും, കമന്റ്‌ ഇടുകയും, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും, നിര്‍ദേശങ്ങള്‍ തരുകയും ചെയ്യുന്ന ഓരോ വായനക്കാരനും നന്ദി :-)

  • സന്തോഷങ്ങളിലും വിഷമങ്ങളിലും കൂടെയുള്ള കുറെ നല്ല കൂട്ടുകാര്‍ ... വായിച്ചു കുറ്റം പറയാനും (സ്റ്റുപിഡ് ..!) നല്ലത് പറയാനും (സോറി ഡാ... നല്ലവര്‍ തന്നെ!) മടിയില്ലാത്ത, നല്ല കുറെ കൂട്ടുകാര്‍ .. ആറു വര്‍ഷങ്ങളായി കൂടെയുണ്ട്... :-)

 

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു...