Sunday, October 26, 2008

ഒരു മിനിക്കഥ...

ഇന്നലെ രാവിലെ പല്ലു തേച്ചുകൊണ്ട് നിന്നപ്പോള്‍ ചെറിയ മഴ പെയ്തു. അപ്പോള്‍ ഞാന്‍ ഒരു കുടയെടുത്തു. പെട്ടെന്ന് എന്‍റെ മനസിലേക്ക് എവിടെ നിന്നോ ഒരു കഥ കയറിവന്നു. ഒരു മിനിക്കഥ. അത് ഞാന്‍ ഇവിടെ എഴുതുന്നു...

നട്ടുച്ചക്ക് പൊരിവെയിലത്ത് ഞാന്‍ നടക്കുകയായിരുന്നു...
വിധി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...
മനസ് വെന്തുരുകുകയായിരുന്നതുകൊണ്ട് വെയിലിന്‍റെ ചൂട് ഏറ്റില്ല.
വിധിക്ക് സഹിച്ചില്ല.
പെട്ടെന്ന് വെയില്‍ മാറി മഴ തുടങ്ങി... ഞാന്‍ കുടയെടുത്തു നിവര്‍ത്തിപ്പിടിച്ചു.
വിധിയെ തോല്‍പ്പിച്ചു എന്ന് കരുതി. പക്ഷെ വിധി അങ്ങനെ തോറ്റു തരില്ലല്ലോ...
പെട്ടെന്ന് ഒരു കാറ്റു വന്ന് എന്‍റെ കുട തലകീഴായി മറിച്ചു കളഞ്ഞു...
എങ്കില്‍ പിന്നെ മഴ നനയാം എന്ന് തന്നെ കരുതി ആ കുട ഞാന്‍ വലിച്ചെറിഞ്ഞു.
പിന്നെ ഞാന്‍ ആ മഴയത്ത് ഒരു കൂസലുമില്ലാതെ നടന്നു...
വിധിക്ക് അസൂയ മൂത്ത് വരുകയാണെന്ന് തോന്നുന്നു...
അതാ, മഴ മാറി വീണ്ടും പൊരിവെയില്‍.
ഇപ്പൊ ഞാന്‍ വിധിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു.. ഇനി അത് ഇഷ്ട്ടമുള്ളത് ചെയ്യട്ടെ.
ഞാന്‍ ഉറച്ച മനസോടെ നേരിടും എന്ന് തീരുമാനിച്ചു...
പൊടുന്നനെ വിധി എന്‍റെ കാല്‍ക്കല്‍ വന്ന് വീണു...
"ഞാന്‍ കീഴടങ്ങി" എന്നൊരു തേങ്ങലും...
ഇനി ഞാന്‍ തീരുമാനിക്കും... ഹ ഹ ഹ...


ഇതാണ് എന്‍റെ കഥ. ജീവിതത്തിന്‍റെ ഒരു ചെറിയ പാഠം ഈ കഥയില്‍ ഉണ്ട്.. എന്താ അത്?

Wednesday, October 22, 2008

ഒരു ഉപയോഗമില്ലാത്ത ദിവസം...

എന്താണെന്നറിയില്ല... ഇന്നു ഒരു രസവുമില്ല... കോളേജില്‍ പോയില്ല. വീട്ടില്‍ വെറുതെയിരിക്കുന്നു...

രാവിലെ തകര്‍ത്തു മഴ പെയ്യുന്നുണ്ടായിരുന്നു. എഴുനേറ്റപ്പോള്‍ "ഇനി എങ്ങനെ പോകും" എണ്ണ ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു. എന്നാലും എഴുനേല്‍ക്കാന്‍ മനസിനെ തയ്യാറാക്കി. മൂടിയിരുന്ന ഷീറ്റ് വലിച്ചു മാറ്റി എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതാ വരുന്നു അമ്മയുടെ ചോദ്യം - "ഈ മഴയത്ത് എങ്ങനെയാ പോവുക?". അതുവരെ മനസ്സില്‍ വന്ന ആവേശമെല്ലാം അലിഞ്ഞുപോയി. എന്നാല്‍ ഇനി പോകണ്ട എന്ന് തോന്നി. വലിച്ചെറിഞ്ഞ ഷീറ്റ് പെട്ടെന്ന് തന്നെ വലിച്ചെടുത്തു ഞാന്‍ അതിനുള്ളിലേക്ക്‌ വലിഞ്ഞു. ചുരുണ്ടുകൂടി വീണ്ടും ഉറങ്ങി.

ഇന്നലെ രാത്രി മുഴുവനും ദു:സ്വപ്നങ്ങളുടെ പെരുമഴ ആയിരുന്നു. പലതവണ ഞെട്ടി എഴുനേറ്റു. പിന്നെയും കിടന്നു. മനസ്സില്‍ എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ ഇതു സാധാരണമാണ്. എന്തോ വിഷമം ഉള്ളില്‍ ഉണ്ട്... എന്തോ ഒരു മൂടല്‍ മഞ്ഞ് മനസിന്റെ കാഴ്ച്ചയെ മറയ്ക്കുന്നു... രാവിലെയും കണ്ടു സ്വപ്‌നങ്ങള്‍... എഴുനേറ്റപ്പോള്‍ വല്ലാത്ത ഒരു ഭയം. ആരൊക്കെയോ എന്നെ വിട്ടുപോകുമോ എന്ന ഭയം... അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാതിരിക്കട്ടെ...

പിന്നെ പതുക്കെ പല്ലുതേപ്പ് കഴിഞ്ഞു പ്രഭാത ഭക്ഷണം. ആരോടെന്നില്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. എന്തൊക്കെയോ ഞാന്‍ വിളിച്ചു പറഞ്ഞു. പിന്നെ ദേഷ്യം അടക്കാന്‍ ശ്രമിച്ചു. ഒരു മൂകത അനുഭവപ്പെടുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇതൊക്കെ മാറും എന്ന് കരുതി സമാധാനിക്കാം.

ഇനിയും കുറെ സമയം കാത്തിരിക്കണം. കാത്തിരിക്കാം, എത്ര വേണമെങ്കിലും...

Monday, October 13, 2008

എന്‍റെ അവസാന കോളേജ് ടൂര്‍ കഴിഞ്ഞു ...

അങ്ങനെ ഞങ്ങളുടെ കോളേജ് ജീവിതത്തിലെ അവസാന ടൂര്‍ കൂടി കഴിഞ്ഞു . ഒരുപാട് ആസ്വദിച്ചു ഈ ടൂര്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപിടി അനുഭവങ്ങള്‍ കിട്ടി. ഒത്തിരി ഒത്തിരി സ്ഥലങ്ങള്‍ കണ്ടു. ഒരുപാട് ഒരുപാട് അനുഭവങ്ങളും...

ഇനി എന്നാണു ഇതുപോലെ ഞങ്ങള്‍ എല്ലാരും കൂടി ഒരു ടൂര്‍? ഇല്ല. അത് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു വിഷമം. ടൂര്‍ പെട്ടെന്ന് തീര്‍ന്നുപോയോ എന്നൊരു തോന്നല്‍. കുറച്ചു ദിവസം കൂടി വേണമായിരുന്നു...

ഈ യാത്രയെ കുറിച്ചു ഒരുപാട് പറയാനിരിക്കുന്നു... അതെല്ലാം പിന്നാലെ... ഇപ്പൊ ക്ഷീണം... പിന്നെ കാണാം...

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...