ഇന്നലെ രാവിലെ പല്ലു തേച്ചുകൊണ്ട് നിന്നപ്പോള്‍ ചെറിയ മഴ പെയ്തു. അപ്പോള്‍ ഞാന്‍ ഒരു കുടയെടുത്തു. പെട്ടെന്ന് എന്‍റെ മനസിലേക്ക് എവിടെ നിന്നോ ഒരു കഥ കയറിവന്നു. ഒരു മിനിക്കഥ. അത് ഞാന്‍ ഇവിടെ എഴുതുന്നു...
നട്ടുച്ചക്ക് പൊരിവെയിലത്ത് ഞാന്‍ നടക്കുകയായിരുന്നു...
വിധി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...
മനസ് വെന്തുരുകുകയായിരുന്നതുകൊണ്ട് വെയിലിന്‍റെ ചൂട് ഏറ്റില്ല.
വിധിക്ക് സഹിച്ചില്ല.
പെട്ടെന്ന് വെയില്‍ മാറി മഴ തുടങ്ങി... ഞാന്‍ കുടയെടുത്തു നിവര്‍ത്തിപ്പിടിച്ചു.
വിധിയെ തോല്‍പ്പിച്ചു എന്ന് കരുതി. പക്ഷെ വിധി അങ്ങനെ തോറ്റു തരില്ലല്ലോ...
പെട്ടെന്ന് ഒരു കാറ്റു വന്ന് എന്‍റെ കുട തലകീഴായി മറിച്ചു കളഞ്ഞു...
എങ്കില്‍ പിന്നെ മഴ നനയാം എന്ന് തന്നെ കരുതി ആ കുട ഞാന്‍ വലിച്ചെറിഞ്ഞു.
പിന്നെ ഞാന്‍ ആ മഴയത്ത് ഒരു കൂസലുമില്ലാതെ നടന്നു...
വിധിക്ക് അസൂയ മൂത്ത് വരുകയാണെന്ന് തോന്നുന്നു...
അതാ, മഴ മാറി വീണ്ടും പൊരിവെയില്‍.
ഇപ്പൊ ഞാന്‍ വിധിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു.. ഇനി അത് ഇഷ്ട്ടമുള്ളത് ചെയ്യട്ടെ.
ഞാന്‍ ഉറച്ച മനസോടെ നേരിടും എന്ന് തീരുമാനിച്ചു...
പൊടുന്നനെ വിധി എന്‍റെ കാല്‍ക്കല്‍ വന്ന് വീണു...
"ഞാന്‍ കീഴടങ്ങി" എന്നൊരു തേങ്ങലും...
ഇനി ഞാന്‍ തീരുമാനിക്കും... ഹ ഹ ഹ...
ഇതാണ് എന്‍റെ കഥ. ജീവിതത്തിന്‍റെ ഒരു ചെറിയ പാഠം ഈ കഥയില്‍ ഉണ്ട്.. എന്താ അത്?
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില് ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
കൊള്ളാലൊ :)-സുല്‍
ReplyDeleteപാഠം: മേടിക്കുമ്പോ കാറ്റില്‍ മറയാത്ത കുട മേടിക്കണം !കറക്റ്റല്ലേ?
ReplyDeleteപാഠം, കാലത്ത് ഇറങ്ങുമ്പോള്‍ റേഡിയോയില്‍ കാലാവസ്ഥാ പ്രവചനം കേട്ട് അതിനെതിരായ കാര്യങ്ങള്‍ ചെയ്യുക.
ReplyDeleteകഥ കൊൾലാം
ReplyDeletevidhiyumaayi oru company koodaamo ennu chodikku..
ReplyDeleteപുതിയൊരു "പോപ്പി"കുട വാങ്ങി നോക്കൂ..വിധി നേരെ ആയാലോ?
ReplyDeleteEnnum ravile enete pallu thekathe vallapozhum pallu thekuvanel ithu polulla minikatha ezhutham enna padamanu njan padichathu.....
ReplyDeleteഅത് കലക്കി...!!!! സൂപ്പര്‍ പാഠം...!!!
ReplyDeleteഋതു ഭേദങ്ങള്‍ ഭാവപ്പകര്‍ച്ചകള്‍ കാട്ടും.
ReplyDeleteരംഗബോധമില്ലാത്ത കോമാളിയെപ്പോലെ ജീവിതം
പരീക്ഷിക്കും. ഭാവിയെക്കുറിചോര്‍ത്തു വല്ലാതെ
വ്യാകുലപ്പെടരുത്. അപ്രതീക്ഷിതമാകാം അടുത്ത നിമിഷം. ഏതു നിമിഷത്തെയും
സധൈര്യം വരുന്നിടത്ത് വച്ച് നേരിടൂ.
എങ്കില്‍ വിധി പോലും
നിങ്ങളുടെ കാല്‍ച്ചുവട്ടില്‍. ഇതൊക്കെയല്ലേ
കഥാകൃത്ത് ഉദ്ദ്യേശിച്ചത്? അല്ലെന്നു ഇനി
പറയരുത്..
ഹാവൂ... അപ്പൊ ഒരാള്‍ക്കെങ്കിലും സംഗതി പിടികിട്ടിയല്ലോ :-) ആശ്വാസമായി!
ReplyDelete