എന്താണെന്നറിയില്ല... ഇന്നു ഒരു രസവുമില്ല... കോളേജില് പോയില്ല. വീട്ടില് വെറുതെയിരിക്കുന്നു...
രാവിലെ തകര്ത്തു മഴ പെയ്യുന്നുണ്ടായിരുന്നു. എഴുനേറ്റപ്പോള് "ഇനി എങ്ങനെ പോകും" എണ്ണ ചോദ്യം മനസ്സില് ഉണ്ടായിരുന്നു. എന്നാലും എഴുനേല്ക്കാന് മനസിനെ തയ്യാറാക്കി. മൂടിയിരുന്ന ഷീറ്റ് വലിച്ചു മാറ്റി എഴുനേല്ക്കാന് ശ്രമിച്ചപ്പോള് അതാ വരുന്നു അമ്മയുടെ ചോദ്യം - "ഈ മഴയത്ത് എങ്ങനെയാ പോവുക?". അതുവരെ മനസ്സില് വന്ന ആവേശമെല്ലാം അലിഞ്ഞുപോയി. എന്നാല് ഇനി പോകണ്ട എന്ന് തോന്നി. വലിച്ചെറിഞ്ഞ ഷീറ്റ് പെട്ടെന്ന് തന്നെ വലിച്ചെടുത്തു ഞാന് അതിനുള്ളിലേക്ക് വലിഞ്ഞു. ചുരുണ്ടുകൂടി വീണ്ടും ഉറങ്ങി.
ഇന്നലെ രാത്രി മുഴുവനും ദു:സ്വപ്നങ്ങളുടെ പെരുമഴ ആയിരുന്നു. പലതവണ ഞെട്ടി എഴുനേറ്റു. പിന്നെയും കിടന്നു. മനസ്സില് എന്തെങ്കിലും വിഷമങ്ങള് ഉണ്ടെങ്കില് ഇതു സാധാരണമാണ്. എന്തോ വിഷമം ഉള്ളില് ഉണ്ട്... എന്തോ ഒരു മൂടല് മഞ്ഞ് മനസിന്റെ കാഴ്ച്ചയെ മറയ്ക്കുന്നു... രാവിലെയും കണ്ടു സ്വപ്നങ്ങള്... എഴുനേറ്റപ്പോള് വല്ലാത്ത ഒരു ഭയം. ആരൊക്കെയോ എന്നെ വിട്ടുപോകുമോ എന്ന ഭയം... അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാതിരിക്കട്ടെ...
പിന്നെ പതുക്കെ പല്ലുതേപ്പ് കഴിഞ്ഞു പ്രഭാത ഭക്ഷണം. ആരോടെന്നില്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. എന്തൊക്കെയോ ഞാന് വിളിച്ചു പറഞ്ഞു. പിന്നെ ദേഷ്യം അടക്കാന് ശ്രമിച്ചു. ഒരു മൂകത അനുഭവപ്പെടുന്നു. രണ്ടു ദിവസം കഴിയുമ്പോള് ഇതൊക്കെ മാറും എന്ന് കരുതി സമാധാനിക്കാം.
ഇനിയും കുറെ സമയം കാത്തിരിക്കണം. കാത്തിരിക്കാം, എത്ര വേണമെങ്കിലും...
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില് ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
എല്ലാം മനസ്സിന്റെ തോന്നലുകളല്ലേ, ഒക്കെ ശരിയാവും.
ReplyDelete"അതാ വരുന്നു അമ്മയുടെ ചോദ്യം - "ഈ മഴയത്ത് എങ്ങനെയാ പോവുക?". അതുവരെ മനസ്സില് വന്ന ആവേശമെല്ലാം അലിഞ്ഞുപോയി."അപ്പോള് കുറ്റമെല്ലാം അമ്മയുടേത്...:)
ReplyDeleteസാരമില്ല മോനേ,കാസിം തങ്ങള് പറഞ്ഞതുപോലെ എല്ലാം തോന്നലാ.‘നമുക്കു നാമേപണിവതു നാകംനരകവുമതു പോലേ.’എന്നല്ലേ.ആശംസകള്.
ReplyDeleteഒള്ളത് പറ മോനേ,മഴ കണ്ട് സുഖം പിടിച്ച് പോകാതിരുന്നിട്ട് വെറുതെ അമ്മയെ കുറ്റം പറയുകയല്ലേ?
ReplyDeleteവല്ല പ്രേമവും അലസിപ്പിരിഞ്ഞോ..? അതായിരിക്കും ഈ അസ്വസ്ഥതയും, ഭീകര സ്വപ്നങ്ങളും..
ReplyDeleteകോളേജില് പോവായിരുന്നില്ലേ..കുട്ടീ..ഇപ്പോഴറിയില്ല..അതിന്റെ വില..ഇതുപോലെ,എന്നെപ്പോലെ കോളേജ് ദിനങ്ങള് കഴിഞ്ഞുപോയല്ലോ എന്ന് സങ്കടപ്പെടുന്ന സമയത്തെ..അതിന്റെ വില അറിയൂ..നല്ല കുട്ടിയായി കോളേജില് പോകൂ..പഠിച്ചില്ലെങ്കിലും,കളിച്ചൂടെ...അതൊക്കെ എന്നും നല്ല ഓര്മ്മകളായി കൂടെ ഉണ്ടാകും.
ReplyDeleteനരിക്കുന്നന് ചേട്ടന്റെ ഫോട്ടോ കണ്ടാല് തന്നെ എന്തോ ഒരു പിശകുണ്ടല്ലോ...?
ReplyDeleteനരിക്കുന്നന് പറഞ്ഞത് ശരിയല്ലേ കുട്ടാ.
ReplyDelete