Monday, December 02, 2013

കാറും കൂട്ടുകാരനും കല്യാണവും

ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.

അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.

അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

Monday, August 26, 2013

മകളുടെ പേര്ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ്പിംഗ്‌ - ഇതായിരുന്നു പ്ലാന്‍ .

സിനിമ കാണാനായി കൈരളിയില്‍ എത്തിയപ്പോഴുണ്ട്‌ വലിയ തിരക്കാണ്. എന്നാല്‍ എനിക്ക് ഈ തിരക്കൊന്നും ഒരു പ്രശ്നമല്ല, ഭാര്യ കൂടെയുണ്ടല്ലോ! കുഞ്ഞിനെ എന്‍റെ കയ്യിലേക്ക് തന്നിട്ട് അവള്‍ സ്ത്രീകളുടെ വരിയില്‍ കയറി സ്ഥാനം പിടിച്ചു.

പെണ്‍കുട്ടികളെയും കൂട്ടി സിനിമ കാണാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതാണ്‌ - എത്ര തിരക്കുണ്ടെങ്കിലും സ്ത്രീകളുടെ ക്യൂവില്‍ ടിക്കറ്റ്‌ കിട്ടും!

Tuesday, February 12, 2013

ഏഴ് ഒറ്റവരി കഥകള്‍
1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര്‍ വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.

Monday, January 21, 2013

അനുഭവങ്ങള്‍ : ഡിസംബറിലെ പെണ്‍കുട്ടി


കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.

അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ്‌ അടച്ചിരുന്നു.

പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്‍റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്‍റെ കോള്‍ ആണ്. അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്:

ഒരു പെണ്‍കുട്ടി എവിടുന്നോ ഓടിവന്നു എന്‍റെ കാറിന്‍റെ ഡോര്‍ തുറന്നു അകത്ത് കയറി ഇരുന്നു! അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തും നെറ്റിയിലും വിയര്‍പ്പ് തുള്ളികള്‍ തിളങ്ങുന്നു. ചുരിദാര്‍ ആണ് വേഷം. കാണാന്‍ തെറ്റില്ല. ദയനീയ ഭാവത്തോടെ എന്‍റെ മുഖത്ത് നോക്കി അവള്‍ അവളുടെ ഷാള്‍ പിടിച്ചു നേരെയിട്ടു.

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...