Wednesday, April 22, 2015

തവളയ്ക്കൊരു ഫ്രണ്ട് റിക്വസ്റ്റ്


അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള്‍ കണ്ടു.


മാനത്തുകണ്ണിയെക്കുറിച്ചും, പായലിനെക്കുറിച്ചും രസമുള്ള കാര്യങ്ങള്‍ വായിക്കാം. വെള്ളത്തില്‍ മറ്റു തവളകള്‍ക്കൊപ്പം ചാടിക്കളിക്കുന്ന സെല്‍ഫിയും, വെള്ളത്തിനടിയിലെ കുറെ ഫോട്ടോകളും ഒക്കെയുണ്ട്.

എന്നാല്‍പ്പിന്നെ ആ തവളയുമായി സൌഹൃദം സ്ഥാപിക്കാമെന്ന ചിന്തയോടെ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. കുറച്ചുകഴിഞ്ഞ് അത് മറന്നു.

പക്ഷെ മറുവശത്ത്‌ സംഭവിച്ചത് മറ്റൊന്നാണ്.

പുറത്ത് നിന്നൊരാള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് തവളയ്ക്ക് ഇഷ്ട്ടപെട്ടില്ല. എന്നെക്കുറിച്ച് ആ തവളയും കൂട്ടരും ചേര്‍ന്ന് ഏഷണി പറഞ്ഞുണ്ടാക്കി. ഞാന്‍ ആ തവളയെ ചൂണ്ടയിട്ടു പിടിച്ചു കറിവെക്കാനുള്ള ശ്രമം ആണെന്നുവരെ പറഞ്ഞുപരത്തി. സൌഹൃദം ആഗ്രഹിച്ച എന്നെ, "ഭോജനം" ആഗ്രഹിച്ചവനെന്നു മുദ്രകുത്തി.

ഒടുവില്‍ ഞാന്‍ ആ ഫ്രണ്ട് റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്തു. *  **   **    **   *തിരിച്ചറിവ് ഉണ്ടായ ഒരുനാള്‍  ആ തവള അതിന്‍റെ പൊട്ടക്കിണറ്റില്‍ നിന്നും പുറത്തേക്ക് ചാടി.

പുറംലോകം ഇത്രയധികം മനോഹരമാണെന്ന് ആദ്യമായി അറിയുകയാണ് ആ തവള. പൂക്കളെയും മേഘങ്ങളെയും നക്ഷത്രങ്ങളെയും നിലാവിനെയും നോക്കി കണ്ണുമിഴിച്ചു നില്‍ക്കവേ, പിന്നില്‍ നിന്നും വലിയൊരു ശബ്ദത്തോടെ എന്തോ ഒന്ന് അതിന്റെ പുറത്തു പതിച്ചു.

താന്‍ ഒരു പാമ്പിന്റെ വായിലാണ് അകപ്പെട്ടതെന്ന് മനസിലായപ്പോള്‍ തവള ആകെ തളര്‍ന്നു. വിഷം ഉള്ളിലേക്കിറങ്ങിയപ്പോള്‍ കണ്ണുകള്‍ മെല്ലെ അടഞ്ഞു.ഇതിനിടെ, പാമ്പ്‌ തന്റെ മൊബൈല്‍ എടുത്തു. വാട്ട്‌സാപ്പില്‍ ഭാര്യക്ക് ഒരു മെസ്സേജ് അയച്ചു - "ഞാന്‍ കഴിച്ചു, നിങ്ങള്‍ക്കുള്ളത്‌ കൊണ്ടുവരാം...".

പിന്നെ, കൂളിംഗ് ഗ്ലാസ്‌ വെച്ച തവളയുടെ ചിത്രമുള്ള ഒരു ഫേക്ക് അക്കൌണ്ടില്‍ നിന്നും മറ്റേതോ തവളയ്ക്ക് ഒരു ചാറ്റ് റിക്വസ്റ്റ് അയച്ചുകഴിഞ്ഞു - "ഹലോ, എവിടെയാ സ്ഥലം.....?"


23 comments:

 1. Climax twist.. ;)

  By the way. Thavalayude pro pic ulla oraal und. Nammade kooottathil.. 'Uttoppian'

  ReplyDelete
  Replies
  1. മണ്ടാ... rango ഈസ്‌ എ lizard. :)

   Delete
  2. @uttoppian പോടാ, അത് രണ്ടുമല്ല... "മാക്രി" - അതുമതി!

   Delete
 2. തവളകള്‍ പലവിധം
  പുറത്ത് ചാരിത്ര്യം ചാറ്റില്‍ ചവറ്
  ഇക്കിളി ആസ്വദിക്കും അപ്പുറത്ത് പുരോഗമനം.
  ലൈക്കാന്‍ പത്താളുണ്ടെല്‍ പോക്രോം പോക്രോം ..

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഇത് കൊള്ളാല്ലോ വിഷ്ണു!
  ലേബലിൽ അനുഭവം എന്ന് കണ്ടപ്പോൾ
  തെല്ലോന്നമ്പരന്നു, പക്ഷേ എല്ലാം നന്നായി കലാശിച്ചല്ലോ!
  അപകടത്തിൽ ചെന്ന് ചാടിയില്ലല്ലോ!
  അത് ഭാഗ്യം! ഈ,ഫേക്ക് കളെ ഒന്ന് സൂക്ഷിച്ച് കൈകാര്യം ചെയ്യുക!
  എന്തായാലും തവളയും, ചാറ്റും, ഈറ്റും നന്നായി!
  വീണ്ടും കാണാം
  ആശംസകൾ
  ഫിലിപ്പ് ഏരിയൽ

  ReplyDelete
 5. അപ്പോള്‍ ഫേക്ക് അക്കൌണ്ടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക...
  രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 6. കൂളിംഗ് ഗ്ലാസ് വെച്ച തവള.
  ഉഷാറായി.

  ReplyDelete
 7. പോക്രോം പോക്രോം ..

  ReplyDelete
 8. തവളകളുടെ ലോകത്ത് നിങ്ങളെയൊക്കെ കാണുമ്പോള്‍ പെരുത്ത് സന്തോഷം....!

  @മുഹമ്മദ്‌ ആറങ്ങോട്ടുകര,
  @സംഗീത് തവള & ഉട്ടോപ്പിയന്‍ തവള,
  @എബി, @പുഞ്ചപ്പാടം ജൊസഫ്, @ഏരിയല്‍ മാഷ്‌,
  @റീത്ത, @തങ്കപ്പന്‍ സര്‍, @റാംജിയേട്ടന്‍,
  @അന്‍വര്‍ക്കാ, @സഹ്യന്‍,@അജിത്തേട്ടന്‍,
  @ആര്‍ഷ, @മെല്‍വിന്‍ കൊച്ചിന്‍,

  .....ഈ പൊട്ടക്കിണറ്റില്‍ എത്തിനോക്കിയ ഏവര്‍ക്കും നന്ദി!

  ReplyDelete
 9. ഇതവളാ... സോറി.. ഈ തവള കൊള്ളാം.. :)

  ReplyDelete
 10. കോലു നാരായാണൻ / നങ്ങേലി ദി മോഡേൺ വേഴ്സസ്

  ReplyDelete
 11. ദ മാക്രീസ് ഹിസ്റ്ററി..... സംഭവം ജോറായി മാക്രികള്‍ക്ക് മനസ്സിലായല്‍ കൊള്ളാം......നല്ല നര്‍മ്മത്തിന് ആശംസകൾ.......

  ReplyDelete
 12. ഹാ ഹാാ.ഇഷ്ടപ്പെട്ടു..സൂപ്പർ!!!!!ചിരി വന്നു.

  ReplyDelete
 13. നന്നായി.. പലവട്ടം വായിച്ചു.

  ReplyDelete
 14. എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete

ഉദ്വേഗം നിറഞ്ഞ ഒരു പുസ്തകം

നിലാവെളിച്ചത്തിൽ അധികം ശബ്ദമുണ്ടാക്കാതെ രണ്ടു ഓടുകൾ ഇളക്കി മാറ്റിയാണ് കള്ളൻ ആ ബുദ്ധസന്യാസിയുടെ ചെറിയ വീടിനുള്ളിലേക്ക് കടന്നത്. ആശ്രമത്തിൽ ന...