Tuesday, October 13, 2015

വിവാഹവിരുന്നിലെ യാചകന്മാര്‍

വിവാഹദിവസം വൈകുന്നേരത്ത് ടൌണിലെ ഒരു ഹാളില്‍ ആയിരുന്നു റിസപ്ഷന്‍ സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഗമമായി എത്തിച്ചേരാനുള്ള സൌകര്യത്തിനാണ് വീട് ഒഴിവാക്കി ടൌണില്‍ തന്നെ ഹാള്‍ ബുക്ക് ചെയ്തത്.

അന്ന്‍ വൈകുന്നേരം ആറുമണിയോടെ ബന്ധുക്കളും കൂട്ടുകാരും ഭാര്യവീട്ടുകാരും എത്തിച്ചേര്‍ന്നു. ഭക്ഷണവും ആഘോഷങ്ങളും തമാശപറച്ചിലും സമ്മാനപ്പൊതികളും ഫോട്ടോയെടുപ്പും, അങ്ങനെ ആകെ ഒരു ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു ഞങ്ങളെല്ലാം.


അതിനിടെയാണ് കുറച്ചുപേര്‍ അത് ശ്രദ്ധിച്ചത് - ഗേറ്റില്‍ ഒരു യാചകന്‍ വന്നുനിന്ന് അകത്തേക്ക് നോക്കി യാചിക്കുന്നു.

അയാള്‍ കുളിച്ചിട്ട് കുറെനാളായി എന്ന് കണ്ടാല്‍ അറിയാം. വിശന്നിട്ടാകും വന്നു നില്‍ക്കുന്നത്.

സല്‍ക്കാരത്തില്‍ എത്തിയ എത്രയോപേര്‍ ഭക്ഷണം വെറുതെ കളയുന്നു, അതില്‍ കുറച്ചൊരു പങ്ക് ഈ യാചകന് കൊടുക്കരുതോ? മാത്രവുമല്ല, ഈ നല്ല ദിവസത്തില്‍ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതല്ലേ ഏറ്റവും നല്ല പുണ്യം? - ഞാന്‍ ചിന്തിച്ചു.

അങ്ങനെ രണ്ടുപേരെ ഏര്‍പ്പാടാക്കി ആ യാചകനെ ഉള്ളിലേക്ക് വിളിച്ചു. തിരക്കൊഴിഞ്ഞ ഭാഗത്തു നിര്‍ത്തി ഭക്ഷണം കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ ആ ഭക്ഷണം വാരിവിഴുങ്ങാന്‍ തുടങ്ങി.

പിന്നീട് പല സമയത്തായി ഗേറ്റിന് പുറത്ത് അഞ്ചോ ആറോ യാചകരെ കൂടി കാണപ്പെട്ടു. അവരും ഭക്ഷണത്തിന് വേണ്ടിയാണ് വന്നതെന്ന് കാഴ്ചയില്‍ തന്നെ മനസിലായി.

എന്തായാലും വന്നു; പിന്നെ അവര്‍ക്കും കൂടി ഭക്ഷണം കൊടുക്കാന്‍ ഏര്‍പ്പാടാക്കി.

അന്ന് വന്ന യാചകര്‍ എല്ലാപേരും ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. ഭക്ഷണം കൊടുത്തതിനു നന്ദിയോടെ ഞങ്ങളെ നോക്കി... എന്തിനേറെ പറയുന്നു, അതില്‍ രണ്ടുപേര്‍ ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു!

ഒടുവില്‍ "സാറിന് നല്ലതുവരും!" എന്നൊക്കെ പറഞ്ഞുകൊണ്ട് അവസാനത്തെ യാചകനും നടന്നകന്നു. ഇത്രയധികം യാചകരെ ഒരുമിച്ചു കണ്ടതിന്റെ അത്ഭുതം ഉള്ളിലൊതുക്കി ഞാന്‍ അയാളെ നോക്കിനിന്നു.

അയാള്‍ നടന്നകലുമ്പോള്‍ എന്തോ ഒരു വസ്തു തറയില്‍ വലിച്ചെറിയുന്നത് കണ്ടു. പതിയെ ഞാന്‍ അതിനടുത്തേക്ക് നടന്നു. ആകാംക്ഷയോടെ ഞാന്‍ കുനിഞ്ഞ് അതിലേക്കു നോക്കി.

മഞ്ഞനിറമുള്ള ഒരു ചെറിയ കടലാസ് കഷ്ണം :

60 SMS - 6 രൂപാ.
"ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്"

========================================


എഡിറ്റ്‌:

ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത രണ്ടുപേര്‍  യാചകന്മാര്‍ ആയിരുന്നില്ല; അവര്‍ ഭാര്യാസഹോദരന്‍റെ കൂടെ പഠിക്കുന്ന രണ്ടു ഫ്രീക്കന്മാര്‍ ആയിരുന്നു. തെറ്റിദ്ധരിച്ചതിന് യാചകന്‍മാര്‍ ക്ഷമിക്കുമല്ലോ.

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. മന്നവനാട്ടേ യാചകനാട്ടേ
    വന്നിടുമൊടുവില്‍ വഞ്ചിതനടുവില്‍

    ReplyDelete
  3. .. എന്തായാലും ഭക്ഷണം കൊടുത്തില്ലേ.. അത് പുണ്യം തന്നെ

    ReplyDelete
  4. mmmm....60sms..Re.6...athu manassilayilla

    ReplyDelete
  5. അവസാനാം എഡിറ്റ് ചെയ്ത
    വാൽക്കഷ്ണത്തിനാണ് കാശ് കേട്ടൊ വിഷ്ണൂ ഭായ്

    ReplyDelete
  6. അതായത് അയാള്‍ 6 രൂപാ കൊടുത്ത് റീചാര്‍ജ് ചെയ്ത് സഹയാചകരെ "ബിരിയാണി കൊടുക്കുന്ന" വിവരം അറിയിച്ചു എന്ന്.

    ഈ ഭാഗം ഫിക്ഷന്‍ ആണോ എന്നറിയില്ല, ആണെങ്കിലും , മനുഷ്യന്‍ വര്‍ഗ്ഗസ്നേഹം ഉള്ള ആളാണെന്നു ചുരുക്കം, അതേത് വര്‍ഗ്ഗമായാലും.

    ReplyDelete
  7. എന്തായാലും ആ ഫ്രീക്കന്മാരെ ഇഷ്ടപ്പെട്ടു

    ReplyDelete
  8. റോസിലിയമ്മ, ഉട്ടോ, ബിലാത്തി, റീത്ത, അനില്‍, മുഹമ്മദ്‌, ഡാക്കിട്ടര്‍, സൂരു, എല്ലാരും വായിച്ചതില്‍ സന്തോഷം :) ആരും കാണണ്ടാന്നു കരുതിയതാ!

    ReplyDelete
  9. അമ്പട യാചകന്മാരേ

    ReplyDelete
  10. സൂക്ഷ്മനിരീക്ഷണം സമ്മതിച്ചു!
    ആശംസകള്‍

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...