ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്.
എങ്ങനെയെന്നല്ലേ? പറയാം.
മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറി. നല്ലതുപോലെ ചോരയൊഴുകാന്‍ തുടങ്ങി. നോക്കിയപ്പോള്‍ തുരുമ്പിച്ച ഒരു ആണിയുടെ കഷ്ണം. എന്തായാലും കുത്തിവെപ്പ് എടുക്കണം.
ഡെറ്റോള്‍ ഇട്ടു കഴുകാനായി പതിയെ ഞൊണ്ടി ഞൊണ്ടി ബാത്രൂമിലേക്ക് നടന്നു... ബാത്രൂമിന്റെ ഉയരത്തിലുള്ള ജനലില്‍ വെച്ചിരുന്ന ഡെറ്റോള്‍ കുപ്പി എടുക്കാനായി കൈ ഉയര്‍ത്തി. എന്നാല്‍ ചെറിയൊരു കയ്യബദ്ധം പറ്റി. ഡെറ്റോള്‍ കുപ്പി താഴെ വീണു പൊട്ടിച്ചിതറി.
അതിലൊരു വലിയ കഷ്ണം തെറിച്ചു മറ്റേ കാലില്‍ കുത്തിക്കയറി ചോരയൊഴുകി. ഉണ്ടായിരുന്ന ഡെറ്റോള്‍ മുഴുവനും ഒഴുകിയൊഴുകി ക്ലോസറ്റിലും പോയി.
അതെ,
ചില ബന്ധങ്ങളും ഡെറ്റോളിന്റെ കുപ്പി പോലെയാണ്.

ആപത്തുകാലത്ത് ആശ്രയിക്കുന്നവനും പാരയാകും.
ReplyDeleteആശംസകള്‍
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അകന്നാല്‍ അതുപോലെ വേറൊരു ശത്രു ഉണ്ടാവില്ലെന്നാ...
ReplyDeleteപോയത് പോട്ടെ, അടുപ്പിക്കാന്‍ ശ്രമിച്ച് മുറിവുകള്‍ കൂട്ടേണ്ട... അതിലുന്‍ നല്ലത് പിറകെ വരും.
അതെ.
ReplyDeleteഗുണപാഠം:
ReplyDeleteമുറ്റത്ത് കൂടെ എപ്പോഴും ചെരിപ്പിട്ട് നടക്കുക :-)
ആരപ്പാ ഈ ഡെറ്റോള്‍?
ReplyDeleteലേബലുകൾ ശ്രദ്ധിച്ചു. ഇനിയെന്തൊക്കെ പഠിക്കാൻ കിടക്കുന്നു. :)
ReplyDeleteഅതല്ല സംശയം. പാവം ഡെറ്റോൾ കുപ്പി എന്തു തെറ്റു ചെയ്തു ?
അതെ അതു തന്നെയാണ് എനിക്കും ചോദിയ്ക്കാൻ ഉള്ളത് ആരപ്പാ ഈ ഡെറ്റോള്‍?
ReplyDeleteഞാനല്ലല്ലോ? ;)
ReplyDeleteenthaayalum e upama ishttamayi tto
ReplyDeleteതുരുമ്പ് പോയതൂല്ല
ReplyDeleteഡറ്റോൾ കൊണ്ട് കഴുകാനും പറ്റീല ന്നാണോ..?
ഇങ്ങനെയും പറയാം....ബന്ധങ്ങളെ
ReplyDeleteപല ബന്ധങ്ങളും അങ്ങനെയാണ്...!
ReplyDeleteനന്നായിട്ടുണ്ട്.
ആശംസകള്‍
വേറൊരു ഗുണപാഠവുമുണ്ട്... ശ്രദ്ധയില്ലാത്തവന് സുഹൃത്തുക്കളും ആവശ്യസമയത്ത് പ്രയോജനം ചെയ്യില്ല... ഡെറ്റോള്‍ ആരാണെന്നു കൂടി പറയൂ....
ReplyDeleteബന്ധങ്ങളെ ഡെറ്റോളിനോടും ഉപമിക്കാം എന്ന് മനസ്സിലായി...
ReplyDeleteഹൊഹോ ,ഓരോ ചിന്തകളെ :)
ReplyDeleteബന്ധങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം
ReplyDeleteഅതുകൊണ്ട് ഒരിക്കലും ഡെറ്റോൾ കുപ്പി പൊട്ടിക്കരുത്......
ReplyDeleteസി.വി സര്‍, ജോസഫ്, റാംജിയേട്ടന്‍, കുന്നിന്മേല്‍, അന്‍വര്‍ക്കാ, മനോജേട്ടന്‍, അയ്യപ്പദാസ്, മണിയേട്ടന്‍, റീത്ത, ഷംസ്, അനീഷ് കാത്തി, ഉണ്ണിമാഷ്, ബെഞ്ചിയെട്ടന്‍, മുബി, ഫൈസല്‍ക്ക, അജിത്തേട്ടന്‍, നിധീഷ് വര്‍മ .... വായനയ്ക്കും അഭിപ്രായത്തിനും നന്ദി!
ReplyDeleteഎല്ലാപേരും കരുതുന്നതുപോലെ സത്യത്തില്‍ അങ്ങനെയൊരു "ഡെറ്റോള്‍ കുപ്പി" ഇല്ലാ ട്ടോ! :-) :-) :-) ഇതൊരു സാങ്കല്‍പ്പിക ചിന്ത മാത്രം! വായിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ട് ട്ടോ!
അടുത്ത തവണ സാവ്ലോണ്‍ വാങ്ങിയാല്‍ മതി - ആ കുപ്പി എളുപ്പം പൊട്ടില്ല - പ്ലാസ്ടിക്കാ :)
ReplyDeleteDettol അന്ന്വേഷിച്ചു നടന്നതിലും ഭേദം അടുത്തുള്ള ആശുപത്രിയിൽ അഭയം പ്രാപിക്കലയിരുന്നു..........പെരുമാതുറ ഔറങ്ങസീബ്
ReplyDeleteDettol അന്ന്വേഷിച്ചു നടന്നതിലും ഭേദം അടുത്തുള്ള ആശുപത്രിയിൽ അഭയം പ്രാപിക്കലയിരുന്നു..........പെരുമാതുറ ഔറങ്ങസീബ് http://seebus.blogspot.com
ReplyDeleteഇത്തവണ ഞാൻ ക്ഷമിച്ചു...
ReplyDeleteഇനി കുപ്പി എടുക്കുബം സൂക്ഷിക്കണം ,പൊട്ടിക്കരുത് ........:-)
കയ്യബദ്ധം പറ്റിയിട്ടാ ഡെറ്റോള്‍ കുപ്പിയെ കുറ്റം പറയുന്നത്? ;) താഴെ വീണ കുപ്പിക്ക് പൊട്ടുക എന്നതല്ലാതെ എന്ത് ചെയ്യാന്‍ കഴിയും ? പാവം കുപ്പി :(
ReplyDeleteഡെറ്റോൾ കുപ്പി പോലെയല്ല
ReplyDeleteഡെറ്റോളുള്ള കുപ്പി പോലെയാവണം നല്ല മിത്രങ്ങൾ...!