Saturday, October 27, 2012

(മിനിക്കഥ) - അഞ്ചു വര്‍ഷങ്ങള്‍


"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"

"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ്‌ ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു രാഹുല്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു.

രാവിലെ എഴുനേറ്റ് അതിവേഗം തന്നെ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഇന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ചെയ്യാനുള്ള ദിവസമാണ്. നേരത്തെ എത്തണം.



സ്വസ്ഥമായി പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോള്‍ തന്റെ മനസിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടല്ലോ എന്ന് രാഹുല്‍ മനസിലാക്കി. ആലോചിച്ചു നോക്കി. പ്രൊജക്റ്റ്‌ ആണോ? അല്ല, അത് പൂര്‍ത്തിയായി കഴിഞ്ഞതാണ്. പിന്നെന്താണ് മനസിനെ അലട്ടുന്നത്? അതെ, ആ ചോദ്യം തന്നെയാണ് പ്രശ്നം - "പെട്ടെന്നൊരു ദിവസം അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്‌ ...?"

പ്രാതല്‍ കഴിഞ്ഞു പെട്ടെന്ന് തന്നെ തന്റെ ബൈക്ക്‌ എടുത്ത്‌ രാഹുല്‍ ഓഫീസിലേക്ക് യാത്രയായി. ഓഫീസിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ബൈക്ക്‌ പാര്‍ക്ക് ചെയ്തിട്ട് നില്‍ക്കുമ്പോഴാണ് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന മുരളിയുടെ ഫോണ്‍ വന്നത്.

"അളിയാ അടുത്ത ആഴ്ച നിന്റെ ബര്‍ത്ത്ഡേ അല്ലേ, താജ്‌ ഹോട്ടലില്‍ വിളിച്ചു ഒരു പാര്‍ട്ടി ബുക്ക്‌ ചെയ്യട്ടെ?" - മുരളിയ്ക്ക് ഒരു പാര്‍ട്ടിക്കുള്ള തിടുക്കം.

"ഓ! അത് ശരി!!! ഒന്ന് പോടെയ്‌ അണ്ണാ! നിനക്കൊക്കെ തിന്നാന്‍ കിട്ടുന്ന ഒരു ചാന്‍സും കളയല്ലേ!!" - മുരളിയോട് ഇത്രയും ഉച്ചത്തില്‍ പറഞ്ഞു രാഹുല്‍ തിരിഞ്ഞതും ഒരു പെണ്‍കുട്ടി അവനെ നോക്കി-നോക്കിയില്ല എന്നമട്ടില്‍ ചിരിച്ചുകൊണ്ട് നടന്നു പോകുന്നു... ഏതോ ഒരു പെണ്‍കുട്ടി, പക്ഷെ താന്‍ പറഞ്ഞത് അവള്‍ കേട്ടുഎന്നവനു മനസിലായി. ഛെ, മോശമായി...! ആ പോട്ടെ! ... അവന്‍ ഓഫീസിലേക്ക് നടന്നു.

പിന്നെ പലയിടത്തും അവന്‍ ആ പെണ്‍കുട്ടിയെ കാണുക പതിവായി. മിക്കവാറും അവര്‍ ഒരുമിച്ചാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുക. ഒരുമിച്ചു കാണുന്നു, കാണാത്തത്പോലെ പോകുന്നു... വരുന്നു...  അവന്‍റെ ശ്രദ്ധ കൂടുതല്‍ ആ പെണ്‍കുട്ടിയില്‍ ആയി. പിന്നെ അന്വേഷണമായി.

ഒരു പെണ്ണിനെ കുറിച്ച് അന്വേഷിക്കാന്‍ ആണെങ്കില്‍ സി.ബി.ഐ പോലും സഞ്ചരിക്കാത്ത വഴികളില്‍ക്കൂടി ഒരു കാമുകഹൃദയം സഞ്ചരിക്കും.

ഒടുവില്‍ അവളുടെ ഫുള്‍ ഡീറ്റയില്‍സ് - ജനിച്ച തീയതിയും ഒന്നാം ക്ലാസ്സ്‌ മുതല്‍ ഡിഗ്രിക്ക് ലാബ്‌ എക്സാമിന് കിട്ടിയ മാര്‍ക്ക് അടക്കം - അവന്‍ കണ്ടുപിടിച്ചു. പേര് മീനു. കുടുംബവും ചുറ്റുപാടും ഒക്കെ കൊള്ളാം. സ്വഭാവവും കൊള്ളാം, കാണാനും കൊള്ളാം.

ഇനി കൂടുതല്‍ ഒന്നും പറയണ്ടല്ലോ, ഒരു വര്‍ഷത്തോളം പ്രേമിച്ചു നടന്ന് അവര്‍ വിവാഹിതരായി.

വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ ഉത്തരവാദിത്വം ആയി. എന്നാലും സ്നേഹത്തിന് കുറവൊന്നും ഇല്ല. അതിനിടെ അവര്‍ രണ്ടുപേര്‍ക്കും ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ആയി. കൂടുതല്‍ ജോലി, മികച്ച ശമ്പളം... തിരക്കേറിയ ജീവിതം. രണ്ടുപേര്‍ക്കും അവരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഭാവി ഭദ്രമാക്കാന്‍ അവര്‍ നന്നായി പരിശ്രമിച്ചു. തിരക്കിനിടയില്‍ വീണുകിട്ടുന്ന ചെറിയ ചെറിയ ഒഴിവുകളില്‍ അവരുടെ മാത്രമായ ഒരു സ്വര്‍ഗം തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ മാത്രം സ്വന്തമായി ഒരു വീട് വെച്ചു, കാര്‍ വാങ്ങി...

അങ്ങനെ അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. നല്ല ഓമനത്തമുള്ള ഒരു പെണ്‍കുട്ടി.

രാഹുലിന്‍റെയും മീനുവിന്റെയും ചെറിയ കുടുംബം സന്തോഷത്തില്‍ നിറഞ്ഞു. ഒപ്പം ബന്ധുക്കളും കൂട്ടുകാരും ഒക്കെ അവര്‍ക്ക് ആശംസകള്‍ ചൊരിഞ്ഞു.

പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ നോക്കാനായി ജോലിയില്‍ നിന്നും ലീവ് എടുക്കാന്‍ മീനുവിനെ അവന്‍ നിര്‍ബന്ധിച്ചു. സ്നേഹത്തോടെ അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി മീനു ലീവ് എടുത്തു. കുഞ്ഞിനെ നന്നായി സംരക്ഷിച്ചു.

പക്ഷെ ആറു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മീനുവിനെ കമ്പനി തിരികെ വിളിച്ചു. ജോയിന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷെ കുഞ്ഞിനെ വിട്ടു മീനു ജോലിക്ക് പോകുന്നതില്‍ രാഹുലിന് നീരസം തോന്നി. ഒടുവില്‍ ആ ജോലി രാജി വെയ്ക്കാന്‍ രാഹുല്‍ പറഞ്ഞു. തന്റെ കുടുംബത്തിനും കുഞ്ഞിനും വേണ്ടതൊക്കെ താന്‍ ജോലി ചെയ്തു സമ്പാദിക്കാം എന്നും, മീനു കുഞ്ഞിനെ നന്നായി നോക്കിയാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു.

കുഞ്ഞിനു ഒരു വയസ് ആകുമ്പോഴേക്കും മീനുവിനു തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹം തോന്നി. എന്നാല്‍ രാഹുല്‍ സമ്മതിച്ചില്ല. "ഇനി നീ ഒരുപാട് യാത്ര ചെയ്തു ക്ഷീണിക്കണ്ടാ" എന്ന് പറഞ്ഞ് രാഹുല്‍ മറ്റൊരു ആശയം മുന്നോട്ടുവച്ചു. പ്രേമിച്ചു നടന്ന കാലത്ത് മീനു അവളുടെ ഒരു ആഗ്രഹം പറഞ്ഞിരുന്നു - സ്വന്തമായി ചെറിയ ഒരു ബുട്ടീക് ഷോപ്പ് - അത് തുടങ്ങാനുള്ള അവസരം ഇത് തന്നെയാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

അങ്ങനെ മീനു വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരു ബുട്ടീക് തുടങ്ങി. അങ്ങനെ മീനുവിനു സ്വന്തം ബിസിനസ് ചെയ്യുന്നതിന്റെ സന്തോഷവും, അതുപോലെ തന്നെ വരുമാനവും ആയി. ഒപ്പം കുഞ്ഞിനെ നോക്കുകയും ചെയ്യാം. അങ്ങനെ മീനുവിന്റെ ബുട്ടീക്കും രാഹുലിന്‍റെ ജോലിയും കുഞ്ഞുമീനുവിന്റെ കുസൃതികളും ... മൊത്തത്തില്‍ സന്തോഷമായി ജീവിതം മുന്നോട്ടു പോകുന്നു.

കുഞ്ഞിനു മൂന്നര വയസായപ്പോള്‍ നഴ്സറിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് രണ്ടുപേരും കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞുമീനുവിനെ ഡോക്ടര്‍ ആകുവാനോ എഞ്ചിനീയര്‍ ആകുവാനോ ഒന്നും നിര്‍ബന്ധിക്കില്ല എന്ന് അവര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാലും കുഞ്ഞുമീനുവിനെ ഒരു നല്ല പാട്ടുകാരി ആക്കണമെന്ന് ഒരു കുഞ്ഞ് ആഗ്രഹം മീനുഅമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്നു എന്നത് വേറൊരു കാര്യം :-)

ഇക്കാലത്ത് നഴ്സറിയില്‍ പോലും ഇന്റര്‍വ്യൂ നടത്തിയാണ് അഡ്മിഷന്‍ കൊടുക്കുന്നത് എന്നത് അവരെ ഞെട്ടിച്ചു. ഒരു കുഞ്ഞ് തളിരില മുളപൊട്ടുമ്പോള്‍ തന്നെ തുടങ്ങുകയായി മത്സരങ്ങളുടെ ലോകം. ഒടുവില്‍ ഇന്റര്‍വ്യൂവും സെലക്ഷന്‍ പ്രോസസ്സും ഒക്കെ കഴിഞ്ഞു കുഞ്ഞുമീനുവിനു നഴ്സറിയില്‍ അഡ്മിഷന്‍ കിട്ടി!

കുഞ്ഞുമീനുവിന്റെ അഡ്മിഷന്‍ തരപ്പെട്ട സന്തോഷത്തില്‍ അവര്‍ സിറ്റിയില്‍ ഒക്കെ ഒന്ന് കറങ്ങി. ഒരു സിനിമ ഒക്കെ കണ്ടു. പുറത്തു നിന്നുള്ള ഭക്ഷണം കുഞ്ഞിനു കൊടുക്കാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് രാത്രി വീട്ടില്‍ എത്തി. വീട്ടിലെ ഭക്ഷണം കഴിച്ചു അവര്‍ കിടക്കാനൊരുങ്ങി.

കുഞ്ഞിനെ കിടത്തി ഉറക്കിയ മീനു രാഹുലിന്‍റെ അടുത്തെത്തി. അവര്‍ ഒരുമിച്ചു കട്ടിലിലേക്ക് കിടന്നു. രാഹുല്‍ ലൈറ്റ്‌ ഓഫ് ചെയ്തു.

മീനു പതിയെ രാഹുലിന്‍റെ നെഞ്ചിലേക്ക് മുഖം അമര്‍ത്തി ചുംബിച്ചു... മീനു പറഞ്ഞു - "രാരൂ, അടുത്തയാഴ്ച രാരൂന്‍റെ പിറന്നാള്‍ ആണ്... ഓര്‍ക്കുന്നുണ്ടോ രാരൂ, ഇതുപോലെ പിറന്നാളിന് ഒരാഴ്ച ഉണ്ടായിരുന്നപ്പോള്‍ ആണ് നമ്മള്‍ ആദ്യമായി കണ്ടത്...!"

"ഹും... ഓര്‍മയുണ്ട് മീനൂട്ടീ..." - അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി തന്റെ വിരലുകള്‍ കൊണ്ട് വകഞ്ഞുമാറ്റി അവന്‍ പറഞ്ഞു - "എങ്ങനെ മറക്കാനാ ആ ദിവസങ്ങള്‍ ... നിന്നെ കിട്ടിയതാണ് മീനു എന്റെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം..."

"എന്റെയും ഭാഗ്യം ..." - അവള്‍ തുടര്‍ന്നു - "രാരൂ, ഞാന്‍ ചുമ്മാ ഒരു കാര്യം ചോദിക്കട്ടെ?"

"ചോദിക്ക് ഡാ, എന്താ നിനക്ക് അറിയേണ്ടത്...?"

"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"

"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ്‌ ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു രാഹുല്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു.

രാവിലെ എഴുനേറ്റ് അതിവേഗം തന്നെ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഇന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ചെയ്യാനുള്ള ദിവസമാണ്. നേരത്തെ എത്തണം.

സ്വസ്ഥമായി പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോള്‍ തന്റെ മനസിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടല്ലോ എന്ന് രാഹുല്‍ മനസിലാക്കി. ആലോചിച്ചു നോക്കി. പ്രൊജക്റ്റ്‌ ആണോ? അല്ല, അത് പൂര്‍ത്തിയായി കഴിഞ്ഞതാണ്. പിന്നെന്താണ് മനസിനെ അലട്ടുന്നത്? അതെ, ആ ചോദ്യം തന്നെയാണ് പ്രശ്നം - "പെട്ടെന്നൊരു ദിവസം അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്‌ ...?"

51 comments:

  1. അഞ്ചു വർഷം പിന്നിലോട്ടല്ലല്ലോ, മുന്നോട്ടല്ലേ പൊയ്ക്കളഞ്ഞത്!!

    കഥ നന്നായിരുന്നു വിഷ്ണൂ.

    ReplyDelete
  2. അതിരാവിലെ കാണുന്ന സ്വപ്‌നങ്ങള്‍ മറക്കണ്ട, ചിലപ്പോള്‍ ..........

    ReplyDelete
  3. അതെ അതെ ചിലപ്പോള്‍ ..,.,.,., :))

    ReplyDelete
  4. സ്വപ്നം അതിങ്ങനെയൊക്കെ പേടിപ്പിക്കും..കഥപറച്ചില്‍ നന്നായിട്ടോ.

    ReplyDelete
  5. 5 വർഷത്തെ സസ്പെൻസ് പോയില്ലേ...

    ReplyDelete
  6. പുലർകാലെ കാണുന്ന സ്വപ്നം ഫലിക്കാറുണ്ട്.

    ഇതിപ്പൊ വല്ലാത്തൊരു ഡൗട്ട്.
    മുന്നിലേക്കാണോ പിന്നിലേക്കാണോ പോയത് ?
    ഇതിപ്പെവടാ നിക്ക്ണത് ? അപ്പൊനിതന്നെയല്ലേ മുന്നീം കണ്ടത് ?
    ആകെ കൺഫ്യൂഷനായി ട്ടോ വിഷ്ണൂ. നല്ല കഥ.
    ആശംസകൾ.

    ReplyDelete
    Replies
    1. രണ്ടു വശത്തേക്കും പോകാം... അതാണ്‌ സംഗതി. മുന്നോട്ടു പോകണോ പിന്നോട്ട് പോകണോ എന്ന് വായിക്കുന്നവര്‍ക്ക് തന്നെ ആലോചിക്കാം :-) അപ്പോഴല്ലേ ഒരു രസം!

      കമന്റിനു താങ്ക്സ് ട്ടാ :-)

      Delete
  7. തുടക്കവും ഒടുക്കവും കൊള്ളാം . പക്ഷെ മദ്ധ്യത്തില്‍ എന്തോ മിസ്സ്‌ ആയി . ഒരിടത്ത് ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ടായിരുന്നു , എന്ന ശൈലിയില്‍ ആയി പിന്നീടുള്ള കഥ . പരീക്ഷണം വിജയിച്ചില്ല എന്നാണ് എന്‍റെ തോന്നല്‍ വിഷ്ണൂ . പറയാന്‍ ശ്രമിച്ചത് നന്നായി പറയാന്‍ ആയില്ല എന്ന് തോന്നി . ഈ ത്രെഡില്‍ നല്ല സാദ്ധ്യത ഉണ്ടായിരുന്നു . ശ്രമിക്കൂ ഇനിയും... വായിക്കൂ ഒരുപാട് .. :)

    ReplyDelete
    Replies
    1. മനസ് തുറന്ന പ്രതികരണത്തിന് താങ്ക്സ് അനാമികാ. പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വീണ്ടും വരുമല്ലോ വായിക്കുവാന്‍ :-)

      (ഇന്നലെ ഇവിടെ വരെ എത്തിയപ്പോള്‍ ഇടിമിന്നല്‍ അടിച്ചു കറന്റ്‌ പോയി. അതാ വൈകിയത്!)

      Delete
  8. നല്ല ശ്രമം വിഷ്ണു. അവതരണം കണ്ടിട്ട് അടുത്തു കണ്ട ഏതോ ഹോളിവുഡ് പടത്തിന്റെ ഹാങ്ങ്‌ഓവര്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നതായി തോന്നി. :)
    എഴുത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്നതും നല്ലത്.

    ReplyDelete
    Replies
    1. അത് ശെരിയാണ്, ഒരു മിസ്ടിക് മൂഡില്‍ വായനക്കാരനെ വട്ടാക്കാന്‍ ഒരു ശ്രമം :-) ഏതുവരെ വിജയിച്ചു എന്നറിയില്ല ..!
      അഭിപ്രായത്തിനു നന്ദി ട്ടോ!

      Delete
  9. ബ്ലോഗില്‍ ഗിനിപ്പന്നികള്‍ ഇല്ലാത്തത് കൊണ്ട് പരീക്ഷണങ്ങളൊക്കെ എന്നെപ്പോലുള്ള ദരിദ്രവാസി ബ്ലോഗറുടെ നെഞ്ചത്ത്‌ ആവുന്നതില്‍ സന്തോഷമേയുള്ളൂ.
    ഈ പരീക്ഷണം വിജയിച്ചു എന്ന് പറയുമ്പോള്‍ പരാജയപ്പെട്ടില്ല എന്നര്‍ത്ഥമില്ല.
    ഏതായാലും ഇനിയും ഞാനിത് വഴി വരും; എന്റെ കൊമ്പനാനകളെയും കൊണ്ട്!

    ചിലയിടങ്ങളിലെ അക്ഷരത്തെറ്റ് കല്ലുകടി ആയെന്നുകൂടി....
    ആശംസകള്‍ വിഷ്ണു മഹാദേവാ.

    ReplyDelete
    Replies
    1. ആ ആനകള്‍ക്ക് വേണ്ടി ഈ കമന്റ് ബോക്സ് എപ്പോഴും തുറന്നുകിടക്കുന്നുണ്ടാകും പ്രിയ ഫിറോ...! അഭിപ്രായത്തിനു നന്ദി ട്ടോ :-)

      (എന്നാലും അക്ഷരത്തെറ്റ്?? ഞാന്‍ പിന്നേം പിന്നീം വായിച്ചു നോക്കിയതാണല്ലോ ... അഥവാ ഇനി ഉണ്ടാകുമോ?)

      Delete
    2. വിഷ്ണു, ഇത് ഫിറോ അല്ല
      ഇത് കണ്ണൂരാന്‍ ഒറിജിനല്‍
      ഫിറോ ഈസ് കണ്ണൂരാന്‍ #2

      Delete
    3. ങേ! അപ്പൊ രണ്ടു കണ്ണൂരാന്‍മാര്‍ ഉണ്ടായിരുന്നോ? അപ്പൊ ആ ഫിറോ അല്ലെ ഈ ഫിറോ? ആകെ കണ്ഫ്യൂശന്‍ ആയല്ലോ! എന്തായാലും നേരത്തെ പറഞ്ഞത് നന്നായി അജിത്തേട്ടാ...!

      Delete
    4. അജിയേട്ടാ,
      ഇവനാണോ വീണിടം വിഷ്ണു?
      ഇവനോട് പോയി ആ 'കണ്ഫ്യൂശന്‍ തീര്‍ക്കണമേ.." എന്ന പാട്ടു പാടാന്‍ പറ ഒരു നൂറു തവണ. അതാണിവനുള്ള ശിക്ഷ.

      Delete
  10. പരീക്ഷണം നന്നായി . പക്ഷേ, എവിടെ ഒക്കെയോ പിഴവുകള്‍. മുകുന്ദന്‍റെ ഡല്‍ഹി കഥകളില്‍ ഇങ്ങിണെ ഒരു കഥ വായിച്ചതായി ഓര്‍ക്കുന്നു. നടക്കുന്നതും നടന്നു കഴിഞ്ഞതും ഇടകലര്‍ത്തി......!ആശംസകള്‍.

    ReplyDelete
  11. കഥ കഥ യല്ലേ ? കഥന രീതിയില്‍ വ്യത്യസ്തത കഥയെ കഥ തന്നെ ആക്കുന്നു ... കഥ തുടരട്ടെ ..!

    ReplyDelete
  12. വെത്യസ്തത യുള്ള ആശയം അഞ്ചു വര്‍ഷം പിറകിലേക്ക് നന്നായിരിക്കുന്നു

    ReplyDelete
  13. പരീക്ഷണത്തിന്‌ ഭാവുകങ്ങള്‍
    ഇനി ഒന്ന് രണ്ടു കാര്യം പറയട്ടെ
    കഥകള്‍ പല സങ്കേതങ്ങളില്‍ കൂടെ പറയാം. പക്ഷെ എങ്ങനെ പറയുമ്പോഴും അത് വായനക്കാരനുമായി സംവദിക്കണം എന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടത്. ചില ട്വിസ്റ്റുകള്‍ , കാലം തെറ്റിയുള്ള പറച്ചിലുകള്‍ ഒക്കെ വായനാക്കാരന് ഒരു പുതു അനുഭൂതി നല്‍കുക എന്നതാണ് ലക്‌ഷ്യം വെക്കുന്നത്. നല്ല കയ്യടക്കം ഇല്ലെങ്കില്‍ എളുപ്പം പാളി പോകും. കാരണം ഒരു നേര്‍ത്ത അതിര്‍ വരമ്പേ മനസ്സിലാകലും മനസ്സിലാകാതിരിക്കലും തമ്മില്‍ ഉള്ളൂ.
    വിഷ്ണു സ്വപ്നതിലൂടെയുള്ള ഭൂതകാല സഞ്ചാരം ആണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു. പക്ഷെ എനിക്കതില്‍ തീര്‍ച്ച ഇല്ല. അപ്പോള്‍ എനിക്ക് ഈ കഥയെ കുറിച്ച് വ്യക്തമായ ഒരു അഭിപ്രായം രൂപീകരിക്കാന്‍ കഴിയില്ല. അവിടെ എഴുത്തുകാരന്‍ ആണോ വായനക്കാരന്‍ ആണോ പരാജയപ്പെടുന്നത് ??
    എനിക്കറിയാം വിഷ്ണു ഒരു പരീക്ഷണം നടത്തിയതാണ് എന്ന്. അതിനാല്‍ തന്നെയാണ് ഇത്രയും എഴുതിയത് :)

    ReplyDelete
    Replies
    1. സത്യം പറഞ്ഞാല്‍ ഈ കഥയില്‍ സഞ്ചാരം ഭൂതകാലത്തെക്ക് ആണോ അതോ ഭാവിയിലേക്ക് ആണോ എന്നത് എനിക്കും ഉറപ്പില്ല... വായനക്കാരന്റെ ഇംഗിതം പോലെ, ഇതൊരു സ്വപ്നമോ, അല്ലെങ്കില്‍ സത്യമോ ആക്കിഎടുക്കാം!

      എന്തായാലും നിസാറിക്കയുടെ നല്ലൊരു അഭിപ്രായത്തിനു നന്ദി ട്ടോ... വീണ്ടും എത്തുമല്ലോ!

      Delete
  14. എവിടെയോ എന്തോ ഒന്ന് മിസ്സിംഗ്‌ ആയി എന്ന് തോന്നുന്നു. എന്നാലും മോശമായില്ല.

    ReplyDelete
  15. നന്നായിട്ടുണ്ട് ശ്രമിച്ചാല്‍ ഒന്നുകൂടെ ഉഷാറാക്കാംആയിരുന്നു എന്ന് തോന്നുന്നു ആശംസകള്‍

    ReplyDelete
  16. നല്ല ആശയം.... അവതരണവും നന്നായിട്ടുണ്ട്..... :-)

    ReplyDelete
  17. വിഷ്ണു ...മനോഹരമായ ആശയം ...പക്ഷെ ആ ആശയം പറയാന്‍ തിരഞ്ഞെടുത്ത കഥ ഒന്ന് കൂടി നിലവാരമുള്ളതാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍, ഈ കഥയെ വിഷ്ണുവിന്റെ ഒരു മാസ്റ്റര്‍ പീസ്‌ ആക്കാമായിരുന്നു. പലയിടത്തും പൈങ്കിളി കയറി വന്നു ട്ടോ ..അത് പോട്ടെ, സാരമില്ല ..എഴുതുന്നിടത്തോക്കെ കഥ പെട്ടെന്ന് പറഞ്ഞവസാനിക്കാനുള്ള വല്ലാത്ത ഒരു ധൃതി ഉള്ളതായി തോന്നി. അതൊഴിവാക്കാമായിരുന്നു . ഒരു മിനിക്കഥയുടെ ലേബലില്‍ തിളച്ചിടാവുന്ന ഒരു ആശയമായിരുന്നില്ല വിഷ്ണുവിന്റെത്. അത് അലസമായി ഉപയോഗിച്ച വിഷ്ണുവിന്റെ നിലപാടിനോട് ഞാന്‍ വിയോജിക്കുന്നു . (ലേബല്‍ - വായനക്കാരന്റെ തുറന്നു പറച്ചില്‍ ).

    മനോഹരമായ ഈ ആശയത്തിന് ഒരായിരം അഭിനന്ദനങ്ങള്‍ വിഷ്ണു ...വിമര്‍ശനങ്ങള്‍ പോസിറ്റീവ് ആയി മാത്രം എടുക്കുക . അടുത്ത തവണത്തെ കഥയില്‍ അത് പ്രതിധ്വനിക്കുകയും വേണം ..ആശംസകളോടെ ..

    ReplyDelete
    Replies
    1. പ്രവീ, വിശദമായ അഭിപ്രായം കൊള്ളാം ട്ടോ... പൈങ്കിളി പലയിടത്തും ഇടയ്ക്കിടെ വരുന്നത് എനിക്കും ഒരു ശല്യമാകുന്നുണ്ട് (അനുഫവങ്ങള്‍ ?)

      തുറന്ന്പറച്ചില്‍ മനസിലാക്കുന്നു! സാന്റ് പേപ്പറിന് ഉരസുമ്പോള്‍ വേദനിക്കും, പക്ഷെ വീണ്ടും വീണ്ടും ഉരസുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു! നിങ്ങളൊക്കെ ഇങ്ങനെ എനിക്കിട്ട് സാന്റ് പേപ്പര്‍ ഉരസുമ്പോള്‍ അത് കൂടുതല്‍ മികച്ചതായി ചിന്തിക്കാനുള്ള ഒരു പ്രക്രിയ ആണെന്ന് മനസിലാക്കുന്നു! അതുകൊണ്ട് ധൈര്യമായി ഉരസൂ പ്രവ്യെ!!!

      അപ്പ പ്രവീ വീണ്ടും കാണാം ട്ടാ...!

      Delete
  18. പരീക്ഷണങ്ങള്‍ നടക്കട്ടെ
    ആശംസകള്‍

    ReplyDelete
  19. പരീക്ഷണം കൊള്ളാം....
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  20. @സുമോ
    @കരകാടന്‍
    @ദിനേശ്‌
    @കാത്തി അനീഷ്‌
    @ദീപുട്ടന്‍
    @രാഹുല്‍
    വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ :-)

    ReplyDelete
  21. നല്ലൊരു കഥാ ശ്രമം..
    ഒരു പെണ്ണിനെ കുറിച്ച് അന്വേഷിക്കാന്‍ ആണെങ്കില്‍ സി.ബി.ഐ പോലും സഞ്ചരിക്കാത്ത വഴികളില്‍ക്കൂടി ഒരു കാമുകഹൃദയം സഞ്ചരിക്കും.....

    ഇഷ്ടപ്പെട്ടു....

    ReplyDelete
  22. ഓരോ പരൂഷണങ്ങളേയ്......

    കണ്‍ഫൂഷനാക്കി വിഷ്ണൂ കണ്‍ഫൂഷനാക്കി

    ReplyDelete
  23. oru kuttikadha parayum pole thonni.
    Thred kuzhappam illa..

    ReplyDelete
  24. @ജോമോന്‍ ജോസഫ്‌
    @അംജത്
    @അന്‍വര്‍ ഇക്കാ
    @കൊമ്പന്‍ മൂസാക്ക
    @ശ്രീജിത്ത്‌
    @ആസിഫ്‌
    @അനൂപ്‌
    @രാംജിയേട്ടന്‍
    @അബസറിക്ക
    @പൈമാക്കാരന്‍

    വായിക്കുകയും, അഭിപ്രായങ്ങള്‍ പറയുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത പ്രിയ സുഹൃത്തുക്കള്‍ക്ക് താങ്ക്സ് :-) നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ ആണ് ഓരോ പോസ്റ്റിന്റെയും ജീവന്‍

    തുടര്‍ന്നും വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമല്ലോ :-)

    ReplyDelete
  25. ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ...ലളിതമായി കഥ പറഞ്ഞു കൊടുക്കുന്ന ഒരു ശൈലി ഇതില്‍ കൂടി ഫീല്‍ ചെയ്തു ..പരീക്ഷണം തുടരട്ടെ ..ആശംസകള്‍

    ReplyDelete
    Replies
    1. പരീക്ഷണം നിരീക്ഷിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി ട്ടോ :-)

      Delete
  26. എന്തോന്ന്..? ഞാനൊന്നൂടെ വായിക്കട്ടെ.. അതോ ഇനി ഉറക്കം വന്നിട്ട് ഒന്നും മനസ്സിലാവാതെയാണൊ ആവൊ..

    ReplyDelete
    Replies
    1. ഉറക്കത്തില്‍ ഇലഞ്ഞി അഞ്ചു വര്‍ഷങ്ങള്‍ പിന്നോട്ട് പോകും... അതോ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഇലഞ്ഞി കണ്ടുതുടങ്ങിയ ഒരു സ്വപ്നത്തില്‍ ആണോ ഇപ്പോള്‍ ..?! ആകെ കണ്ഫ്യൂഷന്‍ ആയി.

      Delete
  27. പരീക്ഷണാശംസകള്‍ ...

    ReplyDelete
    Replies
    1. നന്ദി ട്ടോ :-) കനല്‍ക്കൂട്ടില്‍ ഞാന്‍ എത്തിപ്പോയ്!

      Delete
  28. മനുഷ്യന്റെ ഓരോരോ പരീക്ഷണങ്ങളെ ..
    അവതരണം കൊള്ളാം വിഷ്ണൂ ..

    ഞാനും ഒന്ന് അഞ്ചുവര്‍ഷം പുറകിലോട്ടു പോയി വരാം ട്ടോ ...:)

    ReplyDelete
    Replies
    1. എന്നാല്‍ ഞാന്‍ ഒരു സത്യം പറയട്ടെ, കൊച്ചുമോള്‍ ഇനി അഞ്ച് വര്ഷം പിന്നിലേക്ക്‌ പോകണ്ട. കാരണം കൊച്ചുമോള്‍ ഇപ്പൊ കാണുന്ന സ്വപ്നത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നിലാണ് നില്‍ക്കുന്നത്. ഈ സ്വപ്നത്തിനുള്ളില്‍ നിന്നുകൊണ്ടാണ് കൊച്ചുമോള്‍ ഇപ്പോള്‍ കമന്റ്‌ ഇട്ടതും!

      പരീക്ഷണം വായിച്ചതിനു നന്ദി ട്ടോ :-)

      Delete
  29. ഞാന്‍ അടികൂടാന്‍ എത്തി... പകരം വീട്ടാന്‍... :) അവതരണത്തില്‍ വ്യത്യസ്തതയുണ്ട് വിഷ്ണു...ഫ്ലാഷ് ബാക്ക് കഥ ഇഷ്ടായി... പക്ഷെ എവിടൊക്കെയോ പൂര്‍ണമാകനുള്ളത് പോലെ തോന്നി.. ആശംസകള്‍ട്ടോ...

    ReplyDelete
    Replies
    1. അടികൂടാന്‍ സ്വാഗതം! കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം കേട്ടോ! അടി തുടരാന്‍ ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്!!! വീണ്ടും കാണാം! :-)

      Delete
  30. അഞ്ച് വർഷം പിറകിലോട്ട് സഞ്ചരിക്കുമ്പോൾ ഇവയാണല്ലേ കണ്ടത്. കഥയിൽ കയ്യടക്കമുണ്ടായിരുന്നു വിഷ്ണൂ,. പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് ഞാൻ തീർത്ത് പറയുന്നില്ല.

    <<>> അവരുടേയും കുഞ്ഞുങ്ങളുടേയും എന്ന് മതിയെന്ന് തോന്നുന്നു... പെട്ടെന്ന് കണ്ട ഒരു തെറ്റ് കോപ്പി ചെയ്തെടുത്തതാ...

    ഇനിയുമെഴുതൂ പുത്തൻ പരീക്ഷണങ്ങളുമായി, നാം ഇവിടെയില്ലേ

    ആശംസകൾ

    ReplyDelete
  31. ടൈം മെഷീന്‍ . പ്രകാശ വേഗതയെക്കാള്‍ സഞ്ചരിച്ചാല്‍ ഒരുപാടു കാലം പുറകിലേക്ക് പോകാം എന്ന് കേട്ടിരിക്കുന്നു. എങ്കില്‍ പിന്നെ അതിനേക്കാള്‍ വേഗതയുള്ള മനസ്സിന്റെ കാര്യം പറയണോ.. ആശംസകള്‍.. good attempt

    ReplyDelete
  32. സംഭവം കൊള്ളാം.....പുതിയ കഥ ...വ്യത്യസ്ത ചിന്ത ...:-)

    ReplyDelete
  33. വ്യത്യസ്ത്ഥമായി ഒരു കഥപറയാൻ ശ്രമിച്ചു.പക്ഷേ എത്രകണ്ട് വിജയിച്ചൂ എന്നൊരു സംശയം...'അങ്ങനെ'പൊലുള്ള വാക്കുകളൂടെ ആവർത്തനം..'പിന്നെ പലയിടത്തും അവന്‍ ആ പെണ്‍കുട്ടിയെ കാണുക പതിവായി. മിക്കവാറും അവര്‍ ഒരുമിച്ചാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുക. ഒരുമിച്ചു കാണുന്നു,'ഫ്ലാഷ ബാക്ക് ആരുടേതാണ്( അല്ലെങ്കിൽ സ്വപ്നം) മനസ്സിലാകുന്നില്ലാ.....ആശംസകൾ

    ReplyDelete
  34. നനായി കഥ . വായനാ സുഖം ഉണ്ട്

    ReplyDelete
  35. master story teller...:) katha nannayitundu...:)

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...