ഈ ഒരു ദിവസം കൂടി കഴിയുമ്പോള്‍ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു... ഇന്നത്തെ രാത്രി നമ്മള് 2009 നെ നമ്മുടെ ജീവിതത്തിലേക്ക് ആനയിക്കുന്നു... പുതു വര്‍ഷം കടന്നു വരുമ്പോള്‍ മനസ്സില്‍ പുത്തന്‍ പ്രതീക്ഷകള്‍ നിറയുകയാണ്...
കഴിഞ്ഞ ഒരു വര്‍ഷത്തിലേക്ക് ഒന്നു തിരിഞു നോക്കുന്നത് നല്ലതാണ്.. ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് എന്തോക്കെയെന്നോ...? ഞാന്‍ പല "അബദ്ധങ്ങളില്‍" നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ടു.. ജീവിതം അല്പമെങ്കിലും "ഇംപ്രൂവ്" ആയ വര്‍ഷം ആയിരുന്നു എനിക്ക് ഈ 2008. ജീവിതത്തില്‍ ഒരുപാടു അല്ഭുതങ്ങള് സംഭവിച്ചു... പുതിയ സുഹൃദ് ബന്ധങ്ങള്‍, പുതിയ പുതിയ ജീവിതാനുഭവങ്ങള്‍, ചെറിയ ചെറിയ പിണക്കങ്ങള്‍, ആ പിണക്കങ്ങള്‍ ഓര്‍ത്തിരുന്നു നൊമ്പരപ്പെടല്‍, പിണക്കങ്ങള്‍ മാറ്റുമ്പോള്‍ ഉള്ള സന്തോഷം... അങ്ങനെ, എനിക്ക് എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ഒരു വര്‍ഷം ആയിരുന്നു ഈ 2008. (പിന്നെ, എനിക്ക് 21 വയസും ആയതു ഈ വര്ഷത്തിലാ..!)
വരുന്ന 2009 ഇനിയും ഒരുപാടു പ്രതീക്ഷകളുമായാണ് വരുന്നത്...
ഞങ്ങളുടെ കോളേജില്‍ ഞങ്ങളുടെ അവസാന സെമസ്റ്റര്‍ എത്തി. ഈ 2009 ഓഗസ്റ്റ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാം ഞങ്ങളുടെ ജീവിതത്തിലെ ആദ്യ കലാലയത്തിനോട് വിട പറയുകയാണ്... അത് കഴിഞ്ഞാല്‍ വീണ്ടും എന്ന് കാണും എന്ന് ഒരു ഉറപ്പുമില്ല. ഓരോരുത്തരും സ്വന്തം ജീവിതം പണിതുയര്‍ത്താനുള്ള തത്രപ്പാടില്‍ ആയിരിക്കും... അതിനിടെ ആര്‍ക്കു ആരെ ഓര്‍ക്കാനാണ് സമയം? ആരൊക്കെയാണ് ഈ കോളേജ് ഓര്‍ക്കുന്നത്? അറിയില്ല. അതുകൊണ്ടുതന്നെ, ഈ വര്‍ഷം എല്ലാരും അടിച്ചുപൊളിക്കാന്‍ നോക്കും... അടിച്ച് പൊളിക്കണമല്ലോ... അല്ലേ? പിരിയുമ്പോള്‍ മനസ്സില്‍ നിറയ്ക്കാന്‍ ഒരുപാടു വേണം... എന്നാലേ ഈ ജീവിതത്തില്‍ ഒരു രസമുള്ളൂ...
എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും, വായനക്കാര്‍ക്കും, എന്റെ ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള്...
ഈ 2009 നല്ല ഒരു വര്‍ഷം ആയിരിക്കട്ടെ എന്ന പ്രതീക്ഷകളുമായി, നമുക്കു ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം...
Wish You a Happy New Year 2009!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്. ഏതാനും വർഷങ്ങൾക്കു...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
ഇനിയുള്ള വര്‍ഷങ്ങളിലും ഒരു പാട് നന്മകളുണ്ടാവട്ടെ. ആശംസകള്‍.
ReplyDelete