അതെ.. ക്ലാസ്സ് തീരാറായി.. കഴിഞ്ഞ 4 വര്ഷം ഒരുപാടു സുഹൃദ് ബന്ധങ്ങളും പുതിയ അനുഭവങ്ങളും നേടിത്തന്ന ഈ പ്രിയപ്പെട്ട കോളേജ് വിട്ടുപിരിയാന് സമയം ആകുന്നു... ആ വിരഹ മുഹൂര്ത്തം അടുക്കുംതോറും എന്തോ ഒരു കനല് മനസ്സില് എരിയുകയാണ്... ഞങ്ങളെല്ലാം ഈ കോളേജ് വിട്ടു പോകും.. ഞങ്ങള് സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഇവിടത്തെ അദ്ധ്യാപകര്, കാന്റീന്, ലൈബ്രറി (അവിടെ കയറാറില്ല എന്നത് മറ്റൊരു സത്യം), പിന്നെ അവിടത്തെ മരച്ചുവട്ടിലെ ഒത്തുകൂടല്, തമാശ പറയല്, പരദൂഷണം... ക്ലാസ്സിലെ ബഹളങ്ങള്, പേപ്പറില് ഓരോന്ന് എഴുതി കൈമാറി വിടുന്നത്, ക്ലാസ്സില് ഉറക്കം... എല്ലാം അവസാനിക്കാന് പോകുന്നു...
ഈ അവസാന ദിവസങ്ങള് കോളേജില് ബഹളം വെച്ചു തീര്ക്കാന് ആണ് തീരുമാനം. ഞാന് ഇപ്പൊ ഒന്നാം ക്ലാസ്സിലെ പോലെ ഒറ്റവര ബുക്കില് ആണ് നോട്ട് എഴുതുന്നത്. പിന്നെ ക്ലാസ്സില് ഞങ്ങളെല്ലാം ഭയങ്കര ബഹളം ആണ്... എന്നെന്നും ഓര്ത്തിരിക്കാന്... ഇനി ഓട്ടോഗ്രാഫ്, ഫോട്ടോ ഗ്രാഫ് ഒക്കെ ഉണ്ടായിരിക്കും... ഓര്ത്തിരിക്കാന് എന്തെങ്ങിലുമൊക്കെ ചെയ്യണം എന്നുണ്ട്... ഞങ്ങളുടെ ബാച്ച് ഒരു ചെടി നട്ടിട്ടു പോയാലോ എന്നൊരു ചിന്ത ഉണ്ട്. പിന്നെ 2025 ലെ റീയൂണിയന് വരുമ്പോള് അതൊരു മരമായി പൂത്തുലഞ്ഞു നില്ക്കണം... അത് കണ്ടു ഞങ്ങള്ക്കെല്ലാം സന്തോഷിക്കണം...
അധികം ദിവസങ്ങള് ഇല്ല.. ഇനി എന്നാണു ഇതുപോലെ വീണ്ടും...?
Subscribe to:
Post Comments (Atom)
"കുടിവെള്ളം പലവിധം": ഒരു നവവധു.
വെള്ളം ഒരു വലിയ വിഷയം തന്നെ. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറ...

-
ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള് സഹധര്മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ...
-
"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള് അഞ്ചു വര്ഷങ്ങള്ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള് എന്താകും ചെയ്യുക?&q...
-
രണ്ടു വര്ഷങ്ങള്ക്കു മുന്പ്... അതായത് ... 2010 ലെ ഒരു മാര്ച്ച് മാസം. പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില് നിന്നും വീട്ടിലേക്കുള്ള യാത്രയാണ് ര...

No comments:
Post a Comment