കഴിഞ്ഞ ഞായറാഴ്ച ഞാനും അച്ചുവും അഞ്ജുവും കൂടി തിരുവനന്തപുരം രമ്യയില്‍ സിനിമ കാണാന്‍ പോയി. വെറും സിനിമ അല്ല, ഒരു അടിപൊളി സിനിമ. "മകന്‍റെ അച്ഛന്‍"... സത്യം പറയാല്ലോ, നാളുകള്‍ക്കു ശേഷം വീണ്ടുമൊരു അടിപൊളി കുടുംബചിത്രം കാണുകയാണ്.
നമ്മുടെയെല്ലാം പ്രിയപ്പെട്ട ആ വലിയ പ്രതിഭ - ശ്രീനിവാസന്‍ - ഈ ചിത്രത്തില്‍ തിളങ്ങുകയാണ്. വിനീത് അച്ഛനോടൊപ്പം തന്നെ തിളങ്ങുന്ന ഒരു താരം ആയി ഉയരുകയാണ്... ഇതിനോടകം തന്നെ വിനീത് ആലാപനത്തിലും, ഗാനരചനയിലും, അതുപോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ചതാണ്. ഈ ചിത്രത്തിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹാസിനി വളരെ നന്നായി ആ അമ്മ റോള്‍ ചെയ്തിട്ടുണ്ട്.
ഒരു നല്ല തീം തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തു. സ്വന്തം മക്കളെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ "തല്ലിപ്പഴുപ്പിക്കുന്ന" ഒരു അച്ഛന്‍. അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്ന മകന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു അമ്മ. ഇതെല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു. കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ ഒരു നല്ല ചിത്രം.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രംഗം പറയാം. വിനീതിനെ അവന്‍റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ക്ലാസ്സ് തീരുന്ന ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം. അതിന് വിനീത് പറയുന്ന മറുപടി വളരെ നന്നായിരിക്കുന്നു. അത് സത്യം പറഞാല്‍ പുതു തലമുറയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ചൂണ്ടിക്കാട്ടുന്നത്. പണ്ടുള്ളവര്‍ പറയുന്നപോലെ അല്ല, പുതു തലമുറ വളരെ "സെലക്ടീവ്" ആണ്. ജീവിതത്തെക്കുറിച്ച് ഉറച്ച കാഴ്ചപ്പാട് ഉള്ളവരാണ് അവര്‍. അവരുടെ ജീവിതം അവര്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മിക്കവാറും വീട്ടുകാര്‍ അതിന് തടയിടുമ്പോള്‍ വീട്ടില്‍ അടിയാകുന്നു, അവര്‍ ഒന്നുകില്‍ സ്വന്തം ജീവിതം തേടി പോകുന്നു, അല്ലെങ്കില്‍ ജീവിതം വീട്ടുകാര്‍ക്ക് മുന്നില്‍ ഹോമിച്ചു വിധിക്ക് മുന്നില്‍ കീഴടങ്ങുന്നു.
മൊത്തത്തില്‍ ഒരു നല്ല ചിത്രം തന്നെയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രം. അവര്‍ പറയുന്നപോലെ തന്നെ, "ഇനിയും ജനിക്കാനിരിക്കുന്ന അച്ഛന്മാര്‍ക്കു" വേണ്ടിയാണ് ഈ ചിത്രം...
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
-
ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്. എങ്ങനെയെന്നല്ലേ? പറയാം. മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറ...
വിനീത് എന്താ പറഞ്ഞതു എന്ന് കൂടി പറ കുട്ടാ...!:)
ReplyDeleteവിനീത് എന്താ പറഞ്ഞതു ?
ReplyDeleteമുകളിലെ ചോദ്യം തന്നെ വീണ്ടും.
ReplyDeleteവിനീത് എന്താ പറഞ്ഞത് എന്ന് സിനിമ കാണുമ്പോള്‍ അറിയുന്നതാകും നല്ലത്. നിങ്ങള്‍ക്കൊക്കെ സിനിമ കാണാന്‍ പറ്റുമല്ലോ? (അതോ ദൂരെ എവിടെയെങ്കിലും ആണോ?) കാണാന്‍ പറ്റില്ലെങ്കില്‍ പറയൂ കേട്ടോ... ഞാന്‍ അടുത്ത തവണ പറഞ്ഞു തരാം...
ReplyDeleteennalum athu koodi para......
ReplyDelete