നാളെ എന്റെ ജന്മദിനം ആണ്. ഈ പാവം (..പാവമോ? ആര്...? ഞാനോ?... ) ഈ ഭൂമിയില്‍ പിറന്നു വീണിട്ടു നാളെ 22 വര്‍ഷങ്ങള്‍ തികയുന്നു. ഈ കാലം കൊണ്ടു എന്തൊക്കെ ഞാന്‍ നേടി എന്ന് ചോദിച്ചാല്‍...???
ഹാ, അങ്ങനെ എല്ലാരും സ്വയം ഒരു ആത്മപരിശോധന നടത്തുന്ന സമയം ആണല്ലോ ജന്മദിനവും പുതുവര്‍ഷവും ഒക്കെ... അല്ലെ? ഞാനും അതുപോലെ എന്നോട് തന്നെ ഒന്നു ചോദിച്ചു - ഞാന്‍ എന്തൊക്കെ നേടി...?
ഇതു തന്നെയാണ് ഞാന്‍ കഴിഞ്ഞ ജന്മദിനത്തിലും എന്നോട് ചോദിച്ചത്. അന്ന് കിട്ടിയ ഉത്തരം അന്ന് ഞാന്‍ എഴുതുകയും ചെയ്തു. അന്ന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ ഇന്നു എന്തെങ്കിലും കിട്ടിയോ? കിട്ടിയെന്നു മനസ് പറയുന്നു. എന്തൊക്കെയോ കിട്ടി... (അടി അല്ല കേട്ടോ.. )
അയ്യോ .. ഇപ്പോഴും വീട്ടില്‍ ഫോണ്‍ കിട്ടിയിട്ടില്ല... ഉടനെ കിട്ടുമെന്ന് പ്രതീക്ഷ... ജന്മദിന പ്രതീക്ഷ.
ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഇരുപത്തി മൂന്നാമത്തെ വര്‍ഷത്തിലേക്ക്... വീണ്ടും കാണാം.
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
1. അമ്മത്തൊട്ടില്‍ അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടു...
-
ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ...
-
ഇതൊരു ബള്‍ബിന്റെ ആത്മകഥയാണ്. അവനെ തല്ക്കാലം നമുക്ക് കുഞ്ഞുമോന് എന്ന് വിളിക്കാം. വളരെ പ്രശസ്തമായ ഒരു ബള്‍ബ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്...
പിറന്നാള്‍ ആശംസകള്‍.
ReplyDeleteHappy Birthday :)Many Many Returns of the Day
ReplyDelete