Wednesday, February 03, 2010

ഇന്റര്‍നെറ്റ്‌ വന്നേ.... ഹോയ്...

ഹാവൂ,

അങ്ങനെ അവസാനം എന്‍റെ പുതിയ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കടന്നു വന്നു. ഇപ്പോഴാണ് കിട്ടിയത്. ഇപ്പൊ എന്തോ ഒരു ആശ്വാസം പോലെ. ബ്ലോഗില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കില്‍ ഒരു വിമ്മിട്ടമാണ്.

ഒരിക്കലും കണ്ടിട്ടില്ലാത്ത, പക്ഷെ നല്ലതുപോലെ സ്നേഹിക്കാന്‍ അറിയാവുന്ന ഒരുപാട് സുഹൃത്തുക്കളെ നേടിത്തന്ന ബ്ലോഗ്‌ സമൂഹം കൈവിട്ടു പോകുന്നതുപോലെ തോന്നും. ആ സുഹൃദ് വലയത്തില്‍ ഒരുപാട് നിലയിലുള്ള ആളുകള്‍ ഉണ്ട്. പല പല രുചിഭേദങ്ങള്‍ ഉള്ളവര്‍ ഉണ്ട്. മറുനാടന്‍ മലയാളികള്‍, കവിത എഴുതുന്നവര്‍, ചിത്രം വരക്കുന്നവര്‍, വിദ്യാര്‍ഥികള്‍... ഇവരെല്ലാം അവരുടെ തിരക്കേറിയ ദിവസത്തില്‍ ഒരു നിമിഷമെങ്കിലും ഒരുമിച്ചു കൂടുന്ന ഒരു കൂടാരം ആണ് ഈ ബൂലോഗം. ഇവിടത്തെ ഒരു അംഗം ആകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് മനസിന്‌ കിട്ടുന്നത്. നമ്മള്‍ അറിയാത്ത, നമ്മളെ അറിയാത്ത, പരസ്പരം സ്നേഹിക്കുന്ന കുറെ ആളുകള്‍. ലിപികളിലൂടെ മാത്രം പരസ്പരം അറിയുന്ന ആളുകള്‍. അങ്ങനെ ഒരു ലോകമാണ് "ബൂലോകം"

ഇനി എന്തായാലും ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.

ഇന്റര്‍നെറ്റ്‌ കിട്ടുമ്പോള്‍ ബ്ലോഗില്‍ എഴുതാനായി കുറെ വിഷയങ്ങള്‍ കഴിഞ്ഞ കുറെ കാലമായി ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്‌. അതൊക്കെ ഇനി എഴുതണം. തല്‍ക്കാലം വിട.

4 comments:

  1. Eagerly waiting for ur blogs :)

    ReplyDelete
  2. വിഷ്ണുക്കുട്ടാ.. കുറേ നാളായല്ലോ കണ്ടിട്ട്..!

    ReplyDelete
  3. AnonymousJune 02, 2015

    എനിക്കും ഇങ്ങനെ എഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്....

    ReplyDelete
    Replies
    1. എങ്ങനെ എഴുതാന്‍...? ഇതൊക്കെ വെറും കുറിപ്പുകള്‍ അല്ലെ!

      ഗൗരവമുള്ള എഴുത്തുകള്‍ക്ക് നല്ല ബ്ലോഗുകള്‍ ഉണ്ട് കേട്ടോ ... ഉദാ: http://www.vellanadandiary.com/, http://niraksharan.in/, അങ്ങനെ... ഇതാ, ഇവിടെ കുറച്ചു ലിസ്റ്റ് ഉണ്ട് - https://www.blogger.com/profile/04992113121671415284

      Delete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...