ഹാവൂ,
അങ്ങനെ അവസാനം എന്റെ പുതിയ വീട്ടില് ഇന്റര്നെറ്റ് കടന്നു വന്നു. ഇപ്പോഴാണ് കിട്ടിയത്. ഇപ്പൊ എന്തോ ഒരു ആശ്വാസം പോലെ. ബ്ലോഗില് വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കില് ഒരു വിമ്മിട്ടമാണ്.
ഒരിക്കലും കണ്ടിട്ടില്ലാത്ത, പക്ഷെ നല്ലതുപോലെ സ്നേഹിക്കാന് അറിയാവുന്ന ഒരുപാട് സുഹൃത്തുക്കളെ നേടിത്തന്ന ബ്ലോഗ് സമൂഹം കൈവിട്ടു പോകുന്നതുപോലെ തോന്നും. ആ സുഹൃദ് വലയത്തില് ഒരുപാട് നിലയിലുള്ള ആളുകള് ഉണ്ട്. പല പല രുചിഭേദങ്ങള് ഉള്ളവര് ഉണ്ട്. മറുനാടന് മലയാളികള്, കവിത എഴുതുന്നവര്, ചിത്രം വരക്കുന്നവര്, വിദ്യാര്ഥികള്... ഇവരെല്ലാം അവരുടെ തിരക്കേറിയ ദിവസത്തില് ഒരു നിമിഷമെങ്കിലും ഒരുമിച്ചു കൂടുന്ന ഒരു കൂടാരം ആണ് ഈ ബൂലോഗം. ഇവിടത്തെ ഒരു അംഗം ആകുമ്പോള് ഒരു പ്രത്യേക അനുഭൂതി തന്നെയാണ് മനസിന് കിട്ടുന്നത്. നമ്മള് അറിയാത്ത, നമ്മളെ അറിയാത്ത, പരസ്പരം സ്നേഹിക്കുന്ന കുറെ ആളുകള്. ലിപികളിലൂടെ മാത്രം പരസ്പരം അറിയുന്ന ആളുകള്. അങ്ങനെ ഒരു ലോകമാണ് "ബൂലോകം"
ഇനി എന്തായാലും ഞാന് ഇവിടെയൊക്കെ തന്നെ ഉണ്ടാകും.
ഇന്റര്നെറ്റ് കിട്ടുമ്പോള് ബ്ലോഗില് എഴുതാനായി കുറെ വിഷയങ്ങള് കഴിഞ്ഞ കുറെ കാലമായി ഡയറിയില് കുറിച്ചിട്ടിട്ടുണ്ട്. അതൊക്കെ ഇനി എഴുതണം. തല്ക്കാലം വിട.
Subscribe to:
Post Comments (Atom)
"കുടിവെള്ളം പലവിധം": ഒരു നവവധു.
വെള്ളം ഒരു വലിയ വിഷയം തന്നെ. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറ...

-
ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള് സഹധര്മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ...
-
"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള് അഞ്ചു വര്ഷങ്ങള്ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള് എന്താകും ചെയ്യുക?&q...
-
രണ്ടു വര്ഷങ്ങള്ക്കു മുന്പ്... അതായത് ... 2010 ലെ ഒരു മാര്ച്ച് മാസം. പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില് നിന്നും വീട്ടിലേക്കുള്ള യാത്രയാണ് ര...

Eagerly waiting for ur blogs :)
ReplyDeleteവിഷ്ണുക്കുട്ടാ.. കുറേ നാളായല്ലോ കണ്ടിട്ട്..!
ReplyDeleteഎനിക്കും ഇങ്ങനെ എഴുതാന് കഴിഞ്ഞെങ്കില് എന്നൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്....
ReplyDeleteഎങ്ങനെ എഴുതാന്...? ഇതൊക്കെ വെറും കുറിപ്പുകള് അല്ലെ!
Deleteഗൗരവമുള്ള എഴുത്തുകള്ക്ക് നല്ല ബ്ലോഗുകള് ഉണ്ട് കേട്ടോ ... ഉദാ: http://www.vellanadandiary.com/, http://niraksharan.in/, അങ്ങനെ... ഇതാ, ഇവിടെ കുറച്ചു ലിസ്റ്റ് ഉണ്ട് - https://www.blogger.com/profile/04992113121671415284