Tuesday, May 15, 2012

യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു പസില്‍ (puzzle)

നമസ്കാരം...!

കഴിഞ്ഞ നാല് ദിവസങ്ങള്‍ ഒരു വയനാട്‌ യാത്രയില്‍ ആയിരുന്നതിനാല്‍ പുതിയ പോസ്റ്റ്‌ ഒന്നും ഇടാന്‍ പറ്റിയില്ല. ഇപ്പോള്‍ വയനാട് യാത്രയുടെ യാത്രാവിവരണം തയ്യാറാക്കുന്ന തിരക്കിലാണ്. ഫോട്ടോസും മാപ്പും ഒക്കെ ചേര്‍ത്തൊരു വലിയ യാത്രാവിവരണം. അതിനു കുറച്ചു നേരം എടുക്കും. അതുവരെ ചിന്തിച്ചിരിക്കാന്‍ ഒരു പസില്‍ ...

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒന്നാണ്... ഇതിന്റെ ശരിയായ ഉത്തരം ഇന്നും എനിക്കറിയില്ല, പലരും പല ഉത്തരമാണ് പറയുന്നത്. നിങ്ങള്‍ക്ക്‌ ഇതിന്റെ ഉത്തരം അറിയാമെന്കില്‍ പറഞ്ഞുതരൂ...!

***********************************************************************************

സ്ഥലം - പാലക്കാട്‌ റെയില്‍വേ സ്റ്റേഷന്‍

കോളേജ് ടൂര്‍ ആണ്. പാലക്കാട് അല്‍പനേരം ട്രെയിന്‍ നിര്‍ത്തി.

ദിലീപ്‌ അവന്റെ പേഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്‍റെ കയ്യില്‍ വെച്ചുതന്നിട്ടു പെട്ടെന്ന് തന്നെ ഒരു സ്പ്രൈറ്റ് വാങ്ങിവരാന്‍ പറഞ്ഞു... തിരക്ക് കാരണം ഞാന്‍ ആ നോട്ട് പെട്ടെന്ന് ഒന്ന് നോക്കിയതേ ഉള്ളൂ - 100 രൂപാ ഉണ്ട്.

ഞാന്‍ അത് പെട്ടെന്ന് കടയില്‍ കൊടുത്തു, ഒരു സ്പ്രൈറ്റ് വാങ്ങി. അതിന്റെ വില 25 രൂപ. കടക്കാരന്‍ ബാക്കിയായി ഒരു  25 രൂപ തിരികെ തന്നു. പക്ഷെ ഞാന്‍ കൊടുത്തത് 100 രൂപാ ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു... ഞാന്‍ നൂറിന്‍റെ ബാക്കി ചോദിച്ചു... തിരക്കിനിടയില്‍ കടക്കാരനും ആ നോട്ട് ശ്രദ്ധിച്ചിരുന്നില്ല.

പെട്ടെന്ന് ട്രെയിന്‍ പോകാനുള്ള വിസില്‍ അടിച്ചു.

പെട്ടെന്ന് അയാള്‍ എനിക്ക് 50 രൂപാ കൂടി തന്നു... അപ്പൊ എന്‍റെ കണക്ക് പ്രകാരം ശെരിയാണ് - ഞാന്‍ 100 രൂപാ കൊടുത്തു 25 രൂപയുടെ സ്പ്രൈറ്റ് മേടിച്ചു, ബാക്കി 75 രൂപാ തിരികെ വാങ്ങിച്ചു.

തിരികെ ഓടിവന്നു ട്രെയിനില്‍ കേറി ദിലീപിന്‍റെ കയ്യില്‍ സ്പ്രൈറ്റ് കുപ്പിയും 75 രൂപയും കൊടുത്തപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി.

അവന്‍ എനിക്ക് തന്നത് 50 രൂപ നോട്ട് ആയിരുന്നത്രേ...!

***********************************************************************************

പിന്നെ വിശദമായി ആലോചിച്ചപ്പോള്‍ ഇത് ഒരു പസില്‍ ആണെന്ന് മനസിലായി...! ഈ കച്ചവടത്തില്‍ എനിക്ക് കയ്യില്‍ 75 രൂപയും ഒരു സ്പ്രൈറ്റ് ബോട്ടിലും. പക്ഷെ കടക്കാരനോ? ഞാന്‍ കൊടുത്ത 50 രൂപ തിരികെ തന്നു, മാത്രമോ, എനിക്കൊരു ബോട്ടിലും കൂടെ 25 രൂപയും തന്നു...

അപ്പോള്‍ ഈ കച്ചവടത്തില്‍ കടക്കാരന്റെ നഷ്ടം എത്ര?

മുന്‍പ് ഈ ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചപ്പോള്‍ പലരും പല ഉത്തരം ആണ് പറഞ്ഞത്... ചിലര്‍ പറയുന്നു 25 എന്ന്... മറ്റു ചിലര്‍ പറയുന്നു 75 എന്ന്... സത്യത്തില്‍ എന്താണ് ഉത്തരം???

(പ്രിയപ്പെട്ട കടക്കാരാ, സോറി കേട്ടോ... ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല... എന്നെങ്കിലും താങ്കളെ നേരിട്ട് കണ്ടാല്‍ ആ പൈസ ഞാന്‍ തിരികെ തന്നേക്കാം...)

4 comments:

  1. AnuGPremMay 15, 2012

    naane nanaaaaa 50-50

    ReplyDelete
  2. അരുണ്‍May 15, 2012

    കടക്കാരന്റെ നഷ്ടം  അമ്പത് ഉറുപ്പിക. ഇരുപത്തഞ്ച് കാഷായും ഇരുപത്തഞ്ച് സ്പ്രൈറ്റായും. നിങ്ങ കൊടുത്ത അമ്പതാണ് തിരികെ തന്നത് എന്നത് കൊണ്ട് ആപൈസ കണക്കാക്കേണ്ടല്ലോ !!!

    ReplyDelete
  3. Sankaranarayana PanickerMay 17, 2012

    നഷ്ടം കടക്കാരന്‌ രൂപ 25 ഉം പിന്നെ സ്പ്രൈറ്റിന്‌ അയാള്‍ കൊടുക്കേണ്ട വിലയും -
    അതേതായാലും 25 വരില്ല റിടെയിലുകാര്‍ക്ക്‌.

    വിഷ്ണുവിന്‌ അറിയാതെ
    സംഭവിച്ചതാണെങ്കില്‍ ഇവിടൊരെണ്ണം അറിഞ്ഞു പറ്റിച്ചതുണ്ട്‌

    ReplyDelete
  4. ഞാന്‍ വായിച്ചു... അത് വളരെ കടുത്തുപോയി... നമുക്ക് എന്തുചെയ്യാന്‍ കഴിയും!

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...