ആരുടേയും ഹൃദയത്തില്‍ ഒരു ഞെട്ടലുണ്ടാക്കുന്ന ആ സ്ഥിരം ശബ്ദത്തോടെ ഒരു ആംബുലന്‍സ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ പാഞ്ഞെത്തി. ആംബുലന്‍സ് നിര്‍ത്തിയതും ആശുപത്രിയുടെ ഉള്ളില്‍ നിന്നും രണ്ടു നഴ്സുമാരും അറ്റന്‍ഡര്‍മാരും ഒരു സ്ട്രെച്ചറുമായി എത്തിയിരുന്നു. വര്‍ഷങ്ങളായി ഇതേ രംഗം അവര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്കൊണ്ടാകാം, നിര്‍വികാരതയോടെ അവര്‍ ആംബുലന്‍സ് നോക്കി നിന്നു. അതിനുള്ളില്‍ നിന്നും പുറത്തു വരുന്നത് ജീവനുള്ളതോ ഇല്ലാത്തതോ എന്ന് മാത്രം അറിയണം.
പെട്ടെന്ന് ഒരു അറ്റന്‍ഡര്‍ ആംബുലന്‍സിന്റെ ഡോര്‍ വലിച്ചു തുറന്നു. ഉള്ളില്‍ നിന്നും സ്ട്രെച്ചര്‍ പിടിച്ചു പുറത്തെടുത്തു - ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി - അനക്കമില്ലാതെ കിടക്കുന്നു. കൂടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ടുപേര്‍. അതെ, അച്ഛനും അമ്മയും ആയിരിക്കണം, അവര്‍ ആ പെണ്‍കുട്ടിയെ നോക്കി നിലവിളിച്ചു കരയുന്നുണ്ടായിരുന്നു.
നഴ്സുമാരുടെ സഹായത്തോടെ അവര്‍ ആ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. നഴ്സുമാര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ ചോര തുടച്ചുനീക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടര്‍ വന്നു.
കൂടെ വന്നയാള്‍ ഉടനെ പറഞ്ഞു - "ഡോക്ടര്‍, എന്റെ മകളെ രക്ഷിക്കണം... എന്ത് വേണമെങ്കിലും ചെയ്യാം, എന്റെ മകള്‍ ..."
"രക്ഷിക്കാം, ആദ്യം നിങ്ങള്‍ സമാധാനിക്കൂ. എന്താണ് ഉണ്ടായത്?" - ഡോക്ടര്‍ അന്വേഷിച്ചു.
"അത്... കാലു തെറ്റി വീണതാണ് ഡോക്ടര്‍ ..."
"എങ്ങനെ? കാലുതെറ്റി വീണാല്‍ ഇത്രയും മുറിയുന്നത് എങ്ങനെ? നിങ്ങള്‍ സത്യം പറയണം, എന്നാല്‍ മാത്രമേ ഈ കുട്ടിക്ക് വേണ്ട ചികില്‍സ കൊടുക്കാന്‍ എനിക്ക് കഴിയുള്ളൂ..."
"അത്...." - ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു - "അത്, മോളും മരുമകനും തമ്മില്‍ എന്തോ വഴക്കായി, മദ്യത്തിന്റെ ലഹരിയില്‍ അവന് പിടിച്ചു തള്ളിയതാണ് ... മോള് വീണത് മുള്ളുവേലിയില്‍ ... വേലിക്കല്ലില്‍ തല ഇടിച്ചിട്ടുണ്ട്"
"ശരി, ഞാന്‍ നോക്കട്ടെ" എന്ന് പറഞ്ഞു ഡോക്ടര്‍ കൂടെയുള്ള നഴ്സുമാര്‍ക്ക് മുറിവുകള്‍ കഴുകി കെട്ടുവാനും ഒപ്പം തന്നെ എക്സ്റേ, സ്കാന്‍ തുടങ്ങിയവ ചെയ്യാനുമുള്ള നിര്‍ദേശങ്ങള്‍ നല്കി.
പോകാന്‍ നേരത്ത് ഡോക്ടര്‍ പറഞ്ഞു - "ഒരുപാട് രക്തം പോയിട്ടുണ്ട്. ഇത്രയും നേരത്തെ എത്തിച്ചത് നന്നായി. അല്പം കൂടി താമസിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ..."
ഡോക്ടര്‍ ആ പറഞ്ഞത് അയാളെ നന്നായി ഞെട്ടിച്ചു. പെട്ടെന്ന് തന്നെ ഭാര്യയെ മകളുടെ അടുത്താക്കി അയാള്‍ ആശുപത്രിക്ക് പുറത്തിറങ്ങി. ചുറ്റും നോക്കി - കുറച്ചകലെയായി അതാ ആ ആംബുലന്‍സ്. പോയിട്ടില്ല. അതിന്റെ ഡ്രൈവര്‍ അവിടെത്തന്നെ ഉണ്ട്.
അയാള്‍ വേഗത്തില്‍ ആ ഡ്രൈവറുടെ അടുത്തെത്തി. പിന്നില്‍ നിന്ന് വിളിച്ചു - "മോനെ..."
ഡ്രൈവര്‍ തിരിഞ്ഞുനോക്കിയതും അയാള്‍ പോക്കറ്റില്‍ നിന്നും നൂറു രൂപാ നോട്ട് എടുത്തു ഡ്രൈവര്‍ക്ക് നേരെ നീട്ടി. എന്നാല്‍ ഡ്രൈവര്‍ അത് നിരസിച്ചു.
"വേണ്ട, ഞങ്ങള്‍ ആരുടേയും കാശ് വാങ്ങാറില്ല. ഞങ്ങള്‍ക്കുള്ളത് സര്‍ക്കാര്‍ തരും... നിങ്ങള്‍ പൊയ്ക്കോളൂ" - ഡ്രൈവര്‍ പറഞ്ഞു.
അത് കേട്ട അയാള്‍ ആ ഡ്രൈവറുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"നിന്നെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ മോനെ... ആരാ നീ?" - അയാള്‍ ചോദിച്ചു.
"ഏയ്, കാണാന്‍ വഴിയില്ല... വെറുതെ തോന്നുന്നതാകും..." - ഡ്രൈവര്‍ മറുപടി പറഞ്ഞു.
"അല്ല, നിന്നെ എനിക്ക് നല്ല പരിചയം തോന്നുന്നു... എവിടെയോ കണ്ടിട്ടുണ്ട്?" - വൃദ്ധന് ഉറപ്പിച്ചു പറഞ്ഞു.
"ചിലപ്പോ കണ്ടിട്ടുണ്ടാകും, ഞാന്‍ മരണത്തിന്റെ തേരാളി ആണ്..."
"മരണത്തിന്റെ തേരാളി...?" - ആ വൃദ്ധന് ഒന്ന് ഞെട്ടി. ഓര്‍മ്മകള്‍ കുറേകാലം പുറകിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി.
=== === === === === ===
വര്‍ഷങ്ങള്‍ക്കു മുന്‍പ്, അയാളുടെ വീട്...
പഞ്ചായത്ത് ആഫീസിലെ ജോലിക്കാരനായിരുന്നു ഭാസ്കരപിള്ള. ചെറിയൊരു സര്‍ക്കാര്‍ ജോലി, മറ്റു സമയങ്ങളില്‍ പറമ്പിലെ കൃഷി... സന്തോഷം നിറഞ്ഞു നിന്ന ചെറിയ കുടുംബം - തന്റെ ജീവനായ ഭാര്യയും മകളും.
മകള്‍ കോളേജില്‍ പഠിക്കുന്നു. മകള്‍ക്ക് ആ നാട്ടിലെ ഒരു ചെറുപ്പക്കാരനുമായി ഇഷ്ടമുണ്ടെന്നു ആരൊക്കെയോ പറഞ്ഞറിഞ്ഞു. പക്ഷെ മകള്‍ അത് പലപ്പോഴും നിഷേധിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം. ആ ചെറുപ്പക്കാരന് അയാളുടെ അച്ഛനെയും കൂട്ടി ഭാസ്കരപിള്ളയെ കാണാന്‍ വീട്ടിലെത്തി. അവരെ ദൂരെനിന്ന് കണ്ടപ്പോള്‍ തന്നെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് ഭാസ്കരപിള്ളയ്ക്ക് മനസിലായി. എന്നാലും പ്രത്യേകിച്ച് വിരോധമോന്നും കാണിക്കാതെ അവരെ സ്വീകരിച്ചു. മകള്‍ വാതിലിനു പിന്നില്‍ നിന്ന് പാളി നോക്കുന്നത് ഭാസ്കരപിള്ള ശ്രദ്ധിച്ചു.
"വരൂ, കയറിയിരിക്കൂ, എന്താ വന്നത്?" - ഭാസ്കരപിള്ള അവരോടു ചോദിച്ചു.
പയ്യന്റെ അച്ഛനാണ് മറുപടി പറഞ്ഞത് - "അത്, വളച്ചുകെട്ടാതെ തന്നെ പറയാം, നമ്മുടെ പിള്ളാര് തമ്മില്‍ ഇഷ്ടത്തിലാണെന്ന് മകന് പറഞ്ഞു. കുറച്ചുകാലമായി രണ്ടുപേരും മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ആണ് ഞങ്ങള്‍ ഇപ്പോള്‍ വന്നത്..."
ഭാസ്കരപിള്ള പതിയെ തിരിഞ്ഞു നോക്കിയതും മകള്‍ തല പിന്‍വലിച്ചു. അയാള്‍ അവര്‍ക്ക് നേരെ തിരിഞ്ഞു തുടര്‍ന്നു -
"ഓ, അപ്പൊ വിവാഹം ആണ് കാര്യം, ആട്ടെ, ഇവന് എന്താണ് ജോലി?"
"അവന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആയിട്ട് കിട്ടി. കഴിഞ്ഞ ആഴ്ച ജോലിയില്‍ കയറിയതെ ഉള്ളൂ"
അത് കേട്ടതും ഭാസ്കരപിള്ളയുടെ മുഖം ഒന്ന് മങ്ങി.
"ആംബുലന്‍സ് ഡ്രൈവര്‍ എന്ന് പറഞ്ഞാല്‍ - ഓ, ഈ "മരണത്തിന്റെ തേരാളി" അല്ലെ? ശവങ്ങള് ഒക്കെ കൊണ്ടുപോകല്‍ ആണോ ഇവന്റെ ജോലി? ഇങ്ങനെയൊരു മരണത്തിന്റെ തേരാളിക്ക് എന്റെ മകളെ നല്കാന് എനിക്ക് സാധ്യമല്ല... നിങ്ങള്‍ പൊയ്ക്കോളൂ..." - ഭാസ്കരപിള്ള പുച്ഛത്തോടെ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു നിര്‍ത്തി.
"അത് ഭാസ്കരപിള്ളേ ... സര്‍ക്കാരില്‍ .... മാന്യമായ ശമ്പളം ഒക്കെ..."
"ആ, അത് എന്തോ ആകട്ടെ, എന്തായാലും ശവമഞ്ചം ഓടിക്കുന്നവന് എന്റെ മകളെ കെട്ടിച്ചു കൊടുക്കാന്‍ എനിക്ക് താല്പര്യമില്ലാ... അത്ര തന്നെ..!" - ഭാസ്കരപിള്ള കട്ടായം പറഞ്ഞു.
ആ ചെറുപ്പക്കാരനും പിതാവും അവിടെനിന്നും പടിയിറങ്ങി. തിരികെ വീടിനകത്ത് കയറിയ ഭാസ്കരപിള്ള മകളെ അടുത്ത് വിളിച്ചു. മകള്‍ കയ്യെത്തും ദൂരെ എത്തിയതും മകളുടെ ചെകിട്ടത്ത് രണ്ടു അടി പൊട്ടിച്ചതും "ഈ ശവമഞ്ചം ചുമക്കുന്നവനെ ആണോടീ നീ പ്രേമിക്കാന്‍ നടന്നത്... ഫൂ...!" എന്ന് പറഞ്ഞതും ഒരുമിച്ചു സംഭവിച്ചു. അടികിട്ടിയ ആ പെണ്‍കുട്ടി മുറിയടച്ചിരുന്നു കരച്ചിലായി.
അധികം വൈകാതെ തന്നെ ഭാസ്കരപിള്ള വേറൊരാളെ മകള്‍ക്കുവേണ്ടി കണ്ടെത്തി. നല്ല ബിസിനസ് ഒക്കെയായി ജീവിക്കുന്ന ഒരു ധനികന് . ആര്‍ഭാടമായി മകളുടെ വിവാഹം നടത്തിയ ഭാസ്കരപിള്ള ജീവിതത്തിന്റെ വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസത്തോടെ, ജീവിതം തുടര്‍ന്നു.
കാലം അധികം കഴിയും മുന്നേ മരുമകന്റെ ബിസിനസ് തകരുന്ന കാഴ്ചക്ക് അയാള്‍ സാക്ഷിയായി... മരുമകന് പതിയെ മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നതും തന്റെ മകള്‍ ഒരടിമയെപ്പോലെ വീര്‍പ്പുമുട്ടി ജീവിക്കുന്നതും അയാള്‍ കണ്ടു...
=== === === === === ===
"മകള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടിയോ? ഇല്ലെങ്കില്‍ പറഞ്ഞാല്‍ മതി, പരിചയക്കാര് ഉണ്ട്..."
ആംബുലന്‍സ് ഡ്രൈവറുടെ പെട്ടെന്നുള്ള ശബ്ദം കേട്ടതും ഭാസ്കരപിള്ള ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
"തല്ക്കാലം രക്തം ബ്ലഡ് ബാങ്കില്‍ ഉണ്ടെന്നു ഡോക്ടര്‍ പറഞ്ഞു..." - അയാള്‍ പറഞ്ഞു.
"നന്നായി, എ പോസിറ്റീവ് രക്തഗ്രൂപ്പ് ആയതുകൊണ്ട് അധികം ബുധിമുട്ടിലാതെ കിട്ടും."
"മോനെ, നീ, അന്ന് ഞാന്‍ നിന്നെ....? നീ അവളെ ...?" - ഭാസ്കരപിള്ള അത് ചോദിക്കുമ്പോള്‍ തൊണ്ടയിടറി.
"അതൊക്കെ ശരി തന്നെയാണ്, ഞാന്‍ അവളെ സ്നേഹിച്ചിരുന്നു, അവള് എന്നെയും, പക്ഷെ അതെല്ലാം കഴിഞ്ഞിട്ട് കാലം കുറെയായി. ഇപ്പൊ ഞാന്‍ വിവാഹിതനാണ്, എന്നെ സ്നേഹിക്കുന്ന ഒരു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഒരു കുടുംബം എനിക്കുണ്ട്... അവിടേക്ക് പഴയ ഓര്‍മകളുടെ അകമ്പടി ആവശ്യമേയില്ല... കഴിഞ്ഞത് കഴിഞ്ഞു..." - ഡ്രൈവര്‍ പറഞ്ഞു നിര്‍ത്തി.
പെട്ടെന്നാണ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ റിംഗ് മുഴങ്ങിയത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഡ്രൈവര്‍ ഫോണില്‍ എന്തൊക്കെയോ പെട്ടെന്ന് പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് ഭാസ്കരപിള്ളയുടെ നേരെ തിരിഞ്ഞു :
"ഒരു ആക്സിഡന്റ് കേസ് ഉണ്ട്, എത്രയും വേഗം അവിടെ എത്തണം, ഒരാളുടെയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്" - ഇത്രയും പറഞ്ഞു അയാള്‍ ആംബുലന്‍സില്‍ ചാടിക്കയറി.
ആംബുലന്‍സ് സ്റ്റാര്‍ട്ട് ചെയ്തു, ഞെട്ടിക്കുന്ന ആ വിസില്‍ ശബ്ദം ഉയരാന്‍ തുടങ്ങി. പെട്ടെന്ന് തല പുറത്തേക്കിട്ട് ഡ്രൈവര്‍ പറഞ്ഞു - "എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി, ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും..."
ഭാസ്കരപിള്ള ചുറ്റും നോക്കി. ഈ ലോകം മുഴുവന്‍ തന്നെ പുച്ഛത്തോടെ നോക്കുന്നതായി അയാള്‍ക്ക് തോന്നി... ആ "മരണത്തിന്റെ തേരാളി" കണ്ണില്‍ നിന്നും അകലുമ്പോള്‍ യഥാര്‍ത്ഥ മരണത്തിന്റെ തേരാളി തന്റെ ഹൃദയത്തിനുള്ളില്‍ തോട്ടി കുത്തി വലിക്കുന്നത് അയാള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

സ്റ്റാന്‍ഡേര്‍ഡ് അളക്കുന്നത് വരുമാനത്തിലും, ജോലിയിലും മാത്രമായി ഒതുങ്ങുന്നു അല്ലെ. ഒരു പക്ഷെ ഞാനും അതില്‍ ഒരാളായെക്കാം. നന്നായി അവതരിപ്പിച്ചു. ഇഷ്ടപ്പെട്ടു ഈ കഥ. ആശംസകള്‍..
ReplyDeleteകൊള്ളം.... നന്നായിട്ടുണ്ട്.... സമൂഹത്തിന്റെ തെറ്റായ കാഴ്ച്ചപ്പടുകള്ക്കു നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന കഥ....
ReplyDeleteപ്രമേയത്തില്‍ പുതുമ ഇല്ല
ReplyDeleteഅവതരണം 'ബള്‍ബ്' നേക്കാള്‍ മെച്ചമല്ല
കഥ പറഞ്ഞു പോകുന്നുണ്ട്..
"മരണത്തിന്റെ തേരാളി " എന്നെ അസ്വസ്ഥന്‍ ആക്കുകയും ചിന്തിപിക്കുകയും വിഷമിപിക്കുകയും ചെയ്തു.നെഞ്ചില്‍ ഒരു വേദന വായിച്ചു കഴിഞ്ഞപ്പോള്‍....
ReplyDeleteനന്നായിട്ടുണ്ട്.. നല്ല സ്റ്റോറി... ലോകത്തിന്റെ സുഖഭോഗങ്ങള്‍ തേടി ഇറങ്ങുന്നവര്‍ക്കുള്ള നല്ല സന്ദേശം..
ReplyDeleteഇന്ന് ബൂലോകം എല്ലാം പ്രണയ, മരണ, ആംബുലന്‍സ് മയമാണല്ലോ...:)
ReplyDeleteഅവതരണം നന്നായി.. കൊള്ളാം...
പിന്നെ ഈ കമന്റ് ബോക്സ് ഇഷ്ടപ്പെട്ടില്ല... ബ്ലോഗ്ഗര്‍ ആണ് സൌകര്യപ്രദം...
ഇത് ടൈപ്പിംഗ്നായി ആളുകളെ ബുദ്ധിമുട്ടിക്കുന്ന കമന്റ് ബോക്സ് ആണ്..:(
ഒഴുക്കോടെ കഥ പറഞ്ഞു. ഇഷ്ടായിട്ടോ... വീണ്ടും വരാം.
ReplyDeleteഅഭിപ്രായത്തിന് നന്ദി ട്ടോ... വീണ്ടും വീണ്ടും സ്വാഗതം!
Deleteനമുക്ക് ചുറ്റിനും കുറെ മരണത്തിന്റെ തേരാളികള്‍ ഉണ്ട്.. അല്ലെ? നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ..
ReplyDeleteഇതിനാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്.
ReplyDeleteനല്ല ആശയം, നല്ല അവതരണം. എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു.
ഓ മരണത്തിന്റെ തേരാളി എന്ന പേരിനേക്കാൾ ഉചിതം “മരണത്തിന്റെ തേരാളി” എന്നായിരുന്നു. പോസ്റ്റ് വായിച്ചു. ഒരു കഥാകാരന് തൽക്കാലം ഉണ്ടായിരിക്കേണ്ട ക്രാഫ്റ്റ് കയ്യടക്കവും പരത്തി ഈഴുതാതെ സംഗ്രഹിച്ചെഴുതുന്നതെല്ലാം നല്ല ഒരു കഥാകാരനിലേക്ക് വിരൽ ചൂണ്ടുന്നു
ReplyDeleteപ്രമേയത്തിൽ പുതുമയൊന്നുമില്ലയെങ്കിൽ പറയാൻ ഉപയോഗിച്ച് ബാക്ക് ഗ്രൌണ്ടും, മറ്റും പുതുമ നില നിർത്തി,. (ഇതാണ് പോസ്റ്റിനുള്ള കമെന്റ് - അവിടെ പോസ്റ്റാൻ പറ്റുമോ എന്ന് നോക്കട്ടെ)
സംഭവം മനോഹരമായി പ്പറഞ്ഞു
ReplyDeleteനല്ല ഒഴുക്കോടെ വായിച്ചു
ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍
മരണത്തിന്റെ തേരാളി !!!
കൊള്ളാം, എഴുതുക
അറിയിക്കുക
വീണ്ടും കാണാം
മരണത്തിന്റെ തേരാളി എന്ന് വിശേഷിപ്പിക്കപ്പെട്ടയാൾ പല ജീവനുകളുടേയും
ReplyDeleteരക്ഷകനുമായിത്തീരുന്നു. 'അൻവർ ഇക്ക' പറഞ്ഞത് ശരിയാണെന്നു തോന്നി.
എങ്കിലും നീട്ടിപ്പരത്താതെ നന്നായി അവതരിപ്പിച്ചു.
ആശംസകൾ.
അത് ശരിയാണ്, മരണത്തിന്റെ തേരാളി പലപ്പോഴും ജീവന്റെ മാലഖയുമാണ്. അഭിപ്രായത്തിന് നന്ദി ട്ടോ :-)
Deleteകഥ കൊണ്ട് നിര്‍ത്തിയത് നന്നായിട്ടുണ്ട്, പിന്നെ മുന്‍പത്തെ ചില കഥകളുടെ തീം ആണ് ഇതും എന്ന് തോന്നി ചില സാമ്യതകള്‍ ഉണ്ട്.
ReplyDeleteഅതെയതെ... ആത്യന്തികമായി സംഗതി ഒന്ന് തന്നെ - പൊളിഞ്ഞ പ്രേമം - അല്ലേടാ പ്രേമാ ..?
Deleteനല്ല കഥ ...നന്നായി എഴുതിയിരിക്കുന്നു ...ആശംസകള്‍
ReplyDeleteഅഭിപ്രായത്തിനു താങ്ക്സ് ട്ടോ :-)
Deleteനന്നായി എഴുതിയിട്ടുണ്ട്...എങ്ങനെ എഴുതുന്നു എന്നതിനേക്കാള്‍ പ്രസക്തി എന്ത് എഴുതുന്നു എന്നതിനു തന്നെയാണ്. അഭിനന്ദനങ്ങള്‍.
ReplyDeleteനല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം
ReplyDeleteകഥ വായിച്ചു...... നന്നായിട്ടുണ്ട്....
ReplyDelete@സ്നേഹതീരം
ReplyDelete@Nidheesh
@Sujith
അഭിപ്രായത്തിന് നന്ദി കേട്ടോ :-) വീണ്ടും വരുമല്ലോ!
കഥ നന്നായിട്ടുണ്ട് എന്നാലും ആ ഫ്ലാഷ് ബാക്ക് ഇങ്ങനെ മാറ്റി നിര്‍ത്തേണ്ട ആവശ്യം ഉണ്ടാരുന്നോ? കഥ യുടെ ഒഴുക്കിനെ അത് തടഞ്ഞ് വെച്ച പോലെ :)
ReplyDeleteആദ്യം സംഗതിയുടെ ഭീകരത കാണിച്ചിട്ട് പിന്നിലേക്ക് പോകാമെന്ന് കരുതി ചെയ്തതാണ് :-)
Deleteഅഭിപ്രായത്തിനു നന്ദി ഉണ്ണിമാങ്ങാ!
നന്നായിട്ടുണ്ട് വിഷ്ണു. ലളിതമായ കഥ... ഫ്ലാഷ് ബാക്ക് ഇടയില്‍ കയറ്റാതെയും ഈ കഥ പറയാമായിരുന്നു
ReplyDeleteഒരു ഹ്രസ്വചിത്രം പോലെയാണ് മനസ്സില്‍ കഥ വന്നത്. അതാണ് അങ്ങനെ എഴുതിയത്. ലീനിയര്‍ ആയിട്ട് പറഞ്ഞാല്‍ വായിച്ചു തുടങ്ങുമ്പോഴേ കഥ മുഴുവനും പിടികിട്ടിയാലോ?!!
Deleteഅഭിപ്രായത്തിനു നന്ദി ട്ടോ :-)
നന്നായി പറഞ്ഞു, തൂടരുക ഈ നല്ല എഴുത്ത്
ReplyDeleteആശംസകൾ
അഭിപ്രായത്തിനു നന്ദി ട്ടോ :-) വീണ്ടും വരുമല്ലോ!
Deleteനേരത്തെ വന്ന കമന്റുകള്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു:
ReplyDeleteudayaprabhan : പേരിലുള്ള പുതുമ കഥയില്‍ കണ്ടില്ല. നല്ല ഭാഷ. വീണ്ടും എഴുതുക. ആശംസകള്‍.
സുമേഷ് വാസു : നന്നായിരിക്കുന്നു വിഷ്ണു. ശൈലി ഒരല്പം പഴയതാണു എന്ന് തോന്നി. പക്ഷേ ഇഷ്ടപെട്ടു
കൊയാസ് : മരണത്തിന്റെ എതിരാളിയെ ഇഷ്ടമായി
മുല്ല : നന്നായിട്ടുണ്ട്. ആംബുലന്‍സിന്റെ ഡ്രൈവേമാരെ ആദരിക്കണം , എത്ര ജീവനുകളാണു സമയത്തിനു ഹോസ്പിറ്റലില്‍ എത്തിക്കുന്നത് കാരണം രക്ഷപ്പെടുന്നത്.
കഥക്ക് ആശംസകള്‍
@ഉദയപ്രഭന്‍
Delete@സുമേഷ് വാസു
@കൊയാസ്
@മുല്ല
എല്ലാപേര്‍ക്കും നന്ദി ഉണ്ട് കേട്ടോ, വായനക്കും നേരായ അഭിപ്രായത്തിനും. ബ്ലോഗ്ഗെറിലേക്ക് മാറിയപ്പോള്‍ നിങ്ങളുടെ കമന്റ് പോയതാണ്. തിരികെ ഇട്ടു. ക്ഷമിക്കുമല്ലോ :-)
വീണ്ടും വരുക!
വിഷ്ണു ഇതു അത്ഭുതം തന്നെ, ഞാനും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പുറകെയാണ് രണ്ടാഴ്ചയായി അടുത്ത ആഴ്ചയോടെ ഒരു പൂര്‍ണരൂപമാവും.ഇതെനിക്കിഷ്ട്ടായി ആശംസകള്‍
ReplyDeleteഹഹ ... അത് നന്നായി... കാത്തി മനസ്സില്‍ കണ്ടപ്പോ ഞാന്‍ മാനത്ത് കണ്ടു ... ഹഹ!
Deleteഹേയ് അങ്ങനൊന്നും അല്ല കേട്ടോ... സംഗതി പോരട്ടെ, ഞാനും വരാം!
കഥ നന്നായി.
ReplyDeleteഎത്രയാലും ഒരു പണി കിട്ടിയാലേ പാഠം പഠിക്കു എന്ന് വാശിയുള്ള ഭാസ്ക്കര പിള്ളയെ പോലുള്ളവര്‍ ഉണ്ട് ഈ ലോകത്തില്‍ ......
ഫ്ലാഷ്ബാക്കിന് പ്രത്യേകം പാരഗ്രാഫ് കൊടുത്തതിനോട് എനിക്ക് അഭിപ്രായമില്ല......
ആശംസകള്‍ :)
അതെ, ഇതുപോലുള്ള ജോലികളെ പുച്ഛത്തോടെ കാണുന്ന കുറെ ആളുകള്‍ ഉണ്ട്... സത്യം!
Deleteഅഭിപ്രായത്തിനു നന്ദി ട്ടോ :-)
വലിയ കുഴപ്പമില്ലാത്ത കഥ .മരണത്തിന്റെ തേരാളി എന്ന് മാത്രമാണ് ഹെഡിംഗ് എങ്കില്‍ കുറച്ചു കൂടെ കഥയുമായി ചേര്‍ന്ന് നില്കുമായിരുന്നു .
ReplyDeleteഹഹ... താങ്ക്സ്! തലക്കെട്ടില്‍ ഒരു കൌതുകം കിടക്കട്ടെന്നു കരുതി! :-) ഈ അഭിപ്രായം നേരത്തെയും പറഞ്ഞു.
Deleteവീണ്ടും വരുമല്ലോ :-)
വിഷ്ണു, മറ്റുള്ളവരുടെ അഭിപ്രായം എനിക്കറിയില്ല. എന്ത് കൊണ്ടോ ഈ കഥ ഇത് വരെ ഞാന്‍ വായിച്ച വിഷ്ണുവിന്റെ കഥകളില്‍ നിന്നും ഒരുപാട് ഇഷ്ടമായി. നല്ല ഒരു സന്ദേശം ഇതിലുണ്ട് എന്നതാണ് ആദ്യത്തെ പ്രത്യേകത , രണ്ടു കഥ വളരെ സിമ്പിള്‍ ആയി മനസ്സില്‍ ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.
ReplyDeleteചുമ്മാ കുറെ കടു കടോരം സാഹിത്യ വാക്കുകള്‍ കുമിച്ചുണ്ടാക്കി സാങ്കല്‍പ്പിക ലോകം കെട്ടിപ്പടുക്കുന്ന തരം എഴുത്തുകളെക്കാള്‍ നല്ലത് ഇത്തരം നാച്ചുറല്‍ വാചകങ്ങളില്‍ കൂടി പറയുന്ന കഥയാണ് . വായനക്കാരന്റെ മനസ്സില്‍ എഴുത്തുകാരന്റെ വാചകങ്ങള്‍ അല്ല പതിയേണ്ടത് . ആ എഴുത്തിലെ ദൃശ്യങ്ങള്‍ ആണ് പതിയേണ്ടത്.,. അതിവിടെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
കഥയുടെ ഘടനയില്‍ ഒരു അപാകതയും എനിക്ക് തോന്നിയില്ല. ഫ്ലാഷ് ബാക്ക് ഈ കഥയില്‍ ആവശ്യം തന്നെയായിരുന്നു. എന്നാല്‍ മാത്രമേ ഡ്രൈവര്‍ മറുപടിയായി പറയുന്ന വാക്കുകള്‍ക്കു വായനക്കാരന്റെ മനസ്സില്‍ പ്രതികാര ചുവ തോന്നിക്കുകയുള്ളൂ. എവിടെയും നാടകീയത അനുഭവപ്പെട്ടില്ല എന്നതാണ് കഥയുടെ മറ്റൊരു സവിശേഷത. ഇതിനു മുന്നേ വിഷ്ണുവിന്റെ ചില കഥകളില്‍ അങ്ങിനെയൊരു പ്രശ്നം ഇടയ്ക്കു അനുഭവപ്പെട്ടിരുന്നു. അത് പക്ഷെ ഇവിടെ ഒട്ടുമില്ല. ഈ നല്ല മാറ്റത്തിന് ഒരായിരം അഭിനന്ദനങ്ങള്‍...,..
പിന്നെ, കഥയുടെ പേര് " മരണത്തിന്റെ തേരാളി " എന്ന് മാത്രമായി ചുരുക്കുന്നതായിരുന്നു നല്ലത്.
ആശംസകളോടെ ..
പ്രവി, കഥ വായിച്ചതിനും നല്ലൊരു അഭിപ്രായം പറഞ്ഞതിനും നന്ദി ട്ടോ :-)
Deleteമനസ്സില്‍ വന്നത് ദദൃശ്യങ്ങള്‍ ആയാണ്. സീന്‍ ബൈ സീന്‍ അതിനെ പകര്‍ത്തി! അതാകും, ചിലര്‍ക്ക് ഇഷ്ടമായപ്പോ ചിലര്‍ക്ക് ഇഷ്ടമായില്ല. സാരമില്ല, ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ ആണല്ലോ ആസ്വാദനം.
ഫേസ്ബുക്കിലും മറ്റും ഈ തലക്കെട്ട് മാത്രമാണല്ലോ കാണുന്നത്. "മരണത്തിന്റെ തേരാളി" എന്ന് മാത്രം തലക്കെട്ട് നല്കിയാല് ഉള്ളതിനേക്കാള്‍ കൂടുതല്‍ കൌതുകം ഒരു സംഭാഷണ രൂപത്തില്‍ ആകുമ്പോള്‍ ഉണ്ടാകും എന്നുള്ള ഒരു പ്ലാനില്‍ ആണ് ഇങ്ങനെ ഇട്ടതു. പ്രവിയുടെ അതെ അഭിപ്രായം തന്നെ പലരും പറഞ്ഞു.
താങ്ക്സ് ട്ടാ :-)
കഥ നന്നായി ഇഷ്ടപ്പെട്ടു
ReplyDeleteഒന്നും മാറ്റേണ്ടതായി തോന്നിയതുമില്ല
വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ :-) വീണ്ടും കാണാം!
Deleteലളിതമായി അവതരിപ്പിച്ച കഥ ഇഷ്ടപ്പെട്ടു.
ReplyDeleteമനുഷ്യരുടെ ഈ ആര്‍ത്തി എന്നവസാനിക്കുമോ ആവോ.
എനിക്കും ഇഷ്ടപ്പെട്ടു....
ReplyDeleteകഥ ലളിതമായിത്തന്നെ അവതരിപ്പിച്ചു.
ReplyDeleteമാറ്റം വരുത്തണമെന്നൊന്നും അഭിപ്രായമില്ല.
എഴുതിക്കൊണ്ടിരിക്കുമ്പോള് സ്വയം മാറിക്കൊള്ളും..
വാതസ്യായനനുണ്ട് കൂടെ..
പിന്നെന്തിനാ പേടിക്കുന്നത്?
@റാംജി
ReplyDelete@കരകാടന്‍
അഭിപ്രായത്തിനു നന്ദി കേട്ടോ :-) വീണ്ടും കാണാം!
@വാത്സ്യായനന്‍
ദൈവമേ നിങ്ങള്‍ ഇപ്പോഴും നിലവിലുണ്ടോ? അഭിപ്രായത്തിനു നന്ദി കേട്ടോ!
good one!!!!!!!1
ReplyDeleteനല്ല സന്ദേശം ഉള്ള കഥ....
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ :-)
Deleteഇപോഴാണ് വായിക്കാൻ പറ്റിയത് .. ന്തായാലും കഥ ഊഷാാർ :-)
ReplyDelete