Wednesday, October 10, 2012

പുസ്തകവിചാരം : മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ )


"ഫേസ്ബുക്ക്" എന്ന നോവല്‍ 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.

ഫേസ്ബുക്ക് - നോവല്‍ - മധുപാല്‍


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
അതായത്, ഒരു ഫേസ്ബുക്ക് ടൈംലൈന്‍ പോലെ ആണ് രചന. ഇതില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ ഒന്നും പരസ്പരം അറിയാവുന്നവര്‍ അല്ല എന്നുള്ളതാണ് കൌതുകം. എവിടെനിന്നോ വരുന്ന കുറേപേര്‍ ഒരു കേന്ദ്ര കഥാപാത്രത്തിന്റെ വാളില്‍ പോസ്ടുന്നു, കമന്റുന്നു, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു... അങ്ങനെ അങ്ങനെ...!


ആഹാ, എന്താണ് നോവല്‍ പറയുന്നത്?

"നവീന്‍ ലോപ്പസ്" എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഒരു വാള്‍പോസ്റ്റില്‍ ആണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വരുന്ന ആളുകള്‍ ഇടുന്ന കമന്റുകള്‍ പിന്നാലെ. അതിനിടെ നവീന്‍ ലോപ്പസിന് മെസ്സേജ് അയക്കുന്ന അപരിചിതരായ രണ്ടു പുതിയ കഥാപാത്രങ്ങള്‍ - അനസൂയ വേണുഗോപാലും വീണ സുകുമാരനും എത്തുന്നു. അവര്‍ അവരുടെ അനുഭവങ്ങളും കഥകളും നവീനുമായി നവീന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവെക്കുന്നു. അതിനെ തുടര്‍ന്ന് എത്തുന്ന കഥാപാത്രങ്ങളായ അനിത, ഷൌക്കത്ത്, നീലാംബരി തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും  ടാഗ് ചെയ്യുന്ന വീഡിയോയും മെസ്സേജും ഒക്കെയായി നോവല്‍ പുരോഗമിക്കുകയാണ്.

ചുരുക്കി പറഞ്ഞാല്‍, "ബ്രൌസര്‍ വിന്‍ഡോയുടെ ഉള്ളിലെ ലോകത്തില്‍ നിന്നും മെനഞ്ഞെടുത്ത ഒരു നോവല്‍ " എന്ന് പറയാം.

അതുകൊണ്ടുതന്നെ, വായിക്കുമ്പോള്‍ ഒരിടത്തും "മധുപാല്‍ " എന്ന നോവലിസ്റിനെ നമുക്ക് കാണാന്‍ കഴിയില്ല. മറിച്ചു നവീന്‍ ലോപ്പസ് അടക്കമുള്ള ഒരുകൂട്ടം നോവലിസ്റ്റുകളെ ആണ് കാണാന്‍ കഴിയുക. അത് വ്യത്യസ്തമായൊരു ആശയം തന്നെ! കൊള്ളാം, എനിക്ക് ഇഷ്ടായി!


കൊള്ളാല്ലോ! എന്തൊക്കെയുണ്ട് ഉള്ളില്‍ ?

നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് വാളില്‍ കണ്ടുമുട്ടുന്ന, അതില്‍ പോസ്റ്റുന്ന ഒരുപാട് പേര്‍ ഉണ്ടെന്നു പറഞ്ഞല്ലോ, അതുകൊണ്ടുതന്നെ, കൃത്യമായി നീങ്ങുന്ന ഒരു മൂലകഥ ഈ നോവലില്‍ ഇല്ല. എന്നാല്‍ ഒരു കഥയ്ക്ക് പകരമായി അനേകം കഥകള്‍ ആണുള്ളത്. ഓരോരുത്തരും ഇടുന്ന പോസ്റ്റും അവരുടെ, അല്ലെങ്കില്‍ അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കഥയാണ്. ഓരോ പോസ്റ്റും ഓരോ നോവല്‍ എന്നപോലെ!

ഉള്ളടക്കത്തില്‍ പലയിടത്തും ധാരാളം ഫിലോസഫി കടന്നുവരുന്നുണ്ട്. അത് അമിതമായോ എന്ന് അറിയില്ല, പക്ഷെ എല്ലാത്തിലും ഓരോ പാഠങ്ങള്‍ ഉണ്ടാകും.

ഉള്ളടക്കത്തെ ഒന്ന് ലിസ്റ്റ് ചെയ്‌താല്‍ ഇങ്ങനെ:

     -  പോസ്റ്റ്‌ ചെയ്യുന്ന വ്യക്തികള്‍ പറയുന്ന അവരുടെ കഥകള്‍
     -  ധാരാളം സാരോപദേശ കഥകളും തത്വചിന്തകളും
     -  പല സംഗതികളുടെയും ശാസ്ത്രീയമായ വിശദീകരണം (ഉദാ : പ്രണയം, വ്യക്തിത്വം)
     -  പ്രണയം, ലൈംഗിക എന്നിവയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങള്‍
     -  കുറച്ചധികം "ന്യൂ ജനറേഷന്‍ സ്റ്റഫ്"

ഇതില്‍ വായിച്ചിട്ടും മനസ്സില്‍ തങ്ങി നിന്നത് നീലാംബരി കൃഷ്ണന്‍ ടാഗ് ചെയ്ത കഥ ആണ്, അത് വല്ലാതെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു. (എന്താണെന്ന് നിങ്ങള്‍ തന്നെ വായിച്ചാല്‍ മതി, ഞാന്‍ പറഞ്ഞുതരൂല!)

സമീപകാലത്തെ പല സംഭവങ്ങളും വളരെ വ്യക്തമായി നോവലില്‍ കടന്നുവരുന്നുണ്ട്. സ്വന്തം അമ്മയുടെ വ്യാജപ്രൊഫൈല്‍ സൃഷ്ടിച്ച മകനും, കൊല്ലപ്പെട്ട വ്യവസായിയും ഉള്പ്പെടെ പലരും.

അങ്ങനെ ഒരുകൂട്ടം പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് ടൈംലൈനിലൂടെ നോവല്‍ വായിക്കാം.


ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ് അഭിപ്രായം?

ആകെ പറഞ്ഞാല്‍, വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന, ധാരാളം കഥകളിലൂടെ കടന്നുപോകുന്ന, ധാരാളം പാഠങ്ങള്‍ നല്‍കുന്ന ഒരു നോവല്‍ ആണ് "ഫേസ്ബുക്ക്". സൂക്ഷിച്ചുവെക്കാന്‍ പറ്റിയ ഒരു പുസ്തകം.


(പുസ്തകത്തിന്റെ അവസാനം അനില്‍കുമാര്‍ തിരുവോത്ത് നടത്തിയ ഒരു പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോവലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ശരിക്കുള്ള നോവലിസ്റ്റ് ആരാണെന്നുള്ള കണ്ഫ്യൂഷനും ഒക്കെ അദ്ദേഹവും പറയുന്നുണ്ട്. മധുപാലിന്‍റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട രചന ആണ് "ഫേസ്ബുക്ക്" എന്ന് അദ്ദേഹം വിലയിരുത്തുന്നു. വ്യത്യസ്തതയുടെ ഉദാഹരണമായി ബെന്യാമിന്‍ , സുഭാഷ്ചന്ദ്രന്‍ തുടങ്ങിയവരെക്കുറിച്ച് പറയുന്നു. അതുപോലെതന്നെ, മധുപാലിന്‍റെ സ്ഥിരം "ബൈബിള്‍ " ശൈലി വിട്ടു മൊത്തത്തില്‍ പുതിയൊരു ശൈലിയില്‍ ആണ് "ഫേസ്ബുക്ക്" എഴുതപ്പെട്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.)

എന്തായാലും ഇത്രയും പറഞ്ഞസ്ഥിതിക്ക് പുസ്തകത്തിന്റെ ലിങ്ക് കൂടി ഇടാം. ഇതാ ഇവിടെ - http://buy.mathrubhumi.com/books/mathrubhumi/novel/bookdetails/1186/facebook

[ Update :- പ്രസ്തുത നോവല്‍ എഴുതാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും കഥയുടെ ത്രെഡ്, കഥാപാത്രങ്ങള്‍ തുടങ്ങിയവ എങ്ങനെയാണ് രൂപപ്പെട്ടത് എന്നും മധുപാല്‍ തന്നെ നേരിട്ട് പറയുന്ന ഒരു ഇന്റര്‍വ്യൂ "ദേശാഭിമാനി" പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം - http://www.deshabhimani.com/newscontent.php?id=199672 ]

എല്ലാപേര്‍ക്കും മനോഹരമായ ഒരു വായനാനുഭവം ആശംസിക്കുന്നു! വീണ്ടും കാണാം!


36 comments:

  1. വല്ലാതെ കൊതിപ്പിച്ചു നിര്‍ത്തിക്കളഞ്ഞു വിഷ്ണു. പ്രവാസിയായ എനിക്ക് ഈ പുസ്തകം എങ്ങിനെയെങ്കിലും സംഘടിപ്പിക്കണം എന്നാ 'അത്യാഗ്രഹം' മനസ്സില്‍ സൃഷ്ടിച്ച ഒരു വ്യത്യസ്ത പുസ്തക പരിചയപ്പെടുത്തല്‍ ആയി ഈ പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  2. പുസ്തകം എന്ത് നിലവാരവും ആകട്ടെ.. വല്ലാത്ത ആകര്‍ഷണം തോന്നിക്കുന്ന വ്യത്യസ്തമായ പരിചയപ്പെടുത്തല്‍ .. അഭിനന്ദനം വിഷ്ണൂ.. ഈ ശൈലി എനിക്കിഷ്ടമായി

    ReplyDelete
  3. വ്യസ്തതമായ പുസ്തകത്തിന്‌ വ്യത്യസ്തമായ ആസ്വാദനം. നോവല്‍ എങ്ങനത്തെ ഫ്രെയിം ആവണം; പത്ര സൃഷ്ടി എങ്ങെനെ എന്നൊക്കെ ഉള്ള താത്വിക വിലയിരുത്തല്‍ പലപ്പോഴും ആസ്വാദനം ആവുന്നില്ല. ഇത് ഒരു വായനക്കാരന്റെ തലത്തില്‍ നിന്നുള്ള സ്പഷ്ടമായ നിഗമനങ്ങള്‍. ചെറു തലക്കെട്ടുകള്‍ കൂടുതല്‍ ആകര്‍ഷകം. ഒരു വിഷ്ണുവ്യന്‍ ശൈലി ഉടലെടുക്കുന്നു..

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. നന്ദി ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്ന്

    ReplyDelete
  6. ഈ പരിചയപ്പെടുത്തലിനു നന്ദി...വിഷ്ണു

    ReplyDelete
  7. "കാവ്യം സുഗേയം കഥ രാഘവീയം
    കര്‍ത്താവു തുഞ്ചത്ത് ഉളവായ ദിവ്യന്‍
    ചൊല്ലുന്നതോ ഭക്തി മയ സ്വരത്തില്‍
    ആനന്ദ ലബ്ധി ക്കിനി എന്ത് വേണം? "
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    ബ്ലോഗ്‌ സജീവം കഥ പുസ്തകീയം
    കര്‍ത്താവ് ലോകത്ത് ഉളവായ വിഷ്ണു
    ചൊല്ലുന്നതോ വിഷ്ണുവ്യന്‍ ശൈലിയില്‍
    ആനന്ദ ലബ്ധി ക്കിനി എന്ത് വേണം?

    ReplyDelete
  8. @പടന്നക്കാരന്‍
    @അംജത്‌
    @മുല്ല
    @നിധീഷ്‌
    @രൂപ്സ്‌
    @കാത്തി
    @ഷാജു
    വായിക്കണം കേട്ടോ, നല്ല രസമുള്ള വായന ആയിരിക്കും.

    @അംജത്‌
    @നിസാരന്‍
    @അന്‍വര്‍ ഇക്ക
    നല്ല അഭിപ്രായത്തിന് നന്ദി ട്ടോ :-) കഠോരമായ വാക്കുകള്‍ കിട്ടാത്തതുകൊണ്ട് മനസ്സില്‍ തോന്നിയത് അതേപോലെ അങ്ങ് എഴുതിവെച്ചു. അതാണ്‌ കാര്യം! വീണ്ടും കാണാം!

    ReplyDelete
    Replies
    1. കഠോരമായ വാക്കുകള്‍ക്കു ക്ഷാമമൊന്നുമില്ല....എഴുതിയതൊക്കെയും ശരി തന്നെ.

      Delete
  9. ഈ എഴുത്ത് വായിച്ചിട്ട് കൗതുകം തോന്നുന്നു. പുസ്തകത്തേക്കുറിച്ച് മാധ്യമങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ഒന്ന് വാങ്ങിച്ച് കളയാം അല്ലേ ?

    ReplyDelete
  10. nice...vayikkam...book oppikkanulla sramam thudangam..good info vishnu

    ReplyDelete
  11. വിഷ്ണു പുസ്തകാവലോകനം നന്നായി
    ചുരുങ്ങിയ വാക്കുകളില്‍ പറയാനുള്ളതെല്ലാം
    പറഞ്ഞതുപോലൊരു തോന്നല്‍.
    തീര്‍ച്ചയായും ഫ. ബുക്കില്‍ തലങ്ങും വിലങ്ങും കിടന്നോടുന്നവര്‍ക്കൊരു
    added advantage തന്നെ ആയിരിക്കും ഈ പുസ്തകം
    എന്നതിനു രണ്ടു പക്ഷം വേണ്ട അല്ലെ വിഷ്ണു?
    പക്ഷെ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും
    ഒന്ന് മാത്രം മനസ്സിലായില്ല അതേ ഈ
    ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ് അഭിപ്രായം?
    ഈപ്പരഞ്ഞതിലെ ആകെ മൊത്തം ടോട്ടല്‍ ഇതിനെല്ലാം അര്‍ത്ഥം
    വേറേ വേറെ ആണോ അതോ എല്ലാം ഒന്നോ?????
    ഹത് കൊള്ളാം വിഷ്ണു !!!!
    വീണ്ടും വരാം

    ReplyDelete
  12. ഇനി ഈ പുസ്തകം വായിച്ചില്ലേലും വേണ്ടില്ല, അതിന്റെ ഏകദേശ ഉള്ളടക്കം മനസ്സിലാക്കാൻ കഴിഞ്ഞു വിഷ്ണു,. നല്ല പരിചയപ്പെടുത്തൽ - വ്യത്യസ്ഥ ശൈലി അവലംബിച്ചത് അവസാനം വരെ തിടുക്കത്തിൽ വായിച്ച് പോകാൻ പ്രേരണ നൽകി.

    ഈ ശ്രമത്തിന് ആശംസകൾ

    ReplyDelete
  13. അവലോകനം കൊള്ളാം ..പുസ്തകത്തോട് നീതി പുലര്തിയോ എന്ന് വായനയ്ക്ക് ശേഷം പറയാം .

    ReplyDelete
    Replies
    1. ഇഷ്ടമായി പുസ്തകം . ഇന്നലെയാണ് വാങ്ങി വായിച്ചു കഴിഞ്ഞത് . ഒരവലോകനം എഴുതാന്‍ ആഗ്രഹം ഉണ്ടാക്കി വായന . നന്ദി വിഷ്ണൂ ഈ പരിജയപ്പെടുതലിനു :)

      Delete
    2. വിഷ്ണൂ ചോദിച്ച ലിങ്ക് ഇതാ :
      http://anamikasshadows.blogspot.com/2012/11/blog-post_4.html

      Delete
  14. വിഷ്ണു പുസ്തകാവലോകനം നന്നായി

    ReplyDelete
  15. പുസ്തകം എത്രയും വേഗം വായിക്കാന്‍ തോന്നിപ്പിക്കുന്ന പരിചയപ്പെടുത്തല്‍...

    ReplyDelete
  16. Nalla parichayappeduththal vishnu ...

    malayalaththil typaan pattanillaa ...:(

    ReplyDelete
  17. @സുമേഷ്‌ വാസു
    വാങ്ങിച്ചു "കളയാം" എന്നല്ല, വാങ്ങിച്ചു സൂക്ഷിക്കാം എന്ന് തന്നെ! സംശയം വേണ്ടാ!

    @അമ്മൂട്ടി
    @ഫിലിപ്പ് വി ഏരിയല്‍
    @അനാമിക
    @അമ്മൂട്ടി
    @റൈനി
    പുസ്തകം വായിക്കണം കേട്ടോ... നല്ലൊരു അനുഭവം ആകും!

    @മോഹി
    @ഇലഞ്ഞിപൂക്കള്‍
    @കുങ്കുമം
    മനസ്സില്‍ വന്നതുപോലെ എഴുതിയതാണ് കേട്ടോ! അഭിപ്രായത്തിന് നന്ദി! വീണ്ടും കാണാം!

    ReplyDelete
  18. വിഷ്ണു പറഞ്ഞിടത്തോളം വളരെ പ്രശംസനീയമായ ഒരു ശ്രമമാണ് ഈ നോവലിലൂടെ മധുപാല്‍ നടത്തിയിരിക്കുന്നത് എന്നുവേണം കരുതാന്‍!,!
    നല്ല സാഹിത്യവും പറഞ്ഞ് പഴകാത്ത പ്രമേയങ്ങളുമല്ലേ ഇന്നിന് ആവശ്യം.

    ReplyDelete
  19. ഇങ്ങിനെ ഒരു പരിചയപ്പെടുത്തല്‍ കൊണ്ട് പുതിയൊരു പുസ്തകവും വായനപട്ടികയില്‍ ഉള്‍പ്പെടുത്താം.
    ഇനി ലിങ്കില്‍ പോയി നോക്കട്ടെ.

    ReplyDelete
  20. ആകർഷണീയമായ പരിചയപ്പെടുത്തൽ,.., വാങ്ങിക്കാൻ ആഗ്രമായി...

    ReplyDelete
  21. ഈ പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete
  22. പുസ്തകം വായിച്ചു. അതുപോലെ തന്നെ പുതുമയുള്ള റിവ്യൂ.

    ReplyDelete
  23. പരിചയപ്പെടുത്തൽ വായിച്ചപ്പോൾ പുസ്തകം വായിക്കണം എന്ന തോന്നൽ..!! നന്നായിട്ടുണ്ട്..!!

    ReplyDelete
  24. പുസ്തക നിരൂപണം കലക്കി ട്ടോ.

    ReplyDelete
    Replies
    1. താങ്ക്സ് :-) അവസരം കിട്ടിയാല്‍ പുസ്തകം വായിക്കു കേട്ടോ. വീണ്ടും കാണാം!

      Delete
  25. @ജോസലൈറ്റ്‌
    @രാംജി
    @നവാസ്‌ ഷംസുദ്ദീന്‍
    @നാമൂസ്‌
    @ആയിരങ്ങളില്‍ ഒരുവന്‍
    വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ! അവസരം കിട്ടുമെങ്കില്‍ വായിക്കൂ, ഒരു പ്രത്യേക വായനാനുഭവം കിട്ടും!

    @ഷൈജു
    അപ്പൊ പുസ്തകം വായിച്ചു അല്ലെ... സംഗതി കൊള്ളാം അല്ലെ! റിവ്യൂ പോസ്ടുമ്പോള്‍ വായിക്കാന്‍ വരാം കേട്ടോ!

    ReplyDelete
  26. വ്യത്യസ്തമായ ശൈലിയും അവതരണരീതിയും കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു ഈ പോസ്റ്റ്‌... പുസ്തകം വായിക്കാന്‍ കൌതുകം ജനിപ്പിയ്ക്കുന്നു കേട്ടോ...രമ്യയുടെ പുസ്തകം വായിച്ചു ഒരു റിവ്യൂ എഴുത് മാഷേ... :)

    http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=8690
    http://remya-radha-ram.blogspot.in/2012/09/blog-post.html

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ട്ടോ!

      രമ്യയുടെ പുസ്തകത്തെപ്പറ്റിയുള്ള പോസ്റ്റ്‌ കണ്ടിരുന്നു. എന്തായാലും ഇവിടത്തെ പുസ്തക സ്റ്റാളില്‍ പോയി നേരിട്ട് കണ്ട് തൊട്ടുനോക്കി, വായിച്ചുനോക്കി വാങ്ങാമല്ലോ എന്ന് കരുതുന്നു. അങ്ങനെ ആണെങ്കില്‍ നവംബര്‍ പുസ്തകഫണ്ടില്‍ വാങ്ങാല്ലോ!

      എന്തായാലും വീണ്ടും കാണാം! :-)

      Delete
  27. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

    ReplyDelete
  28. good review....

    http:automateinfo.com

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...