പ്രിയപ്പെട്ട വായനക്കാരെ, ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ, മലയാളം ഇഷ്ടപെടുകയും വായിക്കുകയും, വായന ആസ്വദിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ പുതിയ ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. ഞാന്‍ വിഷ്ണു, അപ്പോള്‍ ഇത് "വിഷ്ണുലോകം" ....
മുന്‍പ് ഞാന്‍ ഗൂഗിള്‍ ബ്ലോഗ്ഗറില്‍ എഴുതിക്കൊണ്ടിരുന്ന ബ്ലോഗ് ഇപ്പോള്‍ സ്വന്തമായി ഒരു ഡൊമൈന്‍ നാമം സ്വീകരിച്ചു സ്വതന്ത്രമാവുകയാണ്. പുതിയ ബ്ലോഗ് ഹോസ്റ്റ് ചെയ്യാന്‍ സ്ഥലം തന്നതിന് എന്‍റെ വിദ്യാര്‍ഥികള്‍ ആയ അരുണ്‍, അനീഷ് എന്നിവരോടും അവരുടെ കമ്പനി ആയ HelloInfinity.com നും ആദ്യമേ നന്ദി പറയട്ടെ. വേര്‍ഡ്പ്രസ്സ് ഉപയോഗിക്കുന്നതിലെ ചില സംശയങ്ങള്‍ തീര്‍ത്തു തന്നതിന് മറ്റൊരു വിദ്യാര്‍ഥി ആയ ആഘോഷ് ബാബുവിനും നന്ദി. മലയാളം ബ്ലോഗ് എന്ന് മനസ്സില്‍ വിചാരിക്കുമ്പോള്‍ ആദ്യമേ മനസ്സില്‍ വരുന്ന പേരാണ് "നിരക്ഷരന്‍ " - എഴുത്തും വായനയും അറിയില്ലെങ്കിലും പുള്ളിക്കാരന്‍ മലയാള ബൂലോകത്തെ വളരെ പ്രശസ്തന്‍ ആണ്. അദ്ദേഹം എപ്പോഴും ഒരു പ്രചോദനം തന്നെയാണ്. ബൂലോകത്തിലെ "നിരക്ഷരന്‍ " ആയ മനോജേട്ടനും ഈ അവസരത്തില്‍ നന്ദി...!
പിന്നെ പഴയ ബ്ലോഗ് സ്ഥിരമായി വായിക്കുകയും, അതില്‍ കമന്റ് ഇടുകയും ചെയ്യുന്ന വായനക്കാരോടും സ്നേഹം പ്രകടിപ്പിക്കുന്നു. നിങ്ങളെ പോലുള്ള വായനക്കാര്‍ ആണ് എന്നും എഴുതുമ്പോള്‍ ഒരു പ്രചോദനം.
മുന്‍പത്തെ പോലെ ഇടയ്ക്കിടെ മുങ്ങാതെ, സ്ഥിരമായി എഴുതണം എന്ന് ആഗ്രഹം ഉണ്ട്. മിക്കവാറും ഞാന്‍ എഴുതുക രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ ആയിരിക്കും.... വായിക്കുന്നവര്‍ക്കും ഒരു രസം തോന്നണ്ടേ??? അനുഭവങ്ങള്‍ , യാത്രകള്‍ , ചലച്ചിത്രങ്ങളെയും പാട്ടുകളേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ , തമാശകള്‍ , ചിത്രങ്ങള്‍ , കഥകള്‍ അങ്ങനെ വായിക്കുന്നവരെ ആകര്‍ഷിക്കുന്ന എന്തും ഇവിടെ എഴുതുന്നതാണ്... :-)
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്, അടുത്ത പോസ്റ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പിലെക്ക്....!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
പുതിയ ‘വിഷ്ണുലോകത്ത് ‘ എല്ലാ നന്മകളും നേരുന്നു.
ReplyDeleteനന്ദി മനോജേട്ടാ.... :-)
ReplyDeleteപുതിയ വിഷ്ണുലോകം എന്ന ബ്ലോഗിന് ആശംസകള്‍....... പുതിയ ഡൊമൈനിലേക്ക് മാറുന്ന വിധം ഒന്നു പറഞ്ഞു തരാമോ മെയില്‍ id - manovicharangal@gmail.com.
ReplyDelete