(വര്‍ഷങ്ങളായി എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള ഒരു പോസ്റ്റ് ആണ് ഇത്. ഇതിന്‍റെ ഉത്തരം അഥവാ ന്യായീകരണം നിങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്‍റെ അറിവില്ലായ്മയെ ക്ഷമിച്ചു പറഞ്ഞു തരുക.)
പതിനെട്ടു വയസു കഴിഞ്ഞത് മുതലേ കേള്‍ക്കുന്നതാണ് പി.എസ്.സി ടെസ്റ്റ് എന്ന്... സര്‍ക്കാര്‍ ജോലി നേടണമെങ്കില്‍ പി.എസ്.സി ടെസ്റ്റ് എഴുതണമെന്നും അതിനു നന്നായി പഠിക്കണമെന്നും പിന്നീട് മനസിലാക്കുന്നു. പക്ഷെ മനസിലാകാത്തത് മറ്റൊരു കാര്യമാണ്.
താഴെ പറയുന്നവ പല എല്‍.ഡി.ക്ലര്‍ക്ക്, ഫയര്‍മാന്‍ പരീക്ഷകളില്‍ നിന്നും എടുത്ത ചില ചോദ്യങ്ങള്‍ ആണ്.
- അമേരിക്കയിലെ ഏത് പട്ടണത്തിലാണ് തോമസ് അല്‍വ എഡിസണ്‍ ജനിച്ചത് ?
- 1792 ലെ ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?
- കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?
- വിവിധയിനം മണ്ണുകളെ കുറിച്ചുള്ള പഠനം?
- How many times the sun is bigger than the earth?
- തമിഴ് നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയായ ഗോപുരങ്ങള്‍ ആരുടെ കാലത്താണ് നിലവില്‍ വന്നത്?
- ചൈന മാന്‍ എന്ന പദം ബന്ധപെട്ടിരികുന്ന കളി ?
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയായ ഉത്തരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ ജോലി കിട്ടുള്ളൂ.
എനിക്ക് മനസിലാകാത്തത് - മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ അത് ആ ജോലിയില്‍ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടാണോ ഇതൊക്കെ ചോദിക്കുന്നത്? പിന്നെ, ഇതെല്ലാം അറിയാവുന്ന ഒരാള്‍ ആ ജോലിക്ക് കയറിയാല്‍ പൊതു ജനങ്ങള്‍ക്ക് അതി മഹത്തരമായ സേവനം നല്‍കും എന്നാണോ?
ക്ലര്‍ക്ക് ആകുന്ന വ്യക്തിക്ക് സാമാന്യ ലോക വിജ്ഞാനവും അതിന്‍റെ കൂടെ ആ ജോലിയില്‍ ചെയ്യേണ്ടിവരുന്ന കാര്യങ്ങളിലും ഉള്ള അറിവ് അല്ലെ പരിശോധിക്കേണ്ടത്? ക്ലറിക്കല്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്‍റ് എന്തൊക്കെ പ്രവര്‍ത്തനം ആണ് ചെയ്യുന്നതെന്നും, അവിടത്തെ നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നും അയാള്‍ക്ക് അറിയാമോ എന്നല്ലേ പരിശോധിക്കാനുള്ളത്? അല്ലാതെ സൂര്യന് ഭൂമിയുടെ എത്ര വലിപ്പം ഉണ്ടെന്നും, എഡിസന്‍ അമേരിക്കയില്‍ എവിടെ ജനിച്ചെന്നും, തമിഴ്നാട്ടിലെ അഞ്ചാം നൂറ്റാണ്ടിലെ രാജാവിന്‍റെ രണ്ടാമത്തെ മകന്‍റെ ഭാര്യ ആരെന്നുമൊക്കെ അറിയാമോ എന്ന് പരീക്ഷ നടത്തി പരിശോധിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ഓര്‍മശക്തി ഉള്ളവന് മാത്രം സര്‍ക്കാര്‍ ജോലി എന്നാണോ?
ഈ ചോദ്യത്തിന് എനിക്ക് ഒരിക്കല്‍ കിട്ടിയ മറുപടി ഇതാണ് - "ലക്ഷക്കണക്കിന് ആളുകള്‍ പരീക്ഷ എഴുതാന്‍ ഉണ്ടല്ലോ, അവരെ അളക്കുവാന്‍ എന്തെങ്കിലും ഒരു മാനദണ്ഡം വേണ്ടേ...?"
അങ്ങനെയെങ്കില്‍, ഇതുമാതിരി പടിച്ചിട്ടോ അറിഞ്ഞിട്ടോ ജോലിസ്ഥലത്ത് ഉപകരിക്കാത്ത ചോദ്യങ്ങള്‍ എടുത്തു കളഞ്ഞിട്ട് ജോലിയില്‍ ഉപകരിക്കുന്ന അറിവുകള്‍ മാത്രം ചോദിച്ചാല്‍ പോരെ? ചരിത്രം മുഴുവന്‍ അരച്ച് കലക്കി കുടിച്ചിട്ട് പരീക്ഷ പാസായി സര്‍വേയര്‍ ആയി ജോലിക്ക് കേറുന്ന ആളിന് ചരിത്രം കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ല. മറിച്ചു ഒരു വലിയ ഭൂമി തെറ്റില്ലാതെ അളക്കാന്‍ കഴിഞ്ഞാല്‍ അയാളുടെ ജോലിയില്‍ ഉപയോഗം ഉണ്ട്.
എനിക്ക് പറയാനുള്ളത് ഇതാണ് - പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗമുള്ള രീതിയില്‍ പരീക്ഷ നടത്തി തിരഞ്ഞെടുക്കുക. അല്ലാതെ എഴുതുന്നവര്‍ക്കോ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കോ യാതൊരു ഉപയോഗവുമില്ലാതെ ഇങ്ങനെ പരീക്ഷ നടത്തരുത്.
വാല്‍ക്കഷ്ണം: എഴുത്ത് പരീക്ഷയില്‍ അങ്ങനെ ചരിത്രവും മറ്റു പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളും പഠിക്കുന്നതില്‍ എന്തെങ്കിലും ഉപയാഗം ഉണ്ടെന്നാണ് എങ്കില്‍, ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ ചരിത്രവും ഭൂമിശാസ്ത്രവും ജ്യാമിതിയും ബീജഗണിതവും കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
ഇത് വരെ ആലോചിക്കാതിരുന്ന കാര്യം .സത്യം തന്നെ .ചുമ്മാതെ കുറെ ഗൈഡുകള്‍ കാണാപ്പാഠം പഠിച്ചു ജോലിക്ക് കയറുന്നു .കണ്ടക്ടര്‍ ആയി ടികെറ്റ് കൊടുക്കുന്നവനും പോലീസിനും ഒക്കെ ഇത് കൊണ്ടെന്തുപയോഗം
ReplyDeleteപണ്ട് മുതലേ തുടങ്ങിവെച്ച സര്‍ക്കാര്‍ ആചാരങ്ങള്‍ അല്ലെ... അതൊക്കെ കാലത്തിനനുസരിച്ച് മാറ്റാന്‍ ആര്‍ക്കാ താല്പര്യം! അതാകും...!!!
ReplyDeleteസംഗതി സത്യം തന്നെ ....പകേഷേ ഇതൊക്കെ ആരോട് പറഞ്ഞിട്ടെന്തു ഉപകാരം ആശാനെ ....മനുഷ്യരെ മുഴുവനും കൊള്ളുന്ന എന്ടോസള്‍ഫാന്‍ നിരോധനം എന്തായി എന്ന് ചോദിച്ചാല്‍ ...മോന്തായതിലോട്ടു നോക്കുന്ന "ഉമ്മക്കട" ഗവണ്മെന്റ് ...ഇതൊക്കെ ആലോചിക്കനോക്കെ എവിടെയാ സമയം .......enthaayalamum ente blogil keri oru comment ittekkane ...
ReplyDeletehttp://kunjunnie.blogspot.com/2012/04/blog-post.html#!/2012/04/blog-post.html
kaykkolli vangilla ennu theliyikkunna oru test koodi aakaam aayirunnu, :p
ReplyDeleteപിന്നെ ആ ടെസ്റ്റ് പാസാക്കാന്‍ വേണ്ടി കൈക്കൂലി കൊടുക്കണം!
ReplyDeleteathu kalakki....haha
ReplyDeletevalkashanam
ReplyDeleteനന്നായിട്ടുണ്ട് വിഷ്ണു ........ഇനിയും പ്രതീക്ഷിക്കുന്നു ........
ReplyDeleteWell.. here is my humble opinion.. (Englishil ithupole ezuthi malayala bhashaye vrithikedu aakenda enna udheshathode English bhashayil thanne ezhuthunnu..)
ReplyDeleteSince India is a developing country, the priority of the government and the entire system is to provide jobs to the largest number of people rather than zero in on the small no: of high-quality people available..
So, the best solution to implement this is to judge people on how they have already fared in their academics/life till the point of writing the exam rather than testing how much they know in advance about the skills required for the job.
The same thing is happening with our BTech curricula and every other course..
And my best guess is that once India has developed and the poverty rate has gone really down, then we would start looking for Quality over quantity(Guess that's why ALL universities in developed countries look for curiousity and talent whereas ALL colleges in India look for hard work and discipline)..
Until then..
ഇത് കുറെക്കാലമായി ഞാനും ആലോചിച്ചിട്ടുണ്ട്.. ഗവണ്മെന്റ് ജോലിയില്‍ താല്‍പ്പര്യം തീരെ ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ഒരു മണ്ടത്തരത്തിന് പുറമേ പോയില്ല എന്ന് മാത്രം. ചില വിവരദോഷികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണുമ്പോള്‍ ശരിക്കും പുച്ഛം തോന്നും. ജയിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്നവര്‍ .. അതും ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങള്‍ , എന്തായാലും നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteഇങ്ങനത്തെ ചോദ്യത്തിന്‍റെ ഉത്തരം അറിയുന്നവരെ പിടിച്ചു ജോലിയില്‍ കയറ്റിയത് കൊണ്ടാണ്
ReplyDeleteസര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന പ്രജകളെ പമ്പരം കറക്കുന്ന പ്പോലെ ഇവന്മാര്‍ കറക്കുന്നത്
എന്ന് മനസ്സിലാക്കി സ്വയം സമാധാനം കണ്ടെത്താം
സര്‍ക്കാര്‍ കാര്യം മുറ പോലെ ....ന്നല്ലേ!!!
ReplyDeleteജോലിക്ക് വേണ്ട ക്വാളിഫിക്കേഷന്‍ നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുണ്ടാവും. ആ ക്വാളിഫിക്കേഷനുള്ളവര്‍ ധാരാളമായതുകൊണ്ട് , അധികമുള്ളവരെ എലിമിനേഷന്‍ചെയ്തു ആവശ്യമുള്ള വേക്കന്‍സി ഫില്‍ ചെയ്യാനാണ് ടെസ്റ്റ് നടത്തുന്നതു.അറിവ് അളക്കാനല്ല ടെസ്റ്റ് നടത്തുന്നത്.കേരളത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതുകൊണ്ടാണ് ഉദ്യോഗര്‍ത്ഥികളും,ടെസ്റ്റും വര്‍ദ്ധിക്കുന്നത്.
ReplyDelete