Thursday, June 14, 2012

പെട്രോള്‍ വിലവര്‍ദ്ധനവ് - ഞാന്‍ ഒരു പരിഹാരം പറയട്ടെ?

പെട്രോളിനൊക്കെ ഇപ്പൊ എന്താ വില! ഇത് എഴുതുമ്പോള്‍ ലിറ്ററിന് എഴുപത്തിയഞ്ചോളം രൂപയാണ് വില. ഇത് ഞാന്‍ എഴുതിക്കഴിഞ്ഞു പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എണ്‍പതു രൂപാ കടന്നേക്കാം. നിങ്ങള് ഇത് വായിച്ചു കഴിയുമ്പോള്‍ നൂറു രൂപ ആയേക്കാം. ന്നാലും ഈ തീവില അസഹനീയമാണ് എന്ന് പറയാതെ വയ്യ.

അങ്ങനെ പെട്രോള്‍ വില ഇത്രേം കൂടിപ്പോയല്ലോ ന്ന് ആലോചിച്ചിരുന്നപ്പോ മനസ്സില്‍ പെട്ടെന്നൊരു ലഡ്ഡു പൊട്ടി - ഒരു പുതിയ ആശയം. പൊതു ജനങ്ങള്‍ക്കും, വേണമെങ്കില്‍ സര്‍ക്കാരിനും ഉപയോഗപ്പെടുന്ന ഒരു പുതിയ ആശയം. ഇതാണ് ആശയം:

കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി പൊതുജനങ്ങള്‍ക്ക് നല്‍കുക.

ആദ്യം മദ്യത്തിന്  ഇരുപതു രൂപാ മാത്രം കൂട്ടാം. ക്രമേണ ക്രമേണ പെട്രോള്‍ വില കൂട്ടുമ്പോള്‍ ആനുപാതികമായി മദ്യത്തിനും വില കൂട്ടാം.

എന്‍റെ ഒരു സാമാന്യ അറിവ് വെച്ച് നോക്കുമ്പോള്‍, കേരളത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടോ, അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതില്‍ മദ്യപിക്കുന്നവര്‍ നിരവധി അനവധി. ചുരുക്കി പറഞ്ഞാല്‍, ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മൊത്തം പെട്രോളിന്‍റെ അനേകം ഇരട്ടിയാണ് ഒരു ദിവസത്തില്‍ കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്‍റെ അളവ്. അവധി ദിവസം ആണെങ്കില്‍ പ്രസ്തുത അനുപാതം പിന്നെയും ഒരുപാട് വലുതാകും.

ഇനി, അവര് കുടിക്കുന്ന മദ്യം എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടാണോ? അല്ല.

അതായത്, പച്ച മലയാളത്തില്‍ പറഞ്ഞാല്‍, മദ്യത്തിന് വില കൂട്ടിയാല്‍, കുടിയന്മാര്‍ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ "കുടിച്ചു തീര്‍ക്കുന്ന" പണം മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നവിധം ചിലവാക്കാം. ഒരു ദിവസത്തെ മദ്യവില്‍പ്പനയില്‍ നിന്നും കിട്ടുന്ന അധികം പണം ഒന്നിലധികം ദിവസത്തേക്ക് പെട്രോളിന് സബ്സിഡി ആയി വിതരണം ചെയ്യാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അപ്പോള്‍ ഇത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?

ഇത് എന്‍റെ ഒരു എളിയ നിര്‍ദേശമാണ്. പെട്രോളിന് വില കുറയുമെന്ന് യാതൊരു വ്യാമോഹവും എനിക്കില്ല.

(ഇത് വായിക്കുന്ന മദ്യപന്മാരെ, എന്നോട് സദയം ക്ഷമിക്കുക.)

16 comments:

  1. Shammi245June 14, 2012

    nic daaa

    ReplyDelete
  2. kolllam kudyanmar aarum kelkkanda! vishnulokam pinne pathalathilekku mattendivarum...... pinne real solution veno? spend 2 lakh to install solar pannels and 1 lakh to buy a decent electric bike or spend 5 lakh to buy a decent electric car. or spend 15-30K on a decent quality bicycle. just like i did. And use it on short trips. you can bring down your fuel usage very much. at the same time your health is improved. 2 laddu pottyille? :)

    ReplyDelete
  3. ആ പറഞ്ഞത് നല്ലൊരു ഐഡിയ ആണ്. എന്നാലും ഇലക്ട്രിക് കാറിനു അത്രേം പവര്‍ കിട്ടുമോ? ലോങ്ങ്‌ ട്രിപ്പ്‌ ഒക്കെ പോകാന്‍ പറ്റുമോ? ബാറ്ററി ചാര്‍ജ് എങ്ങാനും തീര്‍ന്നാല്‍ പിന്നെ മിനിമം ഒരു മണിക്കൂര്‍ എങ്കിലും വേണ്ടേ വീണ്ടും ചാര്‍ജ് ചെയ്യാന്‍ ? ഇങ്ങനെ കുറെ സംശയങ്ങള്‍ നീണ്ടുപോകുന്നു!

    ReplyDelete
  4. സമ്പവം ഒക്കെ കൊള്ളാം
    നടക്കുമൊ

    ReplyDelete
  5. നടന്നാല്‍ ലോട്ടറി ആണ് മാഷേ ലോട്ടറി!

    ReplyDelete
  6. Maya RudraJune 14, 2012

    kollam.. :P

    ReplyDelete
  7. ഈ ഐഡിയ കൊള്ളാമെന്നു തോന്നുന്നു.

    ReplyDelete
  8. എന്തായാലും ഈ ഐഡിയ കൊല്ലം കേട്ടോ. പക്ഷെ കുടിയന്മാര്‍ ഇത് കേള്‍ക്കണ്ട.അവര്‍ വീട്ടില്‍ കേറി അടി ഉണ്ടാക്കും.

    ReplyDelete
  9. ബീവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന കുടിയന്മാര്‍ ബ്ലോഗ്‌ വായിക്കില്ല എന്നും, ബ്ലോഗ്‌ വായിക്കാറുള്ള കുടിയന്മാര്‍ക്ക് ഈ എഴുത്ത് അതിന്റെതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഇത് എഴുതി വെച്ചത്.

    ഇനി ആരേലും വല്ല ബീവറേജിന്റെം മുന്നില്‍ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് പോസ്ടാതിരുന്നാല്‍ മതി :-)

    ReplyDelete
  10. പരപ്പനാടന്‍June 16, 2012

    കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
    അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി പൊതുജനങ്ങള്‍ക്ക് നല്‍കുക.

    ReplyDelete
  11. Joselet JosephJune 18, 2012

    ഉം! ഞങ്ങള്‍ ഒന്ന് ആലോചിക്കട്ടെ :)

    ReplyDelete
  12. ഹേയ് ആലോചിക്കാന്‍ ഒന്നുംതന്നെയില്ല. ഇത് തന്നെ ഏക പോംവഴി. ഇലക്കും മുള്ളിനും കേടില്ലാതെ ഒരു പോംവഴി. :-)

    ReplyDelete
  13. നമസ്കാരം... പ്രധാന വാര്‍ത്തകള്‍...... പെട്രോളിന്റെ വില കുറക്കുന്നതിനായി വിഷ്ണുലോകം 
    കമ്മീഷന്‍  മുന്നോട്ടു വച്ച നിര്‍ദ്ദേശം നിയമസഭ പാതി അംഗീകരിച്ചു. മദ്യത്തിനു വിലകൂട്ടാം എന്ന ഭാഗം സഭയില്‍ ഐക കണ്‍ടേന പാസാക്കി. പക്ഷെ അത് പെട്രോളിന് സബ്സിഡി ആയി കൊടുക്കുന്ന കാര്യം അബ്കാരികളോടും എണ്ണക്കമ്പനികളോടും കൂടിയാലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു. ആ തുക വന്‍ നഷ്ടം നേരിട്ട് കൊണ്ടിരിക്കുന്ന അബ്കാരികള്‍ക്ക്‌ 
    വലിയ ആശ്വാസമാകുമെന്നും അത് എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ലെന്നും അബ്കാരി അസോസിയേഷന്‍ പ്രസിഡന്റ്‌ പറഞ്ഞു. എന്നാല്‍ ഈ തുക കിട്ടിയാല്‍ പോലും തങ്ങളുടെ നഷ്ടം നികത്തുവാന്‍ കഴിയില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.

    ReplyDelete
  14. athayathu pavappetta kudiyanmar , uruli panayam vechu kondu varunna kaasu panakkaraya car mothalalimarkku upakarikkanam ennu alle ... itheviduthe nyayam !!! :)

    ReplyDelete
  15. കൊള്ളാം ചാണ്ടി സാറ് സമ്മതിചാമതി

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...