ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക് കുഞ്ഞുമോന്‍ എന്ന് വിളിക്കാം.
വളരെ പ്രശസ്തമായ ഒരു ബള്‍ബ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക് കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ് വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക് കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ് ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത് കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.
കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.
അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.
കാലം പിന്നെയും കടന്നുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.
പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!
അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത് കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക് ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ് ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.
കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക് ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.
അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.
രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.
ഇനിയാണ് സംഗതി മാറുന്നത്!
ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.
ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.
അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള് മിക്കവാറും അവധി ദിവസങ്ങളില് ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള് വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല് ശ്രദ്ധയില്പ്പെട്ടത്. ഓപ്പണ് ചെയ്തു നോക്കിയപ്പോള് കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
I like it Da.... All the very best Dear...
ReplyDeleteനല്ല കഥ. ഒരു ജീവിതചക്രം വരച്ചുകാട്ടി. കുളിമുറിയില്‍ സ്ഥാനം പിടിക്കാന്‍ ആഗ്രഹിക്കുന്ന ബള്‍ബുകളാണ് ഇന്നധികവും
ReplyDeleteThanks Nisa :-)
ReplyDeleteഹഹ..! "കുളിമുറിയില്‍ സ്ഥാനം പിടിക്കാന്‍ ആഗ്രഹിക്കുന്ന ബള്‍ബുകള്‍" - ആ സത്യം കലക്കി മാഷേ! സൂപ്പര്‍ ലൈക്!
ReplyDeleteനന്നായി പറഞ്ഞു
ReplyDeleteഉപമ ശെരിക്കും ഏറ്റു
കൊള്ളാട്ടോ ,,പുതുമയുണ്ട് വരികളിലും ആശയത്തിലും കുഞ്ഞുമോന്‍ എന്നാ ബള്‍ബിന്റെ പേരിലും .തുടരുക .കുറച്ചു കൂടി ഗൌരവം ഉള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും ,അഭിനന്ദനങ്ങള്‍ .അവസാനത്തെ ആ സാരോപദേശം അങ്ങ് ഒഴിവാക്കിയാല്‍ വളരെ നന്നായി ..
ReplyDeleteനന്ദി :-)
ReplyDeleteമനുഷ്യനുമായി താരതമ്യം ചെയ്യാന്‍ ഒരു ക്ലൂ ഇട്ടതാണ് അവസാനം. അല്ലാതെ തന്നെ വായിക്കുമ്പോള്‍ മനസിലാകുമെന്ന് തോന്നുന്നു... നിര്‍ദേശങ്ങള്‍ക്ക് നന്ദി!
നന്ദി സുഹൃത്തെ... ഉപമകള്‍ കണ്ടുപിടിക്കാന്‍ എനിക്ക് വല്യ താല്പര്യമാണ്!
ReplyDeleteനന്നായിട്ടുണ്ട് വിഷ്ണു
ReplyDeleteബള്‍ബ് ഇങ്ങനെ ഒരു കുഞ്ഞുമോന്‍ ആകുമെന്ന് ഒരിക്കലും കരുതിയില്ല. ആശംസകള്‍..
ReplyDeleteനന്ദി.. വീണ്ടും കാണാം :-)
ReplyDelete'കുഞ്ഞുമോന്‍ കഥ ' നന്നായി കേട്ടോ......ആശംസകള്‍ ...;):):)
ReplyDeleteകൊള്ളാട്ടാ ചുള്ളാ ....
ReplyDeleteതാങ്ക്സ് ട്ടാ വെള്ളീ... :-)
ReplyDeleteഅതെയതെ! എല്ലാം പെട്ടെന്നായിരുന്നു! സംഭവിച്ചുപോയി! :-) താങ്ക്സ് :-)
ReplyDeleteഇത് ഇഷ്ടപ്പെട്ടു കേട്ടോ
ReplyDelete'ലോകത്തിനു വെളിച്ചമേകാൻ വെമ്പുന്ന മനസ്സുമായി' ഈ കഥയെഴുതിയതിനു നന്ദി.
ReplyDeletenic da
ReplyDeleteമനസ്സിലേക്ക് വെളിച്ചം പകരുന്ന കഥ.. ആശംസകള്‍.....
ReplyDeleteവായനക്കാരുടെ മനസിലേക്ക് വെളിച്ചം പകര്‍ന്നതില്‍ കുഞ്ഞുമോന് സന്തോഷിക്കാം :-)
ReplyDeleteനന്ദി സുഹൃത്തെ, വീണ്ടും കാണാം!
നന്ദി സുഹൃത്തെ!
ReplyDeleteനല്ലൊരു ഉപമയിലൂടെ നല്ല സന്ദേശം നല്‍കുന്ന കഥ. ആശംസകള്‍!
ReplyDeleteനന്ദി സുഹൃത്തെ :-)
ReplyDeleteനല്ല ഒരു രീതി തന്നെ, മറ്റൊരു വസ്തുവിൽ കഥ പറയുന്നത്
ReplyDeleteആശംസകൾ
നല്ല സന്ദേശം ആണല്ലോ കുഞ്ഞുമോനില്‍ കൂടി വിഷ്ണു പറഞ്ഞത് ....!!
ReplyDeleteതാങ്ക്സ് കൊച്ചുമോളേ :-) നമുക്ക് ചുറ്റിനും ഉള്ള എല്ലാത്തിനും ജീവനുണ്ട് ന്നൊരു തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്.. അതും ഇതും മിക്സ് ചെയ്തപ്പോ ഒരു കഥയായി :-)
ReplyDeleteനന്ദി, വീണ്ടും വരിക!
തകര്‍പ്പന്‍ ആശയം, വിഷ്ണു!!
ReplyDelete>>> ഫിലമെന്റില്ലാത്ത എല്‍.ഈ.ഡി ബള്‍ബുകളോട് അസൂയ തോന്നിയിരുന്ന കുഞ്ഞുമോന്‍ ഇപ്പോള്‍ സംതൃപ്തി അനുഭവപ്പെട്ടു. ഒരു പക്ഷേ, അവരെയും അതിജീവിക്കാവുന്ന ഒരു ജീവിതം തനിക്ക് വെച്ചു നീട്ടിയിരിക്കുകയല്ലേ?
ലോകസുഖങ്ങളുടെ നൈമിഷികതയും, നിരര്‍ത്ഥകതയും നേരിട്ടറിഞ്ഞ അവന്‍ ഒരു ജ്ഞ്ജാനിയെപ്പോലെ നിസംഗതയോടെ അവര്‍ അത്താഴം കഴിക്കുന്നത് നോക്കി നിന്നു. >>>>
ഹഹ... അത് കൊള്ളാം! എല്‍.ഇ.ഡി ആകുമ്പോള്‍ ഒറ്റയ്ക്ക് നിന്നാല്‍ ഒന്നുമാകില്ല എന്നൊരു കുഴപ്പമേയുള്ളു! അവര് മിനിമം ഒരു പത്തുപേര്‍ എങ്കിലും വേണം :-)
ReplyDeleteതാങ്ക്സ്, വീണ്ടും വായിക്കുക!
തര്‍ക്കിക്കാനല്ല; എങ്കിലും എല്‍.ഈ.ഡി ബല്‍ബുകള്‍ വെളിച്ചം കൂടിയവ ഇറങ്ങിയീട്ടില്ലേ? :)
ReplyDeleteകഥ കൊള്ളാമല്ലോ!!!
ReplyDeleteda H...enthuva ith....nannayittund.....good one....
ReplyDeleteജീവിതത്തിന്‍റെ വിവിധാവസ്ഥകളിലുള്ള മങ്ങലും തെളിയലും "കുഞ്ഞുമോനിലൂടെ" ഭംഗിയായി വരച്ചുകാട്ടി. ഈ അവതരണത്തിലെ വ്യത്യസ്തത നല്ലൊരു ആശയമായിരുന്നു, എങ്കിലും വിഷ്ണുവിന് ഈ കഥയെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തിയെടുക്കാനുള്ള പ്രാപ്തിയുണ്ട് എന്നാണ് എന്റെ വിശ്വാസം.
ReplyDeleteകൂടുതല്‍ കൂടുതല്‍ നല്ല സൃഷ്ടികള്‍ ഇവിടെ ജനിക്കട്ടെ എന്നാശംസിക്കുന്നു.
നന്ദി ട്ടോ :-) ഒരു ചവറുകൂന കണ്ടപ്പോ മനസിലേക്ക് കടന്നുവന്ന കഥയാണിത്.
ReplyDeleteഇനിയും ഭാവനകള്‍ സഞ്ചരിക്കുന്ന തലങ്ങളിലേക്ക് പോകണം... ഭാവന - അതാണ് പോയിന്റ് !
ബള്‍ബ് കഥ ഒരു ഉത്തരാധുനിക നിരൂപകന്റെ ദൃഷ്ടിയില്‍
ReplyDeleteബള്‍ബ് ഒരു പ്രതീകമാണ്
കാലത്തിന്റെ: കാരണം ഫിലമെന്റ്റ് ഉരുകുന്നത് പോലെ കാലം ഉരുകി തീരുന്നു
മനസ്സിന്റെ: സാഹചര്യങ്ങളാകുന്ന voltage അനുസരിച്ച് തെളിച്ചം മാറുന്നു
മുഖത്തിന്റെ : അതും ഗ്ലാസ് നിര്‍മിതം
.......................................
ഇത് കേട്ട് ആക്രിക്കാരന്‍ പറയുന്നു
മണ്ണം കട്ട : കിലോക്ക് രണ്ടു രൂപ പോലും കിട്ടില്ല
അത് നല്ല നിരീക്ഷണം ആണ് കേട്ടോ! അതെനിക്ക് ഇഷ്ടപ്പെട്ടു!
ReplyDeleteമനുഷ്യന്റെ മാത്രമല്ല, എന്തിന്റെയും പ്രതീകമാണ് ബള്‍ബുകള്‍ എന്ന് തോന്നുന്നു...
സത്യമാണ്.
വിഷ്ണു വേര്‍ഡ് പ്രസ്സില്‍ നിന്നും ബ്ലോഗ്ഗെരിലേക്കുള്ള ഈ വരവ് വളരെ ഗംഭീരമാക്കി
ReplyDeleteഒറ്റയടിക്ക് കുറെ ലിങ്കുകള്‍. നന്നായി ഓരോന്ന് നോക്കി വരാം. ഇവിടെ ഞാന്‍ മൂന്നാമനായി
ചേര്‍ന്ന്. :-)
ആശംസകള്‍
വേര്‍ഡ്‌പ്രസ്സില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ലാ എന്നുമ്പറഞ്ഞ് എല്ലാരും സ്ഥലംവിടുന്നത് കണ്ടപ്പോ പിന്നെ ബ്ലോഗ്ഗെരില്‍ തന്നെ വരാമെന്നു കരുതി :-)
Deleteഹഹഹഹ കൊള്ളാം നല്ല ഉപമ.... ആശംസകള്‍
ReplyDeleteആഹാ കുര്യച്ചാ ഇവിടെ തന്നെ ഉണ്ടോ? സുഖമാണോ?
Deleteവായനക്ക് നന്ദി ട്ടോ!
മനുഷ്യന്‍റെ ജീവിതം ബള്‍ബിനോടുപമിച്ച
ReplyDeleteവിഷ്ണുഭാവനേ അഭിനന്ദനം, നിനക്കഭിനന്ദനം,അഭിനന്ദനം..
നിറഞ്ഞ മനസോടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു!! നന്ദി നന്ദി ഒരായിരം നണ്ട്രി!
Deleteകൊള്ളാം.
ReplyDeleteതാങ്ക്സ് ട്ടാ ആബിദേ! വീണ്ടും കാണാം!
Deleteഅങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ReplyDeleteഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!
കൂട്ടുകാരാ വിഷ്ണൂ ഞാനെന്താടാ ഈ ബൾബിന്റെ ജീവിതത്തെ കുറിച്ചെഴുതിയ നിന്നോട് പറയുക ? വളരെ ഉത്തേജനം പകരുന്ന രീതിയിലാണല്ലോ ആദ്യാവസാനം വരെ നീ അവതരിപ്പിച്ചിരിക്കുന്നത്. അത് വായിക്കുമ്പോൾ,ആ അവസാന വരികൾ വായിക്കുമ്പോൾ ഒരു പ്രത്യേക ഊർജ്ജം വായിക്കുന്നവരിലേക്ക് വരുന്നുണ്ട് ട്ടോ. നല്ല രസമുള്ള ആഖ്യാനം,അവതരണം. ആശംസകൾ.
വായിച്ചു ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം മന്വേട്ടാ!
Delete"ഈ അടുത്തകാലത്ത്" എന്ന ചിത്രത്തില്‍ ചവരുകൂനയില്‍ കിടക്കുന്ന വസ്തുക്കള്‍ പലതും "വിഷ്ണു" എന്ന കഥാപാത്രത്തിന്റെ കയ്യില്‍ എത്തി പുതുജന്മം നേടുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു കഥയാണ് ഇത്. അതില്‍ പെട്ട ഒരു ബള്‍ബിന്റെ ജീവിതം എങ്ങനെയാകും എന്നൊരു ചിന്ത.
എന്തായാലും ഇഷ്ടമായല്ലോ! സന്തോഷമായി! :-)
ഒരുപാട് കേട്ടിരുന്നെങ്കിലും ഈ കഥ വായിക്കുന്നത് ഇപ്പോഴാണ്.. കുഞ്ഞുമോന്‍ കലക്കി.. കഥ പറഞ്ഞ ശൈലിയും.. :)
ReplyDeleteഒരു സംശയം, ഫിലമെന്റ്റ് പൊട്ടിയ ബള്‍ബ് കുലുക്കിയാല്‍ പിന്നെയും കത്തിക്കാന്‍ പറ്റുമോ?
നന്ദി ഡോക്ടറെ :-)
Deleteഫിലമെന്റ്റ് പൊട്ടി തൂങ്ങിക്കിടക്കുന്ന അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ ബള്‍ബിനെ മെല്ലെ തിരിച്ചും മറിച്ചും കറക്കി ആ ഫിലമെന്റ്റ് പരസ്പരം ഉടക്കിയിട്ടാല്‍ പിന്നെയും കുറേക്കാലം ആ ബള്‍ബ് ഉപയോഗിക്കാം! പണ്ട് പലപ്പോഴും ഉപയോഗിച്ചിട്ടുള്ള ഒരു പരിപാടിയാണ് ഇത്. ഇപ്പോള്‍ എല്ലായിടത്തും CFL ആയല്ലോ!
താങ്ക്സ് വിഷ്ണു.. പക്ഷെ ഇത് പണ്ട് പറഞ്ഞുതരണമായിരുന്നു.. ഇനി പരീക്ഷിക്കാന്‍ ബള്‍ബ് അതിനുവേണ്ടി വാങ്ങണം.. :)
Deleteഈ കുഞ്ഞുമോനെ ഇഷ്ടായി.... :) നല്ല ആശയം , നല്ല രീതിയില്‍ പറഞ്ഞതിന് വിഷ്ണുവിന് നന്ദി
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി ശ്യാമാ :-) വീണ്ടും കാണാം!
Deleteആശയം കിട്ടിയത് "ഈ അടുത്തകാലത്ത്" എന്ന ചിത്രം കണ്ടപ്പോഴാ!
നല്ല ആശയം....
ReplyDeleteനന്നായി എഴുതി...
ഇവിടേയ്ക്ക് പറഞ്ഞുവിട്ട അന്‍വര്‍ ഇക്കക്ക് നന്ദി...,
വിഷ്ണുവേട്ടന് ആശംസകള്‍....
വായിച്ചതില്‍ സന്തോഷം :-) വീണ്ടും വരുമല്ലോ!
Deleteകുട്ടിക്കഥകളുടെ ശൈലിയിലാണ് കഥ പറയുന്നതെങ്കിലും, ജീവിതവും അതെങ്ങനെയാണ് അർത്ഥപൂർണ്ണമാകുന്നതെന്നും എല്ലാം പറഞ്ഞിട്ടുണ്ട്. മറ്റൊരു തലത്തിൽ കഥ പറയാനുള്ള സാധ്യത പരിശോധിക്കാമായിരുന്നു.
ReplyDeleteതാങ്ക്സ് മനോജേട്ടാ :-) ശെരിക്കും കുട്ടിക്കഥ പോലെയാണ് പറഞ്ഞുവന്നത്. കൂടുതല്‍ നല്ലരീതിയില്‍ കഥകള്‍ പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു! അഭിപ്രായത്തിനു താങ്ക്സ് മനോജേട്ടാ!
Deleteആദ്യം ഒരു കുട്ടിക്കഥയുടെ അവതരണം പോലെ തോന്നി. അവസാനം ഭംഗിയുള്ളതാക്കിയിട്ടുണ്ട്.
ReplyDeleteതുമ്പീ തുമ്പീ, ഈ കുട്ടിക്കഥ വായിച്ചതിനും ഇഷ്ടപെട്ടതിനും താങ്ക്സ് :-) വീണ്ടും വരുമല്ലോ!
Deleteനല്ല ചിന്ത,പുതുമ തേടുന്ന വഴിത്താര.ലളിതമായ ആഖ്യാനം.ഇതാണ് മനുഷ്യന്റെ ജീവിതം....ഇത്തരം കഥകൾ ഇപ്പോൾ കാനാറില്ലാ..ആ ദുഖം ഇതു വായിച്ചപ്പോൾ മാറി.കഥാകാരന് എന്റെ നംസ്കാരം.............
ReplyDeleteകഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ തീര്‍ച്ചയായും സന്തോഷം ചന്തുവേട്ടാ :-) ഫേസ്ബുക്കിലും അഭിപ്രായം കണ്ടിരുന്നു! :-) വായനക്കും അഭിപ്രായത്തിനും നന്ദി!
Deleteഇവിടെ എത്താന്‍ വളരെ വൈകി :( വൈകിയാണെങ്കിലും എത്തിയല്ലോ എന്ന് ആശ്വാസിക്കാം അല്ലേ?
ReplyDeleteഹഹ നിഷേച്ചീ ... "better late than never" എന്നാണല്ലോ :-) വൈകിയാണെങ്കിലും എത്തിയതില്‍ സന്തോഷം :-)
Deleteഅന്‍വര്‍ക്കയെ ബ്ലോഗിംഗ് രംഗത്തേക്കാനയിച്ച കഥ അന്‍വര്‍ക്ക അടുത്തിരിക്കുമ്പോള്‍ തന്നെ വായിച്ചു. ആശംസകള്‍...ഈ നല്ല കഥ എഴുതിയതിനും അന്‍വര്‍ക്കയെ ബ്ലോഗിംഗ് രംഗത്തേക്ക് കൊണ്ടു വന്നതിനും.
ReplyDeleteവീണ്ടും വായിച്ചു....
ReplyDeleteഅൻവർക്ക ബ്ലോഗിൽ എത്തിയതിൻറ്റെ ആനിവേഴ്സറിയിൽ തന്നെ.... great....
അന്‍വര്‍ ഇക്ക വന്നിട്ട് 4 കൊല്ലമായപ്പോഴാണ് ഇത് വായിക്കുന്നത്.. സംഗീത് പറഞ്ഞപോലെ കഥ എഴുത്തിനും അതിനേക്കാള്‍ ഇക്കയെ ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിനും ആശംസകള്‍ :)
ReplyDeleteമോനേ... തകർത്തു. ��
ReplyDelete