Saturday, August 18, 2012

മൂന്ന് നുറുങ്ങ് ചിന്തകള്‍

1. ഇക്കഴിഞ്ഞ മെയ്‌ 24 ലെ പെട്രോള്‍ വിലവര്‍ധനയും തുടര്‍ന്നുണ്ടായ ഹര്‍ത്താലിലും ഉണ്ടായ ഒരു ചിന്ത:

ഒരു കുതിരയെ വാങ്ങുന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിക്കുന്നുണ്ട് ഞാന്‍. എന്‍റെ പറമ്പില് ആവശ്യത്തിലേറെ പുല്ലും വെള്ളവും കിട്ടും. അത് കൊടുത്താല്‍ മതി. അതിന്‍റെ ചാണകം വളമായിട്ടും ഉപയോഗിക്കാം.

റോഡില്‍ ഇറങ്ങാന്‍ ലൈസന്‍സ് വേണ്ട, ആര്‍. സീ. ബുക്കും വേണ്ട. നല്ല സ്പീഡും ഉണ്ട്. അഥവാ ഹര്‍ത്താല്‍ ദിവസം ആയാല്‍ പോലും യാത്ര നടക്കും. ഹര്‍ത്താലിന് വാഹനങ്ങള്‍ക്കല്ലേ നിരോധനം, കുതിരകള്‍ക്ക് നിരോധനം ഇല്ലല്ലോ... ജോലിക്ക് പോകുമ്പോള്‍ അവിടെയെങ്ങാനും മേയാന്‍ വിട്ടിരുന്നാല്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ തനിയെ "ഇന്ധനം" നിറച്ചു നില്‍ക്കും... ചിലവോ, ഒന്നുമില്ല. 30 വര്‍ഷത്തേക്ക് പിന്നെ വേറെ വണ്ടി ഒന്നും വാങ്ങണ്ട... മെയിന്റനന്‍സ് വളരെ കുറവ് മാത്രം.


മരണം വരെ നമ്മെ സ്നേഹിക്കുന്ന, പ്രതിബദ്ധതയുള്ള ഒരു വാഹനം. ഇന്ധനമടക്കം പ്രതിമാസ ചെലവ് വെറും നൂറു രൂപയില്‍ താഴെയേ വരുള്ളൂ.

നിങ്ങള്‍ക്ക്‌ എന്താണ് അഭിപ്രായം?



2. ചൊവ്വയില്‍ ക്യൂരിയോസിറ്റി ഇറങ്ങിയപ്പോള്‍ തോന്നിയത്:

അങ്ങനെ ചൊവ്വയില്‍ റോബോട്ട് എത്തി. ഇനി അവിടെ മനുഷ്യന് താമസിക്കാന്‍ കഴിയും എന്ന് കണ്ടുപിടിച്ചാല്‍? അപ്പോള്‍ അവിടെ മനുഷ്യവാസം തുടങ്ങും അല്ലേ... എങ്കില്‍ പിന്നെ അവിടെ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ ചൊവ്വാദോഷം ആയിരിക്കും അല്ലേ...? അപ്പൊ അവര്‍ എങ്ങനെ കല്യാണം കഴിക്കും? അങ്ങനെ ആണെങ്കില്‍ ചൊവ്വയില്‍ "ലിവിംഗ് ടുഗതര്‍ " നിയമപ്രകാരം അനുവദിക്കുമോ?



3. ഒരു ചെറിയ കഥ

ഒടുവില്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
അര്‍ത്ഥമില്ലാത്ത ഈ ലോകത്ത് എന്തിനിങ്ങനെ ജീവിക്കണം?
എന്തിനു വേണ്ടിയാണ് ഈ ജീവിതം?

ഞാന്‍ ഹോട്ടലില്‍ എത്തി, ഓര്‍ഡര്‍ ചെയ്തു - "ചേട്ടാ, രണ്ടു ഷവര്‍മ"

- കഥ കഴിഞ്ഞു -

16 comments:

  1. അനൂപ്‌August 18, 2012

    ഒന്നും മൂന്നും ചിന്തകള്‍ കുഴപ്പമില്ല.... പക്ഷെ രണ്ടാമത്തേത് അല്പം കടന്നു പോയില്ലേ....?

    ReplyDelete
  2. എല്ലാരു കുതിരയെ വാങ്ങാന്‍ തുടങ്ങിയാല്‍ “ഇന്ധന”ത്തിന് വിലയേറും
    ചൊവ്വയില്‍ ചെന്നാല്‍ ചൊവ്വാദോഷമില്ല. അപ്പോള്‍ ഭൂമിദോഷം എന്നായിരിക്കും ദോഷത്തിന് പേര്‍
    ഷവര്‍മ കഴിച്ചിട്ടല്ല മരണം നടന്നത്. “അധാര്‍മ്മികത“ കഴിച്ചിട്ടാണ് അയാള്‍ മരിച്ചത്.....(ഇത് തമാശയല്ല, കാര്യം)

    അധാര്‍മ്മികത എന്നത്: ചീഞ്ഞ ഇറച്ചി വച്ച് ഷവര്‍മ്മയുണ്ടാക്കിയ കടക്കാരന്റെ അധാര്‍മ്മികത എന്ന് അര്‍ത്ഥം

    ReplyDelete
  3. നല്ല കഥയും നിരീക്ഷണവും ,ആശംസകള്‍

    ReplyDelete
  4. എല്ലാരും കുതിരയെ വാങ്ങിയാല്‍ ഉടനെ തന്നെ "കുതിര ടാക്സ് " നടപ്പിലാക്കും, എന്നിട്ട് ഓരോ വര്‍ഷവും "കുതിരനികുതി" കൂട്ടും. അതാണ്‌ സര്‍ക്കാര്‍നടപടി.
    ഭൂമിദോഷം - അത് ശെരിയാണ്! പലരും പറഞ്ഞു!
    ഷവര്‍മ്മയിലെ അധാര്‍മികത - അതും സത്യമാണ്! അനുഭവിക്കുക തന്നെ!

    ReplyDelete
  5. അഭിപ്രായത്തിന് നന്ദി ട്ടോ :-)

    ReplyDelete
  6. കടന്നുപോയോ? ഏയ്‌, ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചില്ല ട്ടോ ;-)

    ReplyDelete
  7. 1 . കുതിരയെ മേടിച്ചാല്‍ ശരപഞ്ചരത്തില്‍ ജയന്‍ കാട്ടിയ പോലെ ഒരു തിരുമൊക്കെ തിരുമ്മാം..അടുത്ത വീട്ടിലെ കൊച്ചമ്മാമാരെ ഹരം കൊള്ളിക്കാമല്ലോ..
    2 . ചൊവ്വയില്‍ ഏതായാലും ഭൂമിയില്‍ ഉള്ളത്ര ദോഷം ഉണ്ടാവാന്‍ ചാന്‍സ് ഇല്ല. പിന്നെ അവിടെ ജനിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌ മുഴുവന്‍ ചൊവ്വാ ദോഷം ഉണ്ടെങ്കില്‍ അവിടെ ജനിക്കുന്ന ആണുങ്ങള്‍ക്കും മുഴുവന്‍ ചൊവ്വാദോഷം തീര്‍ച്ചയായും ഉണ്ടാവുമല്ലോ....അപ്പൊ ചൊവ്വാദോഷകാരിയെ ചൊവ്വാദോഷക്കാരന്‍ കെട്ടിയാല്‍ സര്‍വ്വം മംഗളം.ഭൂമിയില്‍ ഉള്ളവര്‍ക്ക് തല്‍ക്കാലം സ്കോപ് കാണുന്നില്ല.
    3. ചാവാന്‍ വേണ്ടി ആണെങ്കിലും എന്താ ആക്രാന്തം ..ഒരെണ്ണം പോര അല്ലെ..? രണ്ടു ഷവര്‍മ്മ പോലും...ഫയങ്കരം...അതിനു ഒരെണ്ണം ഫിനിഷ് ആയാല്‍ അല്ലെ രണ്ടാമതെത് കഴിക്കാന്‍ പറ്റൂ..

    ReplyDelete
  8. കുതിരക്കഥ(ചിന്ത) കൊള്ളാം
    30നീണ്ട വര്‍ഷം നോ പ്രോബ്ലം!!!
    നാട്ടില്‍ അല്പം പറമ്പും മറ്റും ഉള്ളവര്‍ക്ക് സംഗതി ok
    പക്ഷെ പട്ടണവാസ്സികള്‍ ഞങ്ങള്‍ എന്ത് ചെയ്യും?
    പക്ഷെ കുതിര വില? തിരക്കിയോ?
    ഷവര്‍മയും കൊള്ളാം, പക്ഷെ തല വാചകം ???

    ReplyDelete
  9. 1. അപ്പൊ അതാണ്‌ ഉദ്ദേശം - കൊച്ചമ്മമാര്‍
    2. അത് പോയിന്റ്‌ !
    3. ആക്രാന്തം ആക്രാന്തേന ശാന്തി.

    അഭിപ്രായത്തിന് നന്ദി ട്ടോ.

    ReplyDelete
  10. അത് ശരിയാണല്ലോ...! അപ്പൊ പട്ടണവാസികളുടെ കുതിരക്ക് "ഇന്ധനം" വില്‍ക്കുന്ന ബിസിനസ്‌ തുടങ്ങാനുള്ള ഒരു സ്കോപ്പ് കൂടി ഈ ചിന്തക്ക് ഉണ്ടല്ലോ! :-)

    ഷവര്‍മ കഴിച്ചപ്പോള്‍ കഥ കഴിഞ്ഞു. അത്രേയുള്ളൂ!

    നന്ദി ട്ടോ :-)

    ReplyDelete
  11. മൂന്നും നന്നായിട്ടുണ്ട് ,,,,,,,,,,,,

    ReplyDelete
  12. ഹഹ.. താങ്ക്സ് ട്ടോ :-)

    ReplyDelete
  13. കുതിര വന്നാല്‍ മുതിരക്ക് വില കൂടും കര്‍ഷകര്‍ രക്ഷപെടും !!

    ReplyDelete
  14. അമ്പടാ.. കര്‍ഷകരെ അങ്ങനെ അങ്ങ് രക്ഷപ്പെടാന്‍ അനുവദിച്ചപോലെ തന്നെ! അങ്ങനെ വന്നാല്‍ മുതിരക്ക് ലൈസന്‍സ്, നികുതി ഒക്കെ ഏര്‍പ്പെടുത്തും നമ്മുടെ "ജനപ്രിയ" ഭരണം.

    ReplyDelete
  15. മൂന്നു നുറുങ്ങുകള്‍ മതിയാകില്ല ഒരു മുപ്പതെണ്ണം പോരട്ടെ...

    ReplyDelete
  16. ഹഹ... ഓരോരോ സമയത്ത് ഫേസ്ബുക്കില്‍ പോസ്ടിയ ചില സ്റ്റാറ്റസുകള്‍ ആണ് ഈ നുറുങ്ങുകള്‍.
    ഇനിയും വരും!

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...