Tuesday, August 28, 2012

ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും

അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)


എന്തെങ്കിലും വ്യത്യസ്തമായ ഒരു ഓണപോസ്റ്റ്‌ ഇടണമെന്ന് കരുതി. ആലോചിച്ചപ്പോള്‍ ഒരു ഐഡിയ - മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകള്‍ ഷെയര്‍ ചെയ്താലോ എന്ന് തോന്നി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒക്കെ പുറത്തിറങ്ങിയ തരംഗിണി ഉത്സവഗീതങ്ങള്‍, ആവണി തെന്നല്‍, ഓണപ്പൂത്താലം, പൊന്നോണ തരംഗിണി തുടങ്ങിയ പ്രശസ്തമായ ആല്‍ബങ്ങള്‍ ആണ് അന്നത്തെ ഓണത്തിന് താളം നല്‍കിയത്. യേശുദാസ്‌, ചിത്ര, ജാനകി എന്നിവര്‍ പാടിയ ചില തിരഞ്ഞെടുത്ത പാട്ടുകള്‍ ആണ് ഞാന്‍ ഷെയര്‍ ചെയ്യുന്നത്.

ഇതിന്റെ കൂടെ പുതു തലമുറയിലെ വിജയ്‌ യേശുദാസ്‌ ചിത്രക്കൊപ്പം പാടിയ "ഓടക്കുഴല്‍ വിളി കേട്ടുകൊണ്ട്" എന്ന പാട്ടും കൂടി ചേര്‍ത്തിട്ടുണ്ട്. 2003 ല്‍ പുറത്തിറങ്ങിയ "കുടമുല്ലപ്പൂ" എന്ന ആല്‍ബത്തില്‍ നിന്നും. അതിമനോഹരമായ ഒരു ഓണപ്പാട്ട്.

ഈ പാട്ടുകള്‍ എന്റെ കുട്ടിക്കാലത്ത് ഒരുപാട് കേട്ട് വളര്‍ന്നതാണ്. ഒരുപാട് നൊസ്റ്റാള്‍ജിക് ആയ ഓര്‍മ്മകള്‍ ആണ് ഈ പാട്ടുകള്‍ സമ്മാനിക്കുന്നത്. നിങ്ങളും കേട്ടോളൂ. ഈ പാടുകള്‍ നിങ്ങള്‍ക്കും പഴയ ഗൃഹാതുരമായ ഓര്‍മ്മകള്‍ തിരികെ നല്‍കുന്നുണ്ടോ? എങ്കില്‍ പറയുമല്ലോ :-)

പാടുകള്‍ ഇവിടെ കേള്‍ക്കാം.



പാട്ടുകള്‍

1983 / ഉത്സവഗീതങ്ങള്‍ - "ഉത്രാട പൂനിലാവേ വാ" - കൂടുതല്‍ വിവരങ്ങള്‍
1987 / ഓണപ്പൂത്താലം - "അത്തം നക്ഷത്രം ഞെട്ടറ്റു വീണു" - കൂടുതല്‍ വിവരങ്ങള്‍
1988 / ആവണി തെന്നല്‍ - "മാമല നാടേ മാവേലി നാടേ" -  കൂടുതല്‍ വിവരങ്ങള്‍
1995 / പൊന്നോണ തരംഗിണി - "കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ പൂക്കളം തീർക്കവേ" - കൂടുതല്‍ വിവരങ്ങള്‍
1995 / പൊന്നോണ തരംഗിണി - "മലയാള കര നീളെ മഴവില്ലിന്‍ കുടമാറ്റം" - കൂടുതല്‍ വിവരങ്ങള്‍
(Bonus) 2003 / കുടമുല്ലപ്പൂ - "ഓടക്കുഴല്‍വിളി കേട്ടിന്നോരോണനിലാക്കിളി" -  കൂടുതല്‍ വിവരങ്ങള്‍

SoundCloud ല്‍ ആണ് പാട്ടുകള്‍ സേവ് ചെയ്തിരിക്കുന്നത്. അതിലേക്കുള്ള ലിങ്ക് ഇതാ - ഇതുവഴി പോകുക

എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!

4 comments:

  1. വിഷ്ണുവിന്റെ ഓണവിരുന്നു (പാട്ടുകളുടെ കൂട്ടം) അസ്സലായി
    ഹൃദയവും മനസ്സും നിറഞ്ഞു. സമൃദ്ധിയായി. കുശാലായി
    ആശംസകള്‍

    ReplyDelete
  2. Vishnu
    ithinte oru linku
    njaan yente blogil
    koduthittunndu
    kaanuka ivide
    http://arielintekurippukal.blogspot.in/2012/08/blog-post.html

    ReplyDelete
  3. ഓണം അന്വേഷിച്ചു വന്നതാ...ഉപകാരമായി.

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...