Monday, February 10, 2020

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.

ഇതാണ് ആ നിയമം:

"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക്‌ മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

എന്നാലോ, രണ്ടു മിനിറ്റ് മാത്രം എടുക്കുന്ന ഈ കാര്യം നിങ്ങൾ ഓർക്കുമ്പോൾ തന്നെ ചെയ്തു തീർത്താലോ? രണ്ടു മിനിറ്റിൽ കാര്യവും നടക്കും, പിന്നീട് നീട്ടിവെച്ചു ഉണ്ടായതുപോലുള്ള പുലിവാലുകളുമില്ല.

വളരെ പ്രശസ്തമായ ഈ "2 മിനിറ്റ്" നിയമം ഒരു പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ദനായ ഡേവിഡ് അലൻ എഴുതിയ "Getting  Things Done" എന്ന പുസ്തകത്തിൽ നിന്നും ഉണ്ടായതാണ്.

എൻ്റെ "3 മിനിറ്റ്" നിയമം 


പ്രസ്തുത 2 മിനിറ്റ് നിയമത്തെ ഞാൻ എൻ്റെ ഒരു സൗകര്യാർത്ഥം വളച്ചൊടിച്ചതാണ് എൻ്റെ സ്വന്തം "3 മിനിറ്റ് നിയമം". മേൽപ്പറഞ്ഞ നിയമത്തിൽ ഒരു മിനിറ്റ് അധികം ചേർത്തതാണ് എൻ്റെ നിയമം. കുറച്ചുകൂടി അധികസമയം കിട്ടുന്ന ഒരു പ്രതീതി ഉണ്ടാക്കുവാൻ വേണ്ടിയാണ് ഒരു മിനിറ്റ് കൂടി കൂട്ടിച്ചേർത്തത്.

കുറേക്കാലങ്ങളായി ഞാൻ ഈ "3 മിനിറ്റ്" നിയമം അനുസരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. അതിൻ്റെ ഫലമായുള്ള മാറ്റങ്ങൾ കാണാനുമുണ്ട് എന്നതാണ് സത്യം. ചിലതൊക്കെ ഓർത്തെടുത്താൽ,

  • വല്ലപ്പോഴും ഒക്കെ ആ ചിതറിക്കിടക്കുന്ന മേശപ്പുറം വൃത്തിയാക്കൽ,
  • മുറിയിലും കുളിമുറിയിലും ഉള്ള ചവറ്റുകുട്ടയിൽ ചവർ കൊണ്ട് കളയാൻ,
  • പ്ലാൻ തീരും മുന്നേ ഫോൺ റീചാർജ് ചെയ്യാൻ,
  • ഗൂഗിൾ മാപ്പിൽ റിവ്യൂ എഴുതാൻ, അല്ലെങ്കിൽ ഒരു ഓൺലൈൻ പോസ്റ്റ് ഇടാൻ,
  • വാഷിങ് മെഷീനിൽ തുണി ഇടാനും, ഇട്ട തുണി എടുത്ത് വിരിക്കാനും,
  • അങ്ങനെ പലതും...

പലപ്പോഴും ഈ "3 മിനിറ്റ്" നിയമം അനുസരിച്ചു ചെയ്യാൻ തുടങ്ങുന്ന കാര്യങ്ങൾ മൂന്ന് മിനിറ്റും കടന്നു പോകാറുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും, ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ എന്തേലും ചെറുതായി ചെയ്യാൻ തുടങ്ങുന്നത്. തുടങ്ങാൻ ഒരു പ്രചോദനം എന്ന നിലയിൽ ഈ "3 മിനിറ്റ്" നിയമം വളരെ ഉപയോഗപ്രദമാണ് എന്ന് അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാൻ ഉറപ്പിച്ചു തന്നെ പറയാം.


ഒരു കാര്യം ചെയ്യാൻ മൂന്നു മിനിറ്റിൽ താഴെയേ എടുക്കുള്ളൂ എങ്കിൽ അക്കാര്യം നീട്ടിവയ്ക്കാതെ ഇപ്പൊ തന്നെ ചെയ്യുക!

8 comments:

  1. കൊള്ളാമല്ലോ..

    ReplyDelete
  2. Ithe pole vere oru information njan vayichittundayirunnu.. Followed for 3,4 days.. Then forgot about that��

    ReplyDelete
  3. 2 മിനിട്ടായാലും 3 ആയാലും ജീവിതത്തിൽ തികച്ചും പ്രാബല്യത്തിൽ വരുത്തേണ്ടതാണ് ഇത്തരം ഗുണപാഠമാകുന്ന ഇത്തരം ബൈലോസ് 

    ReplyDelete
  4. ചെയ്ത് നോക്കാ.

    ReplyDelete
  5. Pinne ezhuthaam ennuvekkunnathum ithuppoleththanne...
    Asamsdakal

    ReplyDelete
  6. നാളെ നാളെ നീളെ നീളെ... എന്നിവർക്കായി നല്ലൊരു കുറിപ്പ്!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...