എന്റെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ കൂട്ടുകാരെ,
എന്റെ വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന് ബി എസ് എന്‍ എല്‍ വളരെ സന്തോഷത്തോടെ കട്ട് ചെയ്ത കാര്യം വളരെ ദുഃഖത്തോടെ അറിയിക്കട്ടെ...
വീട്ടില്‍ അച്ഛനും എനിക്കും മൊബൈല്‍ ഉള്ളതുകൊണ്ടും പിന്നെ ഞാന്‍ മാത്രമാണ് കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടും നമ്മുടെ വീട്ടിലെ സന്തത സഹചാരിയായ പാവം ലാന്‍ഡ് ലൈന്‍ ആരും ശ്രദ്ധിക്കപ്പെടാതെ ബില്‍ അടയ്കാതെ മൃതിയടഞ്ഞു. പിന്നെ ഇപ്പോള്‍ പുതിയ വീട്ടിലേക്ക് താമസം മാറി. അവിടെ പുതിയ കണക്ഷന് എത്തിയില്ല.
പുറത്തുള്ള മറ്റു കമ്പ്യൂട്ടറില്‍ നിന്നും ഗൂഗിള്‍ അക്കൗണ്ട് എടുക്കാനുള്ള മടി കാരണം ആണ് എന്റെ ബ്ലോഗിങ്ങ് ശീലം ഇവിടെ അല്പം നിന്നുപോയത്...
എന്തായാലും ഞാന്‍ പൂര്‍വാധികം ശക്തിയോടെ തിരികെ വരും...
ഞാന്‍ പഴശ്ശിരാജ കണ്ടു. എല്ലാരും കാണണം. അത്രയ്ക്ക് കിടിലം സിനിമ..! ഞാന്‍ ഇനി ഒരു രണ്ടു തവണ കൂടി കാണും... സത്യം...
പഴശ്ശിയെ കുറിച്ചു ഇനിയും ഒരുപാടു പറയണം... അതൊക്കെ ഇനി ഞാന്‍ വരുമ്പോള്‍ പറയാം...
കൂടിപ്പോയാല്‍ രണ്ടു ആഴ്ച.... അതിനുള്ളില്‍ ഞാന്‍ ബൂലോഗത്ത് തിരിച്ചെത്തും...
എല്ലാപേര്‍ക്കും ആശംസകള്‍...
സ്നേഹത്തോടെ,
വിഷ്ണു.
Monday, November 02, 2009
Sunday, August 23, 2009
ഓണം വന്നു. ഇന്ന് അത്തം.
ഓണം വരുന്ന കാര്യം മറന്നോ?
അതെ, ഇന്നു അത്തം ആണ്. ഇന്നു മുതല്‍ പൂക്കളം ഇട്ടു തുടങ്ങണം. ഇനി ഓരോ ദിവസവും പൂക്കളം ഇടണം. പത്തു ദിവസം. ഓരോ ദിവസവും പുതിയ ഒരു ഇനം പൂവ് കൂടി ഇടണം. ഇന്നു ഒരു ഇനം പൂവ്. നാളെ രണ്ടെണ്ണം. പിന്നെ മൂന്നു, നാല്.... അങ്ങനെ പത്താം നാള് തിരുവോണം. അന്ന് നമ്മളെയെല്ലാം കാണാന്‍ മാവേലി തമ്പുരാന് വരും.
(ഒരു കാര്യം ഓര്‍ക്കുന്നു... ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ വല്ലപ്പോഴും മാത്രം പോകുന്ന എന്നെ അന്ന് കൂട്ടുകാര്‍ "മാവേലി" എന്ന് വിളിക്കുമായിരുന്നു. അന്ന് അതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു എങ്കിലും ഇപ്പൊ അറിയാം..)
ഓണം എന്നും എല്ലാര്ക്കും ഒരു രസമുള്ള അനുഭവം തന്നെ ആണ് അല്ലേ? കുട്ടിക്കാലത്ത് പൂക്കളം ഇടുന്നതും തിരുവോണ നാളില്‍ പുത്തന്‍ ഓണക്കോടിയും അണിഞ്ഞു അമ്പലത്തില്‍ പോകുന്നതും ഊഞ്ഞാല് ആടുന്നതും പന്ത് കളിക്കുന്നതും... ഓണസദ്യ കഴിക്കാന്‍ എന്തൊരു ഇഷ്ടമാണ്... നമുക്കെല്ലാം ഐശ്വര്യം മാത്രം സമ്മാനിച്ചുകൊണ്ട് ഒരു ഓണം കൂടി എത്തിപ്പോയി... ആഘോഷിക്കണ്ടേ? വേണം.
ഇന്നു എന്റെ ജിമെയില്‍ തുറന്നപ്പോള്‍ ഒരു മെയില്‍ - ഓര്‍ക്കുട്ട് സ്ക്രാപ്പ് കിട്ടുമ്പോള്‍ വരുന്ന മെയില്‍ ഇല്ലേ? - അത് തന്നെ. അയച്ചത് ശ്രീധീഷ് സര്. (അദ്ദേഹത്തിന്റെ പേരിന്റെ അര്‍ത്ഥം എന്താണെന്ന് ഇപ്പോഴും അറിയില്ല...) എന്നെ കോളേജില്‍ പഠിപ്പിച്ച സര് ആണ്. അദ്ദേഹത്തിന് എന്തോ ഒരു ഓപ്പറേഷന് ആണെന്ന് കേട്ടിരുന്നു. അത് എന്താണെന്ന് ഞാന്‍ ഒരു സ്ക്രാപ്പ് അയച്ചു. ഇന്നു മറുപടി കണ്ടു. മുട്ടില്‍ എന്തോ ഒരു പൊട്ടല്‍. (cartilage എന്ന് പറഞ്ഞു. ഞാന്‍ വിക്കിപീഡിയ തപ്പിയാണ് അര്‍ത്ഥം കണ്ടുപിടിച്ചത്.. പാവം ഞാന്‍..!)
എന്റെ ബ്ലോഗ് അദ്ദേഹം വായിച്ചു എന്ന് പറഞ്ഞു... ഹായ്, അപ്പോള്‍ ഞാന്‍ ഇവിടെ ഇങ്ങനെ എഴുതുന്നതൊക്കെ വായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ട് അല്ലേ..? സന്തോഷമായി... :)
കഴിഞ്ഞയാഴ്ച ഞാനും മിഥുനും കൂടി "പുതിയ മുഖം" കണ്ടു. ഇഷ്ടപ്പെട്ടു. ദീപന് എന്നൊരു പുതിയ സംവിധായകന് കൂടി മലയാളത്തിലേക്ക് കടന്നു വരുകയാണ്. ആദ്യത്തെ ചിത്രം കൊള്ളാം. നന്നായിട്ടുണ്ട് കേട്ടോ. ഈ സിനിമ പ്രിഥ്വിരാജിന്റെ കൂടെ "പുതിയ" മുഖം ആണ്. (ഈ ബ്ലോഗില്‍ നേരത്തെ ഞാന്‍ എഴുതിയ "തിരക്കഥ" യിലും ഇപ്പൊ എഴുതുന്ന "പുതിയ മുഖം" ലും അഭിനയിക്കുന്നത് പ്രിഥ്വിരാജും പ്രിയാമണിയും ആണെന്നത് യാദൃശ്ചികം...)
ഇന്റര്‍വെല്‍ വരെ അല്പം ഇഴയുന്ന സിനിമ ആണ്. എന്നാല്‍ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ പിന്നെ നമ്മള് സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു മാത്രമെ കാണൂ.. അത്രയ്ക്ക് ഉദ്വേഗ ജനകമാണ് ചിത്രം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ "excellent thriller". ഒന്നുകൂടി കാണാന്‍ അവസരം കിട്ടിയാല്‍ കാണാം. എന്തായാലും പുതിയ പുതിയ പ്രതിഭകള്‍ക്ക് ആശംസകള്‍.
ഓണം ഇങ്ങെത്തി. നല്ലൊരു ഓണം ആകട്ടെ ഇക്കൊല്ലവും എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. എല്ലാര്ക്കും എന്റെ ഓണാശംസകള്‍...!

Tuesday, August 11, 2009
തിരക്കഥ വെറുമൊരു സിനിമ അല്ല...
രാജ്യം മുഴുവനും പന്നിപ്പനി പിടിപെട്ടിരിക്കുന്നു. ഞാന്‍ ഒരു ഗ്രാമവാസി ആണ്. പന്നിപ്പനി അല്ലെങ്കിലും വേറെ എന്തോ ഒരു പനി എനിക്കും പിടിപെട്ടു... അത് പന്നിപ്പനി അല്ല എന്ന് ഞാന്‍ തന്നെ ആണ് തീരുമാനിച്ചത്... (ഈശ്വരാ, ഇതു പന്നിപ്പനി ആകല്ലേ...) എന്തായാലും ഡോക്ടറിനെ കാണാന്‍ ഇതുവരെ പോയില്ല. പോയാല്‍ അടുത്ത രണ്ടു മാസത്തേക്ക് കഞ്ഞിക്ക് പകരം തിന്നു വിശപ്പ് മാറ്റാന്‍ ഒരു പാട്ട ഗുളിക കിട്ടും. അതിന്റെ ചിലവോ, അടുത്ത മൂന്നു മാസത്തേക്ക് കഞ്ഞി വെയ്ക്കാനുള്ള പൈസ ആകും. അതുകൊണ്ട് ഞാന്‍ തല്ക്കാലം പാരസെറ്റമോള്‍ കഴിച്ചു പിടിച്ചു നില്ക്കുന്നു. എന്തിനാ വെറുതെ ചിലവുണ്ടാക്കി വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? അല്ലെ?
ഇന്നു പനി ഉണ്ടായിരുന്നു. കിടക്കാന്‍ വയ്യാത്തതുകൊണ്ട് എഴുനേറ്റിരുന്നു. എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. അപ്പോഴാണ് തിരക്കഥ എന്ന ചിത്രത്തിന്റെ കാര്യം ഓര്‍ത്തത്. കുറച്ചു നാള് മുന്‍പ് മിഥുന് അത് കണ്ടു വളരെ ഇഷ്ടമായി എന്ന് പറഞ്ഞു. കുറേകാലം കഴിഞ്ഞു വീണ്ടും ഒരു നൊമ്പരപ്പെടുത്തുന്ന ചിത്രം കണ്ടു എന്ന് അവന് പറഞ്ഞു. എനിക്കും കാണാന്‍ തോന്നി, പക്ഷെ സമയം കിട്ടിയില്ല. രണ്ടു ദിവസം മുന്‍പ് ഐഡിയ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ് പരിപാടിയില തിരക്കഥ കുറെ അവാര്‍ഡ് വാങ്ങിക്കൂട്ടി എന്ന് ന്യൂസ് വന്നു. അപ്പോള്‍ തിരക്കഥ കാണണം എന്ന് ഉറച്ചു. ഇന്നു പനി പിടിച്ചത് അത് കാണാന്‍ ഒരു അവസരമായി.
കണ്ടു. തിരക്കഥ കണ്ടു. അതിനെ കുറിച്ചു പറയട്ടെ?
എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. പക്ഷെ, ഒന്നു അറിയാം. "തിരക്കഥ" ഒരു സിനിമ മാത്രമല്ല. അതിനും അപ്പുറം എന്തൊക്കെയോ ആണ്. ഒരു നല്ല കലാസൃഷ്ടി. അതിന്റെ സംവിധാനം രഞ്ജിത്ത് ആണ്. ആദ്യമേ, ഇത്തരമൊരു അത്ഭുത ചിത്രം തന്നതിന് അദ്ദേഹത്തിന് ആയിരം ആശംസകള്‍.
ഒരു ഫ്ലാഷ് ബാക്ക് ആണ് ഈ കഥ. സ്നേഹിക്കാന്‍ വേണ്ടി അടുക്കുന്ന രണ്ടു മനസുകള്‍. പരസ്പരം ഒരുപാടു സ്നേഹിക്കുന്നു. പിന്നെ എന്തോ ഒരു തെറ്റിധാരണയില്‍ അകലുന്നു. പിന്നെ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും കാണുമ്പോള്‍... ആ തെറ്റിദ്ധാരണ പരസ്പരം മനസിലാക്കുന്നു. ആ നിമിഷത്തില്‍ അവള് മരണത്തോട് അടുക്കുകയാണ്. കാന്‍സര്‍ പിടിപെട്ടു അവള് മരണത്തെ വരിക്കാന്‍ തയ്യാറായി നില്ക്കുന്നു. അപ്പോഴാണ് അയാള്‍ വരുന്നതും, സത്യം എല്ലാം പരസ്പരം പറയുന്നതും. പിന്നെ അവര്‍ ഒറ്റയ്ക്ക് അവരുടെ പ്രണയം ആരംഭിച്ച മലമുകളിലെ ആ clouds end എന്ന വീട്ടിലേക്ക് പോകുകയാണ്. അവിടെ എത്തുമ്പോള്‍ അവരുടെ മനസ് ശൂന്യമാണ്. കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ അവര്‍ക്കിടയില്‍ അകലം മാത്രം വിതച്ചാണ് കടന്നുപോയത്. അവള് അപ്പോള്‍ അവന്റെ മടിയില്‍ കിടന്നു "എനിക്ക് മരിക്കണ്ട" എന്ന് പറയുകയാണ്.. പക്ഷെ വിധി എന്താകും? ആ ചോദ്യം പ്രേക്ഷകര്‍ക്ക് നല്കി സിനിമ അവിടെ അവസാനിക്കുന്നു. ആ ചോദ്യം ഒരു നൊമ്പരമായി എല്ലാരുടെയും മനസ്സില്‍ നിറയും...
മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയാമണി ആ കഥാപാത്രം ഒത്തിരി നന്നായി ചെയ്തിട്ടുണ്ട്. പലപ്പോഴും അഭിനയത്തില്‍ ഒത്തിരി പ്രത്യേകതകള്‍ കണ്ടു. ഒരുപാടു നന്നായിരിക്കുന്നു. അതുപോലെ അജയ് എന്ന കഥാപാത്രം അവതരിപ്പിച്ച അനൂപ് മേനോന്. പുതുമുഖ താരം ആയിരുന്നു എങ്കിലും അദ്ദേഹം ഒരു വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നല്ല ഒരു ശബ്ദം കൂടി അദ്ദേഹത്തിനുണ്ട്. പിന്നെ പുതിയ തലമുറയിലെ സംവിധായകന്റെ റോള്‍ അവതരിപ്പിച്ച പ്രിഥ്വിരാജ്, സംവൃത അവരെല്ലാം പതിവു പോലെ തന്നെ, അവരുടേതായ ഒരു ശൈലിയില്‍ കഥാപാത്രം ചെയ്തു. പ്രിഥ്വിരാജ് അതില്‍ ഒരു പ്രധാന റോള്‍ ആണ് ചെയ്യുന്നത്. അത് നന്നായി ചെയ്തിട്ടുണ്ട്.
എന്തായാലും ഒത്തിരി നല്ല ചിത്രമാണ്. എല്ലാരും കാണണം. അതിലെ അഭിനയം, കഥ പറയുന്ന ശൈലി, ശരത് ചെയ്ത പാട്ടുകള്‍... എല്ലാം കൊണ്ടും ഒരു അത്ഭുത ചിത്രം.

Saturday, August 08, 2009
ഇന്നലെ ഒരു അപൂര്‍വ ദിനം.
അതെ, ഇന്നലെ, അതായത് 2009 ഓഗസ്റ്റ് 7 ഒരു അപൂര്‍വ ദിനം തന്നെ ആയിരുന്നു. എന്താണെന്ന് ഇപ്പൊ ഏകദേശം എല്ലാര്ക്കും അറിയാമായിരിക്കണം. ഞാന്‍ പറയാം.
ഇന്നലെ ഉച്ചക്ക് 12:34 pm ആയപ്പോള്‍ ഒരു അത്ഭുതം ഉണ്ടായി. ഈ നൂറ്റാണ്ടിലെ, ഈ സഹസ്രാബ്ദത്തിലെ ഒരു അപൂര്‍വ നിമിഷം. അപ്പോള്‍ സമയം ഇങ്ങനെ ആയിരുന്നു:
12:34:56 7-8-9 [that's 12:34:56 pm at 07-08-2009 ]
ഈ ഒരു അപൂര്‍വ നിമിഷം ഉണ്ടാകാന്‍ ഇനി അടുത്ത സഹസ്രാബ്ദം വരെ കാത്തിരിക്കണം. അതിന് അന്ന് നമ്മളും ഈ ബ്ലോഗും ഒക്കെ ഉണ്ടായിട്ടു വേണ്ടേ? എന്തായാലും ഈ ലോകം ഇനി ഒരു 200 വര്‍ഷത്തിനും അപ്പുറത്തേക്ക് പോകുമോ എന്ന് സംശയം ആണ്... ആര്‍ക്കറിയാം?
ഇതുപോലെ, കമ്പ്യൂട്ടര്‍ പ്രേമികള്‍ക്ക് വളരെ പ്രടാനപ്പെട്ട ഒരു നിമിഷം ആയിരുന്നു ഫെബ്രുവരി 13, 2009 എന്നത്.
അന്നത്തെ പ്രത്യേകത എന്താണെന്നോ? അതും പറയാം.
യൂണിക്സ്, യൂണിക്സ് പോലുള്ള മറ്റു കമ്പ്യൂട്ടര്‍ മുതലായവയില്‍ സമയം കണക്കാക്കുന്നത് 1970 ജനുവരി 1 മുതല്‍ കടന്നു പോയ സെക്കന്റുകളുടെ എണ്ണം ആയിട്ടാണ്. അതൊരു വലിയ സംഖ്യ ആണ്. "പോസിക്സ് ടൈം" എന്നാണു ഈ സമ്പ്രദായത്തിന്റെ പേര്. (POSIX TIME in Wikipedia). ഈ കഴിഞ്ഞ ഫെബ്രുവരി 13 നു അത് നേരത്തെ പറഞ്ഞതുപോലെ ഒരു സംഖ്യ ആയി. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 13, 11:31:30pm. അന്ന് ആ നിമിഷത്തില്‍ ആ സംഖ്യ ഇതായിരുന്നു:
1234567890
അതൊക്കെ എന്തുമാകട്ടെ, നമുക്കു ജീവിതത്തിലേക്ക് മടങ്ങിവരാം.
പുതിയ കോഴ്സ് പഠിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. മിക്കവാറും കുറേപ്പേരെ എന്നും കാണാറുണ്ട്. എന്നാലും പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയില്‍ പഴയ തമാശ ഇല്ല. അല്പം ഗൌരവമായി കാര്യങ്ങള്‍ നീക്കുന്നു. എന്തെങ്കിലും ഒരു ബിസിനെസ്സ് തുടങ്ങാന്‍ ഏറ്റവും അത്യാവശ്യം പണം ആണെന്ന് പഠിച്ചു. പണം മാത്രം പോരാ, അല്പം കഴിവും ഉണ്ടെങ്കില്‍ വിജയിക്കാം. പിന്നെ എല്ലാം ഭാഗ്യം പോലെ. അനുഭവങ്ങള്‍ താനേ ഉണ്ടാകും. അതൊക്കെ അധ്യാപകരാകും. ജീവിതം അവിടന്ന് പഠിച്ചു തുടങ്ങും. അങ്ങനെ ജീവിത യാത്രയിലെ കപ്പിത്താന് നമ്മള് തന്നെ ആകും. ഇത്രയും കാലം വീട്ടുകാര്‍ നയിച്ച ഈ കപ്പല്‍ ഇനി മുങ്ങാതെ കൊണ്ടുപോകേണ്ടത് നമ്മുടെ കടമ ആണ്.. അല്ലേ?
കുറച്ചു നേരമായി എഴുതുന്നു. കണ്ണുകള്‍ അടയുന്നതുപോലെ.. ഉറക്കം വരുന്നു... പോകാം... അല്ലെങ്കില്‍ ഇന്നു കമ്പ്യൂട്ടറിന് മുന്നില്‍ ഉറങ്ങിവീഴും. ബൈ..

Saturday, June 13, 2009
ഒരു യുഗത്തിനു കൂടി വിരാമം...
...തീര്‍ന്നു.
അങ്ങനെ എന്റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം.... നമ്മുടെ കോളേജ് ലൈഫ്....
ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍. കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്... അങ്ങനെ.
പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...
പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര് ഉണ്ടാകുന്നത് എന്ത് രസമാണ്... അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, മ്യൂസിയം പോയി വായിനോക്കി ഇരിക്കുക.. സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.
ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...
തീരാതിരുന്നെങ്കില്‍....

Friday, May 29, 2009
നീണ്ട ഇടവേള... പരീക്ഷ ആണേ...
അതെ.. ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറെ നാളായി.. ഒരു മാസത്തോളം ആകുന്നു.. ഇത്രയും നീണ്ട ഇടവേള മുന്‍പ് വന്നിട്ടില്ല എന്ന് തോന്നുന്നു...
അവസാന സെമസ്റ്റര്‍ പരീക്ഷ ആണ്. പിന്നെ പ്രൊജക്റ്റ് ചെയ്യുന്ന തിരക്കുകള്‍, പിന്നെ പഠിത്തം, പാര്‍ട്ടി, ആഘോഷം .. അങ്ങനെ ഒരുപാട്.. എല്ലാം കൂടി ആയപ്പോള്‍ ഒന്നു സമാധാനമായി രണ്ടക്ഷരം ഇവിടെ എഴുതാന്‍ സമയം ഇല്ല. അതാണ് ഒരു ഇടവേള. ഇപ്പൊ ഒരു ചെറിയ "ഗ്യാപ്പ്" കിട്ടി. അതിനിടയില്‍ ആണ് ഇവിടെ എത്തിയത്...
വീണ്ടും തിരികെ എത്തും. കൂടുതല്‍ വിശേഷങ്ങളുമായി. അപ്പോള്‍ കൂടുതല്‍ പറയാം...
അതുവരെ ബൈ!

Friday, May 01, 2009
കോളേജ് ജീവിതം തീര്‍ന്നു. ഇനി സ്വന്തം ജീവിതം...
4 വര്‍ഷം നീണ്ട മറ്റൊരു ജീവിത ഘട്ടം കൂടി കടന്നുപോകുന്നു. ഏതൊരാളിനും മനോഹരമായ ഒരു കാലം തന്നെയാണ് കോളേജ്. അല്ലേ?
ഇന്നലെ ഞങ്ങളുടെ final years' day ആയിരുന്നു. ബാക്കി എല്ലാ ബാച്ചും വളരെ നേരത്തെ "ആഘോഷം" നടത്തിയതുകൊണ്ട് അവരൊക്കെ മാന്യമായി സസ്പെന്ഷന് വാങ്ങി വീട്ടിലിരുന്നു. നമ്മള് മാത്രം ഉണ്ടായിരുന്നു കോളേജില്‍. എന്തൊരു രസമായിരുന്നു എന്നോ...? അടിച്ച് പൊളിച്ചു.
ഒത്തിരി അടുത്തിട്ട് പിരിയുന്നതിന്റെ ഒരു വിഷമം നേരിട്ടു അനുഭവിച്ചാലേ മനസിലാകൂ... നമ്മളെല്ലാം രാവിലെ വന്നു നമ്മുടെ projector ഓണ്‍ ചെയ്തു പഴയ ഫോട്ടോസ്, വീഡിയോ എല്ലാം കാണിച്ചു. അതൊക്കെ കണ്ടപ്പോള്‍, 4 വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് പോയി എന്ന് ആലോചിച്ചു... വരുമ്പോള്‍ എല്ലാരേം കാണാന്‍ കൊച്ചു കുട്ടികള്‍. ഇപ്പോഴോ, എല്ലാരും വലിയ "അണ്ണന്മാരും" "ചേച്ചിമാരും" ആയിരിക്കുന്നു. 4 വര്‍ഷത്തെ കോളേജ് ലൈഫ് എല്ലാരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു!
പിന്നെ നമ്മുടെ staff advisers വന്നു അവരുടെ വക ഒരു ചെറിയ ട്രീറ്റ് തന്നു. അവര്‍ നമ്മളെ 3 വര്‍ഷം സഹിച്ചതിന് ഓസ്കാര്‍ കൊടുക്കണം... പിന്നെ നമ്മള് അവര്‍ക്ക് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്തത് സമ്മാനമായി കൊടുത്തു. പിന്നെ കിട്ടിയ ട്രീറ്റ് പൊതി തുറന്നു തീറ്റ മത്സരം തുടങ്ങി.
പിന്നെ ഞാനും രൂപികയും കൂടി ക്യാമറ എടുത്തു പുറത്തേക്കിറങ്ങി. കോളേജ് വിജനമായത് കാരണം കോളേജ് മുഴുവനും ഓടി നടന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കോളേജ് സ്റ്റോറില്‍ പോയി ഫോട്ടോ എടുത്തു. പിന്നെ സ്റ്റാഫ് റൂമില്‍ എല്ലാം കേറി ഫോട്ടോ എടുത്തു, ലാബില്‍ കേറി... അങ്ങനെ കുറെ ഫോട്ടോസ്... പിന്നെ തിരികെ ക്ലാസ്സില്‍ എത്തി. അപ്പോഴേക്കും ചിക്കന്‍ ബിരിയാണി എത്തി. ഹായ്...!
പിന്നെ നമ്മുടെ ടീച്ചേഴ്സ് എല്ലാരും വന്നു. എല്ലാരും നമ്മളെപ്പറ്റി അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മളെല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഒത്തിരി രസമായിരുന്നു. എന്തോ ഒരു തേങ്ങല്‍ കാരണം ഭക്ഷണം ഇറങ്ങാന്‍ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
അത് കഴിഞ്ഞു എല്ലാരും കൈ കഴുകി തിരികെ എത്തി. പിന്നെ നമ്മുടെ ഗ്രൂപ്പ് ഫോട്ടോ പ്രിന്റ് ചെയ്ത t-shirt എടുത്തു. അല്ലാരും അതും ഇട്ടു ഒരു ഫോട്ടോ സെഷന്. പിന്നെ ആ ഷര്‍ട്ടില്‍ എല്ലാരും പരസ്പരം ഓട്ടോഗ്രാഫ് എഴുതി. അതൊക്കെ ശെരിക്കും രസമായിരുന്നു. ഇനി ഒരിക്കല്‍ പോലും തിരികെ കിട്ടാത്ത രസം...
പിന്നെ നമ്മള് വരിവരിയായി ആ ക്ലാസ്സ് വിട്ടു. മെയിന്‍ ബ്ലോക്കില്‍ പോയി പ്രിന്‍സിപ്പാളിനെ കാണാന്‍. അവിടെ എത്തിയപ്പോ മാഡം വന്നു. ഞങ്ങളെയെല്ലാം സന്തോഷത്തോടെ wish ചെയ്തു. പിന്നെ ഞങ്ങളോട് ഒരുമിച്ചൊരു ഫോട്ടോ. പിന്നെ മാഡം കോളേജ് വിട്ടു. ഇപ്പോള്‍ നമ്മള് മാത്രമായി ആ കോളേജില്‍...
പിന്നെ നേരെ അവിടത്തെ പുല്‍ത്തകിടിയില്‍ കേറി കുറെ ഫോട്ടോസ്. അതും കഴിഞ്ഞപ്പോള്‍ കണ്ണുകെട്ടി കളിച്ചു.
അത് കഴിഞ്ഞു എല്ലാരും കൂടി പടിയില്‍ ഒരുമിച്ചിരുന്നു. ഓരോരുത്തരായി കഴിഞ്ഞ 4 വര്‍ഷത്തെ ജീവിതത്തെ കുറിച്ചു പറയാന്‍ തുടങ്ങി. നല്ല മഴ തുടങ്ങി. ഞങ്ങള്‍ ബ്ലോക്കിന്റെ അകത്തു കയറി. പുറത്തു പെരുമഴ. നമ്മുടെയെല്ലാം മനസ്സില്‍ കണ്ണീര് മഴ.
എല്ലാരും ആ 4 വര്‍ഷത്തെ ഓര്‍മ്മകള്‍ പറയുകയാണ്... കുറേപേര്‍ ചെയ്ത തെറ്റുകള്‍ക്കൊക്കെ അവിടെ വച്ചു സോറി പറഞ്ഞു. കുറേപേര്‍ നല്ല നല്ല ഓര്‍മ്മകള്‍ പറഞ്ഞു...
സമയം പൊയ്ക്കൊണ്ടിരുന്നു. മഴ തോര്‍ന്നു. എന്നിട്ടും ആര്‍ക്കും വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. അവസാനം എസ്റ്റേറ്റ് മാനേജര്‍ വന്നു ഞങ്ങളെ ബ്ലോക്കിന് പുറത്തു പോകാന്‍ പറഞ്ഞു. പിന്നെ ആ ബ്ലോക്ക് പൂട്ടി. 6 മണി ആകുന്നതുവരെ നമ്മള് ആ ബ്ലോക്കിന് പുറത്തു നിന്നു അനുഭവങ്ങളൊക്കെ പറഞ്ഞു. പിന്നെ എല്ലാരും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷത്തോടെ യാത്രയായി...
അങ്ങനെ ആ കോളേജ് ജീവിതം അവിടെ അവസാനിച്ചു...
ഇനി ഇതുപോലൊരു കോളേജ് ജീവിതം ഉണ്ടാകില്ല. നമ്മളെല്ലാം ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ആണ് ഈ കോളേജില്‍ പഠിച്ചത്. അത് ജീവിതത്തിലെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിച്ചു. ഒരുപാടു നല്ല സുഹൃത്തുക്കളെ കിട്ടി. പുതിയ ബന്ധങ്ങളും അനുഭവങ്ങളും... അങ്ങനെ ഒരു വലിയ യാത്രയുടെ അന്ത്യം ആയിരുന്നു ഇന്നലെ.
ഒരു ജീവിതത്തിലെ ഉത്സവ കാലം തന്നെയാണ് കോളേജ് ലൈഫ്... പറയാതെ പറ്റില്ല. അത്രയ്ക്ക് രസമായിരുന്നു...
പിന്നെ, എനിക്ക് എന്റെ ക്ലാസ്സിലെ 4 പേരെക്കുറിച്ച് പറയണം...
ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒരു വലിയ സംഭവം തന്നെയാണ് എന്ന് അവരെ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. പ്രണയം, വിരഹം, ദേഷ്യം, പക എന്നൊക്കെ ഒരുപാടു വികാരങ്ങള്‍ നാമെല്ലാം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, "friendship" എന്നൊരു വികാരം കൂടി ഉണ്ടെന്നു അവര്‍ പഠിപ്പിച്ചു. എനിക്ക് തോന്നുന്നു, ഒരുപക്ഷെ പ്രണയത്തേക്കാള്‍ തീവ്രമായ ഒരു വികാരം ആണ് "friendship" എന്നത്.
സ്വന്തം ഫ്രണ്ട്സ് നു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് അവര്‍. അവരെ ഫ്രണ്ട് ആയി കിട്ടുന്നവര്‍ വളരെ enjoy ചെയ്യും...
എനിക്ക് നേരിട്ടു അറിയാവുന്ന 3 പേര് ആണ് ഇത്. വേറെ ആരെങ്കിലും ഇങ്ങനെ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാകും.
അവര്‍ - അശ്വതി.പി, അരവിന്ദ്, വിഷ്ണു മേനോന്.
അവര്‍ ജീവിതത്തില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ നേടട്ടെ... ആശംസകള്‍...
അടുത്ത വ്യക്തി - ഗോപാലിക. ഒരു അത്ഭുത വ്യക്തി തന്നെയാണ്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കാരക്ടര്‍. ഒരുപാടു കുസൃതി ആണ് മനസ് നിറയെ. പിന്നെ ജീവിതത്തെ കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടും. പിന്നെ, പുതിയ അറിവുകള്‍ നേടാനും അവ പ്രയോഗികമാക്കാനും അതീവ താല്‍പ്പര്യമാണ്. നമ്മുടെ ക്ലാസ്സില്‍ ഞാന്‍ കണ്ടിട്ടുള്ള, പുതിയ പുതിയ കാര്യങ്ങളെ കുറിച്ചു അറിവുള്ള ആകെ ഒരു പെണ്‍കുട്ടി. ഓരോരോ വേലത്തരങ്ങള്‍ ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തപോലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. പേരു കൊണ്ടു മാത്രമല്ല, സ്വഭാവം കൊണ്ടും വ്യത്യസ്തയാണ് ഗോപു. ചിലപ്പോഴൊക്കെ അവളുടെ classmate ആയതില്‍ സന്തോഷം തോന്നും... അത്രയ്ക്ക് different തന്നെയാണ് ഗോപു. നമ്മുടെയെല്ലാം ഒരു അനിയത്തിയെ പോലെ. ഗോപുവിനും ആശംസകള്‍...
ഇനി കോളേജ് ലൈഫ് അധികമില്ല. പരീക്ഷ കൂടി കഴിയുമ്പോള്‍ എല്ലാം തീരുന്നു...
ഇനി യാത്ര ഇല്ല...

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന് ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സു...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
1. അമ്മത്തൊട്ടില്‍ അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടു...