സംഭവം നടന്നത് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ്.
രാവിലെ നല്ല മഴയുണ്ട്. പക്ഷെ അതുകൊണ്ട് ജോലിക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ... അങ്ങനെ മഴ അല്പമൊന്നു തോര്‍ന്നപ്പോള്‍ മഴക്കോട്ടും എടുത്ത് ബൈക്കില്‍ ഓഫീസിലേക്ക് യാത്രയായി.
കുറച്ചു ദൂരം എത്തിയപ്പോള്‍ എന്‍റെ ഒരു പഴയ സുഹൃത്ത് സൈക്കിളില്‍ വരുന്നു. പുള്ളിക്കാരന്‍ ആണ് ആ പ്രദേശത്തെ പത്രവിതരണം കൈകാര്യം ചെയ്യുന്നത്. മഴ അല്പമൊന്നു തോര്‍ന്ന നേരം നോക്കി പത്രങ്ങള്‍ മുഴുവനും പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു സൈക്കിളില്‍ വരുകയാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അവനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. വെറുതെ കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ ആണ് അവന്‍റെ മുഖത്തെ വിഷാദഭാവം ഞാന്‍ ശ്രദ്ധിച്ചത്. കൂടുതല്‍ ഫോര്‍മാലിറ്റി ഒന്നും ഇല്ലാതെ അവന്‍ പതിയെ ചെരുപ്പ് ഊരി അവന്‍റെ കാല്‍പാദങ്ങള്‍ എന്നെ കാണിച്ചു.
ഞാന്‍ ഒന്ന് ഞെട്ടി. അവന്‍റെ കാല്‍വെള്ളയും പാദങ്ങളും മുഴുവനും പച്ച നിറം...!
രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നു, ഇടയ്ക്ക് എപ്പോഴോ നോക്കിയപ്പോള്‍ ആണ് പച്ച നിറം ശ്രദ്ധയില്‍ പെട്ടത് എന്ന് അവന്‍ പറഞ്ഞു.
അതിരാവിലെ ഉണങ്ങാത്ത പത്രത്തില്‍ നിന്നും പച്ച മഷി വല്ലതും ആയതാണോ എന്ന് അന്വേഷിച്ചപ്പോള്‍ അല്ല എന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. അവന്‍ പത്രത്തില്‍ ഒന്നും ചവിട്ടിയില്ല, വീട്ടില്‍ നിന്നും ചെരുപ്പും ധരിച്ചാണ് രാവിലെ ഇറങ്ങിയതത്രേ...!
പിന്നെയും അവന്‍ കാലു കാണിച്ചിട്ട് ആ പച്ചനിറം തൊലിക്ക് ഉള്ളിലാണ് എന്നുകൂടി പറഞ്ഞതോടെ ഞാന്‍ ഇതെന്തോ ഒരു മാരക രോഗമാണ് എന്ന് മനസ്സില്‍ ഉറപ്പിച്ചു. പലതരം മഴക്കാല രോഗങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മണ്ണിര കടിച്ചാല്‍ ഇങ്ങനെ വരുമോ?? ഏയ് ഇല്ല ഇല്ല... ഇനി കാലില്‍ മൊത്തം പായല്‍ പിടിച്ചതാണോ?? അങ്ങനെ ഉണ്ടാകുമോ???
"നീ എത്രയും വേഗം പോയി ഡോക്ടറിനെ കാണൂ" എന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ...
അവന്‍ ഡോക്ടറിനെ കാണുന്നതും മരുന്ന് കഴിക്കുന്നതും ചിന്തിച്ചു വിഷാദമൂകനായി നില്‍ക്കുമ്പോഴാണ് ഞാന്‍ അത് കണ്ടത് - ആ പച്ചനിറം അവന്‍റെ പാദങ്ങളില്‍ മാത്രമല്ല, കാലിന്‍റെ മുകളിലേക്ക് കയറിപ്പോവുകയാണ്... അപ്പോഴാണ് അങ്ങനെയൊരു കാര്യം അവനും കാണുന്നത്...
എന്‍റെ കണ്ണുകള്‍ ആ കാലുകളുടെ മുകളിലേക്ക് നടന്നു കയറി... പതിയെ അവന്‍റെ പാതി നനഞ്ഞ "പച്ച നിറമുള്ള" ലുങ്കിയില്‍ ഉടക്കി നിന്നു. ട്വിസ്റ്റ്...! ട്വിസ്റ്റ്...! എന്ത് നിറമുള്ള ലുങ്കി...??? പച്ച നിറം... പച്ച പച്ച...!!
അവന്‍റെ ജീവിതം തന്നെ നശിപ്പിക്കാന്‍ പോന്ന ആ "രോഗത്തിന്‍റെ" കാരണം മനസിലായത് അപ്പോഴാണ്!!!
പച്ച നിറമുള്ള പുതിയ ലുങ്കിയുടുത്ത് ചാറ്റല്‍മഴ നനഞ്ഞു നടക്കുമ്പോള്‍, ലുങ്കി നനഞ്ഞു പതിയെ പതിയെ അതിലെ നിറം ഇളകി ആശാന്‍റെ കാലില്‍ കൂടി ഊര്‍ന്നിറങ്ങി ചെരുപ്പില്‍ കിടന്നു പാദവും കാലും പച്ചനിറം ആയതാണ്...!!!
കാര്യം മനസിലായതോടെ അവനു ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു...! പറ്റിയ അബദ്ധം ഓര്‍ത്തു ഞങ്ങള്‍ രണ്ടും ചിരിച്ചു.. പിന്നെ സന്തോഷത്തോടെ അവന്‍ അവന്‍റെ ജോലിയിലേക്ക് പോയി.
അതിരാവിലെ ഒരു കൂട്ടുകാരന്‍റെ "ജീവന്‍ രക്ഷിക്കാന്‍ " കഴിഞ്ഞതില്‍ കൃതാര്‍ത്ഥനായി ഞാനും ഓഫീസിലേക്ക് വിട്ടു!
*** *** *** *** ***
ഈ സംഭവം കഴിഞ്ഞപ്പോള്‍ സാമ്യമുള്ള മറ്റൊരു സംഭവം ഓര്‍മവന്നു...
മുന്‍പ്, കോളേജില്‍ ജോലി ചെയ്തിരുന്നകാലത്ത് നടന്നത്.
ഒരിക്കല്‍ കോളേജില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഞാന്‍ ഷര്‍ട്ട് ഒക്കെ ഊരിക്കളഞ്ഞ ശേഷം കുളിക്കാന്‍ തയ്യാറായി അവിടെയും ഇവിടെയുമൊക്കെ കറങ്ങി നില്‍ക്കുന്ന നേരം. അതുവരെ പുറത്തെവിടെയോ നിന്ന അമ്മ എന്‍റെ അടുത്തേക്ക് വന്നിട്ട് ഒരു നിലവിളി...!
എന്‍റെ നെഞ്ച് ചൂണ്ടിക്കാട്ടി "ഡേയ് നിനക്കിത് എന്തുപറ്റി?" എന്നൊരു ചോദ്യവും.
അപ്പോഴാണ് ഞാനും അത് കാണുന്നത് - എന്‍റെ നെഞ്ചിന്റെ ഇടതുഭാഗത് മൊത്തം ചോര...!!! ഹൃദയം പൊട്ടി ഒഴുകിയിറങ്ങിയ പോലെ...! കണ്ണാടിയില്‍ നോക്കിയപ്പോഴേക്കും എനിക്ക് നെഞ്ച് വേദന വരുന്നതുപോലെ ഒരു തോന്നല്‍... കൂടെ തൊലിപ്പുറത്ത് നല്ല നീറ്റലും.
"ദൈവമേ, ഇത്ര ചെറുപ്പത്തില്‍ തന്നെ എന്നെ ഒരു ഹാര്‍ട്ട് പേഷ്യന്റ് ആക്കണോ???" എന്നുള്ള ചോദ്യമൊക്കെ ഒറ്റനിമിഷം കൊണ്ട് തലയില്‍ മിന്നി...!
പെട്ടെന്ന്‍ തന്നെ ആ ഞെട്ടലില്‍ നിന്നും എഴുനേറ്റു... നോക്കുമ്പോള്‍ ചോരയ്ക്ക് എന്തോ ഒരു പ്രത്യേക മണം... കാര്യം ഏതാണ്ട് പിടികിട്ടി... ഷര്‍ട്ട് എടുത്തു നോക്കുമ്പോള്‍ പോക്കറ്റിന് താഴോട്ടു മുഴുവനും അതേ "ചോര"...! കറുത്ത ഷര്‍ട്ട് ആയതുകൊണ്ട് പെട്ടെന്ന് അറിയില്ല.
അതേ, നിങ്ങള്‍ ഊഹിച്ചത് തന്നെ. സ്ഥിരമായി ചുവന്നമഷി പേന ഉപയോഗിക്കുന്നതുകൊണ്ട് പോക്കറ്റില്‍ ഇപ്പോഴും ഒരു ചുവന്നമഷി പേന കാണും. അന്നും ഉണ്ടായിരുന്നു, ആരുടെയോ കയ്യില്‍നിന്നും കിട്ടിയ ഒരു ചുവന്നമഷി ജെല്‍ പേന. പോക്കറ്റില്‍ കുത്തി വെച്ചിരുന്നപ്പോള്‍ ഫിസിക്സിലെ ഏതൊക്കെയോ സിദ്ധാന്തങ്ങള്‍ അനുസരിച്ച് മഷി താഴോട്ടു ഒഴുകി എന്നെ "ചോരയില്‍ " കുളിപ്പിച്ചതാണ്...!
പക്ഷെ എനിക്ക് തോന്നിയ നീറ്റല്‍ ഉള്ളത് തന്നെ... അത് കഠിനമായി തോന്നിയത് ആ "ചോര" കണ്ടപ്പോഴാണെന്നു മാത്രം!
*** *** *** *** ***
നിറങ്ങള്‍ കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍...! ഏഴുനിറത്തില്‍ മഴവില്ല്, നിറങ്ങള്‍ ആഘോഷിക്കാന്‍ ഹോളി... അതിനിടയില്‍ ഇതുപോലെ "നിറം കലര്‍ന്ന" ചില രസമുള്ള ഓര്‍മകളും...!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
-
ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്. എങ്ങനെയെന്നല്ലേ? പറയാം. മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറ...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
super da machoooo
ReplyDeleteകൊള്ളാം ... ഇനിയും പോരട്ടെ
ReplyDeleteha, ha, :) sahithyam nannakunnundu,
ReplyDeleteGood writing. Congrats.
ReplyDeletePlease read this post and share it with your friends for a social cause.
http://www.najeemudeenkp.blogspot.in/2012/05/blog-post.html
With Regards,
Najeemudeen K.P
hahahahahha kollaaaaaaaam nice
ReplyDeletekollam..nalla rasamundu vayicirikkan..
ReplyDeleteകൊള്ളാം
ReplyDeletehaha kollaam lunkiyum niravum kadhayum ...nannaayi iniyum boolokatthu thilangatte
ReplyDeleteനല്ല രസമുള്ള ഓര്‍മ്മകള്‍ - അവ തന്നെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു
ReplyDeleteഇനിയും
പോരട്ടെ
Oops! Sorry!
ReplyDeleteI kept two windows open and posted on the wrong window!
Here's the real one :
http://vishnulokam.com/?p=427