ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.
കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.
മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.
ശംഖുമുഖം തീരത്ത് ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക് കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം - ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!
പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.
തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ ... പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് - "അത്... അത്... അശ്വതി അല്ലെ?! അതെ! അശ്വതി!!" - വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!
കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ "ലൈനടിച്ചു" നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!
ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???
"മോനെ... മനസ്സില്‍ ലഡ്ഡു പൊട്ടി!"
അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു - "അശ്വതീ... അച്ചൂ...!"
വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. "മന്വേട്ടാ... നിങ്ങളോ? എന്താ ഇവിടെ?" - അവള്‍ ചോദിച്ചു.
"ഒന്നുമില്ല അച്ചൂ... വെറുതെ കറങ്ങാന്‍ ... ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??"
"കല്യാണമൊന്നും ആയില്ല ഏട്ടാ..."
മോനെ... മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!
"വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?"
"ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല..."
മോനെ...!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ...!!!
"അപ്പൊ... കല്യാണം കഴിക്കണ്ടേ???"
(അവള്‍ നാണത്തോടെ) - "ഹും... വേണം!"
ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.
നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!
"അച്ചൂ...! അച്ചൂ....!" - അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.
അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.
അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.
"ആരാ അച്ചൂ ഇത്?" - കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.
"ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു" - അവള്‍ പറഞ്ഞു.
അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.
"വാവ്വ്...! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് ...!" - അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.
ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. "വീ" വിഷ് യൂ... അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ "വീ" എന്ന് പറയണമെങ്കില്‍ ... അയാള്‍ അച്ചുവിന്‍റെ...?
"മനു ചേട്ടാ, ഇത് ആനന്ദ് മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?" - അശ്വതി പറഞ്ഞു.
"ഓ... ആ... എ... ആ.... വരാം വരാം..." - ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.
"ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!...! ബൈ..!" - അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.
അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക് നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .
അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്...! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?
"പുല്ല്... അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ..." എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.
പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു... തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.
അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക് താഴുന്നുണ്ടായിരുന്നു.
Tuesday, July 10, 2012
Sunday, July 01, 2012
പ്രിയസുഹൃത്തെ, നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.
അവന്‍ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്ഷം തികയുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അവന്‍. ഓരോ നിമിഷവും ചിരിക്കുന്ന, ചിരിപ്പിക്കുന്ന മനസായിരുന്നു അവന്. സുഹൃത്തെ, നീ ഇപ്പോഴും എന്‍റെ മനസ്സില്‍ ജീവിക്കുകയാണ്. നിന്റെ ഹൃദയം ഇപ്പോഴും എന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ട്. അത് നില്‍ക്കുമ്പോള്‍, ഞാനും നിന്റെ അടുത്തെത്തും.
---------------------------------------------
ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 - അന്ന് ഞങ്ങളെല്ലാം പ്ലസ്-ടു വിനു ചേര്‍ന്ന സമയം. അവിടെയാണ് ഞാന്‍ വിശാഖിനെ (യഥാര്‍ത്ഥ പേരല്ല) ആദ്യമായി കാണുന്നത്. ആദ്യമായാണ് പലരെയും കാണുന്നത്. പരസ്പരം വീടും സ്ഥലവും പത്താം ക്ലാസ്സ് പഠിച്ച സ്കൂളും ഒക്കെ ചോദിച്ചാണ് ഞങ്ങളുടെ ആദ്യ ദിവസങ്ങള്‍ കടന്നുപോയത്. മറ്റാരെയും പോലെ ഒരു അപരിചിതന്‍ മാത്രമായിരുന്നു വിശാഖ് എനിക്ക്. എന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലാണ് അവന്‍ ഇരുന്നത്. സ്വാഭാവികമായും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലരും പരിചിതരായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളും സംഭാഷണങ്ങളും കടന്നുവന്നു.
വിശാഖും ഞാനും പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാര്‍ ആണെന്ന് ഞങ്ങള്‍ പതിയെ പതിയെ കണ്ടെത്തി. ഏതാണ്ട് സമാഭിപ്രായങ്ങളും ചിന്തകളും ഒക്കെയുള്ള ആളുകള്‍ കൂട്ടാകുന്നതുപോലെ, ഞാനും വിശാഖും പിന്നെ കുറച്ചു നല്ല കൂട്ടുകാരുമുള്ള ഒരു ചെറിയ "കൂട്ടം" തന്നെ ഞങ്ങള്‍ കണ്ടെത്തി. "കണ്ടെത്തി" എന്നല്ല, അതൊക്കെ അങ്ങനെ സംഭവിച്ചു എന്നുവേണം പറയാന്‍.
പല സ്ഥലങ്ങളില്‍ ജീവിച്ച ആളുകള്‍ ഏതോ ഒരു നിമിത്തം പോലെ ഒരിടത്ത് വന്നു ഒന്നുചേരുന്നതും, പരസ്പരം തിരിച്ചറിയുന്നതും, സുഹൃത്തുക്കള്‍ ആകുന്നതുമൊക്കെ ഒരു അത്ഭുതമാണ്. വിധിയുടെ ഒരുതരം മായാജാലം.
അങ്ങനെ വളരെ മനോഹരമായി ഞങ്ങളുടെ സൌഹൃദം പൂത്തുലഞ്ഞു സുഗന്ധം പരത്തി മുന്നോട്ടു പോകുന്നു. അന്ന് സ്കൂള്‍ വിട്ടാല്‍ പിന്നെ സംസാരിക്കാന്‍ ഇന്നത്തെ പോലെ ഫേസ്ബുക്കും ചാറ്റും മൊബൈലും ഒന്നുമില്ല. ആകെ ലാന്‍ഡ്‌ലൈന്‍ മാത്രം. അതായിരുന്നു അന്നത്തെ ഞങ്ങളുടെ "സോഷ്യല്‍ നെറ്റ്‌വര്‍ക്ക്". ഉച്ചക്ക് മീന്‍ പൊരിച്ചത് ഷെയര്‍ ചെയ്തു കഴിച്ചതും, ഉച്ച ഭക്ഷണം കഴിച്ചിട്ട് സ്ഥിരമായി അടുത്ത കടയില്‍ കയറി സിപ്-അപ്പ് വാങ്ങിയതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. മനോഹരമായി ലവ് ലെറ്റര്‍ എഴുതാനും, അത് ആരുമറിയാതെ വല്ലവരുടെം ബാഗില്‍ ഇട്ടു അവരെ വട്ടാക്കാനും, ചൂയിന്ഗം ഊതിവീര്‍പ്പിച്ചു ബലൂണ്‍ പോലെ പൊട്ടിക്കാനുമൊക്കെ അവന് വല്യ ഇഷ്ടമായിരുന്നു. എപ്പോഴും സന്തോഷം മാത്രം. വിശാഖിന്റെ കൂടെ നടന്നാല്‍ സമയം പോകുന്നതെ അറിയില്ല!
വിശാഖിനെ ലൈന്‍ ഇടാന്‍ പെണ്‍കുട്ടികള്‍ പലരും ശ്രമിച്ചു. പക്ഷെ നടന്നില്ല. ഞങ്ങളുടെ വിശാഖേയ്, ആളു അത്രപെട്ടെന്നൊന്നും വലയുന്ന ടൈപ്പ് അല്ലായിരുന്നു. അവന്‍ പെണ്കുട്ട്യോളുടെ സൌന്ദര്യമോ കാശോ ഒന്നും കൊണ്ട് വീഴില്ല. ഞങ്ങളില്‍ പലരും നോക്കി കൊതിച്ച പല സുന്ദരിമാരും അവന്‍റെ പുറകെ നടന്നു വട്ടായതാണ് ഞങ്ങള്‍ കണ്ടത്. അവന്‍റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നെങ്കില്‍ ഇതിനോടകം മിനിമം അഞ്ച് ലൈന്‍ എങ്കിലും പിടിച്ചേനെ എന്ന് ഞങ്ങള്‍ പറയുമായിരുന്നു!
എപ്പോഴും ചിരിയും കളിയും സന്തോഷവുമായി നടക്കുന്ന ഒരു കൌമാരക്കാരനോട് അതേ പ്രായമുള്ള ഏതു പെണ്‍കുട്ടിക്കും തോന്നാവുന്ന ഒരു ഇഷ്ടം - അതായിരുന്നു ഞങ്ങളുടെ കൂടെ പഠിച്ച ആതിരയെ (യഥാര്‍ത്ഥ പേരല്ല) അവനിലേക്ക് അടുപ്പിച്ചത്. ആതിരയ്ക്ക് അവനോടു കടുത്ത സൌഹൃദമാണോ അതോ പ്രണയമാണോ എന്നറിയാന്‍ വയ്യ. പക്ഷെ എനിക്ക് ഒന്നറിയാം, വിശാഖിന് അവളോട് "എന്തോ ഒരിത്" തോന്നുന്നുണ്ട്... എന്നാലും അതൊന്നും വല്യ കാര്യമാക്കാതെ ഞങ്ങളുടെ സൌഹൃദം മുന്നോട്ടു പോയി. ഒപ്പം തന്നെ അവന്‍റെ "എന്തോ ഒരിതും" അവളുടെ "സ്നേഹവും" മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.
പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൈവിട്ടു അവള്‍ടെ കൂടെ പോകുമോ എന്നൊരു ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ഭയത്തിനു ആദ്യത്തെ അപ്രൂവല്‍ കൊടുത്തുകൊണ്ട് അത് സംഭവിച്ചു - "വിശാഖ് ലവ്സ് ആതിര" ...!
സൌന്ദര്യം, പണം - ഇതൊന്നിലും വീഴാത്ത അവന്‍ വീണത് ആതിരയുടെ മനസ് കണ്ടിട്ടാണോ? ആയിരിക്കണം. അവള്‍ വെറുമൊരു ഒരു പൊട്ടിപെണ്ണ് ഒന്നുമല്ല. അവള്‍ക്ക് അവളുടെതായ കുറെ അഭിപ്രായങ്ങളും മറ്റും ഉണ്ട്. രാഷ്ട്രീയം ആയാലും കവിത ആയാലും അവള്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ട്. നന്നായി നൃത്തം ചെയ്യുന്ന അവള്‍ കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്നു (എന്ന് അവന്‍ പറഞ്ഞു ഞങ്ങള്‍ക്കുള്ള അറിവാണ്). അവളുടെ മുന്നില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ പണി കിട്ടും. എന്നാല്‍ വിശാഖിന് ഇത്തരം കാര്യങ്ങളില്‍ വല്യ താല്പര്യവുമാണ്. മനപ്പൊരുത്തം തിരിച്ചറിഞ്ഞ അവര്‍ പരസ്പരം സ്നേഹിക്കാനും തുടങ്ങി.
ആതിര അതോടെ വല്യ പുള്ളിയായി. കാര്യം മറ്റൊന്നുമല്ല - വിശാഖ് പ്രണയിക്കുന്ന ആ ഭാഗ്യവതി ആതിര ആണല്ലോ എന്ന അസൂയ ആണ് മറ്റു പെണ്‍കുട്ടികള്‍ക്ക്. അവന്‍റെ ചെറിയൊരു സൌഹൃദം എങ്കിലും കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല, അപോ പിന്നെ അവന്‍റെ പ്രണയിനിയുടെ കാര്യമോ! അവള്‍ ആണ് ലോകത്തെ ഏറ്റവും ഭാഗ്യവതി!
ആതിരയുടെയും വിശാഖിന്റെയും പ്രണയം വളര്‍ന്നു. ഞങ്ങളോടുള്ള സൌഹൃദത്തിനിടയില്‍ അവളോടുള്ള പ്രണയം പങ്കിടാന്‍ അവന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തുക്കളും ആതിരയും അവനു വളരെ വിലപ്പെട്ടതാണ്. രണ്ടും അവനു ഒഴിവാക്കാന്‍ പറ്റാത്തതും. അവന്‍ സമാധാനമായി ഒന്ന് പ്രണയിച്ചോട്ടെ എന്ന് കരുതി ഞങ്ങള്‍ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് കണ്ടുപിടിച്ചു "എനിക്ക് പ്രേമിക്കാന്‍ വേണ്ടി നീയൊക്കെ ഒഴിഞ്ഞുമാറും അല്ലേടാ?" എന്ന് ചോദിച്ചവനാണ് അവന്‍. എന്തായാലും, അവര്‍ തമ്മിലുള്ള ഇഷ്ടം ഞങ്ങളുടെ സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ല എന്നത് വളരെ നല്ലൊരു കാര്യമായിരുന്നു.
കാലം പിന്നെയും കടന്നുപോയി. പ്ലസ്-ടു കഴിഞ്ഞ ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. ആതിരയും വിശാഖും ഞാനും എഞ്ചിനീയറിംഗിന് ചേര്‍ന്നു. മൂന്നുപേര്‍ക്കും മൂന്നു കോളേജില്‍ ആണ് അഡ്മിഷന്‍ കിട്ടിയത്. അപ്പോഴേക്കും ഞങ്ങള്‍ക്കെല്ലാം മൊബൈലും ആയി. പിന്നെ മൊബൈല്‍ വഴിയായിരുന്നു വിളിയും സംസാരവും. ഞങ്ങള്‍ ആദ്യവര്ഷം പഠിക്കുമ്പോള്‍ ആണ് "ഓര്‍ക്കുട്ട്" അറിയപ്പെട്ടു തുടങ്ങുന്നത്. പിന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ചേക്കേറി. അവിടെയും ഞങ്ങളുടെ സൌഹൃദവും അവന്‍റെ പ്രണയവും തകൃതിയായി പോകുന്നുണ്ട്. പഠനവും സപ്ലികളും എല്ലാം അറിയുന്ന എഞ്ചിനീയറിംഗ് ലോകം. അവിടെയും വിശാഖിനെ ചാക്കിടാന്‍ പെണ്‍കുട്ടികള്‍ ശ്രമിച്ചെന്ന് കേട്ടു. പക്ഷെ ആതിരയെ വിട്ടു അവനു യാതൊരു കളിയുമില്ല എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു.
ഞങ്ങള്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം ആയപ്പോള്‍ അവനൊരു ബൈക്ക് വാങ്ങി. ഇനി നിങ്ങള്‍ക്ക് ഊഹിക്കാം.
ഒരുദിവസം നല്ല മഴയുള്ള രാത്രിയില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡിലൂടെ ബൈക്കില്‍ വരുകയായിരുന്നു അവന്‍. ഒരിക്കലും പരിധി വിട്ട സ്പീഡില്‍ അവന്‍ ഓടിക്കില്ല. അതിനുള്ള വിവേകമൊക്കെ അവനുണ്ട്. പക്ഷെ നനഞ്ഞ റോഡും എതിരെ വന്ന വണ്ടികളുടെ ഹെഡ്ലൈറ്റും അവന്‍റെ നിയന്ത്രണം തെറ്റിച്ചു. വിധിയുടെ വിളി പോലെ, ബൈക്ക് കൈവിട്ട അവന്‍ റോഡിലേക്ക് തെന്നി വീണു. ഹെല്‍മെറ്റ് വെച്ചിരുന്നെങ്കില്‍പ്പോലും തലയില്‍ നല്ല ഇടി ഏറ്റിരുന്നു. റോഡില്‍ രക്തം വാര്‍ന്നു കിടന്ന അവനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.
രണ്ടു ദിവസം കഴിഞ്ഞാണ് അവനു ബോധം വീണത്. തലയ്ക്കു ഏറ്റ ഇടിയില്‍ തലച്ചോറിനു ക്ഷതമുണ്ടെന്നും ശരീരത്തിന്‍റെ വലതുഭാഗം സ്വാധീനം ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു. ചിലപ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതു മാത്രമല്ല, അധികം സംസാരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതൊരു വലിയ ഷോക്കായിരുന്നു. ഞാനും കുറച്ചു കൂട്ടുകാരും ആശുപത്രിയില്‍ അവനെ പോയി കണ്ടു. അവന്‍റെ അമ്മയും അച്ഛനും അനിയനും ഒരുപാട് കരയുന്നുണ്ടായിരുന്നു. ബൈക്ക് വാങ്ങിക്കൊടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് അവന്‍റെ അമ്മ പലപ്പോഴായി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.
എത്രയൊക്കെ തിരിച്ചറിയാന്‍ കഴിയാതിരുന്നാലും എന്നെ അവന്‍ തിരിച്ചറിഞ്ഞേ പറ്റുള്ളൂ. എനിക്ക് അവനെ തിരികെ വേണം. എനിക്ക് മാത്രമല്ല, അവനെ മാത്രം സ്വപ്നം കണ്ടു കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്. അവള്‍ക്കും അവനെ തിരികെ വേണം.
അടുത്ത ദിവസം ഞാനും ആതിരയും കൂടി അവനെ കാണാന്‍ പോയി. കട്ടിലില്‍ കിടക്കുമ്പോഴും അവന്‍റെ മുഖത്ത് ചിരി ഉണ്ട്. ഞങ്ങളെ കണ്ടതും ആ ചിരി മങ്ങിയതുപോലെ തോന്നി. അവന്‍ ഞങ്ങളെ ആദ്യമായി കാണുന്നതുപോലെ. ആതിരയും എന്നെയും മാറിമാറി നോക്കി. ആതിര അവനെ കണ്ടതും വല്ലാതെ കരഞ്ഞു തുടങ്ങി. അവള്‍ അവന്‍റെ കൈ പിടിച്ചു ചേര്‍ത്തുവെച്ചു കരഞ്ഞു. തിരികെ വരാന്‍ അവനോടു കേണപേക്ഷിച്ചു. പക്ഷെ വിശാഖിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല. ഒരുപക്ഷെ അവന്‍ അവളെ ഭയക്കുന്നതുപോലെ തോന്നി.
അവന്‍ പതിയെ പതിയെ ചോദിച്ചു - "ആരാ....? ന്തിനാ ന്‍റെ കൈ പിടിക്കണേ?"
ആതിരയുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.
"എന്താടാ നീ ചോദിച്ചേ? ഞാന്‍ ആരാന്നോ? നിന്‍റെ ആതിയെ നിനക്ക് അറിയില്ലെടാ?" - അത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുനീര്‍ അവന്‍റെ നെഞ്ചില്‍ ഇറ്റ് വീഴുന്നത് കണ്ടു.
"ഇല്ല.. ആരാ?.. ആരാ?" - ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്‍ ചോദിച്ചു. അവന്‍റെ മുഖത്ത് യാതൊരു വ്യത്യാസവുമില്ല. അവന്‍റെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.
ആതിര നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ നഴ്സ് വന്നു പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ആതിരയെ കൂട്ടി പുറത്തേക്കിറങ്ങി. അവളുടെ കരച്ചിലില്‍ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു എനിക്കറിയില്ല. നിസ്സഹായനായി അവളുടെ കണ്ണുനീര്‍ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കുറേനേരം അവള്‍ കരഞ്ഞു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് ഞാനും കൂടി കരഞ്ഞാല്‍ പിന്നെ ആതിര എന്ത് ചെയ്യും? എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
വിശാഖ് ഇപ്പോള്‍ ആരെയും തിരിച്ചറിയാത്തത് ആണെന്നും, കുറച്ചുനാള്‍ കഴിഞ്ഞ് എല്ലാം മാറുമെന്നും ഞാന്‍ കൊടുത്ത വാക്കില്‍ അവള്‍ വീട്ടിലേക്കു പോയി.
പിന്നെയും രണ്ടു മാസത്തോളം ആതിരയും ഞാനും അവനെ സ്ഥിരമായി കാണാന്‍ പോയിരുന്നു. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഞങ്ങളെ അവന്‍ തിരിച്ചറിയുന്നില്ല. അച്ഛനെയും അമ്മയെയും മാത്രമാണ് അവനു തിരിച്ചറിയാന്‍ പറ്റുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
ഇനി ഒരിക്കലും എന്റെ പഴയ വിശാഖിനെ തിരിച്ചുകിട്ടില്ല എന്ന സത്യം ഞാന്‍ മനസിലാക്കി. എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോള്‍ ആതിരയുടെ കാര്യം ഊഹിക്കാമല്ലോ. അവള്‍ പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങി. അവള്‍ പഠനത്തില്‍ പിന്നോട്ട് പോവുകയാണെന്ന് മനസിലാക്കി. പക്ഷെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും!
രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ വീണ്ടും കാണാന്‍ പോയി. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞു. റൂമില്‍ ഞാനും അവനും മാത്രമായപ്പോള്‍ ഞാന്‍ അവന്‍റെ കട്ടിലിനടുത്തു പോയിരുന്നു. അവന്‍റെ കൈപിടിച്ച് ഞാന്‍ അങ്ങനെ ഇരുന്നു.
"ഡാ വിഷ്ണൂ, ഇനി നീ ആതിയെ ഇങ്ങോട്ട് കൊണ്ട് വരരുത് പ്ലീസ്...." - അത് അവന്‍റെ വായില്‍ നിന്ന് തന്നെയാണ് വീണത്!
ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എന്നെ തിരിച്ചറിഞ്ഞു. പെട്ടെന് തന്നെ ഡോക്ടറിനെ വിളിക്കാന്‍ ആണ് തോന്നിയത്, പക്ഷെ ഞാന്‍ അപ്പോഴാണ് അത് ശ്രദ്ധിച്ചത് - ഇത്രയും നാള്‍ ആതിരയും അവന്‍ തിരിച്ചറിഞ്ഞിരുന്നു!
"എടാ വിശാഖാ, എന്താടാ നീ പറയുന്നേ? നീ അവളെ തിരിച്ചറിയാത്ത പോലെ അഭിനയിക്കുകയാണോ? നീ പറയെടാ... എനിക്ക് ഇപ്പൊ അറിയണം..."
അവന്‍റെ മുഖത്ത് മൌനം മാത്രം.
"എടാ, എടാ, നിന്‍റെ വിഷ്ണു അല്ലേടാ ചോദിക്കുന്നത്? നീ എന്തിനാ നിന്‍റെ ആതിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? നിനക്ക് എന്താടാ? പറ വിശാഖാ..."
അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു:
"ദേഹം തളര്‍ന്നു കിടക്കുന്ന ന്നെ ഇഷ്ടപെട്ട് സ്വീകരിച്ച് ജീവിതത്തില്‍ എനിക്കുവേണ്ടി അവള്‍ കഷ്ടപെടുന്നത് നിക്ക് സഹിക്കില്ലടാ... അവള്‍ നല്ല കുട്ട്യാ. അവള്‍ക്ക് എന്നെക്കാള്‍ നല്ലൊരു ആളെ കിട്ടണം... അതിനു ഞാന്‍ അവളെ ഒഴിവാക്കിയേ പറ്റുള്ളൂ..."
"അതിനു നീയെന്തിനാ അവളെ തിരിച്ചറിയാത്തത് പോലെ അഭിനയിച്ചത്...? അവളോട് കാര്യം പറഞ്ഞാല്‍ പോരെ?" - എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
"ഡാ, ഞാന്‍ അവളെ തിരിച്ചറിയുന്നുണ്ടെന്നു അവള്‍ക്ക് മനസിലായാല്‍ പിന്നെയും പിന്നെയും അവള്‍ എന്നെ സ്നേഹിക്കും. വേണ്ട വിഷ്ണൂ... അവള് ഇനി എന്നെ സ്നേഹിക്കണ്ട... അവള്‍ക്ക് വരാന്‍ പോകുന്ന നല്ലൊരു ജീവിതത്തില്‍ എന്നോടുള്ള സ്നേഹം ഒരിക്കലും ഒരു തടസമാകാന്‍ പാടില്ല."
വിശാഖ് എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ അപ്പോള്‍ കണ്ടത് ദൈവത്തെയാണ്. ഇത്രയും സ്നേഹം മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് വേറെ ഉണ്ടാകുമോ? ഈശ്വരാ, നീ എന്തിനാണ് എന്‍റെ വിശാഖിനോട് ഇങ്ങനെ ചെയ്തത്? അവന്‍ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്? ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതോ? കുറെ സുഹൃത്തുക്കളെ സ്നേഹിച്ചതോ? എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ റൂമിനു പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ദൂരേക്ക് നോക്കി നിന്നു. അവനു പകരമായി എന്‍റെ ജീവന്‍ എടുത്തുകൂടായിരുന്നോ എന്ന് ദൈവത്തോട് ചോദിച്ചു ഞാന്‍. എനിക്കറിയാം അവന്‍ ആതിരയെ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്‍. അവനും അവളും ഒരുമിച്ചു കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.
എനിക്ക് തോന്നി, ദൈവത്തിന് വിശാഖിന്റെയും ആതിരയുടെയും സ്നേഹത്തോട് അസൂയ ആയിരുന്നെന്ന്.

ആ സംഭവത്തിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നൊരു വിളി വന്നു. വിശാഖിന്റെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആയത്രേ! ഞാന്‍ ആദ്യമേ അവന്റെയടുത്ത് ഓടിയെത്തി. അവനെ കാണാന്‍ ആരെയും അനുവദിച്ചില്ല. സീരിയസ് ആണെന്ന് കേട്ടപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു ഡോക്ടറുടെ കാലു പിടിച്ചു ഞാന്‍ അവനെ കാണാന്‍ അനുമതി വാങ്ങിച്ചു.
ചുറ്റും മരുന്ന് നിറച്ച കുഴലുകളും വയറുകളും കുറെയധികം യന്ത്ര സാമഗ്രികളും; അതിനു നടുവില്‍ പച്ച നിറമുള്ള പുതപ്പില്‍ എന്‍റെ വിശാഖന്‍ കിടക്കുകയാണ്. അവനു എന്നോട് എന്തോ പറയാനുണ്ടെന്ന് എന്‍റെ മനസ് പറഞ്ഞു. ഞാന്‍ അവന്‍റെ അടുത്തേക്ക് പോയി. പ്ലസ്-ടു ക്ലാസുകളില്‍ ചിരിയുടെ പൂമഴ വിതറിയ എന്‍റെ വിശാഖന്‍ ആണ് ഈ കട്ടിലില്‍ വാടിയ പൂവുപോലെ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
"വിശാഖാ...?" - ഇടറുന്ന തൊണ്ടയില്‍ എന്‍റെ ശബ്ദം തടഞ്ഞു നിന്നു.
മെല്ലെ കണ്ണുകള്‍ തുറന്ന അവന്‍ എന്നെ നോക്കി ചിരിച്ചു.
"ഡാ... നിക്ക് തല വല്ലാണ്ട് വേദനിക്കുന്നെടാ..."
അറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. രോഗിയെ ഇമോഷണല്‍ ആക്കരുതെന്നു ഡോക്ടറിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു നിന്നു കര്ചീഫ് എടുത്തു കണ്ണുനീര്‍ തുടച്ചു ഞാന്‍ അവനു നേരെ തിരിഞ്ഞു.
"പറ വിശാഖാ..."
അവന്‍റെ തൊണ്ടയില്‍ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നില്ല. എന്നാലും അവന്‍ പറഞ്ഞത് എനിക്ക് മനസിലായി.
"എടാ വിഷ്ണൂ... ഞാന്‍ അധികകാലം പോകുമെന്ന് തോന്നണില്ല... നിക്ക് ആതിയെ കാണാന്‍ തോന്നുന്നെടാ..."
എനിക്ക് അവന്‍റെ കൈകള്‍ പിടിച്ചു ചേര്‍ന്നു നിന്നു കരയണമെന്നുണ്ടായിരുന്നു. പക്ഷെ അവനെ തൊടാന്‍ പോലും അനുവാദമില്ല എനിക്ക്.
ഡോക്ടര്‍ വന്നു എന്നെ നോക്കി പുറത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ഇനി അവനെ ഇതുപോലെ കാണാന്‍ കഴിയില്ലാന്നു മനസിലായി. നാല് വര്‍ഷങ്ങള്‍ നീണ്ട സൌഹൃദം വിട ചോദിക്കുന്നതുപോലെ തോന്നി.
"വിഷ്ണൂ, അവളെ നല്ലോരാള്‍ക്ക് കൊടുക്കണം... അവള് സന്തോഷമായിട്ട് ജീവിക്കണം... എന്നിട്ട് മാത്രമേ നീ എന്നെ കാണാന്‍ വരാവൂ..."
പിന്നെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ തിരികെ വീട്ടിലെത്തി മുറിയടച്ച് കട്ടിലില്‍ കിടന്നു തലയിണയില്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടി.
പിറ്റേന്ന് അവന്‍റെ മരണവാര്‍ത്തയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ഞാന്‍ പോയില്ല. എനിക്ക് അവന്‍റെ ശരീരം കാണാന്‍ തോന്നീല്ല. അത്രതന്നെ. അവന്‍റെ ചടങ്ങുകള്‍ക്കൊന്നും ഞാന്‍ പോയില്ല. എനിക്ക് ഒന്നും കാണാന്‍ വയ്യ. ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും എനിക്ക് വയ്യ.
ആ ഷോക്കില്‍ നിന്നും കരകയറാന്‍ ഒത്തിരി സമയമെടുത്തു. അപ്പോഴെല്ലാം കോളേജില്‍ ഞാന്‍ ഒരു ഭ്രാന്തനെപ്പോലെ ആണ് പെരുമാറിയിരുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത ഒരു ഭ്രാന്തനെപ്പോലെ. പിന്നെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
അവന്‍റെ മരണവാര്‍ത്ത ആതിരയെ ആകെ പിടിച്ചുലച്ചു. അവള്‍ ഒരുപാട് നാളുകള്‍ ഭക്ഷണം കഴിക്കാതെ പിന്നിട്ടു. അവളുടെ വീട്ടില്‍ അവരുടെ പ്രണയം അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല. പരീക്ഷകളില്‍ തോറ്റ അവള്‍ പതിയെ പതിയെ സങ്കടത്തില്‍ നിന്നും കരകയറാന്‍ തുടങ്ങി... പിന്നെ അവള്‍ എല്ലാം മറന്നു പഠിത്തത്തില്‍ ശ്രദ്ധയൂന്നി. പഠനം കഴിഞ്ഞ് ജോലിയും ആയി. മറ്റൊരാളെ അവള്‍ വിവാഹം കഴിച്ചു. ഇന്ന് അവള്‍ ഒരു അമ്മയാണ്. സന്തോഷത്തോടെ അവള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

പ്രിയ സുഹൃത്തെ, ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. പക്ഷെ ഇത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഭാരം ഇവിടെ ഇറക്കി വെക്കുകയാണ്. നിന്‍റെ സ്നേഹം എല്ലാരും തിരിച്ചറിയണമെന്ന് തോന്നി. എഴുതിവെച്ചു.
ഈ രാത്രിയില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോള്‍ നിന്നില്‍ എനിക്ക് കാണാം, നിന്‍റെ ആതിയുടെ സന്തോഷത്തിന്റെ തിളക്കം... അതെ സുഹൃത്തെ... നീ ആഗ്രഹിച്ചതുപോലെ, അവള്‍ ഇന്ന് സന്തുഷ്ടയാണ്.
നിനക്ക് ഇനിയും തിളങ്ങാം.

Wednesday, June 27, 2012
ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.
ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക് കുഞ്ഞുമോന്‍ എന്ന് വിളിക്കാം.
വളരെ പ്രശസ്തമായ ഒരു ബള്‍ബ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക് കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ് വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക് കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ് ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത് കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.
കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.
അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.
കാലം പിന്നെയും കടന്നുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.
പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!
അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത് കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക് ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ് ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.
കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക് ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.
അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.
രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.
ഇനിയാണ് സംഗതി മാറുന്നത്!
ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.
ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.
അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

Thursday, June 21, 2012
വടക്കുനോക്കിയന്ത്രം റീമേക്ക് - ക്യാമറ, സംവിധാനം: അമല്‍ നീരദ്.
(മുന്‍കുറിപ്പ്: ഇതൊരു റീമേക്ക് തിരക്കഥ ആണ്. "ബിഗ്-ബി", "സാഗര്‍ ഏലിയാസ് ജാക്കി", "അന്‍വര്‍", "ബാച്ചിലര്‍ പാര്‍ടി" മുതലായ ചിത്രങ്ങളുടെ അതെ ശൈലിയില്‍ തന്നെ ഈ തിരക്കഥ മനസ്സില്‍ കണ്ടു സ്ലോ..ഓ..ഓ..മോഷനില് വാ..വാ..വാ...വാവാ..വാ..യിക്കുക! എന്നാലെ സംവിധാ..ധാധാധാധാ....യാകാന്‍ ഉദ്ദേശിച്ച ആ ഒരു "ഫീ..ഫീ..ഈ..ഈ..ഈഈഈ...ല്" കിട്ടുള്ളൂ.)
--- സീന്‍ ഒന്ന് ---
സമയം ഉച്ചനേരം.
വീടിനു പുറകുവശം.
സീനില്‍ : തളത്തില്‍ ദിനേശന്‍, ശോഭ.
(ശോഭ തുണി അലക്കുന്നു. ക്യാമറ നേരെ കട്ട് ചെയ്തു ശോഭയുടെ മുന്നില്‍. ശോഭ ഒരു ഷര്‍ട്ട് എടുത്തു കുടയുന്നു. ഷര്‍ട്ട് മുകളിലേക്ക് സ്ലോ...ഓ..ഓ..ഓ..മോഷനില്‍ പോകുന്നു... ഷര്‍ട്ട് മുകളിലെത്താന്‍ രണ്ടു മിനിറ്റ്. പെട്ടെന്ന് ഷര്‍ട്ട് സ്പീഡില്‍ ഉലഞ്ഞു.. ടപ്പ്..! വീണ്ടും സ്ലോമോഷനില്‍ താഴേക്ക്... വെള്ളത്തിന്‍റെ തുള്ളികള്‍ ചിതര്‍ .. ര്‍ ര്‍ ര്‍ ര്‍ ര്‍ .. റി തെറിക്കുന്നതു കാണാം. ഓരോ തുള്ളിയും ഫ്രെയിമില്‍ നിന്ന് എണ്ണിഎടുക്കാം. ഒരു മൂന്നു മിനിറ്റ് കൂടി വെള്ളത്തുള്ളികള്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ഇഴഞ്ഞശേഷം ഒരു മിന്നല്‍ പോലെ ഒറ്റ. നിമി. കൊ. അപ്ര.)
(പുറകിലെ വാഴത്തോട്ടത്തില്‍ ശോഭയുടെ ഭര്‍ത്താവ് തളത്തില്‍ ദിനേശന്‍ ... പ്രസ്സില്‍ നിന്നും ഓ..ഓ..ഓ..ഓ...ഓ..ഓ..ഓ..ഓടി വരുകയാണ്. ക്യാമറ വാഴകള്‍ക്കിടയിലൂടെ ദിനേശന് സമാന്തരമായി ട്രോളിയില്‍ ഇഴയുന്നു... ദിനേശന്റെ കാലുകള്‍ തറയില്‍ നിന്നും പൊങ്ങിയാല്‍ പിന്നെ ദിനേശന്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ആണ്... വീണ്ടും കാലുകള്‍ തറയില്‍ എത്താന്‍ മിനിമം അഞ്ചു മിനിറ്റ് എങ്കിലും വേണം. അതിനിടെ ക്യാമറ ദിനേശന്റെ മുഖത്ത് നിന്നും ഊര്‍ന്നുവീഴുന്ന രണ്ടു വിയര്‍പ്പ്തുള്ളികള്‍ അള്‍ട്രാ സൂം ചെയ്തു കാണിക്കുന്നു. ദിനേശന്‍ തറയില്‍ കാല്‍ വെക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതുപോലെ പൊടി പാറുന്നത് സ്ലോമോഷനില്‍ കാണിക്കുന്നു...)
-- (ഇതുവരെ കാണിക്കാന്‍ പതിനഞ്ചു മിനിറ്റ്)
ശോഭയെ അടുത്തേക്ക് വിളിച്ചിട്ട് തളത്തില്‍ ദിനേശന്‍: "ശോ..ശോ..ശോഭേ, എനിക്ക്..ക്ക്..ക്ക്.. ഒരുപാട് തമാ..ആ..ആ..ആ..ആ..ആ..ശകള്‍ പറയാനറിയാം. ഇപ്പൊ പ്രസ്സി..സ്സിസ്സിസ്സി..സ്സിസ്സി..സ്സിസ്സി..സ്സില് വെച്ചു തോന്നിയ ഒരെണ്ണ..ണ്ണ..ണ്ണണ്ണണ്ണം പറയാം!"
"ഹോട്ട..ട്ട..ട്ട..ട്ട..ലാണെന്ന് കരുതി ബാ..ബാര്‍ബര്‍ ഷോപ്പി..പ്പി...പ്പിപ്പിപ്പിപ്പി...ല് കയറിയ വൃ..വൃ..വൃ..വൃദ്ധന്‍ - എന്തൊക്കെയുണ്ട്..ണ്ട്..ണ്ട്....ണ്ട്ണ്ട്ണ്ട്ണ്ട്???"
"അപ്പൊ..പ്പോ..പ്പോ..പ്പോള്‍ ബാര്‍ബര്‍ - കട്ടി..ട്ടി..ട്ടി..ട്ടിട്ടിട്ടിട്ടിട്ടിട്ടിംഗും ഷേവിങ്ങും..."
"അപ്പൊ..പ്പോ..പ്പോ...പ്പോ..പ്പോള്‍ വൃ..വൃ..വൃദ്ധന്‍ - എന്നാല്‍ രണ്ടു..ണ്ടുണ്ടുണ്ടുണ്ടുണ്ടുണ്ടു...ണ്ടും ഓരോ പ്ലേറ്റ് പോര..ട്ടെട്ടെട്ടെട്ടെട്ടെട്ടെട്ടെ!!!!"
"ഹാ.ഹാ...ഹാ...ഹാഹാഹാഹാ...ഹാ... ഹാ...!!"
(ശോഭയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ല)
ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചമ്മലോടെ) : "ആഹ്.. ശോഭ...ഭ..ഭ..ഭക്ക് തമാശ ശരിക്ക് അങ്ങ..ങ്ങങ്ങങ്ങങ്ങങ്ങട് മനസി..സി..സില്ലാ അല്ലെ?"
(ബാക്ക്ഗ്രൌണ്ടില്‍ പാട്ട് കേള്‍ക്കുന്നു: "കറുത്ത..ത്ത..ത്ത...ത്തത്തത്തത്ത പെണ്ണെ... കരിങ്കുഴലീ..ലീ..ലീ..ലീ..ലീ.. നിനക്കൊരുത്തന്‍ കിഴ..ഴഴഴഴ..ക്കുദിച്ചു..")
ശോഭ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "ദിനേശേ..ട്ടാട്ടാ... പ്രകാ..ശ..ശശശ..ന്‍ നന്നായി പാ..ആ..ആ..ആടും.. എന്തൊരു രസ..സ..സസസസ..മാണെന്നോ കേള്‍ക്കാന്‍!"
ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ദേഷ്യത്തോടെ) : "ഓ ഞങ്ങള് കുടുംബത്തോടെ..ടെ..ടെടെടെടെ പാട്ടുകാരാ..രാരാരാണ്... എന്‍റെ അച്ഛ..ച്ഛച്ഛച്ഛച്ഛച്ഛച്ഛച്ഛന്‍ പാടും, ഞാനും പാടും, കുറ..റ..റ..ച്ചൊക്കെ അവനും പാടും"
ശോഭ (വീണ്ടും സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "അതിനു..നു..നു..നു ദിനേശേട്ടന്‍ ബാത്രൂ..ത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂമില് പോലും പാടു..ടുടുടു..ടുന്നത് ഞാന്‍ കേട്ടിട്ടില്ലല്ലോ?"
(ചമ്മി നില്‍ക്കുന്ന ദിനേശന്റെ മുഖത്തേക്ക് ബഹിരാകാശത്ത് നിന്നും ക്യാമറ സൂം ചെയ്യുന്നു.)
--- സീന്‍ രണ്ട് ---
വീടിനു മുന്‍വശം.
സീനില്‍: തളത്തില്‍ ദിനേശന്‍, പ്രകാശന്‍.
(തറയില്‍ എന്തോ കത്തുന്നു. തീ ആളി ആളിപ്പറക്കുന്നു... ക്യാമറ മുകളില്‍ നിന്നും തീയിലേക്ക് ഇറങ്ങിവരുന്നു. തീ ജ്വാലകള്‍ സ്ലോ..ഓ.ഓ..ഓ..മോ..ഷനില്‍ ഉയര്‍ന്നു കത്തുന്നു. തീയുടെ ഉള്ളില്‍ നിന്നും ക്യാമറ പുറത്തേക്ക് കടക്കുമ്പോള്‍ പ്രകാശന്റെ മുഖം കാണാം. ക്യാമറ നേരെ സൂം-ഔട്ട് ചെയ്തു സ്ലോ-മോഷനില്‍ പുറകിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് വീടിന്‍റെ മുന്നിലിരുന്നു സ്ലോമോഷനില്‍ പറങ്കിയണ്ടി ചുടുന്ന പ്രകാശനെ ആണ്.)
(പമ്മി പമ്മി ഡബിള്‍ സ്ലോമോഷനില്‍ സീനിലേക്ക് കടന്നുവരുകയാണ് ദിനേശന്‍. മൂന്നു വ്യത്യസ്ത ക്യാമറകള്‍ ഒരേസമയം മൂന്നു വശങ്ങളില്‍ നിന്നായി ദിനേശനെ ഷൂട്ട് ചെയ്യുന്നു. സ്ക്രീനില്‍ മൂന്നു ക്യാമറയില്‍ നിന്നുമുള്ള രംഗങ്ങള്‍ ഒറ്റ ഫ്രെയിമില്‍ മൂന്നു ചതുരങ്ങള്‍ക്കുള്ളില്‍ വരണം.)
ദിനേശന്‍ (അള്‍ട്രാ സ്ലോമോഷനില്‍): "നിര്‍ ര്‍ ര്‍ ര്‍ ത്തെ ടാടാടാടാടാടാടാടാ"
(പ്രസ്തുത "നിര്‍ത്തെടാ" വിളി അഞ്ചു തവണ അഞ്ച് ആങ്കിളില്‍ നിന്നും സ്ലോമോഷനില്‍ റിപ്പീറ്റ് ചെയ്തു കാണിക്കുന്നു)
ദിനേശന്‍ (സ്ലോമോഷനില്‍ ദേഷ്യത്തോടെ): "നീയാരാടാ യേ.....ശുദാസോ? ആരാ.....ടാ നിന്‍റെ കരിങ്കുഴലി??? കേറി പോടാ അലവലാതീ"
(പ്രകാശന്‍ ഓടുന്നു... ക്യാമറ പുറകെ ഓടുന്നു... പ്രകാശന്റെ ഓരോ ചുവടും ക്യാമറ ഒപ്പുന്നു. ഓരോ ചുവടിലും പാറുന്ന പൊടി പ്രേക്ഷകരുടെ കണ്ണിലേക്ക് വീഴുന്നു)
--- ശുഭം ---
ഈ പറഞ്ഞ രണ്ടു സീനുകള്‍ അര-മുക്കാല്‍ മണിക്കൂറില്‍ ഒതുക്കിയാല്‍ പിന്നെ അഞ്ചു മിനിറ്റ് നീളമുള്ള രണ്ടു പാട്ടുകളും ഇരുപതു മിനിറ്റ് നീളമുള്ള ആക്ഷനും ചേര്‍ത്ത് ഒരു മണിക്കൂര്‍ ആക്കാം. ഇതില്‍ ആക്ഷന് സ്കോപ്പ് ഇല്ലെന്ന് തോന്നേണ്ട. ദിനേശനും പ്രകാശനും തമ്മില്‍ ഒരു ചെറിയ കശപിശ ഉണ്ടാക്കിയാല്‍ ഒരു ആക്ഷന് സ്കോപ്പ് ആയി. പതിനഞ്ചു മിനിറ്റ് ആക്ഷന്‍ കഴിഞ്ഞ് അവര്‍ വീണ്ടും ഒന്നായിക്കോട്ടേ.
ഹാവൂ, ഇപ്പൊ ഒരു മണിക്കൂര്‍ സീന്‍ ആയി. ഇനി ബാക്കി ഒന്നര മണിക്കൂര്‍ കാണിക്കാനുള്ളത് കൂടി എഴുതണം.

Thursday, June 14, 2012
പെട്രോള്‍ വിലവര്‍ദ്ധനവ് - ഞാന്‍ ഒരു പരിഹാരം പറയട്ടെ?
പെട്രോളിനൊക്കെ ഇപ്പൊ എന്താ വില! ഇത് എഴുതുമ്പോള്‍ ലിറ്ററിന് എഴുപത്തിയഞ്ചോളം രൂപയാണ് വില. ഇത് ഞാന്‍ എഴുതിക്കഴിഞ്ഞു പോസ്റ്റ് ചെയ്യുമ്പോഴേക്കും എണ്‍പതു രൂപാ കടന്നേക്കാം. നിങ്ങള് ഇത് വായിച്ചു കഴിയുമ്പോള്‍ നൂറു രൂപ ആയേക്കാം. ന്നാലും ഈ തീവില അസഹനീയമാണ് എന്ന് പറയാതെ വയ്യ.
അങ്ങനെ പെട്രോള്‍ വില ഇത്രേം കൂടിപ്പോയല്ലോ ന്ന് ആലോചിച്ചിരുന്നപ്പോ മനസ്സില്‍ പെട്ടെന്നൊരു ലഡ്ഡു പൊട്ടി - ഒരു പുതിയ ആശയം. പൊതു ജനങ്ങള്‍ക്കും, വേണമെങ്കില്‍ സര്‍ക്കാരിനും ഉപയോഗപ്പെടുന്ന ഒരു പുതിയ ആശയം. ഇതാണ് ആശയം:
കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി പൊതുജനങ്ങള്‍ക്ക് നല്‍കുക.
ആദ്യം മദ്യത്തിന് ഇരുപതു രൂപാ മാത്രം കൂട്ടാം. ക്രമേണ ക്രമേണ പെട്രോള്‍ വില കൂട്ടുമ്പോള്‍ ആനുപാതികമായി മദ്യത്തിനും വില കൂട്ടാം.
എന്‍റെ ഒരു സാമാന്യ അറിവ് വെച്ച് നോക്കുമ്പോള്‍, കേരളത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടോ, അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതില്‍ മദ്യപിക്കുന്നവര്‍ നിരവധി അനവധി. ചുരുക്കി പറഞ്ഞാല്‍, ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മൊത്തം പെട്രോളിന്‍റെ അനേകം ഇരട്ടിയാണ് ഒരു ദിവസത്തില്‍ കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്‍റെ അളവ്. അവധി ദിവസം ആണെങ്കില്‍ പ്രസ്തുത അനുപാതം പിന്നെയും ഒരുപാട് വലുതാകും.
ഇനി, അവര് കുടിക്കുന്ന മദ്യം എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടാണോ? അല്ല.
അതായത്, പച്ച മലയാളത്തില്‍ പറഞ്ഞാല്‍, മദ്യത്തിന് വില കൂട്ടിയാല്‍, കുടിയന്മാര്‍ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ "കുടിച്ചു തീര്‍ക്കുന്ന" പണം മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നവിധം ചിലവാക്കാം. ഒരു ദിവസത്തെ മദ്യവില്‍പ്പനയില്‍ നിന്നും കിട്ടുന്ന അധികം പണം ഒന്നിലധികം ദിവസത്തേക്ക് പെട്രോളിന് സബ്സിഡി ആയി വിതരണം ചെയ്യാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അപ്പോള്‍ ഇത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?
ഇത് എന്‍റെ ഒരു എളിയ നിര്‍ദേശമാണ്. പെട്രോളിന് വില കുറയുമെന്ന് യാതൊരു വ്യാമോഹവും എനിക്കില്ല.
(ഇത് വായിക്കുന്ന മദ്യപന്മാരെ, എന്നോട് സദയം ക്ഷമിക്കുക.)

Saturday, June 09, 2012
ഒരു "മുടി"ഞ്ഞ പ്രണയം
സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.
ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്.
സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ് ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ് അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.
അന്ന് സുഗുണന്‍ മാഷ് ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".
എന്ത്....???!!!
"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!
അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.
അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ് വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:
"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"
"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ് വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)
"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"
"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"
"ഏയ് അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"
"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"
"വെറുതെ വേണ്ട, സിപ്പപ്പ് വാങ്ങിത്തരാം"
"ങാ എന്നാല്‍ നോക്കാം!"
അങ്ങനെ രണ്ടു സിപ്-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.
പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ് തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.
ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!
ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Saturday, June 02, 2012
കൌതുകലോകം (പൊതുവിജ്ഞാനം)
ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.
നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.
അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)
ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff Works, FactMonster)

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.
ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)
യേശു ജനിച്ചത് ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ് ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.
അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.
"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.
ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_common_misconceptions
അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.
ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.
(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)
പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:
മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_phobias
മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ് "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.
1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട് "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.
(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ് (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ് വെബ്സൈറ്റിലെ ലേഖനം)
ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ് "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)
കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത് ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)
സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)
നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക് കൊടുക്കാതിരിക്കുക.
(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)
തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.
നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)
വനിതകളുടെ കണ്ടുപിടുത്തങ്ങള്‍

- വട്ടത്തിലുള്ള അറക്കവാള്‍
- വൈദ്യുത ഹീറ്റര്‍
- ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
- ഡയപ്പര്‍
- എന്‍ജിനുകളുടെ പുകക്കുഴല്‍
- കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ
- ഡിഷ് വാഷര്‍
- വാഹനങ്ങളുടെ വൈപ്പര്‍
- വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"
- ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്
- കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)
- പേപ്പര്‍ ക്യാരി ബാഗ്
- ലേസര്‍ പ്രിന്‍റര്‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)
ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff Works, FactMonster)
നീല നിറമുള്ള ഫേസ്ബുക്ക്

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.
ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)
പൊതുവായ ചില തെറ്റിദ്ധാരണകള്‍
യേശു ജനിച്ചത് ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ് ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.
അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.
"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.
ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_common_misconceptions
ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"
അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.
ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.
(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)
ചിലതരം പേടികള്‍
പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:
- "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.
- "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.
മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_phobias
"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍
മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ് "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.
1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട് "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.
(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ് (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ് വെബ്സൈറ്റിലെ ലേഖനം)
ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ് "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)
ജന്തുലോകത്തെ ചില കൌതുകങ്ങള്‍
കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത് ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)
സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)
നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക് കൊടുക്കാതിരിക്കുക.
(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)
തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.
നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)
Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്. ഏതാനും വർഷങ്ങൾക്കു...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള് തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
വെള്ളം ഒരു വലിയ വിഷയം തന്നെ. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറ...