കഴിഞ്ഞ ശനിയാഴ്ച കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റ് ആയിരുന്നു "colloquium" എന്നാണു നമ്മുടെ കോളേജ് ടെക്നിക്കല്‍ ഫെസ്റ്റിന്റെ പേര്. ഞാനും പങ്കെടുത്തു. കോഡ് ഡീബഗ്ഗിങ്ങ്, പിന്നെ വെബ് ഡിസൈനിംഗ്. ഡീബഗ്ഗിങ്ങ് എഴുത്ത് പരീക്ഷ ആയിരുന്നു. എഴുതിപ്പിടിപ്പിച്ചു. ഒന്നും കിട്ടിയില്ല. പാവം ഞാന്‍.
പിന്നെ വെബ് ഡിസൈനിംഗ്. രണ്ടു വിഷയം തന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോപ്പ്, അല്ലെങ്ങില്‍ ഒരു ബുക്ക് ഷോപ്പ്. ഞാന്‍ കാര്‍ ഷോപ്പ് തന്നെ ചെയ്തു. പിന്നെ, അവിടെ വന്ന ആളിന്‍റെ വക കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാത്തിനും ഉത്തരം പറഞ്ഞു. ഹാ.. ഒന്നാം സമ്മാനം കിട്ടി. (വന്നത് ഒരു വിവരമുള്ള ജഡ്ജ് ആയതുകൊണ്ട് സമ്മാനം കിട്ടി. അല്ലെങ്ങില്‍ വേറെ ആരുടേങ്കിലും മനോഹരമായ "ഗ്രാഫിക്സ്" കണ്ടു മാര്‍ക്ക് കൊടുത്തേനെ...)
സമ്മാനം - 2500 രൂപ കിട്ടി. എന്‍റെ ക്ലാസ്സിലെ അശ്വതിയും മീനുവും പേപ്പര്‍ അവതരിപ്പിച്ചു ഒന്നാം സമാനം നേടി. അവര്‍ക്ക് കിട്ടി 4000 രൂപ. ഇനിയെന്താ പരിപാടി? അല്പം എടുത്തു എല്ലാര്‍ക്കും മുട്ടായി വാങ്ങണം. പിന്നെ? പിന്നെ?
ഞാന്‍ ചിന്തിച്ചു - ഈ രൂപ കൊണ്ടു ജീവിതകാലം മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം. എന്ത് ചെയ്യാം? ഒരു ഡ്രസ്സ് വാങ്ങിയാല്‍? അത് വേണ്ട, കുറേകാലം കഴിയുമ്പോള്‍ അതൊക്കെ ചെറുതാകും, കീറിപ്പോകും. പിന്നെ? എന്ത് വാങ്ങണം?
അപ്പൊ അതാ വരുന്നു ഐഡിയ...!
ഞാന്‍ .... ഞാന്‍ ... സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ചു. എ ക്ലാസ്സ് അംഗത്വം എടുക്കാന്‍ 400 രൂപ. അപ്പോള്‍... അതെ... എന്നെന്നും അതൊരു നല്ല തീരുമാനം ആയിരിക്കും... അല്ലെ? സ്വന്തം പൈസ കൊണ്ടു എന്നെന്നും ഉപകാരപ്പെടുന്ന ഒരു കാര്യം ചെയ്‌താല്‍... എന്ത് രസമായിരിക്കും... അല്ലെ? അതിന് ഒരു പ്രത്യേക സുഖമല്ലേ...?
ഹ, ഇനി ക്ലാസ്സ് തീരാന്‍ അധികം നാളുകള്‍ ഇല്ല... കുറച്ചു ഓട്ടോഗ്രാഫ് എഴുതാനുണ്ട്... പോകട്ടെ?
Tuesday, March 24, 2009
Monday, March 16, 2009
നാലു വര്‍ഷങ്ങള്‍, ഇവിടെ തീരുന്നു...
ഒരുപാടു പ്രതീക്ഷകളുമായി തുടങ്ങിയ നാലു വര്‍ഷങ്ങള്‍ ഒരു കരിയില പോലെ കൊഴിഞ്ഞു പോവുകയാണ്. ഇവിടെ വന്നിട്ട് എന്തൊക്കെ നേടി? കുറെ അറിവുകള്‍, കുറെ പുതിയ സുഹൃത്തുക്കള്‍, എന്നെന്നു ഓര്‍ത്തിരിക്കാന്‍ കുറെ രസമുള്ളതും രസമില്ലാതതുമായ ഓര്‍മ്മകള്‍... എലാം കൊണ്ടും അടിച്ചുപൊളിച്ച കോളേജ് ജീവിതം...
ക്ലാസ്സില്‍ ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. അഭിമാനത്തോടെ പറയട്ടെ, "ഞാന്‍" തന്നെയാണ് ആദ്യം ഓട്ടോഗ്രാഫ് വാങ്ങുന്ന പരിപാടിക്ക് തുടക്കമിട്ടത്. ഞാന്‍ ഒരു ഡയറി വാങ്ങി. എല്ലാരും അവരവരുടെ ബര്ത്ഡേ വരുന്ന പേജില്‍ എഴുതും. നല്ല രസം തന്നെ. ഒത്തിരി കമന്റ്സ് കിട്ടും...! ഇപ്പൊ എല്ലാരും ഡയറി തന്നെ വാങ്ങുന്നു. എന്തൊരു "ചേഞ്ച്"... അല്ലെ?
ഈ എഴുതുന്ന ഓട്ടോഗ്രാഫ് ഒരു 15 വര്ഷം കഴിഞ്ഞു വായിക്കുമ്പോള്‍ എന്തൊക്കെ രസമായിരിക്കും അല്ലെ? പിന്നെ ഇതു പുത്തന്‍ കാലം. നമ്മുടെ കോളേജ് ജീവിതത്തിന്റെ കുറെ വീഡിയോസ് ഉണ്ട്. ഒരുപാടു ഫോട്ടോസ് ഉണ്ട്. അതെല്ലാം കാണാം..
വീണ്ടും ഇതുപോലെ ഒരുമിച്ചു ക്ലാസ്സ് ഇല്ലല്ലോ എണ്ണ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ആകുന്നു... ഇനിയെന്നാ പ്രിയപ്പെട്ട കൂട്ടരുമൊന്നിച്ചു ഇതുപോലെ വീണ്ടും...? അറിയില്ല... ഓര്‍ക്കുമ്പോള്‍ ദുഃഖം.. പിരിയാന്‍ വയ്യ ആരെയും...

Wednesday, February 25, 2009
കോഴ്സ് തീരാറായി... അലമ്പത്തനം തുടങ്ങി...
അതെ.. ക്ലാസ്സ് തീരാറായി.. കഴിഞ്ഞ 4 വര്‍ഷം ഒരുപാടു സുഹൃദ് ബന്ധങ്ങളും പുതിയ അനുഭവങ്ങളും നേടിത്തന്ന ഈ പ്രിയപ്പെട്ട കോളേജ് വിട്ടുപിരിയാന്‍ സമയം ആകുന്നു... ആ വിരഹ മുഹൂര്‍ത്തം അടുക്കുംതോറും എന്തോ ഒരു കനല്‍ മനസ്സില്‍ എരിയുകയാണ്... ഞങ്ങളെല്ലാം ഈ കോളേജ് വിട്ടു പോകും.. ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഇവിടത്തെ അദ്ധ്യാപകര്‍, കാന്‍റീന്‍, ലൈബ്രറി (അവിടെ കയറാറില്ല എന്നത് മറ്റൊരു സത്യം), പിന്നെ അവിടത്തെ മരച്ചുവട്ടിലെ ഒത്തുകൂടല്‍, തമാശ പറയല്‍, പരദൂഷണം... ക്ലാസ്സിലെ ബഹളങ്ങള്‍, പേപ്പറില്‍ ഓരോന്ന് എഴുതി കൈമാറി വിടുന്നത്, ക്ലാസ്സില്‍ ഉറക്കം... എല്ലാം അവസാനിക്കാന്‍ പോകുന്നു...
ഈ അവസാന ദിവസങ്ങള്‍ കോളേജില്‍ ബഹളം വെച്ചു തീര്‍ക്കാന്‍ ആണ് തീരുമാനം. ഞാന്‍ ഇപ്പൊ ഒന്നാം ക്ലാസ്സിലെ പോലെ ഒറ്റവര ബുക്കില്‍ ആണ് നോട്ട് എഴുതുന്നത്. പിന്നെ ക്ലാസ്സില്‍ ഞങ്ങളെല്ലാം ഭയങ്കര ബഹളം ആണ്... എന്നെന്നും ഓര്‍ത്തിരിക്കാന്‍... ഇനി ഓട്ടോഗ്രാഫ്, ഫോട്ടോ ഗ്രാഫ് ഒക്കെ ഉണ്ടായിരിക്കും... ഓര്‍ത്തിരിക്കാന്‍ എന്തെങ്ങിലുമൊക്കെ ചെയ്യണം എന്നുണ്ട്... ഞങ്ങളുടെ ബാച്ച് ഒരു ചെടി നട്ടിട്ടു പോയാലോ എന്നൊരു ചിന്ത ഉണ്ട്. പിന്നെ 2025 ലെ റീയൂണിയന് വരുമ്പോള്‍ അതൊരു മരമായി പൂത്തുലഞ്ഞു നില്‍ക്കണം... അത് കണ്ടു ഞങ്ങള്‍ക്കെല്ലാം സന്തോഷിക്കണം...
അധികം ദിവസങ്ങള്‍ ഇല്ല.. ഇനി എന്നാണു ഇതുപോലെ വീണ്ടും...?

Monday, February 16, 2009
അവസാന സെമസ്റ്റര്‍...
ഞങ്ങളുടെ കോളേജിലെ അവസാന സെമസ്റ്റര്‍ ക്ലാസ്സ് ഇന്നു തുടങ്ങി. ഇനി ഏപ്രില്‍ 12 വരെ മാത്രമെ ക്ലാസ്സ് ഉള്ളൂ. അത് കഴിഞ്ഞാല്‍ ഫൈനല്‍ എക്സാം, അതും കഴിഞ്ഞാല്‍ പിന്നെ എല്ലാരും പിരിയുന്നു.
എനിക്കറിയില്ല, ഈ പിരിയുന്ന കൂട്ടുകാര്‍ എല്ലാരും വീണ്ടും ഒരുമിച്ചു കൂടുമോ എന്ന്... ഒരുപക്ഷെ എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളില്‍ പെട്ടു മറ്റുള്ളോരെ എല്ലാം മറക്കുമോ? അതോ എന്നും എല്ലാര്‍ക്കും ഓരോ മിസ് കാള്‍ എങ്കിലും കൊടുക്കുമോ?
ഈ സൌഹൃദങ്ങള്‍ എന്നെന്നും കാത്തുസൂക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സെമസ്റ്റര്‍ കൂടി കഴിഞ്ഞാല്‍ ഇനി ഇതുപോലെ ഒരുമിച്ചു കൂടിയുള്ള പരിപാടികള്‍ ഇല്ല... കാലം കുറെ കഴിയുമ്പോള്‍ ജീവിതത്തിന്‍റെ ഉന്നതികള്‍ എത്തിപ്പിടിക്കാനുള്ള പാച്ചിലില്‍ ആയിരിക്കും എല്ലാരും... ഇന്നത്തെ കുറിച്ചോര്‍ത്തു അന്ന് എല്ലാര്‍ക്കും നൊമ്പരപ്പെടാം... നിറം ചാര്‍ത്തിയ ഈ ഓര്‍മ്മകള്‍ ജീവിതത്തില്‍ നിറഞ്ഞു നിലക്കുവോളം ഈ ദിവസങ്ങള്‍ ഒരു വേദന തന്നെ ആയിരിക്കും. ഈ കോളേജ് ലൈഫിനെ സ്നേഹിക്കുന്ന ആരും ഈ കഴിഞ്ഞുപോയ 4 വര്‍ഷങ്ങള്‍ ഒരിക്കലും മറക്കില്ല... I am sure...
എനിക്കും വേദനിക്കുന്നു... എന്‍റെ കാതില്‍ സമയം മന്ത്രിക്കുന്ന പോലെ - "Sorry, I can't wait..."

Sunday, February 08, 2009
എന്‍റെ മൊബൈലിനു ഹാപ്പി ബര്‍ത്ത് ഡേ...
ഇന്ന് ഫെബ്രുവരി 8. എന്‍റെ പ്രിയപ്പെട്ട മൊബൈല്‍ വാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. എന്‍റെ ജീവിതത്തിലെ ആദ്യ മൊബൈല്‍. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഈ മൊബൈല്‍ എനിക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതം തന്നെയാണ്. എന്‍റെ "ലൈഫ് സ്റ്റൈല്‍" തന്നെ മാറി. എന്താ, എല്ലാര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാകും അനുഭവം, അല്ലെ? ആയിരിക്കണം.
കഴിഞ്ഞ ഫെബ്രുവരി 8ന് ഞാനും അശ്വിനും കൂടി തിരുവനന്തപുരത്ത് സ്റ്റാച്യൂവിലുള്ള ട്വിന്‍സ് മൊബൈല്‍ എന്ന ഷോപ്പില്‍ നിന്നുമാണ് എന്‍റെ Motorola w230 വാങ്ങിയത്. അവിടെ നിന്നു തന്നെയാണ് എന്‍റെ vodafone കണക്ഷന്‍ എടുത്തത്. അവര്‍ കുറെ സിം എടുത്തു കാണിച്ചു. അതില്‍ ഇഷ്ടമുള്ളത് എടുക്കാന്‍. എനിക്ക് കൂട്ടുമ്പോള്‍ എന്‍റെ ഭാഗ്യ നമ്പര്‍ - 9 - വരുന്നതു വേണം. പക്ഷെ അവിടെ നിന്നു കൊച്ചു കുട്ടികളെ പോലെ എണ്ണി നോക്കാന്‍ ഒരു മടി. പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു കണ്ടപ്പോള്‍ കൗതുകം തോന്നിയ ഒരു നമ്പര്‍ എടുത്തു. വീട്ടിലെത്തി മൊബൈല്‍ ആദ്യത്തെ ചാര്‍ജിനു വെച്ചു. അതുകഴിഞ്ഞ് എനിക്ക് കിട്ടിയ നമ്പര്‍ കൂട്ടിനോക്കി - അത്ഭുതം! അത് കൂട്ടിയപ്പോള്‍ എന്‍റെ പ്രിയപ്പെട്ട നമ്പര്‍ തന്നെ കിട്ടി!
ഈ മൊബൈല്‍ എന്‍റെ ജീവിതത്തിലെ ആദ്യ മൊബൈല്‍ ആയതുകൊണ്ട് തന്നെ, വേറൊരു പുതിയ മൊബൈല്‍ വാങ്ങിയാലും, ഇതു കൈമാറാതെ എന്‍റെ കൂടെ സൂക്ഷിച്ചു വയ്ക്കണം എന്നാണു എന്‍റെ ആഗ്രഹം.
പിറന്നാള്‍ അല്ലെ? എന്ത് സമ്മാനം കൊടുക്കും? ഒരു 100 രൂപയ്ക്കു ചാര്‍ജ് ചെയ്താലോ? വേറെ എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?
പിന്നെ, ആളുകള്‍ പറയാറുണ്ട്, ചെറുപ്പക്കാരെ മൊബൈല്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത് എന്ന്. എന്‍റെ അഭിപ്രായത്തില്‍, മൊബൈല്‍ ആയാലും ഇന്‍റര്‍നെറ്റ് ആയാലും അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നാണു ചിന്തിക്കേണ്ടത്. അതെല്ലേ അതിന്‍റെ ഒരു "ശരി"... അല്ലേ...?
Happy Birthday to my mobile & vodafone!

Thursday, February 05, 2009
മകന്‍റെ അച്ഛന്‍...!
കഴിഞ്ഞ ഞായറാഴ്ച ഞാനും അച്ചുവും അഞ്ജുവും കൂടി തിരുവനന്തപുരം രമ്യയില്‍ സിനിമ കാണാന്‍ പോയി. വെറും സിനിമ അല്ല, ഒരു അടിപൊളി സിനിമ. "മകന്‍റെ അച്ഛന്‍"... സത്യം പറയാല്ലോ, നാളുകള്‍ക്കു ശേഷം വീണ്ടുമൊരു അടിപൊളി കുടുംബചിത്രം കാണുകയാണ്.
നമ്മുടെയെല്ലാം പ്രിയപ്പെട്ട ആ വലിയ പ്രതിഭ - ശ്രീനിവാസന്‍ - ഈ ചിത്രത്തില്‍ തിളങ്ങുകയാണ്. വിനീത് അച്ഛനോടൊപ്പം തന്നെ തിളങ്ങുന്ന ഒരു താരം ആയി ഉയരുകയാണ്... ഇതിനോടകം തന്നെ വിനീത് ആലാപനത്തിലും, ഗാനരചനയിലും, അതുപോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ചതാണ്. ഈ ചിത്രത്തിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹാസിനി വളരെ നന്നായി ആ അമ്മ റോള്‍ ചെയ്തിട്ടുണ്ട്.
ഒരു നല്ല തീം തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തു. സ്വന്തം മക്കളെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ "തല്ലിപ്പഴുപ്പിക്കുന്ന" ഒരു അച്ഛന്‍. അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്ന മകന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു അമ്മ. ഇതെല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു. കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ ഒരു നല്ല ചിത്രം.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രംഗം പറയാം. വിനീതിനെ അവന്‍റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ക്ലാസ്സ് തീരുന്ന ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം. അതിന് വിനീത് പറയുന്ന മറുപടി വളരെ നന്നായിരിക്കുന്നു. അത് സത്യം പറഞാല്‍ പുതു തലമുറയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ചൂണ്ടിക്കാട്ടുന്നത്. പണ്ടുള്ളവര്‍ പറയുന്നപോലെ അല്ല, പുതു തലമുറ വളരെ "സെലക്ടീവ്" ആണ്. ജീവിതത്തെക്കുറിച്ച് ഉറച്ച കാഴ്ചപ്പാട് ഉള്ളവരാണ് അവര്‍. അവരുടെ ജീവിതം അവര്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മിക്കവാറും വീട്ടുകാര്‍ അതിന് തടയിടുമ്പോള്‍ വീട്ടില്‍ അടിയാകുന്നു, അവര്‍ ഒന്നുകില്‍ സ്വന്തം ജീവിതം തേടി പോകുന്നു, അല്ലെങ്കില്‍ ജീവിതം വീട്ടുകാര്‍ക്ക് മുന്നില്‍ ഹോമിച്ചു വിധിക്ക് മുന്നില്‍ കീഴടങ്ങുന്നു.
മൊത്തത്തില്‍ ഒരു നല്ല ചിത്രം തന്നെയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രം. അവര്‍ പറയുന്നപോലെ തന്നെ, "ഇനിയും ജനിക്കാനിരിക്കുന്ന അച്ഛന്മാര്‍ക്കു" വേണ്ടിയാണ് ഈ ചിത്രം...

Saturday, January 24, 2009
എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍...
എല്ലാര്‍ക്കും കാണും കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍, അല്ലേ? പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന്‍റെ സംഗീതം, വരികള്‍, അങ്ങനെ ഒരുപാട്...
എനിക്കും ഉണ്ട് കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍. അതെല്ലാം ഇവിടെ എഴുതുകയാണ്...
1. കാണുമ്പോള്‍ പറയാമോ...
(ഇഷ്ടം |2001| - കെ.എസ്.ചിത്ര, യേശുദാസ്, കൈതപ്രം, മോഹന്‍ സിതാര | സിബി മലയില്‍)
- പ്രിയപ്പെട്ടവര്‍ പാടുമ്പോള്‍ ആ പാട്ട് നമുക്കും പ്രിയപ്പെട്ടതാകുന്നു.
2. സുഖമാണീ നിലാവ്...
(നമ്മള്‍ |2002| - ജ്യോത്സ്ന, വിധു പ്രതാപ്,(വരികള്‍ ആരെന്നു അറിയില്ല), മോഹന്‍ സിതാര | കമല്‍)
- എന്തൊരു അടിപൊളി പാട്ടാണ്...!! മനസ്സില്‍ അല്പമെങ്കിലും പ്രണയം സൂക്ഷിക്കുന്ന എല്ലാരും ഈ പാട്ട് ഇഷ്ടപ്പെടും. ഉറപ്പ്...! പിന്നെ, സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ പാട്ട് കേട്ടിരുന്നുപോകും... എന്‍റെ അറിവില്‍ തന്നെ ഈ പാട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വര്‍ണിക്കാന്‍ കഴിയാത്ത അത്ഭുതം ആണ് ഈ പാട്ട്.
3. ഏതോ ജലശംഖില്‍...
(മൈ മദേഴ്സ് ലാപ്ടോപ് |2008| - സോണിയ, റഫീഖ് അഹമ്മദ്, ശ്രീവല്‍സന്‍. ജെ. മേനോന്‍ | രൂപേഷ് പോള്‍)
- ഞാന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്. വരികളില്‍ നിറയെ ജീവന്‍റെ തുടിപ്പുകള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഒരു പാട്ട്. സോണിയ അത് വളരെ മനോഹരമായി പാടിയിരിക്കുന്നു. റഫീഖ് ആദ്യമായി സിനിമയില്‍ വന്നതാണ് എന്ന് കേട്ടു. നന്നായി എഴുതിയിരിക്കുന്നു. സംഗീതം വളരെ മനോഹരം. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്.
4. പൂങ്കുയിലേ, പൂങ്കുയിലേ...
(ആല്‍ബം: കോഫി @ എം.ജി.റോഡ് |2008| - ദിവ്യ.എസ്.മേനോന്‍ [ബ്ലോഗ്], വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍ | വിനീത് ശ്രീനിവാസന്‍)
- എന്‍റെ ഏറ്റവും വലിയ സുഹൃത്തിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ട്. ഈ പാട്ടിന്‍റെ വരികള്‍ക്ക് എന്‍റെ ജീവിതവുമായി വളരെ സാമ്യമുണ്ട്. അല്ല, എന്‍റെ ജീവിതം തന്നെയാണ് ആ വരികളില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ചിലര്‍ കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം വല്ലാതെ മാറും. അത് തന്നെയാണ് ഈ പാട്ടില്‍ വിനീത് കാണിച്ചു തരുന്നത്. മനോഹരമായ വരികള്‍. ഗായിക ദിവ്യ വളരെ മനോഹരമായി പാടിയിരിക്കുന്നു. തികച്ചും പ്രണയം തുളുമ്പുന്ന ശബ്ദം (സുജാതയെ പോലെ). കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്. സ്വന്തം ജീവിതം പ്രതിഫലിക്കുന്ന എന്തും ആരും ഇഷ്ടപ്പെടും അല്ലേ?
5. വാനമ്പാടി ആരെ തേടുന്നു നീ...
(ആല്‍ബം: നിലാവിന്‍റെ കയ്യൊപ്പ് |2003| - സുജാത, എം.ജി.ശ്രീകുമാര്‍, എസ്.രമേശന്‍ നായര്‍, മനു രമേശന്‍)
- ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. തികച്ചും മനോഹരമായ വരികള്‍. സ്നേഹത്തിന്‍റെ പ്രതിഫലനം. പ്രണയത്തിന്‍റെ ആവിഷ്കാരം. അച്ഛന്‍റെ വരികള്‍ക്ക് മകന്‍ മനു അതിമനോഹരമായി സംഗീതം നല്‍കിയിരിക്കുന്നു. ഞാന്‍ എന്‍റെ ഏകാന്ത നിമിഷങ്ങളില്‍ കണ്ണുമടച്ചിരുന്നു ഈ പാട്ട് കേള്‍ക്കും. എന്‍റെ മനസ് അപ്പോള്‍ അതിമനോഹര പ്രണയത്തിന്‍റെ ഏതോ ഒരു ലോകത്തില്‍ എത്തും. എന്തു രസമാണ് അത്..! സുജാതയുടെ സ്വതസിദ്ധമായ ആ പ്രണയം തുളുമ്പുന്ന, നാണം നിറഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം ഈ ഗാനത്തിന് മാറ്റുരയ്ക്കുന്നു. എം.ജിയും നന്നായി പാടി. മൊത്തത്തില്‍ ഈ ഗാനം ഒരു ഉല്‍സവം പോലെ തന്നെയാണ് എന്ന് പറയാതെ വയ്യ. ഈ ആല്‍ബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്... നിങ്ങള്‍ ഈ ആല്‍ബം മുഴുവന്‍ കേള്‍ക്കണം എന്നാണു എന്‍റെ അഭിപ്രായം...
6. ചിത്രമണിക്കാട്ടില്‍ ...
(സിംഫണി |2004| - കൈതപ്രം, ദീപക് ദേവ് | ഐ.വി.ശശി)
- ദീപക് ചേട്ടന്‍റെ സംഗീതം ഒരു പ്രത്യേകതയുള്ളതാണ്. വളരെ ടെക്നിക്കല്‍ ആയിട്ടാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. എനിക്ക് ദീപക് ദേവിന്‍റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. "ചിത്രമണിക്കാട്ടില്‍..." വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിന്‍റെ മനോഹരവും അര്‍ത്ഥമുള്ളതുമായ വരികള്‍, സംഗീതം, അങ്ങനെ എല്ലാം. (കാണാന്‍ കൊള്ളില്ല). ഞാന്‍ എന്‍റെ ആദ്യ മൊബൈല്‍ വാങ്ങിയത് 2008 ഫെബ്രുവരി ആണ്. അന്ന് ഞാന്‍ ആദ്യമായി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത ഫോണില്‍ ഈ പാട്ടും സ്റ്റോര്‍ ചെയ്തു. അത് പിന്നെ റിങ്ങ് ടോണ്‍ ആയിട്ട് കേട്ടപ്പോള്‍ പാട്ടിന്‍റെ തുടക്കത്തിലെ മ്യൂസിക് നന്നായി ഇഷ്ടപ്പെട്ടു. (അടുത്ത ആഴ്ച കഴിയുമ്പോള്‍ ഫോണിന്‍റെ ഒന്നാമത്തെ ജന്മദിനം ആണ്). ഇന്നും, ഇപ്പോഴും എന്‍റെ റിങ്ങ് ടോണ്‍ ഈ പാട്ട് തന്നെയാണ്.
ഇനിയും കുറച്ചു പാട്ടുകള്‍ കൂടിയുണ്ട്. ഈ പറഞ്ഞ പാട്ടുകള്‍ കഴിഞ്ഞു വരുന്നവ. ആ പാട്ടുകളുടെ എല്ലാ വിവരങ്ങളും അറിയില്ല. എന്നാലും ഇവിടെ എഴുതാം...
ചെന്താര്‍ മിഴി... (പെരുമഴക്കാലം |2007| - കമല്‍),
നീയെന്‍ സുന്ദരി... (സത്യം |2004| - വിനയന്‍),
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... (രസികന്‍ |2004| - ലാല്‍ ജോസ്)
തങ്കത്തിങ്കള്‍ താരൊളിയെ... (ലങ്ക | 2006 | - സാജന്‍)
ഇനിയും വരും... ഇനിയും ഗാനങ്ങള്‍ വരും, കാതിലും മനസിലും തേന്‍മഴ പെയ്യിക്കാന്‍...

Subscribe to:
Posts (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന് ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സു...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
1. അമ്മത്തൊട്ടില്‍ അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടു...